ഒരു നല്ല ഭർത്താവു ഗർഭിണി ആയ ഭാര്യയ്ക്കു വേണ്ടി ചെയ്യുന്ന 8 കാര്യങ്ങൾ

നല്ലൊരു ജീവിത പങ്കാളി ആകുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, പക്ഷെ ഒരിക്കലും നടക്കാത്ത ഒരു കാര്യമല്ല. നിങ്ങളുടെ ഭാര്യ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തിലൂടെയാണ് പോയ്കൊണ്ടിരിക്കുന്നതെങ്കിൽ - അവർ അമ്മയാകാൻ പോവുകയാണെങ്കിൽ - ഒരു ഭർത്താവു എന്ന നിലയിൽ അവരുടെ ജീവിതം കൂടുതൽ നല്ലതാക്കാൻ ഇതാ കുറച്ചു കാര്യങ്ങൾ. 

1 ഒരു ഗൂഗിൾ ഡോക്ടർ ആക്കാതിരിക്കുക 

അതെ ലോകത്തുള്ള എല്ലാ കാര്യവും അറിയാനുള്ള എളുപ്പ വഴി ഇപ്പോൾ നിങ്ങളുടെ അടുത്ത് തന്നെയുണ്ട് പക്ഷെ എല്ലാം ഇൻറർനെറ്റിൽ നോക്കുന്നത് അത്ര പ്രയോജനമുള്ള ഒരു കാര്യമല്ല. ചില കഥകളും മിഥ്യയായ ധാരണകളും അവരുടെ പൾസ്‌ റേറ്റിനെ കൂട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഡോക്ടർ പറയുന്നത് കേൾക്കുന്നതാണ് എപ്പോഴും നിങ്ങളുടെ ഭാര്യയ്ക്കും കുഞ്ഞിനും നല്ലതു. ഗൈനെക്കോളജിസ്റ്റിന്റെ അടുത്ത് പോകുമ്പോൾ നിങ്ങൾ എപ്പോഴും ഭാര്യയെ അനുഗമിച്ചാൽ അവർക്കു വളരെ സന്തോഷമായിരിക്കും. മാത്രമല്ല പ്രെഗ്നൻസിയുടെ സമയത്തു അവരുടെ കാര്യങ്ങൾ ശാരീരികപരമായും മനസികപരമായും എളുപ്പത്തിലാക്കാൻ ഡോക്ടറുടെ ഉപദേശങ്ങൾ അനുസരിക്കുക.

2 അവർ സുന്ദരിയാണ് എന്ന് അറിയട്ടെ 

ഈ സമയത്തു സ്ട്രെസ്, ഭാവ മാറ്റം, ഉന്മേഷ കുറവ് ഒക്കെ മാറി മാറി വന്നു കൊണ്ടിരിക്കും. ഇടയ്ക്കിടയ്ക്ക് അവർ കാണാൻ നന്നായിരിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞാൽ മതി, കുറച്ചൊരു ആശ്വാസം അതിലൂടെ അവർക്കു ലഭിക്കും. അവരുടെ വയർ കുറച്ചു കുറച്ചായി കൂടാൻ തുടങ്ങും, വണ്ണം വെയ്ക്കുമല്ലോ എന്നോർത്ത് അവർ ചിലപ്പോൾ കരയും. അതുകൊണ്ടു തന്നെ അവരുടെ കാഴച്ചയിലെ ഭംഗി കുറയുമോ എന്നും ഇതു  കാരണം നിങ്ങൾ അവരിൽ നിന്നും അകന്നു പോകുമോ എന്നും അവർക്കു ഉള്ളിൽ പേടിയുണ്ടാകും. 

അതുകൊണ്ടു അടുത്ത തവണ അവർ കണ്ണാടിയുടെ മുന്നിൽ നിന്ന് തന്റെ തടിയെ കുറിച്ചും രൂപത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ കുറിച്ചും ഓർത്തു ഭയക്കുന്നുണ്ടെങ്കിൽ അവരുടെ അടുത്ത് ചെന്ന് അവരെ ചേർത്ത് നിർത്തി കെട്ടിപിടിച്ചു അവരുടെ ചെവിയിൽ പറയുക " നീ വളരെ സുന്ദരിയാണ്" എന്ന്.

3 വാഹനം സൂക്ഷിച്ചോടിക്കുക.

ഞങ്ങൾക്കറിയാം നിങ്ങൾ അവരെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്ന്, മാത്രമല്ല നിങ്ങൾ നിങ്ങളുടെ കാറിനേയും ഇഷ്ടപെടുന്നു. ഗർഭിണിയായ നിങ്ങളുടെ ഭാര്യയുടെ കൂടെയുള്ള യാത്ര വളരെ മെല്ലെയായിരിക്കണം എല്ലാ അർത്ഥത്തിലും.അച്ഛൻ ആകാൻ പോകുന്നു എന്നത് കൊണ്ട് തന്നെ ആ പുതിയ ജീവന് നിങ്ങൾക്കും തുല്യ ഉത്തരവാദിത്വമുണ്ട്. കാറിന്റെ സ്പീഡ് നിങ്ങൾ എപ്പോഴും ശ്രെദ്ധിക്കണം. മാത്രമല്ല കാറിന്റെ ബ്രേക്ക്, ടയർ, സസ്പെൻഷൻ ഒക്കെ നല്ല രീതിയിൽ തന്നെയാണെന്ന് ഉറപ്പു വരുത്തണം. അവർ കൂടെയുള്ളപ്പോൾ കാർ വളരെ പതുക്കെയും ശ്രെദ്ധയോടെയും കൂടി ഓടിക്കുവാൻ ശീലിക്കുക. 

4  അവരുടെ കോളുകൾ എടുക്കുക 

ഈ സമയത്തു അവരുടെ മൂഡ് അത്ര നല്ലതായിരിക്കില്ല, അതുകൊണ്ടു തന്നെ അവർ ഫോൺ ചെയ്യുമ്പോൾ അവഗണിക്കാതിരിക്കുക, എപ്പോഴും കോൾ അറ്റൻഡ് ചെയ്യണം. നിങ്ങൾ വളരെ തിരക്കിൽ ആണെങ്കിൽ തിരിച്ചു ഒരു മെസ്സേജ് അയക്കുക തിരിച്ചു വിളിക്കും എന്നറിയിച്ചു കൊണ്ട്.... പിന്നീട് നിങ്ങളുടെ തിരക്കൊക്കെ കഴിയുമ്പോൾ ഉടനെ തന്നെ വിളിക്കുക. നിങ്ങൾ വീട്ടിൽ ഇല്ലെങ്കിലും അവർക്കു വേണ്ടി നിങ്ങൾ എപ്പോഴും ഉണ്ടെന്നറിയുമ്പോൾ അവർക്കതു വലിയ ആശ്വാസമായിരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രെഗ്നൻസിയുടെ അവസാന ഘട്ടങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രെദ്ധിക്കണം. ആ സമയം ഒരു എമർജൻസി കോൾ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കു പ്രതീക്ഷിക്കാം. 

5 അവരെ ലാളിക്കുക 

ശാരീരികമായും മനസികപരമായും അവർക്കിപ്പോൾ സ്ട്രെസ് ആയിരിക്കും അതുകൊണ്ടു നിങ്ങൾക്കു ഓയിൽ മസ്സാജ്, ഹാൻഡ് ആൻഡ് ഫൂട്ട് റബ്‌സ്, ഹെയർ ട്രീറ്റ്‌മെന്റ് ഒക്കെ അവർക്കായി ചെയ്തു കൊടുക്കാവുന്നതാണ്. ഈ ലാളനകൾ ഒക്കെ ചെയ്യുമ്പോൾ അത് അവർക്കു കൂടുതൽ ആശ്വാസവും ഓജസും നൽകും. അവർക്കു കാലിനും പുറകിനും നല്ലൊരു മസ്സാജ് നൽകുക, നിങ്ങൾക്കു അറിയില്ലെങ്കിൽ പാർലറിൽ ഒരു അപ്പോയ്ന്റ്മെന്റ് എടുക്കുക. ഇതിന്റെ ഗുണങ്ങൾ പറഞ്ഞറിയിക്കാൻ പറ്റില്ല മാത്രമല്ല ഇത് വേദനയുള്ള അവരുടെ ശരീര ഭാഗങ്ങൾക്ക് സുഖം നൽകുകയും ചെയ്യും. ഇത് നിങ്ങൾക്കു തികഞ്ഞ ഒരു ഭർത്താവിന്റെയും നല്ലൊരു അച്ഛന്റെ യോഗ്യതയും തരുന്നു.

6 അവരെ വീട്ടു കാര്യങ്ങളിൽ സഹായിക്കുക 

വീട്ടിലെ കുറച്ചു കാര്യങ്ങളിൽ നിങ്ങൾ ഉത്തരവാദിത്വം എടുക്കുക. കുറഞ്ഞത് നിങ്ങളുടെ കാര്യമെങ്കിലും സ്വന്തമായി ചെയ്യുക. വീട്ടിലേക്കുള്ള ഷോപ്പിംഗ് ഒക്കെ ചെയ്യുക, കഴിച്ചു കഴിഞ്ഞതിനു ശേഷം പത്രങ്ങൾ ഒക്കെ എടുക്കുക, ഇടയ്ക്കു ചായയും രാവിലത്തെ ആഹാരവും ഒക്കെ അവർക്കു വേണ്ടി ഉണ്ടാക്കുക. നിങ്ങൾക്കു മൂത്ത കുട്ടികൾ വേറെയുണ്ടെങ്കിൽ അവരുടെ കാര്യം കൂടി ശ്രദ്ധിക്കുക അതായതു അവരെ സ്കൂളിൽ കൊണ്ട് പോയി വിടുക മുതലായുള്ള കാര്യങ്ങൾ ചെയ്യുക. അവരുടെ കൂടെപോയി കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങൾ ഒക്കെ വാങ്ങുക ഭാവിയെ കുറിച്ച് നിങ്ങൾ ഒരുമിച്ചു പ്ലാൻ ചെയ്യുക. 

7 അവരെ സർപ്രൈസ് ചെയ്യുക 

ഈ സമയം അവർ എപ്പോഴും പെരുമാറ്റത്തിലും കാണാനും ഒക്കെ അട്ട്രാക്റ്റീവ്  ആവണം എന്നില്ല, പക്ഷെ അവരെ എപ്പോഴും അങ്ങിനെ തോന്നിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്. അവരുടെ ഇഷ്ടപെട്ട പൂക്കളോ ചെറിയ സമ്മാനങ്ങളോ വീട്ടിൽ കൊണ്ടുവരിക അല്ലെങ്കിൽ ഷോപ്പിംഗിനു കൊണ്ടുപോവുക വൈകുന്നേരം നടക്കാൻ കൊണ്ടുപോവുക ഇതൊക്കെ അവരെ വളരെയധികം സന്തോഷിപ്പിക്കും. അവർ ഗർഭിണിയായതു കൊണ്ട് നിങ്ങൾക്കു സിനിമയ്ക്കും പുറത്തും ഒന്നും പോകാൻ പാടില്ല എന്നില്ല. മാത്രമല്ല ഈ സമയം അവർക്കു കഴിക്കാനും കുടിക്കാനും ഒക്കെ താല്പര്യമുള്ളതു എന്തൊക്കെയാണ് എന്ന് കണ്ടുപിടിക്കുക എന്നിട്ടു അതു മിക്കപ്പോഴും വാങ്ങി കൊടുക്കുക. 

8 അവരെ ആശ്വസിപ്പിക്കുക

 

കുഞ്ഞിനെ നോക്കുക രാവിലത്തെ സുഖമില്ലായിമ ശരീര ഭാഗങ്ങളുടെ വീക്കം ഒക്കെ അവർക്കു വളരെ പേടിപെടുത്തുന്നതു ആകാം. ഇതൊക്കെ അവരിൽ ഈർഷ്യയും ദേഷ്യമുണ്ടാക്കും. നമുക്ക് അവരുടെ ആദി കുറയ്ക്കുകയും സംശയങ്ങൾ മാറ്റുകയുമാണ് വേണ്ടത്. അവരു പറയുന്നതൊക്കെ ശ്രെദ്ധിച്ചു കേൾക്കുക എന്നിട്ടു അവരെ സന്തോഷിപ്പിക്കുക. ഈ സംഗീർണമായ അവസ്ഥയിൽ അവരുടെ കാര്യങ്ങൾ ഒക്കെ കേൾക്കാൻ ആരെങ്കിലും ഉണ്ടാകുന്നതു അവർക്കു വലിയ അനുഗ്രഹമാണ്.   

Translated by Durga Mohanakrishnan

loader