സിസേറിയൻ ഒഴിവാക്കുവാൻ വേണ്ടി സ്ത്രീകൾ ചെയ്യുന്ന 5 കാര്യങ്ങൾ

നിങ്ങളുടെ ഡ്യൂ ഡേറ്റ് അടുത്ത് വരുകയാണ് അതുകൊണ്ടു തന്നെ രണ്ടും ഒരുമിച്ചാക്കുവാൻ നിങ്ങൾ ശ്രേമിക്കുകയാണോ? അതെ ഞങ്ങൾക്കറിയാം ആ ആകാംഷയും സന്തോഷവും ഇതൊന്നും കൂടാതെ പേടിയും! സിസേറിയൻ വളരെ അധികം കൂടുന്നത് കൊണ്ട് തന്നെ, ഞങ്ങൾക്കറിയാം ഒരുപാട് അമ്മമാർ നാച്ചുറൽ ബെർത്തിനു വേണ്ടി ശ്രേമിക്കുന്നുണ്ടെന്നു. എന്നാലും സിസേറിയൻ ഒരിക്കലും ദോഷകരമല്ല, പക്ഷെ ഒരു സ്ത്രീയും തന്നെ സ്‌ട്രെച്ചറിൽ കൊണ്ടുപോയി 10 മണിക്കൂർ ശേഷമുള്ള ലേബർ കഴിഞ്ഞിട്ടു കീറിമുറിക്കുവാൻ ആഗ്രഹിക്കില്ല.

അതുകൊണ്ടു നിങ്ങൾ ഒരു നോർമൽ ഡെലിവെറിക്ക് വേണ്ടിയാണു ശ്രേമിക്കുന്നതെങ്കിൽ, ഈ കാര്യങ്ങൾ മനസ്സിൽ വെക്കുക.

1 നിങ്ങളുടെ ലേബർ സ്വാഭാവികമായി തുടങ്ങട്ടെ

നിങ്ങളുടെ ഭർത്താവു വേറെ യാത്രയിൽ ആണെന്നോ അതോ ഡോക്ടർ വാക്കേഷനിൽ ആണെന്നോ ഒക്കെ ഓർത്തു നിങ്ങൾ ഇൻഡ്യൂസ്ഡ് ഡെലിവെറിക്കു വേണ്ടി തയ്യാറാകരുതു. ഇതൊക്കെ ന്യായമായ  കാരണങ്ങൾ ആണെങ്കിലും പിന്നീട് കുറേ അധികം പൈസ ചിലവാകുന്നതിനെ കുറിച്ച് ഓർത്താൽ മതി.

പഠനം തെളിയിക്കുന്നത് എന്താണെന്നു വെച്ചാൽ 44 % വും ഇൻഡ്യൂസ്ഡ് ലേബർ സ്വികരിക്കുന്ന അമ്മമാർക്കാണ് സിസേറിയൻ ചെയ്യേണ്ടി വരുന്നത് എന്നാണ്. വേദന വന്നു ഉടനെ തന്നെ പ്രസവം നടത്താൻ പോകുന്ന അമ്മമാരിൽ 8 % മാത്രമേ സിസേറിയനിൽ ചെന്നെത്തുന്നുള്ളു. മാത്രമല്ല സെർവിക്സ് പോലും ഓപ്പൺ ആകുന്നതിനു മുന്നേ തന്നെ ഇൻഡക്ഷൻ ചെയ്താൽ അത് നല്ല രീതിയിലുള്ള ലേബറിൽ അവസാനിക്കില്ല, ആ സാഹചര്യത്തിൽ സിസേറിയൻ തന്നെ വേണ്ടി വരും.

2 വീട്ടിൽ തന്നെ ലേബർ 3 സെന്റിമീറ്റർ വരെ സെർവിക്സ് വികസിച്ചിട്ടില്ലെങ്കിൽ

നമുക്കതു സമ്മതിക്കാം, ആർക്കും ഹോസ്പിറ്റലിൽ നില്കുന്നത് ഇഷ്ടമല്ല അതിപ്പോൾ കുഞ്ഞിന്റെ ജനനത്തിനാണെങ്കിൽ കൂടി. കുറെയധികം ഡോക്ടർമാർ നഴ്സുകൾ നിങ്ങൾക്കു ചുറ്റും കുറേ അപരിചിതമായ വസ്തുക്കൾ ആയിട്ടു ഓടുന്നു ഏതൊക്കെയോ സൂചിയുമായി നടക്കുന്നു ഇതൊക്കെ നിങ്ങളുടെ ഉള്ള ആത്മവിശ്വാസം നശിപ്പിക്കുകയും ഒടുവിൽ നിങ്ങൾ സിസേറിയൻ തന്നെ ചെയ്യേണ്ടി വരുന്ന അവസ്ഥയും വരുന്നു.

അതുകൊണ്ടു വീട്ടിൽ തന്നെ നിൽക്കുന്നതാണ് ഏറ്റവും നല്ലതു, നിങ്ങളുടെ മനഃസമാധാനത്തിന്റെ മേഖലയിൽ, 3 സെന്റിമീറ്റർ വരെ നിങ്ങളുടെ സെർവിക്സ് തുറക്കുന്നത് വരെ. ഇനി അതല്ല നിങ്ങൾക്കു ഹോസ്പിറ്റലിൽ പോകണം എന്ന് തന്നെ തോന്നുന്നുണ്ടെങ്കിൽ സംശയിക്കാതെ അത് തന്നെ ചെയ്യുക.

3 എപിഡ്യൂറൽ വേഗം തന്നെ എടുക്കാതിരിക്കുക

കോണ്ട്രാക്ഷൻ തുടങ്ങുമ്പോൾ തന്നെ എല്ലാ സ്ത്രീകളും കരുതുന്നത് എപ്പോൾ എപിഡ്യൂറൽ എടുക്കാൻ പറ്റും എന്നതാണ്. പക്ഷെ ഒന്ന് ക്ഷമിക്കു. എപിഡ്യൂറൽ വേഗം തന്നെ എടുക്കുമ്പോൾ അത് ലേബർ പതുക്കെ ആകാനും ചിലപ്പോൾ നിർത്താനുമുള്ള സാധ്യതയുണ്ടാകുന്നു. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് റേറ്റ് കുറയ്ക്കാനും ഉടനെ തന്നെ ഒരു സിസേറിയൻ ചെയ്യാനുമുള്ള സാധ്യതകളെ സൃഷ്ടിക്കുന്നു. നിങ്ങൾ എത്രത്തോളം എപിഡ്യൂറൽ കിട്ടുവാൻ വേണ്ടി കാത്തിരിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ പ്രസവം സിസേറിയൻ ആയിരിക്കാനുള്ള സാദ്ധ്യതകൾ കുറയും.

4 സിസേറിയൻറെ എണ്ണം കുറച്ചു മാത്രം ചെയ്ത ഡോക്ടറെ തിരഞ്ഞെടുക്കുക

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ചില ഡോക്ടർമാർ സിസേറിയൻ മാത്രം ചെയ്യുന്ന കാര്യത്തിൽ പ്രമുഖരാണ്. വളരെ കുറച്ചു പേര് മാത്രമേ നിങ്ങൾ ലേബറിലേക്കു പോകുവാനും നിങ്ങളുടെ വാട്ടർ ബ്രേക്ക് ആകാനും കാത്തു നിൽകുകയുള്ളൂ. അതുകൊണ്ടു നിങ്ങളുടെ മുൻധാരണകൾ ഒക്കെ മാറ്റി വെച്ചതിനു ശേഷം ഡോക്ടറുമായി സിസേറിയൻ നടത്തിയതിന്റെ എണ്ണത്തിനെ പറ്റി ഒന്ന് ചർച്ച ചെയ്തു നോക്കുക. ഇതിനെ പറ്റി ഓൺലൈൻ സെർച്ച് ചെയ്തു നോക്കുക അതേ ഡോക്ടറുമായി മുൻപരിചയം ഉള്ളവരോട് ഒന്ന് ചോദിച്ചു കൂടി നോക്കുക, നിങ്ങൾക്കു ഉറപ്പിക്കുവാൻ വേണ്ടി.

5 നിങ്ങളുടെ ഡോക്‌ടറുമായി സംസാരിക്കുക

അവസാനമായി നിങ്ങളുടെ ഗൈനെക്കോളജിസ്റ്റിനോട് നിങ്ങൾക്കു എങ്ങിനെയാണോ ഇത് വേണ്ടത് എന്നതിനെ കുറിച്ച് സംസാരിക്കുക. അതായതു നിങ്ങൾക്കിപ്പോൾ നോർമൽ ഡെലിയവെറിയാണ്‌ വേണ്ടതെങ്കിൽ  അവരോടതു തുറന്നു പറയുക, ഇതിനു വേണ്ടി ഇനി മുന്നോട്ടു എങ്ങിനെ പോകണം അല്ലെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നും അവരോടു തന്നെ ചോദിക്കുക. ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ് കാരണം ചിലപ്പോൾ നിങ്ങളുടെ ഡോക്ടർ നിങ്ങൾക്കു വേണ്ടതിന്റെ നേരെ വിപരീതമായ കാര്യങ്ങൾ ചെയ്യുന്നവരായിരിക്കാം. അതുകൊണ്ടു തന്നെ എല്ലാം നേരത്തെ തന്നെ സംസാരിച്ചു വെക്കുന്നതാണ് നല്ലതു.  

Translated by Durga Mohanakrishnan

loader