ഗർഭിണിയായിട്ടുള്ള സ്ത്രീകൾ ചെയ്യാൻ പാടുള്ളതല്ലാത്ത 6 അപകടകരമായ വീട്ടു ജോലികൾ

അമ്മമാർ ഊർജ്ജത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു പവർ ഹൌസ് തന്നെയാണ്. പക്ഷെ അവർ ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമക്കുമ്പോൾ പല കാര്യങ്ങളും നിസ്സാരമായി എടുക്കുന്നു. ഇനി പറയുന്ന 6 കാര്യങ്ങൾ ഗർഭിണിയായ അമ്മമാർ ഏതു വിധേനയും ഒഴിവാക്കേണ്ടതാണ്. നിങ്ങളുടെ മറ്റു ഗർഭിണിയായ സുഹൃത്തുക്കളോടും ഇതു പങ്കു വെയ്ക്കുക. 

Curated from CureJoy 

1 ബാത്റൂം വൃത്തിയാക്കുന്നത് 

നമുക്കറിയാം ബാത്റൂം വൃത്തിയാക്കുമ്പോൾ ധാരാളം രാസ വസ്തുക്കൾ ഉപയോഗിക്കേണ്ടതായി വരുമെന്ന്. ഇത്തരം ദോഷകരമായ രാസ വസ്തുക്കൾ ഗർഭിണിയായ സ്ത്രീകൾ ശ്വസിക്കാൻ പാടുള്ളതല്ല. ഈ സമയത്തു നിങ്ങൾ പാലിക്കേണ്ടതായിട്ടുള്ള ഏറ്റവും വലിയ കഠിനമായ മണമുള്ള സാധനങ്ങൾ ഒക്കെ ഒഴിവാക്കുക എന്നതാണ്. ഈ ജോലി മറ്റാരെയെങ്കിലും ഏല്പിക്കുക, ഇനി അതല്ല നിങ്ങൾക്കിത് ചെയ്യണമെങ്കിൽ ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക അതായതു നാരങ്ങാ നീര്, വൈറ്റ് വിനിഗർ പിന്നെ ബേക്കിംഗ് സോഡാ മുതലായവ. ബാത്‌റൂമിൽ ഉപയോഗിക്കുന്ന ചില ഫ്രഷ്നെർസ് പോലും ചിലപ്പോൾ നിങ്ങൾക്കു  ദോഷകരമായിരിക്കും. 

2 വാക്വം ക്ലീനിങ്ങും തുടയ്ക്കുന്നതും 

ഒരു ചോയ്സ് തന്നാൽ - നിങ്ങൾ ഈ സമയത്തു നല്ലപോലെ വിശ്രമിക്കുമോ അതോ വീട് വൃത്തിയാക്കിയതിനും തുടച്ചതിനും ശേഷം നാടുവിന്റെ വേദന സഹിക്കുമോ? ഞങ്ങൾക്കു മനസിലായി നിങ്ങളുടെ ഉത്തരം! അതെ, രൂക്ഷമായ നടുവേദനയായിരിക്കും ഗർഭിണിയായിരിക്കുന്ന സമയത്തു നിങ്ങൾ വീട് വൃത്തിയാക്കുകയും തുടക്കുകയും ഒക്കെ ചെയ്താൽ വരുന്നത്. മാത്രമല്ല ഇതു പുറം വേദന കൂട്ടുകയും ചെയ്യും. നിങ്ങൾ കുനിഞ്ഞു നിന്ന് ചെയ്യേണ്ട പണികൾ നിങ്ങളുടെ പുറകിന്റെ താഴെയുള്ള വേദന വളരെയധികം കൂട്ടും. നടുവേദന ഗർഭിണി ആയിരിക്കുന്ന സമയത്തു ഉണ്ടാകുന്ന ഒന്നാണ് കാരണം അപ്പോൾ നിങ്ങൾ ഭാരം വെയ്ക്കുന്നു. അതുകൊണ്ടു ഗർഭിണി ആയിരിക്കുന്ന സമയത്തു കാർപെറ് വൃത്തിയാക്കുന്നതും അടുക്കള തുടയ്ക്കുന്ന കാര്യമൊക്കെ അങ്ങ് മറന്നേക്കൂ. നിങ്ങളുടെ ഈ ജോലികൾ ഒക്കെ മറ്റാർക്കെങ്കിലും കൊടുക്കുക എന്നിട്ടു നിങ്ങൾ ഗർഭിണിയായ സ്ത്രീകൾ ദയവു ചെയ്തു വിശ്രമിച്ചാട്ടെ. 

3 തുണി അലക്കുന്ന ജോലി 

പ്രീ മെച്ചുയർ ആയിട്ടുള്ള ലേബർ ഹൈ ബ്ലഡ് പ്രഷർ ഇതൊക്കെ ആയിരിക്കും അലക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന പ്രശനങ്ങൾ. ഈ ജോലി നിങ്ങൾക്കു പ്രസവത്തിനു ശേഷവും ചെയ്യാം (അതെ ഇതൊരിക്കലും അവസാനിക്കില്ലലോ). ഇപ്പോൾ നിങ്ങൾ ഗർഭിണിയാണെങ്കിൽ ഈ ജോലിയൊക്കെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കുക. കുനിഞ്ഞു നിന്ന് ബക്കറ്റ് എടുക്കുന്നതും ബാസ്കറ്റ് എടുക്കുന്നതുമൊക്കെ നിങ്ങളുടെ പുറകിനു കൂടുതൽ സ്‌ട്രെയിൻ കൊടുക്കുകയേയുള്ളു. നിങ്ങൾക്കു മൂത്ത കുട്ടികളുണ്ടെങ്കിൽ തുണി എടുക്കാനും ആറിയിടാനും അവരോടു സഹായിക്കുവാൻ പറയുക. അവർക്കും ഇതൊക്കെ ചെയ്യാൻ ഒരു സന്തോഷമായിരിക്കും. 

4 വളർത്തു മൃഗത്തിന്റെ വേസ്റ്റുകൾ വൃത്തിയാക്കുന്നത് 

കഠിനമായ രാസവസ്തുക്കൾ പോലെ വേസ്റ്റ് കൊട്ടയിലുള്ള പൂച്ചയുടെ കാഷ്ഠവും നിങ്ങൾക്കു ഹാനികരമാണ്. ഇതിലൂടെ വരുന്ന ഇൻഫെക്ഷൻ കുഞ്ഞിനെ ബാധിക്കാനുള്ള സാധ്യതകളുണ്ട്. ഇതിന്റെ കാര്യങ്ങളും മറ്റാരെയെങ്കിലും ഏല്പിക്കുക. ഇനിയിപ്പോ ഇതു നിങ്ങൾ തന്നെ ചെയ്യാൻ പോവുകയാണെങ്കിൽ കൈ മറയ്ക്കാൻ ഗ്ലൗസ് ഇടുക മുഖത്തു മാസ്കും വെയ്ക്കുക. ശേഷം കൈകൾ നല്ല വൃത്തിയായി കഴുകുക. 

5 അധിക ഭാരമുള്ള സാധനങ്ങൾ എടുക്കുന്നത് 

അമിത ഭാരമുള്ള സാധനങ്ങൾ എടുക്കാതിരിക്കുക. നിങ്ങളുടെ ഡോക്ടർ തന്നെ ചിലപ്പോൾ പറഞ്ഞു തരുമായിരിക്കും നിങ്ങൾക്കു എത്ര ഭാരം വരെ ചുമക്കാൻ പറ്റുമെന്ന്. നിങ്ങളുടെ വയർ വലുതാകുമ്പോൾ ഇതു കൂടുതൽ പ്രഷർ നിങ്ങളുടെ പുറകിനു കൊടുക്കുന്നു. അധിക ഭാരം ചുമക്കുമ്പോൾ അത് പുറകിനു കൂടുതൽ സ്‌ട്രെയിൻ കൊടുക്കുകയും വേദന ഉണ്ടാക്കുകയുമായിരിക്കും ചെയ്യുന്നത്. താഴെ നിന്ന് എന്തെങ്കിലും എടുക്കണമെങ്കിൽ കുത്തിയിരുന്ന് എടുക്കുക അല്ലാതെ മുന്നിലേക്ക് വളഞ്ഞു താഴെ വീണ സാധനം എടുക്കാൻ ശ്രെമിക്കരുത്. 

6 സീലിംഗ് ഫാൻ വൃത്തിയാക്കുന്നതും കർട്ടൻ ഇടുന്നതും 

ഇപ്പോൾ നിങ്ങളുടെ നടത്ത രീതിയിലുള്ള മാറ്റം നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടാകും. ഗർഭിണിയായ സ്ത്രീകൾ അവരുടെ സെൻറെർ ഓഫ് ഗ്രാവിറ്റിയിൽ വന്ന മാറ്റം അനുഭവിച്ചിട്ടുണ്ടാകും. ഇതു നിങ്ങളെ അപകടകരമായ വീഴ്ചയിൽ പെടുത്താൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് നിങ്ങൾ വലിയ ഉയരങ്ങളിൽ നിൽകുമ്പോൾ. ഒരിക്കലും സീലിംഗ് ഫാൻ വൃത്തിയാക്കുവാനോ കർട്ടൻ ഇടുവാനോ വേണ്ടി ഉയരമുള്ള ഏണിയിൽ കയറാതിരിക്കുക. ഈ ജോലി വീട്ടിലുള്ള മറ്റാരെയെങ്കിലും ഏല്പിക്കുക അല്ലെങ്കിൽ ആരെയെങ്കിലും വീട്ടിൽ സഹായത്തിനു വെയ്ക്കുക. 

Translated by Durga Mohanakrishnan

loader