സിസേറിയൻ എന്നതിനെ പറ്റി ഉറക്കെ പറയേണ്ട 3 സത്യങ്ങൾ

നമ്മൾ ശെരിക്കും സിസേറിയൻ ഒരു എളുപ്പ വഴിയായി കാണുന്നത് നിർത്തണം. അതൊരു സർജറി തന്നെയാണ് നിങ്ങൾക്കറിയാമോ. 

മോണെറ് നിക്കോൾ 

എല്ലാ സിസേറിയൻ കഴിഞ്ഞ അമ്മമാർക്കും വേണ്ടി

ഒരു ബർത്ത് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഒരു കുടുംബ ജീവിതത്തിലെ പ്രധാനപ്പെട്ട കഥകൾ എല്ലാം ക്യാമെറയിൽ പകർത്താൻ എന്നോട് എല്ലാവരും ആവശ്യപെടുമായിരുന്നു. കുഞ്ഞു ജനിക്കാൻ പോകുന്ന നിമിഷങ്ങളിലേക്കു കടന്നു ചെന്ന് ചെറുതും വലുതുമായ നല്ല നിമിഷങ്ങൾ ഞാൻ പകർത്താറുണ്ടായിരുന്നു. അവരുടെ ജനിക്കുന്ന മകളുടെയോ അല്ലെങ്കിൽ മകൻറെയോ കഥയാണ് ഞാൻ പറയുന്നത്. പ്രയത്നങ്ങളുടെ, ഭീതിയുടെ, വേദനയുടെ, സന്തോഷത്തിന്റെ കഥകൾ. 

ഈ കഥകളൊക്കെ വളരെ മനോഹരമാണ്. 

പക്ഷെ ജനനത്തിന്റെ ലോകത്തു, എനിക്ക് കാണാൻ കഴിയുന്നത് ഒരു തരത്തിലുള്ള ജനനത്തിനെ ശ്രേഷ്ഠമായി കാണുന്നു എന്നുള്ളതാണ്, എൻ്റെ വർക്കിൽ മാനദണ്ഡം അനുസരിച്ചുള്ള പല ചിത്രങ്ങളും ഞാൻ ഉൾപെടുത്താൻ നോക്കാറുണ്ട്. സങ്കല്പികമായ "കുഞ്ഞിന്റെ ജനനത്തിനു വേണ്ടിയുള്ള ഫസ്റ്റ് പ്രൈസ് " എപ്പോഴും കിട്ടുന്നത് മരുന്നുകൾ ഒന്നും എടുക്കാത്ത യോനിയിലൂടെ പ്രസവിക്കുന്ന ഓജസുള്ള ഒരു ഭർത്താവുള്ള അമ്മക്കായിരിക്കും എന്നാണ് മാത്രമല്ലെ ഇവരെ തടയാൻ അധികം ഡോക്ടർമാരും നഴ്സുകളും ഉണ്ടാകില്ല. 

കഴിഞ്ഞ രാത്രിയിൽ അത്ഭുതകരമായ ഒരു കാര്യം ഞാൻ വായിച്ചു അതായത് ഒരു 'അമ്മ താൻ അറിയാതെ ബാത്ത് ടബ്ബിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി എന്ന്. അവരുടെ ഭർത്താവാണ് എന്നിട്ടു കുഞ്ഞിനെ എടുത്തത് കാരണം മറ്റാരുമുണ്ടായിരുന്നില്ല അപ്പോൾ. അവർ അവരുടെ സോഫയിൽ ഇരുന്നു കുഞ്ഞിനെ നല്ലോണം തുടച്ചു എന്നിട്ടു. ഇതൊരു മഹത്തായ ജനനത്തിന്റെ കഥയായിട്ടാണ് എനിക്ക് തോന്നിയത് എനിക്കുറപ്പാണ് ഇത് പതുക്കെ പതുക്കെ എല്ലാവരും അറിഞ്ഞു വരും എന്നത്. 

നിങ്ങളിൽ പലരും ചിലപ്പോൾ ഞാൻ ഫെബ്രുവരിയിൽ എടുത്ത ഒരു കുഞ്ഞു ജനിക്കുന്ന ചിത്രത്തിനെ പറ്റി വായിച്ചിട്ടുണ്ടാകും. 'അമ്മ ഒരു എമർജൻസി  സിസേറിയനു വേണ്ടി കാത്തു നിൽകുമ്പോൾ തന്നെ അവർക്കു ശക്തിയായ ഒരു വ്യഗ്രത അനുഭവപ്പെടുകയും കുട്ടി പുറത്തു വരുകയും ചെയ്തു , ആദ്യം വന്നത് കാലുകളാണ്, 'അമ്മ ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ തന്നെ. 

ഇതാണ് ഒട്ടനവധി അമ്മമാർക്ക് അവരുടെ ബർത്ത് ഗോൾസ് കൈവിടാതെയിരിക്കാൻ പ്രചോദനമായ കഥ. 

പക്ഷെ വൈകി ഞാൻ ചിന്തിക്കുന്നത് ആരും പറയാത്ത കഥകളെ കുറിച്ചാണ്. ഞാൻ ആലോചിക്കുന്നത് ആരും ഫേസ്ബുക്കിൽ ഷെയർ ചെയ്യാത്ത, ആരുടേയും കയ്യടി വാങ്ങാത്ത, ആർക്കും വലിയ ഉത്സാഹം തോന്നാത്ത കഥകളെ പറ്റിയാണ്. ഞാൻ കരുതിയത് സിസേറിയൻ ജനനങ്ങളെ കുറിച്ചാണ് അതു വളരെ കരുത്തോടും ഭംഗിയോടും കൂടി ചെയ്യാൻ ധൈര്യം കാണിച്ച ധീരകളായ അമ്മമാരെയും.

മാത്രമല്ല എല്ലാവരെയും ഞാൻ പ്രോത്സാഹിപ്പിക്കുകയാണ് ഒരു പടി പുറകോട്ടു വെച്ച് ഈ സിസേറിയൻ ചെയ്യുന്ന അമ്മമാരെ പറ്റിയുള്ള ഈ മൂന്നു സത്യങ്ങൾ ആഘോഷിക്കുവാൻ. 

1 സിസേറിയൻ ചെയ്യുന്ന അമ്മമാർ ധീരകളാണ് 

ഒരു സിസേറിയനു വേണ്ടി തെയ്യാറെടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. പലതവണയും എപിഡ്യൂറൽ കൊടുത്തിട്ടല്ലാതെയും എല്ലാവരും അവരുടെ സ്ഥാനങ്ങളിൽ നില്കാതെയും അമ്മയുടെ കൂടെ ആരെയും ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറാൻ അനുവദിക്കാറില്ല. ഇതിനർത്ഥം ഡോക്ടർമാരും നഴ്സുകളും ഒക്കെ വരുകയും ഓപ്പറേഷൻ തിയേറ്റർ ഡെലിവെറിക്കു വേണ്ടി തയ്യാറാക്കുന്ന സമയം (ചിലപ്പോൾ അവർ സംസാരിക്കുന്നതു ഉച്ചക്കത്തെ ഊണിനെ പറ്റിയും അല്ലെങ്കിൽ ആ ആഴ്ചയിൽ ഏതു സിനിമയാണ് കണ്ടത് എന്നൊക്കെ ആയിരിക്കും) ഒരു ഊർജസ്വലയായ ഗർഭിണിയായ സ്ത്രീ ആ തണുത്ത മുറിയിൽ കിടക്കും ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കരുതി - പലപ്പോഴും പേടിച്ചു അല്ലെങ്കിൽ വളരെ ഒറ്റപെട്ടു. 

ഈ നിമിഷങ്ങൾ ഒരു 'അമ്മ കരുത്തോടെയും തന്റെ കുഞ്ഞിനോടുള്ള അമിതമായ സ്നേഹവും കാരണം ഒരു മടിയും കൂടാതെ നേരിടും. അവർ ആ പേടിയിലൂടെ അതിജീവിക്കുകയും മെല്ലെ ആ പേടിയെ തുടച്ചു മാറ്റുകയും ചെയ്യുന്നു. അവർക്കറിയാം ആ നിമിഷത്തിൽ ഇതാണ് തന്റെ കുഞ്ഞിന് ഏറ്റവും ആവശ്യമായിട്ടുള്ളത് എന്ന്, കുഞ്ഞിന് ഏറ്റവും നല്ലതു എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് മുറിവും തുന്നലും ഉൾപ്പെടുന്ന ഒരു മേജർ സർജറി ആണെങ്കിൽ കൂടി. ഏറ്റവും നല്ലതു അവർ ഇത്രയും നാൾ താൻ പ്രസവിക്കുന്നത് എങ്ങിനെ ആയിരിക്കണം എന്ന് കഴിഞ്ഞ 9 മാസമായി കണ്ട സ്വപ്നത്തിനെ മറന്നു കളയുകയുമാണ് വേണ്ടതെങ്കിൽ. 

നിങ്ങൾ ഇതുവരെ സിസേറിയൻ ചെയ്തിട്ടില്ലെങ്കിൽ ഈ കഠിനമായ യാഥാർഥ്യത്തെ കുറിച്ച് മനസിലാക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു - നിങ്ങൾ അവരുടെ സ്ഥാനത്തു നിങ്ങളെ ഒന്ന് സങ്കല്പിച്ചു നോക്കു, ഒരു ടേബിളിൽ നിങ്ങൾ കാത്തു നിൽക്കുകയാണ് പേടിച്ചു. നിങ്ങൾക്കങ്ങിനെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കും സിസേറിയൻ ചെയ്യുന്ന അമ്മമാർ എത്ര ധീർകൾ ആണെന്ന്. 

2 സിസേറിയൻ ചെയ്യുന്ന അമ്മമാർ ശക്തരാണ് 

തങ്ങൾ ഗർഭിണിയായിരുന്നപ്പോൾ സിസേറിയൻ ആണ് തങ്ങൾക്കു വേണ്ടിയിരുന്നത് എന്ന് ചിന്തിച്ച അമ്മമാർ അധികമൊന്നും ഉണ്ടാകില്ല. ഒരു സിസേറിയൻ എന്നാൽ മെഡിക്കൽ അത്യാവശ്യം വരുമ്പോൾ ആ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ്; ചിലപ്പോൾ ചില മോശമായ അവസ്ഥകളിൽ ഇത് ഡോക്ടർമാരുടെ കുഴപ്പം കൊണ്ടുമാകാം, അല്ലെങ്കിൽ അവരുടെ തന്നെ സൗകര്യം അനുസരിച്ചും ആയിരിക്കാം. 

ചില സിസേറിയൻ ചെയ്യാൻ പോകുന്ന അമ്മമാർക്ക് തങ്ങളുടെ പ്ലാനുകളിൽ മാറ്റം സംഭവിക്കുമ്പോൾ അതിനു വേണ്ടി മനസികാപരമായി തെയ്യാറെടുക്കുവാൻ ആഴ്ചകൾ കിട്ടുമായിരിക്കും ചിലർക്കത് ദിവസങ്ങളായും മണിക്കൂറുകുളായും മിനുട്ടുകളയുമായിട്ടായിരിക്കും കുറയുന്നത്. പെട്ടന്നു തന്നെ തൻ്റെ കുഞ്ഞിനെ എങ്ങിനെയായിരിക്കണം കാണേണ്ടത് എന്ന് ഇത്രയും നാൾ കരുതിയിരുന്നതൊക്കെ മാറി. അവരുടെ ബർത്ത് പ്ലാൻ ഒക്കെ തന്നെയും ദൂരെ കളയേണ്ടി വന്നു. അവർക്കു മുന്നിൽ പിന്നെ സർജറി ആണ്. അവർക്കു തന്നെ പറയാൻ കഴിയില്ല കുഞ്ഞു ജനിച്ചു എത്ര നേരം കഴിഞ്ഞാണ് തനിക്കു കുഞ്ഞിനെ ഒന്ന് എടുക്കാൻ പറ്റുക എന്നത്. 

നമ്മൾ മനുഷ്യർ പെട്ടന്നുള്ള മാറ്റങ്ങൾ ഉൾകൊള്ളാൻ അത്ര പ്രാപ്തരല്ല. എന്നാലും സിസേറിയൻ ചെയ്ത അമ്മമാർ തങ്ങളുടെ അഭിമാനം ഒക്കെ മാറ്റി വെച്ച് ഉൾകരുത്തോട് കൂടി തൻ്റെ കുഞ്ഞിന് ജന്മം നൽകുവാനായി ഓപ്പറേഷൻ തീയേറ്ററിലേക്ക് കടക്കുന്നു. 

പിന്നെയാണ് യഥാർത്ഥ ഓപ്പറേഷൻ ആരംഭിക്കുന്നത്. ശെരിയായ കീറലും തുന്നി ചേർക്കലും. ഇതിൽ നിന്ന് മുഴുവനായി സുഖപ്പെടുവാൻ ചിലപ്പോൾ മാസങ്ങളെടുക്കും. നമുക്കൊക്കെ ഒരു മേജർ സർജറി കഴിഞ്ഞാൽ പിന്നെ ഐസ് ക്രീം ഒക്കെ കഴിച്ചു സിനിമയൊക്കെ കണ്ടു കുറെ വിശ്രമിക്കുവാനായിരിക്കും താല്പര്യം എന്നാൽ സിസേറിയൻ കഴിഞ്ഞ അമ്മമാർ പിന്നെ ചെയ്യുന്നത് അവരുടെ കുഞ്ഞിനെ നോക്കുകയും സ്നേഹിക്കുകയുമാണ്. 

മനസികപരമായും ശാരീരികമായും ഈ സ്ത്രീകൾ വളരെ കരുത്തുള്ളവരാണ്, ഈ കരുത്തു ഒരുപക്ഷെ ഡെലിവറി നടക്കുന്ന ദിവസം ആവശ്യമില്ലാത്ത ഒന്നാണ് ; ഇത് നിലനിൽക്കേണ്ടത് പിന്നീടുള്ള ആഴ്ചകളിലും മാസങ്ങളിലും വർഷങ്ങളിലേക്കും വേണ്ടിയാണു. അവരുടെ ശരീരവും മനസ്സും  സുഖപ്പെടുമ്പോൾ പിന്നെ അവർ തൻ്റെ കുഞ്ഞിനോടൊത്തുള്ള ജീവിതത്തിനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ നെയ്യാൻ തുടങ്ങും.     

3 സിസേറിയൻ ചെയ്യുന്ന അമ്മമാർ ഒക്കെ തന്നെയും വളരെ മനോഹരമായ വ്യക്തികളാണ് 

അമ്മയാകുന്ന അനുഭവം നമുക്കൊക്കെ പാടുകൾ അവശേഷിപ്പിച്ചിട്ടുണ്ടാകും. ചിലതൊക്കെ വൈകാരികമായിട്ടായിരിക്കും ചിലതു ശാരീരികമായും. സിസേറിയൻ കഴിഞ്ഞ അമ്മമാർക്ക് ഇത് രണ്ടുമുണ്ടാകും. എന്നാലും അവരുടെ ഈ പാടുകൾ ഒക്കെയും തന്നെ തൻ്റെ കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരുമ്പോൾ  അവർ ആർജിച്ച കരുത്തിന്റെയും ധൈര്യത്തിന്റെയും ഒരു ഓർമപ്പെടുത്തലാണ്. 

ഈ പാടുകളായിരുന്നു ആ കുഞ്ഞുങ്ങളുടെ വാതിലുകൾ അവർ പുറത്തേക്കു വന്നത് മറ്റൊരു കുഞ്ഞിനുള്ള ലോകം വിട്ടു കൊടുത്തിട്ടാണ്. 

എൻ്റെ ചിന്തയെ പിടിച്ചു കെട്ടുന്നത് ഓരോ പാടുകളും എത്ര വത്യസ്തമാണ് എന്ന വസ്തുതയെയാണ് - അതിൻറെ കൂടിച്ചേരൽ, നീളം, സ്ഥാനം ഒക്കെ. എല്ലാ പാടുകളും വത്യസ്തമാണ് അതുപോലെ തന്നെയാണ് എല്ലാ സിസേറിയൻ കഥകളും. ഞാൻ ആലോചിക്കുന്നത് ഈ മുറിപ്പാടുകൾ കാലത്തിന്റെ കൂടെ മാറി പോകുന്നതിനെ കുറിച്ചാണ് - എങ്ങിനെയാണ് അവ മങ്ങി പോകുന്നത്, എങ്ങിനെയാണ് അവ വളരുന്നത്, എങ്ങിനെയാണ് അവ സുഖപ്പെടുന്നത്. ഈ പാടുകളൊക്കെ സുന്ദരമാണ് ആഘോഷിക്കാൻ യോഗ്യമായതു. 

സിസേറിയൻ കഴിഞ്ഞ അമ്മമാർ നാണിക്കുകയല്ല വേണ്ടത്, അവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം അവരുടെ ധൈര്യത്തിന്റെയും കരുത്തിന്റെയും പാട് ഈ ലോകത്തിനു കാണിച്ചു കൊടുക്കുവാൻ വേണ്ടി.   

Feature Image Source: Durga Mohanakrishnan

loader