കുഞ്ഞിനു മുലപ്പാൽ കൊടുക്കുമ്പോൾ നിങ്ങൾ ശ്രെദ്ധികേണ്ട ചില കാര്യങ്ങൾ

കുഞ്ഞുങ്ങൾക്കു മുല പാൽ കൊടുക്കുന്നത് എല്ലാ അമ്മമാരുടെയും ശ്രമം പിടിച്ച ഒരു പണിയാണ്, ചിലർ ഇതിലെ പ്രശ്നങ്ങൾ പുറത്തു അറിയിക്കാതെ തന്നിൽ തന്നെ ഒതുക്കി നിർത്തും മറ്റു ചിലർ ഇതു തുറന്നു പറഞ്ഞു സഹായം നേടും. അമ്മമാർക്ക് അവരുടെ നിരാശയിൽ നിന്ന് ഒരു രക്ഷാമാർഗം കിട്ടാതിരിക്കില്ല, പക്ഷെ എപ്പോഴെങ്കിലും കുഞ്ഞിനെ പറ്റി നിങ്ങൾ ഓർത്തിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ, മുലകൊടുക്കുമ്പോൾ അവർക്കു വേണ്ടി അമ്മമാർ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്, പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കു ദേഷ്യം വരുന്ന കാര്യങ്ങൾ.

ഈ കത്തു നിങ്ങൾ ഒന്ന് വായിച്ചു നോക്കു! നിങ്ങൾ എത്രത്തോളം തെറ്റാണു ചെയ്യുന്നത് എന്ന് അപ്പോൾ നിങ്ങൾക്കു മനസിലാകും.

പ്രിയപ്പെട്ട അമ്മെ

'അമ്മ എനിക്കു പാലു തരാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്, പക്ഷെ ഞാൻ പറയേണ്ടതായ മറ്റൊന്ന് കൂടിയുണ്ട്, ചില സമയങ്ങൾ വളരെ ദുഷ്കരമായി എനിക്ക് അനുഭവപ്പെടാറുണ്ട്. നിങ്ങളുടെ കണ്ണു മിഴിക്കാൻ വരട്ടെ! അമ്മയുടെ പാലിനു നല്ല രുചിയാണ് പക്ഷെ എനിക്കതു വേണ്ടത്ര കിട്ടുന്നില്ല എന്നു മാത്രം മാത്രമല്ല 'അമ്മ ചെയ്യുന്ന ചില കാര്യങ്ങൾ എനിക്കു ദേഷ്യം വരുത്തുകയും ചെയ്യുന്നു . അതുകൊണ്ടു 'അമ്മ ഇനി അടുത്ത തവണ എന്നെ എടുത്തു പാലു തരുന്നതിനു മുന്നേ ഈ കാര്യങ്ങൾ ഒക്കെ വായിച്ചു നോക്കുക.

1 പാലു കൊടുക്കുന്നതിന്റെ സമയങ്ങൾ

അമ്മയ്ക്കു എന്നോടുള്ള സ്നേഹത്തെയും വാത്സല്യത്തെയും ഞാൻ അംഗീകരി ക്കുന്നു! പക്ഷെ ചില സമയത്തു അതു വളരെ അധികമാണെന്ന് എനിക്കു തോന്നുന്നു!  ഒന്ന് ആലോചിച്ചു നോക്കു നിങ്ങൾക്കു വിശപ്പില്ലെങ്കിലോ അല്ലെങ്കിൽ നിങ്ങൾ ഉറക്കത്തിൽ ആയിരിക്കുമ്പോഴോ ഭക്ഷണം കഴിക്കാൻ പറയുന്ന ആ അവസ്ഥയെ. ഇനങ്ങനെയുള്ള സമയങ്ങളിൽ എന്നെ വിളിച്ചുണർത്തി പലപ്പോഴും പാലു തരുമ്പോൾ എനിക്കു അങ്ങിനെയാണ് തോന്നാറുള്ളത്. ഈ സമയങ്ങൾ എന്നു പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് എനിക്കു വിശക്കാത്തപ്പോഴോ അല്ലെങ്കിൽ ഞാൻ ഗാഢ നിദ്രയിൽ ആയിരിക്കുമ്പോഴോ ഒക്കെയാണ്. ഞാൻ വളരെ സത്യസന്ധമായി ആഗ്രഹിക്കുന്നു നിങ്ങൾക്കു ഞാൻ വിശക്കുമ്പോൾ നൽകുന്ന സൂചനകൾ മനസിലാകും എന്നത്! നന്ദി !

2 ശ്രെദ്ധ തെറ്റുന്നത്

നിങ്ങൾ എനിക്കു പാലു തരുമ്പോൾ ചിലപ്പോൾ ചെയ്യുന്ന കാര്യങ്ങൾ എനിക്കു പ്രാധാന്യം കുറച്ചു തരുന്നത് പോലെ എനിക്കു തോന്നാറുണ്ട്. അമ്മയുടെ പ്രിയ കൂട്ടുകാരിക്ക് ചിലപ്പോൾ ഞാൻ എത്ര തവണ മൂത്രമൊഴിക്കും എന്റെ ഉടുപ്പുകളുടെ നിറം എന്തൊക്കെയാണ് എന്നത് എൻ്റെ അച്ഛനെക്കാളും നന്നായി അറിയുമായിരിക്കും കാരണം അമ്മയ്ക്കു എനിക്കു പാലു തരുന്ന സമയം കൂട്ടുകാരിയോട് സംസാരിക്കുന്ന സമയം കൂടിയാണല്ലോ. പക്ഷെ അതു അമ്മയുടെ കൂടെയുള്ള എൻ്റെ സമയം ആണ് അല്ലെ? അമ്മയുടെ കണ്ണിലേക്കു നോക്കാനാണ് എനിക്കിഷ്ടം അമ്മയ്ക്കും അങ്ങിനെ തന്നെ ആയിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്കു അമ്മയുടെ മൃദുലമായ സ്പർശനം അറിയണം അമ്മയുടെ ഉടുപ്പിൽ പിടിച്ചു കളിക്കണം അമ്മയുടെ ശബ്ദം കേൾക്കണം എന്നൊക്കെയുണ്ട്. അതുകൊണ്ടു ആ ഫോൺ ഒന്നു താഴെ വെച്ച് എന്നോടു സംസാരിക്കു! അമ്മയാണ് എനിക്കു ഏറ്റവും പ്രിയപ്പെട്ടത് വേറെ ആരുടെ അടുത്ത് നിന്നും എനിക്കു ഇത് ആഗ്രഹിക്കാൻ കഴിയില്ല.

3 നാണം തോന്നുന്നത്

എനിക്കു വിശപ്പു വരുന്നത് അസാധാരമായ സമയങ്ങളിലും സ്ഥലത്തും വെച്ചാണ് എന്നു അറിയാം, പക്ഷെ എന്ത് ചെയ്യാനാ ഞാനൊരു കുഞ്ഞല്ലേ എൻ്റെ വയറു ഞാൻ പറഞ്ഞാൽ പോലും കേൾക്കാറില്ല. അതുകൊണ്ടു തന്നെ അമ്മയ്ക്കു നേരിടേണ്ടി വരുന്ന നാണക്കേടിന് ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷെ അമ്മെ സാധാരണ ആളുകൾ ഒക്കെ പുറത്തു നിന്ന് ആഹാരം കഴിക്കാറുണ്ടല്ലോ. അപ്പോൾ അതിനു കുഴപ്പമില്ലെങ്കിൽ കുഞ്ഞുങ്ങൾക്കു പുറത്തു നിന്ന് വിശക്കുന്നതിൽ എന്താണ് തെറ്റ് ? അമ്മ അറിയാനുള്ളത് ഇത്രയും ആണ് 'അമ്മ ചെയ്യുന്നത് വളരെ വലിയ കാര്യമാണ് അതുകൊണ്ടു തന്നെ ധൈര്യത്തോടെ ഈ നാണക്കേട് അങ്ങ് മാറ്റിയേക്കു. എനിക്കു വേണ്ടി പൊരുതു!

4 അമ്മയുടെ ആഹാര ശീലങ്ങൾ

എനിക്കറിയാം ഞാൻ കാരണം അമ്മയുടെ ഭാരം കൂടിയെന്നും അതു കുറയ്ക്കുവാൻ വേണ്ടി എനിക്കു ഒരു പിൻ പോലും എടുത്തു തരാൻ കഴിയില്ല എന്നും. പക്ഷെ അതിനർത്ഥം അമ്മ പട്ടിണി കിടക്കണം എന്നല്ല. അമ്മയുടെ  പ്രിയപ്പെട്ട ഭക്ഷണം 'അമ്മ നോക്കി നില്കുന്നത് കാണുമ്പോൾ എനിക്കു വിഷമമാണ്, ആഗ്രഹം അടക്കി വെച്ച് സെലറി മാത്രം കഴിക്കുന്നത് എന്തിനാ. ഡയറ്റിംഗ് ചെയ്യാം പക്ഷെ പട്ടിണി കിടക്കുകയല്ല വേണ്ടത് ശരിയായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഇത് എനിക്കു പാലു കിട്ടാൻ വേണ്ടിയല്ല ഞാൻ അമ്മയെ ഒരുപാടു സ്നേഹിക്കുന്നത് കൊണ്ടാണ് പറയുന്നത് അതുകൊണ്ടു അമ്മ വിശന്നിരിക്കുന്നതു കാണാൻ എനിക്കു കഴിയില്ല. ദയവായി ആഹാരം കഴിക്കു ഭാരം കുറയ്ക്കുവാൻ ആരോഗ്യപരമായ വേറെ ഏതെങ്കിലും രീതി സ്വീകരിക്കു.

എനിക്കറിയാം എനിക്കു മുലപ്പാൽ തരുവാൻ അമ്മ കുറെയധികം ബുദ്ധിമുട്ടുന്നുണ്ടെന്നു പ്രത്യേകിച്ച് ഞാൻ ഇത്ര ചെറുതായതു കൊണ്ട്. പക്ഷെ അമ്മയാണ് എൻ്റെ എല്ലാം അമ്മയില്ലാത്ത എനിക്കു മുന്നോട്ടു പോകാൻ കഴിയില്ല.

സ്നേഹപൂർവം

അമ്മയുടെ മകൾ / മകൻ!    

 

Translated by Durga Mohanakrishnan

loader