ലേബർ സമയത്തു എപിഡ്യൂറൽ എടുക്കുന്നതിന്റെ 11 പാർശ്വഫലങ്ങൾ

ആശ്വാസം. വേദനയില്ലായിമ. മരുന്ന് തരുന്ന നിർവൃതി. എപിഡ്യൂറൽ വരുമ്പോൾ കപടമായ അനുഗ്രഹങ്ങൾ ഒന്നും തന്നെയുണ്ടാകില്ല, വെറും സാധാരണമായ ഒരു അനുഗ്രഹം. കുറച്ചു നേരത്തേക്ക് ദൈവം ഹവ്വയുടെ മേലെ ഏല്പിച്ച ശിക്ഷ വിഫലമായതു പോലെ. പക്ഷെ ദൈവത്തിനെ അങ്ങിനെയൊന്നും പറ്റിക്കാൻ സാധിക്കില്ല. എപിഡ്യൂറൽസ് നമ്മൾ കരുതുന്നത് പോലെ വേദന പോകുന്ന ഒരു സംഹാരി ഒന്നുമല്ല. curejoy യിൽ വന്ന ഒരു ആർട്ടിക്കിൾ നിങ്ങൾക്കു കാണിച്ചു തരുന്നു എപിഡ്യൂറൽ ആവശ്യപ്പെടുമ്പോൾ നിങ്ങൾ പോലും ചിന്തിക്കാത്ത പാർശ്വഫലങ്ങളെ പറ്റി. ആദ്യം, എന്താണീ എപിഡ്യൂറൽ?

പ്രെഗ്നൻസിയുടെ സമയത്തുള്ള എപിഡ്യൂറൽ

ലേബറിൽ ആയാലും കുഞ്ഞു ജനിക്കുമ്പോഴുമൊക്കെ വേദനയിൽ നിന്നും ഏറ്റവും അധികം ആശ്വാസം കിട്ടുന്നത് എപിഡ്യൂറൽ എടുക്കുമ്പോൾ ആയിരിക്കും. ഇതു കൂടുതലായി കണ്ടുവരുന്നത് യു എസ്സിലുള്ള ഹോസ്പിറ്റലുകളിലാണ്. സാധാരണമായി ഈ കാര്യത്തിന് വേണ്ടി ലോക്കൽ അനസ്‌തെറ്റിക് ആണ് കൊടുക്കാറുള്ളത്. വേദനയുടെ സിഗ്നൽസിനെ തടയുവാൻ വേണ്ടി ഇതു ഇൻജെക്ട് ചെയ്യുന്നത് എപിഡ്യൂറൽ സ്പേസിലേക്കാണ് അതായതു സ്‌പൈനൽ കോഡിനെ സംരക്ഷിക്കുന്നു ടഫ് ആയിട്ടുള്ള കവറിങ്ങിനു ചുറ്റുമുള്ള സ്പേസ്.

ഇതു ശെരിക്കും ആവശ്യമുള്ളതാണോ

ഇതിനൊരു വ്യക്തമായ ഉത്തരം തരാൻ കഴിയില്ല. എല്ലാ ആളുകൾക്കും വേദന സഹിക്കാനുള്ള കെല്പു വിവിധ രീതിയിലായിരിക്കും. ലേബർ സമയത്തു കോണ്ട്രാക്ഷൻസ് കൊണ്ടുണ്ടാകുന്ന വേദന നിങ്ങൾക്കു താങ്ങാൻ പറ്റുന്നില്ലെങ്കിൽ എപിഡ്യൂറൽ ആവശ്യപ്പെടാവുന്നതാണ്.

ലേബർ സമയത്തുള്ള എപിഡ്യൂറൽ - എങ്ങിനെയാണ് ചെയ്യുന്നത്

എപിഡ്യൂറൽ ചെയ്യുന്ന നടപടിയും ലോക്കൽ അനസ്‌തെറ്റിക് കൊടുക്കുന്നത് പോലെ തന്നെയാണ്. അത് സെർവിക്സിൽ നിന്നും പിന്നെ യൂട്രസിൽ നിന്നും ഉണ്ടാകുന്ന  വേദനയുടെ സിഗ്നൽസ് തലച്ചോറിൽ എത്തുന്നതിൽ നിന്നും താത്കാലികമായി തടയും. ഇതു നിങ്ങളുടെ പുറകു വശത്തിനു താഴെയാണ് എടുക്കുന്നത് അതുകൊണ്ടു അരയ്ക്കു താഴോട്ടു പിന്നെ നിങ്ങൾക്കു ഒന്നും അറിയാൻ കഴിയില്ല. മരുന്ന് ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയാലും, നിങ്ങൾ സ്വബോധത്തോടുകൂടി തന്നെയായിരിക്കും ഇരിക്കുന്നത്.

ലേബർ എപിഡ്യൂറലിന്റെ പാർശ്വഫലങ്ങൾ

എപിഡ്യൂറലിനു അതിൻറെതായ ഗുണങ്ങളുണ്ടെങ്കിലും അത് ലേബറിനെയും ഡെലിവെറിയെയും മോശമായ രീതിയിൽ ബാധിക്കാൻ സാധ്യതകളുണ്ട്. എപിഡ്യൂറൽ ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്:

1 ഇതു പെട്ടന്ന് നടക്കാനുള്ള വജൈനൽ ബെർത്തിന്റെ സാധ്യതകളെ കുറയ്ക്കുന്നു.       

2 ഇതു നിങ്ങൾക്കു സിന്തറ്റിക് ഓക്‌സിടോക്സിയുടെ ആവശ്യം മൂന്നിരട്ടിയായി വർദ്ധിപ്പിക്കുന്നു.

3 ഇതു നിങ്ങൾക്കു സിസേറിയൻ ചെയ്യേണ്ടി വരുന്ന അവസ്ഥയെ രണ്ടര ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

4 പെരിണിയൽ റ്റെയർ സംഭവിക്കാനുള്ള സാധ്യതയെ 3 ഇരട്ടിയായി കൂട്ടുന്നു.

5 ഇതുമൂലം ലേബറിന്റെ സമയം കൂടിയേക്കാം.

6 ഇതു ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാക്കാനുള്ള സാധ്യതയെ കൂട്ടുന്നു മാത്രമല്ല ഒടുവിൽ നിങ്ങൾക്കു ഇൻസ്റ്റുമെന്റൽ ഡെലിവറി ചെയ്യേണ്ടി വരും അതായതു ഫോർസെപ്സ്. ഇതു മുറിവ്, എപിസിയോടമി, യോനിയിൽ കീറൽ, കുഞ്ഞിന്റെ മുഖത്തു മുറിവ്, തലയോട്ടിയുടെ എല്ലുകളുടെ സ്ഥാനംതെറ്റൽ, പിന്നെ തലയോടിൽ ബ്ലഡ് ക്ലോട്ട്സിന്റെ രൂപീകരണം ഇങ്ങനെയുള്ള അപകടങ്ങൾ ഒക്കെ ഉണ്ടാവാനുള്ള സാധ്യതകളെ കൂട്ടുന്നു.

7 ഇതു ബെർത്ത് കഴിഞ്ഞതിനു ശേഷം പെൽവിക് ഫ്ലോറിൽ പ്രശനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

8 എപിഡ്യൂറൽ എടുത്തു കഴിഞ്ഞാൽ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കുറയാറുള്ളതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാരണം കുഞ്ഞുങ്ങൾക്കു മരുന്നുകൾ അവരുടെ സിസ്റ്റത്തിൽ നിന്നും പോകുവാൻ മുതിർന്നവരെക്കാളും സമയം വേണം.

9 ഇതു ചെയ്യുമ്പോൾ അമ്മയ്ക്കു പനി വരാൻ സാധ്യതയുണ്ട് ഇതു ചിലപ്പോൾ കുഞ്ഞിനേയും ബാധിക്കും.

10 എപിഡ്യൂറൽ കൊടിത്തിട്ടുള്ള അമ്മമാർ കുറച്ചു നേരം മാത്രമേ കുഞ്ഞിന്റെ കൂടെ സമയം ചിലവഴിക്കാറുള്ളു എന്നു കണ്ടെത്തിയിട്ടുണ്ട്. അതായതു മരുന്ന് എത്രത്തോളം കൂടുതൽ കൊടുത്തിട്ടുണ്ടോ അത്രയും സമയം കുറവായിരിക്കും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം.

11 ലേബർ സമയത്തു എപിഡ്യൂറൽ എടുത്ത അമ്മമാർ ആണ് അത് എടുക്കാത്തവരെക്കാൾ 2 മടങ്ങു മുല കൊടുക്കുന്നത് നിർത്താൻ സാധ്യതയുള്ളത്.

നിങ്ങൾ ആദ്യമായി അമ്മയാകാൻ പോകുന്ന ഒരാളാണെങ്കിൽ, ഇതിനെ പറ്റി സംശയമുണ്ടെങ്കിൽ നിങ്ങളുടെ ഗൈനെക്കോളജിസ്റ്റിനോട് ചോദിക്കുക. നിങ്ങളുടെ ഡോക്ടറാണ് ആ സമയത്തു എന്തെങ്കിലും റിസ്ക് ഉണ്ടെങ്കിൽ അതിനെ കൃത്യമായി നിർണ്ണയിക്കാൻ കഴിയുന്ന ഒരാൾ.

Translated by Durga Mohanakrishnan

loader