വയറ്റിലുള്ള കുഞ്ഞുങ്ങൾ പ്രതികരിക്കുന്ന അദ്‌ഭുതകരമായ 5 പുറമെയുള്ള കാര്യങ്ങൾ

ഓർക്കുന്നുണ്ടോ ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിൽ ആമിർ ഖാൻ പിയയുടെ ഗർഭിണിയായ ചേച്ചിയുടെ വയറ്റിൽ തൊട്ടപ്പോൾ കുഞ്ഞു ചവിട്ടിയത് ? നിങ്ങളുടെ കാര്യം അറിയില്ല എന്നാലും അതുകണ്ട മിക്ക അമ്മമാരും വാ പൊത്തി പിടിച്ചു കാണും, ആ രംഗം കണ്ടു കോരി  തരിച്ചു പോയിട്ടുണ്ടാകും.

നമുക്കറിയാം ഗർഭസ്ഥ ശിശു നമ്മുടെ വയറ്റിൽ വളരെ തിരക്കേറിയ ജോലിയിൽ ആണു എന്നത് , അത് അമ്നിയോട്ടിക് ഫ്ലൂയിഡിൽ സുഖപ്രദമായി നീന്തുകയാണെങ്കിൽ കൂടി. കാലുകൾ രൂപാന്തര പെടുന്നു, എല്ലുകൾ വളരുന്നു, കുഞ്ഞിന്റെ അനക്കം കൂടും പിന്നെ അമ്മയുടെ സന്തോഷവും ആവേശവും ദിവസവും കൂടി വരുകയും ചെയ്യും.

പക്ഷെ ആ സിനിമയിൽ കാണിക്കുന്നത് പോലെ തന്നെ പൊതുവെ കുഞ്ഞുങ്ങൾ പുറമെ നിന്നുള്ള ഉദ്ദിപനങ്ങൾക്കു പെട്ടന്നു തന്നെ പ്രതികരിക്കും. ചിലപ്പോൾ പ്രത്യേകതരം ശബ്ദങ്ങൾ ഉദാഹരണത്തിന് അച്ഛന്റെ ശബ്ദത്തിനു ഗർഭസ്ഥ ശിശുക്കൾ ഒരു കുക്കറിന്റെ ശബ്ദത്തിനേക്കാളും പെട്ടന്നു തന്നെ പ്രതികരിക്കാൻ സാദ്ധ്യതകൾ ഉണ്ട്. അതായതു കുഞ്ഞുങ്ങൾക്കു അവർ ഇഷ്ടമുള്ള ശബ്ദം തിരിച്ചറിയാനുള്ള കഴിവും അത് വലുതാകുന്നത് വരെ മനസ്സിൽ കൊണ്ട് നടക്കാനുമുള്ള കഴിവുകളുമുണ്ട്. നമ്മൾ തന്നെ ഇപ്പോൾ നമുക്കു ഇഷ്ടമില്ലാത്ത ശബ്ദങ്ങൾ ആണെങ്കിൽ അതിൽ നിന്നും വിരക്തി കാണിക്കാറുള്ളതല്ലേ!

ഇത്രയൊക്കെ വിവരങ്ങൾ ചുറ്റുമുണ്ടായിട്ടും, ഞാൻ ഉറപ്പു പറയുകയാണ് പല അമ്മമാരും ഈ ആശ്ചരിപ്പിക്കുന്ന സത്യങ്ങൾ തങ്ങളുടെ വയറ്റിലുള്ള കുഞ്ഞുങ്ങളെ പറ്റി മനസ്സിലാക്കിയിട്ടുണ്ടാകില്ല.

1 നല്ല വെയിലുള്ള സമയം നിങ്ങൾ പുറത്തിറങ്ങുമ്പോൾ

നിങ്ങൾ ഇന്ത്യയിൽ ആണെങ്കിൽ എപ്പോഴും സൂര്യ പ്രകാശം എല്കാവുന്നതാണ്. നിങ്ങൾക്കറിയാമോ കുഞ്ഞു കണ്ണ് ചലിപ്പിക്കാൻ 23 ആഴച്ചകൾ ആകുമ്പോൾ തന്നെ തുടങ്ങും എന്നത്? ജനിക്കാത്ത കുഞ്ഞുങ്ങൾ കണ്ണ് തുറക്കുകയും സൂര്യ പ്രകാശത്തിനു നേരെ പ്രതികരിക്കുകയും ചെയ്യും. അവർക്കതു ഇളം ചൂടുള്ള ഒരു താപം ആയി തോന്നുകയാണെങ്കിലും. പക്ഷെ കുഞ്ഞിന് അമ്മയുടെ ഗർഭപാത്രം എന്നൊരു പ്രകൃതി നൽകിയ പടലം ഉണ്ടായിട്ടും ഇതിനു നേരെയൊക്കെ പ്രതികരിക്കാൻ കഴിയുന്നു എന്നത് വളരെ ആശ്ചര്യം നിറഞ്ഞ ഒരു കാര്യമാണ്.

2 സിഗരെറ്റ്സ്

ഗർഭ കാലങ്ങളിൽ പുക വലിക്കുന്നത് കുഞ്ഞുങ്ങൾക്കു ജനിക്കുമ്പോൾ തന്നെ പല കുറവുകളും ദോഷങ്ങളും ഉണ്ടാക്കും. ഇത് കുഞ്ഞിന്റെ ആരോഗ്യപൂർണമായ വളർച്ചയെ ബാധിക്കുക മാത്രമല്ല ചെയ്യുക, മറിച്ചു കുഞ്ഞിന്റെ സെൻട്രൽ നേർവസ് സിസ്റ്റത്തിനെയും ഇതു ബാധിക്കും. പുതിയതായി കണ്ടുപിടിച്ച 4 - D അൾട്രാസൗണ്ട് തെളിയിച്ചത് കുഞ്ഞുങ്ങൾക്കു അമ്മയുടെ രക്തത്തിൽ കലർന്ന പുകയുടെ ഗന്ധവും രുചിയും തിരിച്ചറിയാൻ സാധിക്കും എന്നതാണ്.

3 അമ്മയുടെ കയ്യിലെ ഭക്ഷണം

എരിവ് പോലെയുള്ള കടുപ്പമുള്ള രുചികൾ നൽകുന്ന ഫ്‌ളേവറുകൾ അതായതു സാംബാർ പാവ് ബാജി പോലെയുള്ള ഭക്ഷണങ്ങളുടെ രുചി അമ്മയുടെ രക്തത്തിൽ നിന്നും അമ്നിയോട്ടിക് ഫ്ലൂയിഡിൽ തന്നെ നില്കുന്നു. കുഞ്ഞുങ്ങൾ ഈ ഫ്ലൂയിഡിൽ കിടക്കുന്നതു കൊണ്ടും അവരുടെ വയറ്റിലും അത് ചെല്ലുന്നതു കൊണ്ടും ജനിച്ചു കഴിഞ്ഞതിനു ശേഷവും അവർക്കു ചിലപ്പോൾ ഈ രുചികൾ സുപരിചിതം ആയിരിക്കും.

ഒരു പഠനത്തിൽ നിന്നും തെളിഞ്ഞത് കുഞ്ഞുങ്ങൾക്കു കാരറ്റ് കൊണ്ടുണ്ടാക്കിയ സിറിയൽസ് പരിചിതമാണ് എന്നതാണ് കാരണം ഗർഭിണി ആയിരിക്കുമ്പോഴും  കുഞ്ഞിന് മുലയൂട്ടുന്ന സമയങ്ങളിലും ആ അമ്മമാർ കാരറ്റ് ജ്യൂസ് കുടിക്കാറുണ്ടായിരുന്നു എന്നതാണ്.

4 സംഗീതം

മഹാഭാരതത്തിൽ അഭിമന്യുവിന്റെ കാര്യത്തിൽ എന്നത് പോലെ. നിങ്ങളുടെ ഗർഭ കാലത്തിന്റെ 28 ആം ആഴച തൊട്ടു നിങ്ങൾ ഒരേ സംഗീതം തന്നെയാണ് കേൾകുന്നതെങ്കിൽ കുഞ്ഞു ജനിച്ചു കഴിഞ്ഞാലും അവൻ അല്ലെങ്കിൽ അവൾ അതു ഓർത്തു വെക്കാൻ വളരെ അധികം സാധ്യത കൂടുതലാണു. വീണ്ടും പഠനങ്ങൾ തെളിയിച്ചത് അമ്മമാരെ twinkle twinkle little star പാട്ട് അവർ എന്നും ഗർഭിണി ആയിരുന്നപ്പോൾ കേൾപ്പിച്ചു പിന്നീട് കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ അവർ ആ പാട്ടിനു നേരെ പ്രതികരിച്ചു എന്നതാണ്.

5 മന്ത്രികമായ സ്പർശനം

കുഞ്ഞുങ്ങൾക്കു നിങ്ങളുടെ സ്നേഹത്തോടെയുള്ള സ്പർശനം അനുഭവിക്കാൻ കഴിയും. നിങ്ങൾ വയറിൽ കൈ ഉരയ്ക്കുമ്പോൾ കുഞ്ഞുങ്ങൾ ചവിട്ടാനോ അനങ്ങാനോ സാധ്യതയുണ്ട്. അതു അവരെ ശാന്തമാക്കും --- ഒരു സുഖപ്രദമായ ഉഴിച്ചിൽ പോലെ. കുഞ്ഞിനു നിങ്ങൾ പുറമെ ചെയ്യുന്ന കാര്യങ്ങൾക്കു പ്രതികരിക്കാൻ കഴിയുന്നു എന്നത് എത്ര ആശ്ചര്യമേറിയ ഒരു കാര്യമാണ്.

Translated by Durga Mohanakrishnan

loader