നിങ്ങൾക്കറിയുമോ സിസേറിയൻ കഴിഞ്ഞു ഉടനെ തന്നെ വീണ്ടും ഒരു പ്രസവം അപകടകരമാണ്.

ഇന്ത്യയിലുള്ള സിസേറിയൻ ചെയ്ത മിക്ക സെലിബ്രിറ്റികളും രണ്ടാമത്തെ പ്രസവം ഉടനെ തന്നെ ആക്കാറില്ല. ഉദാഹരണത്തിന് നടിയും യോഗ ശീലിക്കുകയും ചെയ്യുന്ന ശില്പ ഷെട്ടി  സിസേറിയൻ ചെയ്തതാണ് ശേഷം അവരു പറയുകയും ചെയ്തു ഇപ്പോഴാണ് അവരുടെ ശരീരം കൂടുതൽ നല്ലതായതെന്നു.

പക്ഷെ ഇന്ത്യയുടെ പുറത്തുള്ള കാര്യം പറയുമ്പോൾ ആഞ്ജലീന ജോളി പോയത് നേരെ തിരിച്ചായിരുന്നു, ശിലോഹിനെ പ്രസവിച്ചതിനു ശേഷം രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ അവർ രണ്ടു ഇരട്ട കുഞ്ഞുങ്ങൾക്കു ജന്മം നൽകി. ഇതിൻറെ ഫലമാകട്ടെ വളരെ മോശമായിരുന്നു. അവർ കുറെയധികം ഷീണിക്കുകയും മെലിഞ്ഞു പോവുകയും ചെയ്തു.

സ്ത്രീകൾ ആദ്യത്തെ കുഞ്ഞുണ്ടാവാൻ മനപ്പൂർവം വൈകിക്കുമ്പോൾ (30 വയസിനു ശേഷം) പിന്നീട് രണ്ടാമത്തെ കുഞ്ഞുണ്ടാവാൻ അവർ തിടുക്കം കൂട്ടുന്നു. അവരുടെ പ്രചോദനത്തെ നമുക്ക് മനസിലാക്കാം പക്ഷെ ഒരമ്മയുടെ ആരോഗ്യത്തിന് സംഭവിക്കാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചും ചിന്തിക്കേണ്ടതാണ്.

പ്രത്യേകിച്ചും നിങ്ങൾ ഒരു സിസേറിയൻ കഴിഞ്ഞു കിടക്കുകയാണെങ്കിൽ അതിൽ നിന്നും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും സ്ട്രെസ് ഫ്രീ ആകുവാനും ആയിരിക്കണം ശ്രേമിക്കേണ്ടത്.

താഴെ പറയുന്നത് 5 റിസ്കുകളെ പറ്റിയാണ്.

1 ഗർഭപാത്രത്തിനു സംഭവിക്കാവുന്ന പൊട്ടൽ

സിസേറിയൻ കഴിഞ്ഞു ഉടനെ തന്നെ അടുത്ത പ്രസവത്തിനു തയ്യാറെടുക്കുന്ന അമ്മമാർക്ക് മുറിപ്പാടു ഉണ്ടായ സ്ഥലത്തു തന്നെ വീണ്ടും പൊട്ടൽ സംഭവിക്കാനുള്ള അപകടസാധ്യതയുണ്ട്.

2 ഫൊലെറ്റിന്റെയും അയണിന്റെയും കാൽഷ്യത്തിന്റെയും കുറവ്

സിസേറിയനു ശേഷം ശരീരം പഴയപടിയാകാൻ ഒരു വർഷമെങ്കിലും എടുക്കും. ഒരു വർഷത്തിനു ശേഷം ഉടനെ അടുത്ത കുഞ്ഞു എന്നു കരുതിയാൽ നിങ്ങളുടെ ശരീരത്തിൽ ചിലപ്പോൾ ഫൊലെറ്റിന്റെയും അയണിന്റെയും കാൽഷ്യത്തിന്റെയും കുറവുണ്ടായിരിക്കും ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനെ ബാധിക്കും.

3 ശാരീരികമായും മാനസികമായും ഉണ്ടാകുന്ന തളർച്ച

വിറ്റാമിൻറെ കുറവും അമ്മയുടെ പുതിയ പുതിയ ചുമതലകളും നിങ്ങളെ വെല്ലാതെ തളർത്തും. ഈ തളർച്ച കൊണ്ടെത്തിക്കുന്നത് ഒടുവിൽ രോഷത്തിലേക്കായിരിക്കും.

4 ദുർബലമായ ഹൃദയം

ഗർഭിണിയായ ഒരു സ്ത്രീയുടെ രക്തയോട്ടം 50 % കൂടും, ഇത് ഹൃദയത്തിൽ കൂടുതൽ പ്രഷർ കൊണ്ടുവരും രണ്ടു വർഷത്തിനുള്ളിൽ ഒരു കുഞ്ഞിനെ സിസേറിയൻ വഴി പ്രസവിക്കുമ്പോൾ ഹൃദയത്തിലെ പ്രഷർ കൂടുകയും ഇത് ഹൃദയത്തിനെ ദുർബലമാക്കുകയും ചെയ്യുന്നു.

5 താഴ്ന്നിരിക്കുന്ന പ്ലാസെന്റ

ഇതിനെ പ്ലാസെന്റ പ്രെവിയ എന്നും പറയും. ഇതിനർത്ഥം നിങ്ങളുടെ പ്ലാസെന്റ വയറിൽ വളരെ താഴെയായി ഇരിക്കുന്നുണ്ടെന്നാണ് ഇത് കുഞ്ഞിന്റെ വരവിനെ തടസ്സപ്പെടുത്തുന്നു. ഇത് പ്രസവ സമയത്തു ചെറിയ ബ്ലീഡിങ്ങും ഉണ്ടാക്കുന്നു. സിസേറിയൻ ആണെങ്കിൽ ഇതിന്റെയുള്ളിലെ റിസ്ക് കൂടുന്നു മാത്രമല്ല ഉടനെ തന്നെ മറ്റൊരു കുഞ്ഞിനെ പറ്റി ചിന്തിക്കുന്നത് ബുദ്ധിപരവുമല്ല.

ഡോക്ടർമാർ പറയുന്നത് സിസേറിയൻ ചെയ്തവർക്കായുള്ള ഏറ്റവും നല്ല ഗാപ് 2 വർഷത്തിനും 5 വർഷത്തിനും ഇടയിലാണ് എന്നാണ്.

അതുകൊണ്ടു ആദ്യത്തെ കുഞ്ഞിന് 2 വയസ്സ് തികഞ്ഞാൽ ഉടൻ തന്നെ നിങ്ങൾക്കു രണ്ടാമത്തേതിനെ കുറിച്ച് ആലോചിച്ചു തുടങ്ങാം.

Translated by Durga Mohanakrishnan

loader