പ്രസവത്തിനു ശേഷം ശരീരം പഴയതു പോലെ ആകാൻ എത്ര സമയം വേണ്ടി വരും എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും

"കുഞ്ഞു ജനിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ജോലിക്കു പോയി തുടങ്ങി." നിങ്ങൾ വീട്ടിലിരുന്നു ഈ കഴിഞ്ഞു പോയ മാസങ്ങൾ ഒക്കെ എങ്ങിനെ തിരിച്ചു പിടിക്കും എന്നോർക്കുന്നുണ്ടെങ്കിൽ, അതിൻറെ കാരണങ്ങൾ ഇതാണ്. ശാരീരികമായ സൗഘ്യം അല്ലാതെ കുഞ്ഞു ജനിച്ചു കഴിഞ്ഞ 6 ആഴ്ചയിൽ മാനസികമായും വൈകാരികമായുമുള്ള സൗഖ്യവും അമ്മമാർക്ക് വേണം. ചില അമ്മമാർക്ക് ഈ സമയത്തു ഡിപ്രെഷനും തളർച്ചയും സ്ട്രെസ്സും ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട് ഇത് ചിലപ്പോൾ ഒരു 6 - 7 മാസം വരെ നീണ്ടു പോവാനുള്ള സാധ്യതയുമുണ്ട്. ഒരു അമ്മയുടെ വൈകാരികമായ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കേണ്ടത് വളരെ അനിവാര്യമായ കാര്യം തന്നെയാണ്. ഞങ്ങൾ മാത്രമല്ല ഇത് പറയുന്നത് ശാസ്ത്രം തന്നെ തെളിയിച്ചതാണ്.

ഇംഗ്ലണ്ടിലുള്ള സാൽഫോർഡ് യൂണിവേഴ്സിറ്റിയിലുള്ള റെസീർച്ചേഴ്‌സ് കണ്ടുപിടിച്ചത് 6 ആഴ്ച മാത്രമുള്ള പോസ്റ്റ്- പാർട്ടം പീരിയഡ് പോരാ അമ്മമാർക്ക് അവരുടെ പഴയ ആരോഗ്യം വീണ്ടെടുക്കാൻ എന്നതാണ്. മൊത്തമായി ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി കൂടിയത് ഒരു വർഷമെങ്കിലും വേണ്ടി വരും. സെലിബ്രിറ്റികളായ അമ്മമാർ ആഴ്ചകൾക്കുള്ളിൽ അവരുടെ ശരീര വടിവ് വീണ്ടെടുക്കുന്ന മാന്ത്രിക വിദ്യ വളരെയധികം നിരാശാജനകമാണ്, മാത്രമല്ല ചില അമ്മമാർ ഇത് ചെയ്യാൻ നിര്ബന്ധിതർ ആവുകയും ചെയ്യും.

റിസേർച്ചിന്റെ ലീഡ് എഴുത്തുകാരിയായ ഡൊ ജൂലി റേയും സംഘവും കുറേ  അമ്മമാരേ ഇന്റർവ്യൂ ചെയ്തതിൽ നിന്നും തെളിഞ്ഞത് ഡെലിവെറിക്കു ശേഷം ആരോഗ്യം വീണ്ടെടുക്കാൻ വെറും 6 ആഴ്ച മാത്രം മതി എന്നത് വലിയൊരു നുണയാണ് എന്നതാണ്. പല അമ്മമാരും പറഞ്ഞത് പ്രസവത്തിനു ശേഷം രണ്ടു മാസത്തെ മറ്റേർണിറ്റി ലീവ് കഴിഞ്ഞു ജോലിക്കു പോയപ്പോൾ കുറേ അധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു എന്നാണ്. പ്രസവത്തിനു ശേഷമുള്ള 60 ദിവസവും അമ്മമാരുടെ ശരീരം അത് കടന്നു പോയ ആഘാതത്തിൽ നിന്നും തിരിച്ചു വരൻ ശ്രെമിക്കുന്നതേയുണ്ടാവുകയുള്ളു.

ഡൊ റേ പിന്നെ കണ്ടുപിടിച്ചത് പ്രസവത്തിനു ശേഷം അമ്മമാർ  അധിക സമയം ഇപ്പോൾ  ഹോസ്പിറ്റലിൽ നിൽക്കാറില്ല എന്നതാണ് കൂടിയാൽ 6 മണിക്കൂർ  അത്രയേ  ചിലപ്പോൾ അവരെ ഹോസ്പിറ്റലിൽ നിൽക്കാൻ അനുവദിക്കുകയുള്ളു. എന്നാൽ ഹോസ്പിറ്റലിൽ നിൽക്കുന്ന സമയത്തോ ആകെ ഒച്ചയും ബഹളവും വിരുന്നുകാരുടെ ശല്യവും ഹോസ്പിറ്റലിന്റെ റൂൾസും, ഇതൊക്കെ കാരണം അമ്മക്ക് കുഞ്ഞിന്റെ കൂടെ സമാധാനത്തോടെ കുറച്ചു സമയം ചിലവഴിക്കാൻ പോലും സാധിക്കുന്നില്ല. റേ പറയുന്നത് ഹോസ്പിറ്റലിൽ കുഞ്ഞു ജനിച്ചതിനു ശേഷമുള്ള സെർവീസുകൾ കൂട്ടണം എന്നാണ് ഇതു  അമ്മമാർക്കു കൂടുതൽ ശ്രെദ്ധയും പിന്തുണയും നല്കാൻ അവർക്കു കൊടുക്കണം.

ഡൊ ജാനിസ് എം മില്ലറും ഇതുപോലെയൊരു പഠനം സ്കൂൾ ഓഫ് നഴ്സിംഗ്, മിച്ചിഗൻ യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തിയാതായിരുന്നു, ഉദ്ദേശം 68 സ്ത്രീകളെങ്കിലും ഈ പഠനത്തിന്റെ ഭാഗമായിട്ടുണ്ടാകും, ഇവർക്കൊക്കെ പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായതുമാണ്. പ്രതീക്ഷിച്ചതു പോലെ തന്നെ ഇവരുടെയൊക്കെ റിസൾട്ട് ഒരേപോലെയായിരുന്നു. പല അമ്മമാരും, പുറം വേദന പെരിനിയത്തിലുള്ള വേദന എപ്പോഴുമുള്ള മൂത്രശങ്ക പിന്നെ മലധ്വരത്തിൽ ഉണ്ടാവുന്ന പൊട്ടലുകളും ഒക്കെ ഉണ്ടാവുന്നു എന്ന് പറഞ്ഞു. ഈ ശാരീരികമായ പ്രശ്നങ്ങൾ ഒക്കെ മാറുവാൻ വേണ്ടി മാസങ്ങൾ കഴിയേണ്ടി വരുന്നു.   

ശാരീരികമായ സൗഘ്യം അല്ലാതെ കുഞ്ഞു ജനിച്ചു കഴിഞ്ഞ 6 ആഴ്ചയിൽ മാനസികമായും വൈകാരികമായുമുള്ള സൗഖ്യവും അമ്മമാർക്ക് വേണം. ചില അമ്മമാർക്ക് ഈ സമയത്തു ഡിപ്രെഷനും തളർച്ചയും സ്ട്രെസ്സും ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട് ഇത് ചിലപ്പോൾ ഒരു 6 - 7 മാസം വരെ നീണ്ടു പോവാനുള്ള സാധ്യതയുമുണ്ട്. ശാസ്ത്രം അമ്മമാരുടെ വൈകാരികമായ ആരോഗ്യം എത്ര പ്രാധാന്യമാണെന്നു പറയുന്നുണ്ട്.

അമ്മമാർ പ്രസവത്തിനു ശേഷം നേരിടുന്ന പ്രശ്നങ്ങളെ ഒഴിവാക്കുവാൻ വേണ്ടി ചില നിയമങ്ങളെയും ചട്ടങ്ങളെയും വളച്ചൊടിക്കേണ്ടി തന്നെ വരും ചിലപ്പോൾ. ഇതു അമ്മമാരുടെ മറ്റേർണിറ്റി ലീവ് കൂട്ടുവാനും ഹോസ്പിറ്റലിൽ അവർക്കുള്ള സൗകര്യങ്ങളെയും ഒക്കെ ഉൾപെടുത്തിക്കൊണ്ടാണ്, ഇതു അമ്മമാർക്കു അവരുടെ മാതൃത്വത്തിനെ ഓർത്തു സന്തോഷിക്കുവാൻ വേണ്ടി മാത്രമല്ല പക്ഷെ അവരുടെ ആരോഗ്യം പൂർണതയോടെ വീണ്ടെടുക്കാൻ കൂടിയാണ്. മിക്ക ഹോസ്പിറ്റലുകളും കുഞ്ഞിന് മുലയൂട്ടുന്നതും കുളിപ്പിക്കുന്നതും ഒക്കെ അമ്മയ്ക്കു തനിയെ പഠിക്കുവാൻ വേണ്ടി വിട്ടു കൊടുക്കും -- പണ്ടൊക്കെ കുഞ്ഞിനെ എങ്ങിനെ നോക്കണം എന്ന് അമ്മമാർക്കു കൃത്യമായുള്ള അറിവ് പകർന്നു കൊടുത്തിരുന്നു.

അമ്മയാകാനുള്ള മാറ്റം ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമല്ല ഇതിനു വേണ്ടി അമ്മമാർ ശാരീരികമായും മാനസികമായും ഒരുപാടു കാര്യങ്ങൾ ത്യെജിക്കേണ്ടി വരുന്നു. അമ്മമാർ ശെരിക്കും പിന്തുണയും അനുകമ്പയും ശ്രെദ്ധയും ഒക്കെ അർഹിക്കുന്നു. പക്ഷെ ഇതുതന്നെയാണ് ഇപ്പോഴുള്ള വ്യവസ്ഥയിൽ ഇല്ലാത്തതും അതിപ്പോൾ ജോലി സ്ഥലത്തായിക്കോട്ടെ ഹോസ്പിറ്റലിൽ ആയിക്കൊള്ളട്ടെ.

Translated by Durga Mohanakrishnan

loader