നല്ലൊരു പ്രസവത്തിനു വേണ്ടി ശീലിച്ചിരിക്കേണ്ട 5 പരമ്പരാഗതമായ ശീലങ്ങൾ

എൻ്റെ ലേബർ 16 മണിക്കൂർ ആയിരുന്നു! എന്റേതാണെങ്കിൽ 24 മണിക്കൂർ ആയിരുന്നു

തീയതി അടുത്ത് നിൽക്കുന്ന നിങ്ങൾ മറ്റുള്ള അമ്മമാരിൽ നിന്നും ഇതുപോലെയുള്ള പേടിപ്പെടുത്തുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ടെൻഷൻ സ്വാഭാവികമായും ഉണ്ടാകും പക്ഷെ നിങ്ങളുടെ ലേബർ എളുപ്പമാക്കാനുള്ള വഴികളുണ്ട്.

പ്രെഗ്നൻസിയുടെ അവസാന ആഴ്ച നിങ്ങൾ പല ചിന്തകളിൽ കൂടെയും കടന്നു പോയേക്കാം. എല്ലാത്തിനെയും ഓർത്തു നിങ്ങൾക്കു പേടിയായിരിക്കും, നിങ്ങളുടെ ഭർത്താവിന്റെ സ്നേഹവും തുണയുമാണ് അപ്പോൾ നിങ്ങൾക്കു വേണ്ടത്.

എപ്പോഴും ഡോക്ടർമാരെ വിശ്വസിക്കണം എന്നില്ല. അവർക്കു നടത്തികൊണ്ടുപോകേണ്ടത് ഒരുപക്ഷെ ബിസിനസ് ആയിരിക്കാം. നിങ്ങളിൽ അനാവശ്യമായ പേടി വരുത്തി കൊണ്ട് ആവശ്യമില്ലാത്ത സിസേറിയൻ ചെയ്യിപ്പിക്കുന്നത് ഈ പ്രവർത്തിയുടെ ഒരു ബാക്കി ഭാഗം മാത്രമാണ്.

പകരം ഈ പരമ്പരാഗതമായ രീതികൾ നല്ലൊരു പ്രസവത്തിനായി ശീലിച്ചു നോക്കുക. ഇത് തലമുറകളായി കൈമാറി വന്ന കാര്യങ്ങളാണ് ഇതു നിങ്ങളുടെ പ്രസവത്തിനെ അത്ഭുതകരമായി സഹായിക്കും. ഇതു കണ്ണുമടച്ചു ചെയ്യുക ഇതിൻറെ പിന്നിലെ യുക്തിയെ പറ്റി തത്കാലം ആലോചിക്കേണ്ട.

1 ഇളം ചൂടുള്ള സൂപ്പ് കുടിക്കുക

ആദ്യത്തെ കോണ്ട്രാക്ഷൻ സംഭവിക്കുമ്പോൾ തന്നെ നിങ്ങളുടെ അടുത്തുള്ള ആളോട് കുറച്ചു ചൂടുള്ള സൂപ്പ് തരാൻ ആവശ്യപ്പെടുക. കാരണം ഇളം ചൂടുള്ള ദ്രാവകം ഒരു എനിമ പോലെ പ്രവർത്തിച്ചു നിങ്ങളുടെ പ്രസവത്തെ സുഖകരമാക്കും.

2 ആവണക്കെണ്ണ ചേർത്ത കാപ്പി

ഒരു മണിക്കൂറിനു ശേഷം ഒരു സ്പൂൺ ആവണക്കെണ്ണ ഒഴിച്ച കാപ്പി കുടിക്കുക. ശെരിയാണ് ഈ കാപ്പി രുചിയിൽ അത്ര രസമുള്ളതായിരിക്കില്ല പക്ഷെ പിന്നീടുള്ള ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ഇതു നിങ്ങളെ സഹായിക്കും.

3 രണ്ടു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച സേമിയ പായസം കുടിക്കുക

ഒരു മണിക്കൂറിനു ശേഷം രണ്ടു സ്പൂൺ നെയ്യ് ഒഴിച്ച ഇളം ചൂടുള്ള സേമിയ പായസം കുടിക്കുക. ഇതു എങ്ങിനെയാണ് ലൂബ്രിക്കേഷനെ സഹായിക്കുക എന്നറിയില്ല, പക്ഷെ ഫലപ്രദമാണ് എന്നതിൽ തർക്കമൊന്നുമില്ല.

4 നടത്തം

പ്രസവത്തിനു മൂന്നു മണിക്കൂർ മുന്നേ ഇരിക്കരുത്. ഉള്ള സ്ഥലത്തിൽ നടക്കുക. അപ്പോൾ നടത്തം പെൽവിക് മസ്സിൽസിലെ പ്രഷർ കൂട്ടുകയും കോണ്ട്രാക്ഷൻ കൊണ്ടുണ്ടാകുന്ന വർധിച്ചു വരുന്ന വേദനയെ കുറയ്ക്കാനും സഹായിക്കും.

5 കുത്തിയിരിക്കുക

നടക്കുമ്പോൾ കോണ്ട്രാക്ഷൻ പെട്ടന്ന് സംഭവിച്ചാൽ കുത്തിയിരിക്കുക. ഇതു പെൽവിക് ഫ്ലോർ മസ്സിൽസിനെ തുറക്കുകയും ലേബർ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു.

ഇതു പണ്ട് മുത്തശ്ശിമാർ പറഞ്ഞിരുന്നതും ഇവിടെയുള്ള സ്ത്രീകൾ ചെയ്തിരുന്നതുമായ ചില വിദ്യകളാണ്. പണ്ട് ഡോക്ടർമാർ കുറവായിരുന്നപ്പോഴും വീടുകളിൽ തന്നെ പ്രസവം നടത്തിയിരുന്നപ്പോഴൊക്കെ, ഇങ്ങനെയുള്ള ചെറിയ ചെറിയ വിദ്യകൾ പ്രയോഗിച്ചാണ് സ്ത്രീകൾ സുരക്ഷിതത്വമായി പ്രസവിച്ചിരുന്നത്.

നിങ്ങളുടെ ശ്രേദ്ധയ്ക്ക്, ഞങ്ങൾ ആധുനിക ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് മാത്രമല്ല കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റുകൾ കിട്ടുവാൻ വേണ്ടി എല്ലാ പ്രസവവും ഹോസ്പിറ്റലിൽ വെച്ച് നടത്തണം എന്നു സർക്കാരിനോട് തർക്കിക്കുന്നവരുമാണ്. ഇതു അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സംരക്ഷിക്കും.

കൂടെ ഈ മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്ന വിദ്യകളും ചെയ്തു നോക്കുന്നതിൽ തെറ്റൊന്നുമില്ല !

Translated by Durga Mohanakrishnan

loader