നിങ്ങൾ ഓവുലേറ്റ് ചെയ്യുന്നു എന്നതിന്റെ 6 ലക്ഷണങ്ങൾ (എപ്പോഴാണ് നിങ്ങൾ സെക്സ് ചെയ്യേണ്ടത് എന്ന്)

ഫെർട്ടിലിറ്റിയുടെ കാര്യം വരുമ്പോൾ ഓവുലേറ്റിംഗ് എല്ലാം ആണ്. ഒരു ആരോഗ്യമുള്ള പുരുഷന്റെ ഇജാക്കുലേഷൻ കുറഞ്ഞത് 180 മില്യൺ സ്‌പേംസ് എങ്കിലും ഉല്പാദിപ്പിക്കുന്നു എന്ന് കരുതുക - അല്ലെങ്കിൽ അതിൽ കൂടുതലോ. ഇഡി ഇല്ലാത്ത ഒരു ഫെർട്ടയിൽ ആയിട്ടുള്ള പുരുഷന് എല്ലാ ദിവസവും ഇജാക്കുലേറ്റ് ചെയ്യാൻ സാധിക്കും. ഓരോ സ്‌പേമിനും മൂന്നു ദിവസം വരെ ജീവിക്കാൻ സാധിക്കും, ചില സൂപർ സ്‌പേമുകൾ ചിലപ്പോൾ അതിലും കൂടുതൽ സമയം, സ്ത്രീയുടെ റീപ്രൊഡക്ടിവ് ട്രാക്റ്റിൽ ജീവിക്കും. 

ഇതു സ്ത്രീയുടെ കാര്യവുമായി ഒന്ന് താരതമ്യം ചെയ്തു നോക്കു, അവർ 28 ദിവസത്തിൽ ഒരു എഗ്ഗ് മാത്രമേ പ്രൊഡ്യൂസ് ചെയ്യുന്നുള്ളു, ഇതിനു ജീവൻ വെറും 24 മണിക്കൂർ മാത്രം, ശേഷം ഇതിനെ പിന്നീട് ശരീരം തന്നെ വലിച്ചെടുക്കുന്നു. നല്ലൊരു വത്യാസം തോന്നുന്നില്ലേ.

അതുകൊണ്ടാണ് പ്രെഗ്നൻറ് ആകുവാൻ വേണ്ടി ഓവുലേഷൻ വളരെ പ്രാധാന്യമുള്ളൊരു കാര്യമാകുന്നത്. നിങ്ങൾ ഓവുലേറ്റ് ചെയ്യാനുള്ള ദിവസത്തിന് വേണ്ടി കാത്തിരിക്കാതിരിക്കുക, കാരണം ഇതു ചിലപ്പോൾ ഒരുപാട് വൈകി പോയേക്കാം. ഈ കാരണം മൂലം നിങ്ങൾ ഓവുലേറ്റ് ചെയ്യാൻ റെഡി ആണോ എന്നറിയിച്ചു കൊണ്ടുള്ള ലക്ഷങ്ങളും സൂചനകളും അറിയുന്നത് വളരെ പ്രധാനമാണ്, കാരണം അപ്പോൾ നിങ്ങൾക്കു ശരിയായ സമയത്തു കുറെയധികം സ്പേം ഉണ്ടാകും. 

1 നിങ്ങളുടെ സെർവിക്കൽ മ്യുക്കസ് ( വജൈനയിൽ നിന്നും വരുന്ന നിറമില്ലാത്ത ഡിസ്ചാർജ്) മാറും 

നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടെങ്കിൽ മനസിലാകും , പീരിയഡ്‌സിന്റെ  സമയത്തു സെർവിക്കൽ മ്യുക്കസ് അളവിലും കട്ടിയിലും മാറുന്നത്. ഉദാഹരണത്തിന് നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടാകും വജൈന പീരിയഡ്‌സിന് മുൻപും ശേഷവും ഡ്രൈ ആയി ഇരിക്കുന്നത്. നിങ്ങൾ ഫെർട്ടിലിറ്റി വിൻഡോ നോക്കുമ്പോൾ - അതായതു പീരിയഡ് സൈക്കിളിന്റെ 13 - 14  ദിവസങ്ങൾ - മ്യുക്കസ് അളവിൽ കൂടിയിട്ടുണ്ടാകും. അതു കൂടുതൽ ക്രീമിയും നാരു പോലെയും ആയിട്ടുണ്ടാകും - മുട്ടയുടെ വെള്ള പോലെ. മുൻപ് പറഞ്ഞതിനെ രണ്ടു വിരലിൽ എടുത്തു നിങ്ങൾക്കു അതു മുറിയുന്നതു വരെ കുറേ സ്ട്രെച്ച് ചെയ്യാൻ സാധിക്കും. നിങ്ങൾ ഈ സൈക്കിളിൽ ആയിരിക്കുമ്പോൾ സെർവിക്കൽ മ്യുക്കസ് ഏറ്റവും കൂടുതൽ സ്പേം ഫ്രണ്ട്‌ലി ആണ്, ഇതിലൂടെ സ്‌പേമിനു നീന്തി സെർവിക്സ് കൂടെ കടന്നു എഗ്ഗിനെ മീറ്റ് ചെയ്യാൻ സാധിക്കും. 

2 നിങ്ങളുടെ സെർവിക്സ് മൃദു ആകും 

നിങ്ങൾ ഫെർട്ടയിൽ വിൻഡോയിലൂടെ കടക്കുമ്പോൾ  സെർവിക്സ് കൂടുതൽ മൃദു ആകുകയും വലുതാവുകയും തുറക്കുകയും നനഞ്ഞിരിക്കുകയും ചെയ്യും. നിങ്ങളുടെ സെർവിക്സ് എന്താണ് ഫീൽ ചെയ്യുന്നത് എന്ന് അളക്കുവാൻ വേണ്ടി നിങ്ങൾ ഇന്നർ ഗൈനെക്കോളജിസ്റിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു (അല്ലെങ്കിൽ കാര്യങ്ങൾ രസകരമാക്കുവാൻ വേണ്ടി ഇവിടെ നിങ്ങളുടെ ഭർത്താവിനോട് സഹായിക്കുവാൻ പറയുക.....) വൃത്തിയുള്ള ഒരു വിരൽ വെച്ച് വജൈന വരെ എത്തുക ശേഷം സെർവിക്സ് ഫീൽ ചെയ്യാൻ ശ്രെമിക്കുക. നിങ്ങളുടെ സെർവിക്സ് മൂക്കിന്റെ തുമ്പു പോലെ ആയിരിക്കും - ചെറുതായിരിക്കും റൗണ്ടഡ് കോൺ പോലെ. നിങ്ങളുടെ പിരിയഡ്‌സിനു ശേഷം വരുന്ന ദിവസങ്ങളിൽ എക്‌സ്‌പ്ലോർ ചെയ്യാനും റെക്കോർഡ് ചെയ്യാനും നോക്കുക ഇതു അടുത്ത പിരിയഡ്‌സ് വരുന്നതിനു രണ്ടു ദിവസം മുൻപ് വരെ ചെയ്യുക. നിങ്ങൾക്കു എന്താണു ഫീൽ ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുക. ഒരു രണ്ടു സൈക്കിൾ കഴിയുമ്പോഴേക്കും നിങ്ങൾക്കു തന്നെ സെർവിക്സ്ൽ വരുന്ന മാറ്റങ്ങൾ മനസിലാകും. 

3 വർധിച്ചു വരുന്ന ലൈംഗികതൃഷ്ണ

 ലൈംഗികതൃഷ്ണയെ ബാധിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്  നിങ്ങളുടെ ഉറക്കം മുതൽ നിങ്ങളുടെ ഭർത്താവു നിങ്ങളോടു ചോദിക്കാതെ തന്നെ നിങ്ങളെ വീട്ടു കാര്യങ്ങളിൽ സഹായിക്കുന്നത് വരെ. ഇതൊക്കെ ആണെങ്കിലും നിങ്ങൾ ഫെർട്ടയിൽ ആയിരിക്കുമ്പോൾ ഹോർമോൺസ് കാരണം നിങ്ങൾ കൂടുതൽ ലൈംഗികപരമായി ചാർജ്ഡ് ആയിരിക്കും. നിങ്ങൾ ഇതിനെ ദിവസവും ശ്രദ്ധിക്കുക എന്നിട്ടു നിങ്ങൾക്കു ഇതു പിരിയഡ്‌സിന്റെ സൈക്കിളുമായി കോർറിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടോ എന്ന് നോക്കുക. 

4 ബ്രെസ്റ്റിന്റെ മൃദുലത

മനംപുരട്ടലോ തലവേദനയോ അനുഭവപ്പെടുന്നുണ്ടോ. ഇതാണ് ഓവുലേഷന്റെ മറ്റൊരു ലക്ഷണം. ഹോർമോണിന്റെ മാറ്റങ്ങൾ കാരണം ബ്രെസ്റ്റുകൾ കൂടുതൽ മൃദല പെട്ടതായി നിങ്ങൾക്കു തോന്നാം അതുമാത്രമല്ല ചില സ്ത്രീകൾക്ക് ഈ സമയത്തു തലവേദനയും അല്ലെങ്കിൽ തലചുറ്റലും ഒക്കെ അനുഭവപ്പെടാൻ സാധ്യതയുണ്ട്. 

5 ക്രാ൦പിംഗ് 

നിങ്ങൾക്കു പിരിയഡ് ക്രാംപ്സ് ഉണ്ടായിട്ടില്ല - പിരിയഡ്‌സ് അല്ലാതെ സമയത്തും ചിലപ്പോൾ? മിഡ് - സൈക്കിൾ വേദന, ഒരു വശത്തു അല്ലെങ്കിൽ മറ്റൊരു വശത്തു, ഇതാണ് ഓവറി എഗ്ഗിനെ റിലീസ് ചെയ്യുന്ന മറ്റൊരു സൂചന. 

6 ചെറിയ രീതിയിലുള്ള സ്‌പോട്ടിങ് 

ചില പ്രത്യേക സമയത്തു, ഓവുലേഷൻ സംഭവിക്കുമ്പോൾ ഈസ്ട്രജന്റെ അളവ് താഴോട്ടു പോകും അപ്പോൾ യൂട്രസിൽ നിന്നും എൻഡോമെറ്റീരിയൽ ലൈനിംഗും താഴെ പോകാൻ സാധ്യതയുണ്ട്, ഇതു മിഡ് സൈക്കിൾ സ്‌പോട്ടിങ് ഉണ്ടാക്കും. ഓവുലേഷൻ വരാറായി എന്നുള്ളതിന്റെ ഒരു സൂചനയാണിത്.     

Translated by Durga Mohankrishnan

loader