നിങ്ങൾ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ ആരും പറഞ്ഞു തരാത്ത 10 കാര്യങ്ങൾ (ഡോക്ടർ പോലും)

मुझे कैसे पता चलेगा कि मैं लेबर के लिए तैयार हूँ ?

ഞാൻ ഗർഭിണി ആയിരുന്നപ്പോൾ, ഞാൻ വായിച്ചു. കയ്യിൽ കിട്ടിയതൊക്കെ വായിച്ചു, കുഞ്ഞുങ്ങളുള്ള എന്റെ കൂട്ടുകാരികളോട് സംസാരിച്ചു, എൻ്റെ ഗൈനെക്കോളജിസ്റ്റിനോട് കുറേ അധികം സംശയങ്ങൾ ചോദിച്ചു. പക്ഷെ ഞാൻ മനസിലാക്കിയ ഒരു കാര്യം എന്താണെന്നു വെച്ചാൽ ഒരു 8 കാര്യം എങ്കിലും ആരും എനിക്ക് പറഞ്ഞു തരാതെ ഞാൻ തന്നെ മനസിലാക്കിയതായിട്ടുണ്ട് -- എൻ്റെ ഡോക്ടർ പറഞ്ഞില്ല, കൂട്ടുകാർ പറഞ്ഞില്ല, എന്തിനു എൻ്റെ 'അമ്മ പോലും പറഞ്ഞു തന്നില്ല എനിക്ക് ഇത്രയും അടുത്ത ആളായിരുന്നിട്ടു കൂടിയും.

അപ്പോൾ എൻ്റെ ഡെലിവെറിക്കു ശേഷം ഞാൻ തന്നെ എൻ്റെ സുഹൃത്തുക്കളോട് സംസാരിച്ചു ആരും പറഞ്ഞു തരാത്ത ഈ 10  ഗർഭ സമയത്തുള്ളതും പ്രസവിക്കുമ്പോൾ ഉള്ളതുമായ കാര്യങ്ങളെ പറ്റി കണ്ടുപിടിച്ചു.

1 കുഞ്ഞിന് മുലയൂട്ടുന്നതിനു വേണ്ടി തെയ്യാറെടുക്കുന്നതു

കുഞ്ഞു പുറത്തേക്കു വരുമ്പോൾ മാത്രമാണ് നമ്മൾ മുലയൂട്ടുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്, പക്ഷെ ആരും ഇനി വരാൻ പോകുന്ന മാസങ്ങളിലേക്കു മുലയൂട്ടുന്നതിനായി ഒരു തെയ്യാറെടുപ്പിനും വേണ്ടി നമ്മളോട് പറയുന്നില്ല (ചിലപ്പോൾ ഇതു കുറച്ചു വര്ഷങ്ങള്ക്കു വേണ്ടിയും ആകാം). എൻ്റെ ഡോക്ടർ, അവരോടു ഈ അവസരത്തിൽ നന്ദി പറഞ്ഞു കൊള്ളട്ടെ, എന്നോട് പറഞ്ഞത് 28 ആഴച കഴിയുമ്പോഴേക്കും എല്ലാ രാത്രിയും കിടക്കുന്നതിനു മുന്നേ മുലകൾ ഉഴിയണം എന്നാണ്. ഡോക്ടർ പറഞ്ഞത് മുല കണ്ണുകൾ നന്നായി വലിക്കാനാണ് അപ്പോൾ കുഞ്ഞു മുലപ്പാൽ വലിച്ചെടുക്കുന്നതിനു വേണ്ടി അതു തയ്യാറാകും എന്നതാണ്. ഈ കാര്യം  മനസ്സിലാക്കാത്ത എൻ്റെ രണ്ടു സുഹൃത്തുകൾക്ക് മുലയൂട്ടൽ കാരണം ഒരുപാട് പ്രശ്നങ്ങൾ സംഭവിച്ചു (മുലക്കണ്ണിനു മുറിവേൽക്കൽ, കുഞ്ഞിന് പാൽ കണ്ടെത്താനുള്ള ബുദ്ധിമുട്ടു, പിന്നെ നിങ്ങൾക്കു തന്നെ അറിയാം എന്തൊക്കെ ആയിരിക്കും എന്നത്). പക്ഷെ എനിക്ക് പറയാൻ കഴിയില്ല ഇതു തന്നെയാണ് എനിക്ക് മുലയൂട്ടൽ വളരെ എളുപ്പമുള്ള ഒരു കാര്യം ആക്കിയത് എന്നത്, എന്നാലും ഇതിനെ പറ്റി നിങ്ങളുടെ ഡോക്ടറുമായി ഒന്ന് സംസാരിച്ചു നോക്കുക.

2 വരാൻ പോകുന്ന സ്ട്രെച്ച് മാർക്സിനു വേണ്ടി നേരത്തെ തെയ്യാറായിരിക്കുക

അതെ നിങ്ങളുടെ വയർ ഒരു 4 മാസം വരെ സ്ട്രെച്ച് ആകാൻ പോകുന്നില്ല, പക്ഷെ അതിനർത്ഥം നിങ്ങൾ അതിനു മുന്നേ ഇതിനു വേണ്ടി തെയ്യാറെടുക്കാതിരിക്കണം എന്നല്ല. നിങ്ങളുടെ ശരീരം ഒരു വല്യ മാറ്റത്തിലൂടെയാണ് കടന്നു പോകാൻ പോകുന്നത് മാത്രമല്ല ഇതു വളരെ അധികം നിങ്ങളുടെ തൊലിക്ക് കഠിനവുമായിരിക്കും.അതുകൊണ്ടു എന്നും രാത്രിയിൽ നിങ്ങളുടെ വയറിൽ എണ്ണയോ ക്രീമോ ഉപയോഗിച്ച് തടവുന്നത് നല്ലതായിരിക്കും.

3 വാട്ടർ ബ്രേക്കിംഗ് എപ്പോഴും ഒരു വാട്ടർ ഫാൾ അല്ല

നിങ്ങൾ ഒരുപാട് ഹോളിവുഡ് സിനിമകൾ കണ്ടിട്ടുണ്ടെങ്കിൽ അതിൽ വാട്ടർ ബ്രേക്ക് എപ്പോഴും കാണിക്കുന്നത് ഒരു വല്യ ചാട്ടം പോലെ ദ്രാവകം പുറത്തേക്കു വരുന്നതായിട്ടാണ്. ഞാൻ പേടിച്ചിരുന്നു ഇതു എനിക്കും സംഭവിക്കും എന്നു, അതുകൊണ്ടു ഞാൻ എൻ്റെ അവസാന മാസങ്ങളിൽ പുറത്തേക്കു പൊവാതായി എൻ്റെ വാട്ടർ ബ്രേക്ക് ചെയ്യുന്നത് ആരെങ്കിലും കണ്ടാലോ എന്നു പേടിച്ചു. പക്ഷേ അദ്‌ഭുതം അതല്ല സംഭവിച്ചത്. നിങ്ങളുടെ വാട്ടർ ബ്രേക്ക് ആവുന്നത് ചിലപ്പോൾ പെരിയഡ്‌സ് വരുന്നത് പോലെയും ആവാം. അതായത് ചെറിയ രീതിയിൽ എന്നാൽ അളവ് ക്രമമായി കൂടികൊണ്ടു, നയാഗ്ര ഫാൾ പോലെ ആയിരിക്കില്ല എന്നു സാരം.

4 അവർ നിങ്ങളുടെ ഗുഹ്യ ഭാഗം ഷേവ് ചെയ്യും

എൻ്റെ വാട്ടർ ബ്രേക്ക് ആയി ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ, നേഴ്സ് ആവശ്യപ്പെട്ടത് എന്നോട് കാലുകൾ വിടർത്താനാണ്. ഞാൻ ഇപ്പോഴും ഓർക്കുന്നു അപ്പോൾ ചിന്തിച്ചത് "ഹ്മ്മ് ഇത്രയും നേരത്തെ തന്നെ കുഞ്ഞു പുറത്തേക്കു വരുമോ? അപ്പോൾ കോണ്ട്രാക്ഷൻസ് ഒക്കെ സംഭവിക്കും എന്നു പറഞ്ഞിട്ടോ ?" പക്ഷെ ഞാൻ എന്തായാലും അതു ചെയ്തു. പക്ഷെ എൻ്റെ അദ്‌ഭുദത്തിനും ഞെട്ടലിനുമായി വന്നത് ഒരു ഇലക്ട്രിക്ക് റേസർ ആണ്. ഞാൻ "നിങ്ങൾ ഇതുകൊണ്ടു എന്താണ് ചെയ്യാൻ പോകുന്നത്?" എന്നു ചോദിച്ചപ്പോൾ, എനിക്ക് കിട്ടിയ മറുപടി ഞാൻ നിങ്ങളെ ഷേവ് ചെയ്യാൻ പോവുകയാണ് എന്നതാണ്. ശെരി എന്നാൽ ഷേവ് ചെയ്യൂ എന്നു ഞാനും പറഞ്ഞു. ചിലപ്പോൾ കുഞ്ഞിന് വേണ്ടി എന്നെ നന്നായി ഒരുക്കണമായിരിക്കും. പക്ഷെ കുഞ്ഞു ഇതിനു പറ്റി ശ്രെദ്ധിക്കില്ലല്ലോ? ശെരിക്കും, ഇതു ഇൻഫെക്ഷൻ വരാനുള്ള സാദ്ധ്യതകൾ കുറക്കും (എങ്ങിനെ?). പക്ഷെ ഇതു തെളിയിക്കുന്ന വല്യ പഠനങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. എന്തുതന്നെ ആയാലും ഈ കാര്യത്തിന് വേണ്ടി തയ്യാറായി ഇരിക്കുക.

5 എനിമ

ശെരിയാണ്, നിങ്ങൾക്കു ഡോക്ടർ ഒരു ഗുളിക നൽകും കുടൽ വൃത്തിയാക്കുന്നതിന് വേണ്ടി.. കാരണം നിങ്ങൾ അതു ഡെലിവറി ടേബിളിൽ വെച്ച് ചെയ്യില്ല. സത്യത്തിൽ എന്താണെന്നു വെച്ചാൽ, നിങ്ങൾ പ്രസവിക്കുമ്പോൾ അകത്തുള്ള സമ്പർക്കം വളരെ കൂടുതൽ ആയിരിക്കും ഇതു കാരണം നിങ്ങൾക്കു ചിലപ്പോൾ മല വിസർജനം ചെയ്യവെണ്ടതായി വരും, നിങ്ങൾക്കു മനസ്സിലാക്കാം കുഞ്ഞിൻറെ ജനന സമയം ഇതു ഇത്രയേറെ മോശമായിരിക്കും എന്നത്. അപ്പോൾ ഇങ്ങനെ സംഭവിക്കാതിരിക്കാൻ പ്രസവത്തിനു മുന്നേ ഡോക്ടർ നിങ്ങൾക്കു എനിമ നൽകുന്നു ഇതു നിങ്ങളുടെ കുടൽ വൃത്തിയാക്കുന്നു.

6 ജനന ക്രിയ എന്ന അത്ഭുതകരമായ കാര്യം വളരെ പതുക്കെ നടക്കുന്ന ഒന്നാണ്

ഞാൻ വീണ്ടും ഹോളിവുഡ് (ചിലപ്പോൾ ബോളിവുഡ്) സിനിമകളെ ഇതിനു വേണ്ടി പരാമർശിക്കുകയാണ്. വാട്ടർ ബ്രേക്ക് ഒന്ന് സംഭവിക്കുമ്പോഴേക്കും നായികമാർ ഉടൻ തന്നെ അടുത്തുള്ള  ഹോസ്പിറ്റലിലേക്കു ഓടുകയാണ് കാരണം " അയ്യോ ഇതാ എൻ്റെ കുഞ്ഞു ജനിക്കാൻ പോകുന്നു!" ദയവായി ഒന്ന് ശാന്തമാകു. എല്ലാവരും ഇതുപോലെ വാട്ടർ ബ്രേക്ക് സംഭവിച്ചു കഴിഞ്ഞു രണ്ടു മിനിറ്റിനുള്ളിൽ പ്രസവിക്കില്ല. ഇതു വളരെ നീണ്ടതും വലുതുമായ ഒരു പ്രക്രിയയാണ് മാത്രമല്ല നിങ്ങൾക്കു കോണ്ട്രാക്ഷൻസ് തുടങ്ങി കഴിഞ്ഞാൽ നിങ്ങൾക്കു തോന്നും കഴിഞ്ഞ 10 വർഷമായി നിങ്ങൾ ഈ ഹോസ്പിറ്റലിൽ തന്നെയാണ് എന്നു. ഞാൻ ലേബറിൽ ആയിരുന്നത് 14 മണിക്കൂർ ആണു കുഞ്ഞു ഒടുവിൽ പുറത്തേക്കു വരുന്നതു വരെ. ചിലപ്പോൾ ഇതിലും കൂടുതൽ ആയിരിക്കാം കുറവുമായിരിക്കാം. അതുകൊണ്ടു നിങ്ങൾക്കു ആവുന്ന വിധത്തിൽ ആശ്വാസത്തോടു കൂടി ഇരുന്നോളു സമയം ഒരുപാടുണ്ട്.

7 ഇന്റെർണൽസ് ഒരുപാടു ഇന്റെർണൽസ്

നിങ്ങൾ ഷേവിങ്ങ് മോശമായ ഒന്നായി കരുതിയെങ്കിൽ, വീണ്ടും ചിന്തിച്ചു നോക്കു. internal examinations പൊതുവായി ചെയ്യുന്നത് കുഞ്ഞിൻറെ പൊസിഷൻ മനസ്സിലാക്കുന്നതിനു വേണ്ടിയിട്ടാണ്, പക്ഷെ എനിക്ക് തോന്നുന്നത് ഇതുവരെ നിങ്ങൾ ചെയ്ത തെറ്റുകൾക്കൊക്കെ ദൈവം നൽകിയ ഒരു ശിക്ഷയാണ് ഇതു എന്നതാണ്. ഡെലിവറി സമയത്തു എനിക്ക് കുറഞ്ഞത് 6 internal examination എങ്കിലും ചെയ്യേണ്ടി വന്നിട്ടുണ്ട് ഇതു ചെയ്യുന്നത് കൃത്യമായി നിങ്ങൾ കോണ്ട്രക്ഷനിലൂടെ കടന്നു പോകുമ്പോൾ ആണു, ഈ അനുഭവം നരക തുല്യമായിരിക്കും നിങ്ങൾക്കിത് നിഷേധിക്കാൻ പറ്റുമോ? എനിക്ക് സംശയമാണ്. നിങ്ങൾക്കിത് ശ്രെമിച്ചു നോക്കാൻ പറ്റുമോ? തീർച്ചയായും.

8 നിങ്ങളെ ആഹാരം കഴിക്കാൻ സമ്മതിക്കില്ല

നിങ്ങൾ ലേബറിൽ ആയിരിക്കുമ്പോൾ കട്ടിയുള്ള ആഹാരം ഒന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല, മറിച്ചു സംഭവിക്കുന്നത് ഡോക്ടർക്കു തോന്നിയാൽ മാത്രമാണ് നിങ്ങൾ തീർച്ചയായും ആഹാരം കഴിച്ചിരിക്കണം എന്നു. അപ്പോൾ നിങ്ങളുടെ ലേബർ എത്ര ചെറുതായിരിക്കുന്നുവോ അത്രത്തോളം നല്ലതു. അല്ലെങ്കിൽ ഒരുപാട് നേരത്തേക്കു പട്ടിണി കിടക്കുവാൻ തയ്യാറായിക്കോളു. ഈ സമയം ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചത് " ഹാവു അപ്പോൾ  ഭാരം കുറക്കാനുള്ള നീക്കങ്ങൾ ഇപ്പോൾ തന്നെ അങ്ങു ചെയ്തു തുടങ്ങാം" എന്നു ചിന്തിച്ചാണു.

9 എപിസിയോടമി

വളരെ എമർജൻസി ആയിട്ടുള്ള ഒരു സർജിക്കൽ പ്രൊസീജർ, അതു താഴെ അവിടെയുള്ള സ്‌കിന്നിനെ കുറച്ചു എടുത്തു മാറ്റും ഇതു കുഞ്ഞിനെ വേഗം പുറത്തേക്കു വരാൻ സഹായിക്കും. കൂടുതൽ പറയണമെന്നില്ലലോ.

10 തിരിച്ചു വരുന്ന ആർത്തവം

നിങ്ങൾ കരുത്തും ഡെലിവെറിക് ശേഷം ഒക്കെ കഴിഞ്ഞു എന്നു. പക്ഷെ ഇനി അങ്ങോട്ടു ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കും, മുല മരവിക്കുന്ന വരെയുള്ള മുലയൂട്ടൽ പിന്നെ കലശലായ വിശപ്പും. മാത്രമല്ല നിങ്ങളെ താഴെയിടാൻ പാകത്തിന്  നിങ്ങളുടെ മാതൃത്വത്തിനു ഒരു രഹസ്യ ആയുധം കൂടിയുണ്ട്. പഴയ ആർത്തവത്തിനോട് ഒരു നമസ്കാരം പറഞ്ഞോളൂ! വീണ്ടും നിങ്ങൾ ബ്ലീഡ് ചെയ്യും (ഒരുപാടില്ലെങ്കിലും, അത്യാവശ്യം) ഒരു രണ്ടു മാസത്തേക്കെങ്കിലും, നിങ്ങൾ മുലയൂട്ടുകയാണോ അതോ കുഞ്ഞിന് ഫോർമുല ഫീഡ് ആണോ നൽകുന്നത് എന്നനുസരിച്ചു.

Translated by Durga Mohanakrishnan

loader