ഡോക്ടർമാർ പോലും പറയാത്ത സിസേറിയൻ രഹസ്യങ്ങൾ

തങ്ങളുടെ അവയവം മുറിച്ചു അതിൽ നിന്നും കുഞ്ഞിനെ പുറത്തെടുക്കുന്ന അമ്മമാർക്ക് ജീവിതം എപ്പോഴും സുഖകരമായിരിക്കില്ല. അതെ സിസേറിയൻ ഒരു മേജർ സർജറി ആണു അതുകൊണ്ടു തന്നെ അമ്മമാർ ഏറ്റെടുക്കുന്ന ഈ കാര്യത്തിനെ നമ്മൾ മതിക്കണം. നിങ്ങൾ അനെസ്തേഷ്യയെ കുറിച്ചും ഓപ്പറേഷന് മുൻപും പിൻപും ഒക്കെയുള്ള കാര്യങ്ങളെ പറ്റി ഒക്കെ പഠിച്ചു കഴിഞ്ഞാലും ശെരി നിങ്ങൾ അറിയാത്ത മറ്റു പല കാര്യങ്ങളുമുണ്ടാകും ഇത് ചിലപ്പോൾ ഡോക്ടർമാർ പോലും നിങ്ങൾക്കു പറഞ്ഞു തരില്ല. 

ഡോക്ടർമാർ പോലും പറഞ്ഞു തരാത്ത 5 രഹസ്യങ്ങളാണ് ഇനി താഴെ പറയുന്നത് 

1 നിങ്ങളുടെ വജൈന ഇതിൽ എന്തായാലും ഉൾപെട്ടിട്ടുണ്ടാകും 

നിങ്ങളുടെ കുഞ്ഞു പുറത്തു വരുന്ന വഴി വേറെയായിരിക്കും പക്ഷെ എന്നാലും ഒരു സിസേറിയൻ ഡെലിവെറിയിൽ വജൈന ഉൾപെട്ടിട്ടുണ്ടാകും. ശെരിക്കും ഡെലിവെറിക്കു ശേഷം നിങ്ങളുടെ വജൈന ക്ലീൻ ആകുന്നതിനു വേണ്ടി ഒരു വജൈന വാഷ് സംഭവിക്കുന്നതാണ് പക്ഷെ പ്രസവം സിസേറിയൻ രീതിയിൽ ആയതുകൊണ്ട് ഇത് പ്രസവത്തിനു ശേഷമുള്ള ബ്ലീഡിങ് തടയുവാൻ വേണ്ടി  മുന്നേ തന്നെ ഇതു ചെയ്യുന്നു. മാത്രമല്ല നേഴ്സ് ഓപ്പറേഷന് മുൻപേ അവിടെയൊരു കാതറ്റർ കടുത്തുകയും ചെയ്യും. 

2 നിങ്ങൾക്കു ടഗ്ഗിങ് ഫീൽ ഉണ്ടാകും 

സർജറി നടക്കുമ്പോൾ അരയ്ക്കു താഴോട്ടു നിങ്ങൾക്കു ഒരു വികാരവുമുണ്ടാകില്ല എന്നിരുന്നാലും കുഞ്ഞിനെ പുറത്തേക്കെടുക്കുമ്പോൾ തള്ളുന്നതും വലിക്കുന്നതുമായ രീതിയിലുള്ള അനുഭവങ്ങൾ നിങ്ങൾക്കുണ്ടാകും. 

3 സർജറി സമയത്തു നിങ്ങൾ തണുത്തു മരവിക്കും

മറ്റു സർജറികൾ നടത്തുവാൻ വേണ്ടി പൊതുവെ ഓപ്പറേഷൻ തീയേറ്ററുകൾ തണുപ്പുള്ള അന്തരീക്ഷമായിരിക്കും നിലനിർത്തുന്നത് എന്നാലും സിസേറിയൻ ചെയ്യുമ്പോൾ പുറത്തേക്കു വരുന്ന കുഞ്ഞിന് പൊരുത്തപ്പെടുവാൻ വേണ്ടി താപം  കൂട്ടി വെയ്ക്കുന്നു. മാത്രമല്ല നിങ്ങൾ ഏകദേശം അര മണിക്കൂർ വരെ അർദ്ധ നഗ്‌നയായിട്ടായിരിക്കും കിടക്കുന്നതു അതുകാരണം തണുപ്പ് വല്ലാതെ നിങ്ങൾക്കേൽക്കും. 

4 സ്റ്റൂൾ സോഫ്റനേഴ്സിന്‌ നിങ്ങളെ സഹായിക്കാൻ പറ്റും

സിസേറിയനു ശേഷം മലവിസർജനത്തിനു സാധ്യതയുണ്ട്. ഉദരം ശെരിയായിവരുന്നതേയുണ്ടാകുകയുള്ളു അതുകൊണ്ടു തന്നെ പുഷ് ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കും സ്റ്റൂൾ സോഫ്റനേഴ്സിന്‌ ഈ അവസ്ഥയിൽ നിങ്ങളെ സഹായിക്കാൻ പറ്റും. ധാരാളം വെള്ളം കുടിക്കാൻ മാത്രം ഓർക്കുക മാത്രമല്ല മലവിസർജനം നടക്കുമ്പോൾ സ്റ്റിച്ച് പൊട്ടും എന്നുള്ള പേടിയും വേണ്ട. 

5 ബ്ലീഡിങ് ഉണ്ടാകും 

കുഞ്ഞിനെ വജൈന വഴിയല്ല പുറത്തെടുത്തെങ്കിലും ബ്ലീഡ് ചെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്. പ്ലാസെന്റ മാറ്റിയതിനു ശേഷം നിങ്ങളുടെ ഗർഭപാത്രം സുഖപ്പെടണം. മാത്രമല്ല ഗർഭിണിയായിരിക്കുമ്പോൾ കുഞ്ഞിനെ ഇത്രയും നാൾ സപ്പോർട്ട് ചെയ്ത ലൈനിങ് പ്രസവത്തിനു ശേഷമുള്ള കുറച്ചു ആഴ്ചകൾക്കുള്ളിൽ തന്നെ പോകും. പക്ഷെ പേടിക്കണ്ട ബ്ലീഡിങ് അധികമേതായാലും ഉണ്ടാകില്ല. 

Translated by Durga Mohanakrishnan

loader