ആദ്യ കുഞ്ഞു ജനിക്കുന്നതിനു മുൻപ് ശ്രെദ്ധികേണ്ട 3 കാര്യങ്ങൾ

നിങ്ങൾ ഗർഭിണി ആണ് എന്ന് എല്ലാവരോടും പറയുന്ന ആ നിമിഷം, അത് അറിയുന്നവർ അന്ധവിശ്വാസികൾ ആയിക്കോട്ടെ ശാസ്ത്രീയ പരമായി ചിന്തിക്കുന്നവർ ആയിക്കൊള്ളട്ടെ എല്ലാവരും ആദ്യം പറയുന്ന കാര്യം ഇതായിരിക്കും ജീവിതം ആകെ മാറാൻ പോവുകയാണ് എന്ന് (ചെറിയൊരു രഹസ്യം പറയാം -- അങ്ങിനെ നിങ്ങളുടെ ജീവിതം അടിമുടി മാറാനൊന്നും പോകുന്നില്ല -- മാറ്റങ്ങൾ ഉണ്ടാവും, പക്ഷെ എല്ലാം അതേ  പോലെ തന്നെ വേണമെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിന് വിപരീതമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല)

ഒരു സ്ത്രീക്ക് അവളുടെ ചുറ്റുമുള്ള കാര്യങ്ങളിൽ മാത്രമല്ല മാറ്റങ്ങൾ സംഭവിക്കുന്നത് പക്ഷെ അവളുടെ ശരീരത്തിലും മനസ്സിലും കൂടിയാണ്. ഈ മാറ്റങ്ങൾ ഒക്കെ വളരെ വലുതാണ്, അതുകൊണ്ടു തന്നെ നമ്മുടെ പണ്ടുള്ള പരമ്പരാഗതമായ രീതികൾ ഇതൊക്കെ മനസ്സിലാക്കിയും ഉൾക്കൊള്ളിച്ചുമിരുന്നു. ഇതിൽ ഉൾകൊള്ളിക്കാത്ത  സംഭവം ആണെങ്കിൽ അതിനെ പറ്റി ആർക്കും തന്നെ പറയാനും താല്പര്യമില്ല. ആരും അങ്ങിനെ സംസാരിക്കാത്ത 3 കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുവാൻ പോകുന്നത്.

1 സ്ഥലം  

ഞാൻ പറയുകയാണ് നിങ്ങളുടെ വീട് പഴയതു പോലെ ആയിരിക്കില്ല, നിങ്ങൾക്കു എന്തൊക്കെ സഹായം ലഭിച്ചാലും, എത്രയൊക്കെ വിസ്തൃതിയുണ്ടെങ്കിലും. ഏതെങ്കിലും തരത്തിൽ നിങ്ങൾ എന്നെ പോലെയാണെങ്കിൽ, നിങ്ങൾക്കു വീട് നിങ്ങൾ കരുതുന്ന രീതിയിൽ തന്നെ വേണ്ടി വരും. നിങ്ങളുടെ മേശപ്പുറത്തു അനാവശ്യ സാധനങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല, സോഫയുടെ പൊസിഷൻ 45 ഡിഗ്രിയിൽ തന്നെ വേണം, വിരിപ്പ് രണ്ടാമത്തെ ടൈൽസിന്റെ താഴെ തന്നെ വേണം... നിങ്ങൾക്കു മനസിലായല്ലോ അല്ലെ. പക്ഷെ കുഞ്ഞു വന്നു കഴിഞ്ഞാൽ നിങ്ങൾക്കു ഇതിനൊന്നും സമയം കാണില്ല.

കുഞ്ഞിന് അവന്റേതോ അവളുടെതോ ആയ മുറി ഉണ്ടായാൽ കൂടി നിങ്ങളുടെ ബെഡ്‌റൂമിൽ നിറച്ചും കുഞ്ഞിന്റെ സാധനങ്ങൾ ആയിരിക്കും. പഴയപോലെ തന്നെ ഇരിക്കാൻ പോകുന്നത് നിങ്ങളുടെ അടുക്കള മാത്രമാണ് അതും നിങ്ങൾ അല്ല അവിടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിൽ. എന്നാൽ നിങ്ങൾക്കു സ്വയവും നിങ്ങളുടെ അടുക്കളയെ പറ്റിയും പ്രതീക്ഷകൾ കുറയ്ക്കുന്നതാണ് നല്ലതു എന്നിട്ടു സമയം കിട്ടുമ്പോൾ ഇതൊക്കെ വൃത്തിയാകാൻ നോക്കിയാൽ മതി. നിങ്ങളുടെ ബാല്കണിയിൽ മുഴുവൻ കുഞ്ഞിന്റെ ഉടുപ്പുകൾ സൂര്യപ്രകാശം കൊള്ളിച്ചു ഉണക്കാൻ ഇടേണ്ടി വരും. നിങ്ങളുടെ ഡ്രോയിങ് റൂമിൽ നിങ്ങൾ അധികം പോകാൻ കൂടി സാധ്യതയില്ല കാരണം നിങ്ങൾ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി തിരക്കിൽ ആയതു കൊണ്ട്.

വീടിനു മുഴുവൻ ഒരു വേറെ വാസന തന്നെ വരും നിങ്ങൾക്കു പോലും വേറെ മണം ആയിരിക്കും. ചൂടും വീട്ടിലെ വെളിച്ചവും കുഞ്ഞിന് പറ്റുന്ന രീതിയിൽ ആയിരിക്കും. നിങ്ങൾക്കു ഒത്തുപോവാനായി ഒരുപാടു കാര്യങ്ങൾ ഉണ്ടാകും, ഇതിനൊക്കെ വേണ്ടി ഒരു തുറന്ന മനസ്സ് വെക്കുന്നതും ഇതൊക്കെ സ്വികരിക്കുന്നതും ആണ് നല്ല കാര്യം. ഇങ്ങനെ ഇവയൊക്കെ സംഭവിക്കുമ്പോൾ നിങ്ങൾ അതിനെ അംഗീകരിക്കുന്ന ഒരാൾ ആകുന്നു.  

2 സാമ്പത്തികമായ കാര്യങ്ങൾ

ഇത് കുറച്ചു വലിയ വിഷയമാണ്. മാതാപിതാക്കൾ അകാൻ പോകുന്നവരും അവരുടെ കുടുംബവും ഹോസ്പിറ്റലിൽ ഉള്ള ചിലവിനെ പറ്റിയല്ലാതെ വേറെ ഒരു ചിലവിനെ കുറിച്ചും പൊതുവെ സംസാരിക്കാറില്ല. അവരോടൊക്കെ എനിക്ക് പറയണമെന്നുണ്ട് നോക്കു ആദർശവാന്മാരായ യുവ മിത്രങ്ങളെ, നിങ്ങൾ ഇതിനു വേണ്ടി ഒരുപാടു പണം ചെലവിടേണ്ടി വരും, അതുകൊണ്ടു കുഞ്ഞു ജനിക്കുന്നതിനു മുൻപ് തന്നെ എത്ര പൈസ നിങ്ങളുടെ കയ്യിൽ ഉണ്ട് എത്ര ചിലവാക്കേണ്ടി വരും എന്നതിനെപ്പറ്റിയൊക്കെ ഒന്ന് തീരുമാനിച്ചു വെച്ചോളൂ.

ഉദാഹരണത്തിന്, ഒരു 6 മാസം കഴിഞ്ഞാൽ കുഞ്ഞിന്റെ ഭക്ഷണത്തിനു വേണ്ടി നിങ്ങൾ കുറെയധികം പൈസ ചിലവാക്കേണ്ടി വരും. അതുകൊണ്ടു നിങ്ങൾ തന്നെ തിരഞ്ഞെടുക്കണം കുട്ടികൾക്കായുള്ള ടിൻ ഫുഡ് വേണോ അതോ വീട്ടിൽ ഉണ്ടാകുന്ന ഭക്ഷ്ണം വേണോ അതോ നിങ്ങളുടെ സൗകര്യം അനുസരിച്ചു ഇത് രണ്ടും ഉൾപെടുത്തേണമോ എന്ന്. ഇതിനെ പറ്റി നേരത്തെ തന്നെ എല്ലാം പ്ലാൻ ചെയ്തു വെച്ചാൽ പിന്നെ കുഞ്ഞു ജനിച്ചതിനു ശേഷം നിങ്ങൾക്കു ടെൻഷൻ അടിക്കേണ്ട ആവശ്യം ഉണ്ടാകില്ല.

ആദ്യത്തെ കുറച്ചു മാസങ്ങളിൽ നിങ്ങൾ പൈസ ചിലവഴിക്കാൻ പോകുന്നത്  ഡോക്ടറെ കാണുന്നതിന് വേണ്ടിയും ലോൺഡ്രിക്കും കുഞ്ഞിന്റെ ഡയപ്പറിനും വേണ്ടിയായിരിക്കും. നിങ്ങൾ തുണികൊണ്ടുള്ള ഡയപ്പർ ഉപയോഗികാം എന്നു തീരുമാനിച്ചാൽ തന്നെ വാഷിംഗ് മെഷീനിന്റെ ഉപയോഗം കൂടും കൂടെ എലെക്ട്രിസിറ്റി ബില്ലും കുഞ്ഞിന്റെ തുണികൾ കഴുകാനുള്ള പ്രത്യേക ഡിറ്റർജെന്റിനു വേണ്ടിയുള്ള ചിലവും.

രാത്രികളിൽ മാത്രം കുഞ്ഞിന് ഡിസ്പോസിബിൾ ഡയപ്പർ ആണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾക്കു പൈസ കുറച്ചു ചിലവാകാം, കുറേ മാതാപിതാക്കൾ ഇങ്ങനെ ചെയ്യുന്നതാണ്. ഇതൊരു നല്ല ഐഡിയ ആണ് എന്നാണ് എന്റെ അഭിപ്രായം കാരണം രാവിലെ കുഞ്ഞിന്റെ നനഞ്ഞ ഡയപ്പെർ മാറ്റാൻ നിങ്ങൾക്കു സാധിക്കും. രാത്രിയിൽ കുഞ്ഞിന് വേണ്ടി ഒരു ചെറിയ എക്സ്ട്രാ ഡയപ്പർ നല്ലതാണു. മാത്രമല്ല ഞാൻ നിർദ്ദേശിക്കുന്ന മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ ആദ്യത്തെ 4 ആഴ്ച ഡയപ്പർ കുറേ അധികം വാങ്ങി വെക്കാനാണ്.

ഇന്ത്യൻ മാതാപിതാക്കൾ ഒരു മാസം 900 മുതൽ 1400 (ഏകദേശം 3 ഡയപ്പർസ് ഒരു ദിവസം എന്ന കണക്കിൽ) രൂപ വരെ പുതിയതായി ജനിച്ച കുഞ്ഞിന് ഡയപ്പർസ് വാങ്ങുവാൻ വേണ്ടി ചിലവാക്കും, ഡിപോസിബിൾ ഡയപ്പറിലേക്കു മാറുമ്പോൾ ഇതിലും കൂടുതൽ ചെലവിടേണ്ടി വരും. ആദ്യത്തെ ഒരു ആഴ്ചക്കു വേണ്ടി ഒരു പാക്കറ്റ് ട്രയലിനായി വാങ്ങിക്കുക മിക്കവാറും അപ്പോൾ നിങ്ങൾ ഹോസ്പിറ്റലിൽ ആയിരിക്കും, കുഞ്ഞിന് ഏത് തരം ഡയപ്പെർ ആണ് ഉചിതം എന്ന് കണ്ടുപിടിക്കാൻ ഇതിലൂടെ സാധിക്കും. പിന്നെ ഒരു കാര്യപ്പെട്ട ഉപദേശവും, കുഞ്ഞിന് വേണ്ടി ഏറ്റവും വില കുറഞ്ഞ ഡയപ്പർസ് ഉപയോഗിക്കാതിരിക്കുക.

നല്ലൊരു ഡയപ്പെർ കുഞ്ഞിനും അമ്മക്കും ഒരു അനുഗ്രഹമാണ്. നിങ്ങൾ ഒരു രണ്ടു വർഷത്തേക്ക് ഡിസ്പോസിബിൾ ഡയപ്പർസ് ഉപയോഗിക്കുകയാണെങ്കിൽ ഒരു ബ്രാൻഡിൽ തന്നെ ഉറച്ചു നിൽക്കുക, മാത്രമല്ല ഒരു നല്ല തുക ഇതിനു വേണ്ടി മാറ്റി വെക്കുകയും ചെയ്യുക. സത്യത്തിൽ പൈസയുടെ കാര്യത്തിനെ പറ്റി നിങ്ങൾ എല്ലാം പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ പിന്നെ പുതിയതായി അച്ഛനും അമ്മയും ആകുന്നതിന്റെ ടെൻഷൻ നിങ്ങൾക്കു വേണ്ട.  

3 ശ്രെദ്ധയും കാര്യങ്ങൾക്കുള്ള വ്യക്തതയും

നിങ്ങളോടിത് ആരും തന്നെ പറയണമെന്നില്ല, പക്ഷെ എനിക്ക് തോന്നുന്നത് ഇതാണ് ഏറ്റവും പ്രാധാന്യമായി ഒരു അമ്മയും -- അച്ഛനും അറിഞ്ഞിരിക്കേണ്ട കാര്യം എന്നത്. നിങ്ങളുടെ ശ്രദ്ധയും എല്ലാത്തിലുമുള്ള വ്യക്തതയും നിങ്ങൾക്കു എപ്പോഴും വേണ്ട ഒന്നായിരിക്കണം ഇത് കുറച്ചു ആഴച്ചകൾക്കു വേണ്ടി മാത്രമല്ല പക്ഷെ രണ്ടു വർഷത്തേക്കെങ്കിലും ആയിരിക്കും. നിങ്ങളുടെ മനസ്സ് കുഞ്ഞിലും പിന്നെ കുഞ്ഞിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളിലും ആയിരിക്കും. അതുകൊണ്ടു നിങ്ങൾക്കു ഒരു ബുക്ക് വായിക്കുമ്പോഴോ അല്ലെങ്കിൽ ടി വി കാണുമ്പോഴോ ഏകാഗ്രത കിട്ടുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുഴപ്പം ആണെന്ന് കരുതി പേടിക്കേണ്ട ആവശ്യമില്ല.

ഞാൻ എപ്പോഴും കരുതാറുണ്ട് ഇത് ആരെങ്കിലും എനിക്ക് ആദ്യത്തെ കുഞ്ഞു ജനിച്ചപ്പോൾ പറഞ്ഞു തന്നിരുന്നെങ്കിൽ ഞാൻ എന്നോട് തന്നെ ഇത്ര ക്രൂരയാവില്ലായിരുന്നു എന്നു. ഞാൻ എനിക്ക് വേണ്ടി തന്നെ കുറച്ചു സമയം നൽകിയേനെ, ഏതെങ്കിലും ചിന്തകളിൽ കുറച്ചുനേരം മുഴുകിയേനെ എന്നിട്ടു തിരിച്ചു കുഞ്ഞിലേക്ക് തന്നെ വന്നേനെ. ഈ സമയത്തു എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്  എന്തെന്നാൽ ഇങ്ങനെയുള്ളപ്പോൾ കുഞ്ഞിന് വേണ്ടി ഒരു പുസ്തകം കൂടി നിങ്ങളുടെ അടുത്ത് വെക്കുക. കാരണം നിങ്ങൾ കരുതും എല്ലാ വിലപ്പെട്ട നിമിഷങ്ങളും നിങ്ങൾക്കു ഓർമ്മയുണ്ടാകും എന്നു പക്ഷെ പെട്ടന്ന് നിങ്ങൾ തിരിച്ചറിയും കുഞ്ഞിന് 6 വയസ്സ് ആയി എന്നു, കുഞ്ഞു 5 മാസം ആയിരുന്നപ്പോൾ ഇങ്ങിനെയായിരുന്നു എന്നു നിങ്ങൾക്കു ഓർമ്മയുണ്ടാകില്ല കാരണം ഗർഭിണിയായിരിക്കുമ്പോഴുള്ള തലച്ചോർ!

നിങ്ങൾ കുഞ്ഞുമായി പങ്കു വെച്ച എല്ലാ നിമിഷങ്ങളും ഈ പുസ്തകത്തിലോ അല്ലെങ്കിൽ ഫോണിലോ നോട്ട് ചെയ്തു വെക്കുക. ഇത് നിങ്ങളുടെ ഏകാഗ്രതയും ശ്രദ്ധയും  കൂടുന്നതിന് വേണ്ടി സഹായിക്കും.

എൻ്റെ അഭിപ്രായം ഇതാണ്. നിങ്ങളുടെ വീടിന്റെ മാറ്റങ്ങൾക്കു നിങ്ങൾ നിങ്ങളോടു തന്നെ ക്ഷമിക്കുക. അവസാനം വരെയുള്ള എല്ലാ കാര്യങ്ങൾക്കു വേണ്ടിയും പൈസ എങ്ങിനെ ചിലവിടണം എന്നതിനെ പറ്റി വ്യക്തമായി പ്ലാൻ ചെയ്യുക. നിങ്ങളുടെ ഏകാഗ്രത കുറയുന്ന കാര്യത്തെ നിങ്ങൾ അത്ര ഗുരുതരമായി കാണേണ്ട ആവശ്യമില്ല, പക്ഷെ കുഞ്ഞു വന്നതിനു ശേഷമുള്ള നിങ്ങളുടെ ദിനചര്യങ്ങളിൽ നിങ്ങൾക്കു നിയന്ത്രണം വന്നാൽ ഏകാഗ്രതയുടെ കാര്യത്തിൽ കൂടുതൽ ശ്രെദ്ധ കൊടുക്കാൻ നോക്കുക.    

Translated by Durga Mohanakrishnan

loader