ആരെയാണ് നിങ്ങളുടെ ഭർത്താവിനു കൂടുതൽ ഇഷ്ടം നിങ്ങളെയോ അതോ നിങ്ങളുടെ അമ്മയെയോ – ഇതു കണ്ടുപിടിക്കാൻ ഇതാ ഒരു എളുപ്പവഴി

രോഷമുള്ളതാണ് എന്നാൽ സ്നേഹവുമുണ്ട്. ലോലമായ ഒരു ഉള്ളുള്ള ടാസ്‌ക്‌മാസ്റ്റർ

അസാധ്യമാണ് എന്നാൽ ദയാലുവുമാണ്. എല്ലാം സഹിക്കും എന്നാലും വഴങ്ങാത്ത ഒരാൾ

പരിശ്രമിയാണ് എന്നാലും ഒറ്റയ്ക്കായിരിക്കും. സൗമയമായിരിക്കും എന്നാലും കഠിനമായിരിക്കും  

അമ്മമാർ അങ്ങിനെ പല രൂപത്തിലുമായിരിക്കും. നിങ്ങളുടെ 'അമ്മ എങ്ങിനെയാണ്? അവർ അസാധാരണമായി ബുദ്ധിസാമർഥ്യമുള്ളവരാണോ? അമ്മമാരുടെ വികാരത്തിന്റെ ആന്റിന എല്ലാ തരത്തിലുമുള്ള ഭാവ മാറ്റത്തിനും, വേദനിക്കുന്ന ഹൃദയത്തിനും, ഒരു കൂട്ടം ആളുകളുടെ നടുവിൽ ചെല്ലുമ്പോൾ ആത്മവിശ്വാസം നഷ്ട്ടപെടാനും ഒക്കെ കാരണമാണ്. അവർ ആരോഗ്യത്തിന്റെ കാര്യത്തിൽ ഉപദേശം നൽകുവാനും, നല്ല രീതിയിൽ പെരുമാറുവാനും, കാണുന്ന എല്ലാവരോടും സൗമ്യമായ രീതിയിൽ സംസാരിക്കാനുമൊക്കെ പറ്റിയ ആളാണ്.

എന്റെയമ്മ ഇതിനൊക്കെ പ്രാപ്തയാണ്. അതുകാരണം ഞാൻ സ്നേഹിക്കുന്ന ആളെ അമ്മയെ കാണിക്കുന്ന കാര്യത്തിൽ എനിക്ക് മടിയില്ലായിരുന്നു, എനിക്കറിയാം അവർ തമ്മിൽ നന്നായി അടുക്കുമെന്നു ആ കാര്യത്തിൽ ഞാൻ വളെയധികം ശെരിയുമായിരുന്നു. അവർ രണ്ടുപേരും നല്ല രീതിയിൽ പോകുന്നുണ്ട് മാത്രമല്ല രണ്ടാളും പരസ്പരം ഒരുപാട് ആദരിക്കുന്നുമുണ്ട്‌.

10 വർഷമായി ഇപ്പോൾ. രണ്ടാളും തമ്മിലുള്ള ബന്ധം 100 ഇരട്ടി ആയി!

നിങ്ങളുടെ കാര്യവും ഇതുപോലെയാണോ? നിങ്ങളുടെ ഭർത്താവിനു അമ്മയെ ആണോ കൂടുതൽ ഇഷ്ടം എന്ന് കണ്ടുപിടിക്കാനുള്ള ചെറിയൊരു ഉപായം ഇതാ. ഇതിൽ 3 ൽ കൂടുതൽ  ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ നിങ്ങളുടെ ഊഹം ശെരിയാണ്.

1 അവരുടെ വസ്ത്രധാരണ രീതി ജീവിത രീതി ഭക്ഷണ രീതി അല്ലെങ്കിൽ തിരഞ്ഞെടുക്കലുകൾ ഒക്കെ നിങ്ങളുടേതുമായി താരതമ്യം ചെയ്യാറുണ്ടോ - നിങ്ങളോടും പിന്തുടരുവാൻ ആവശ്യപ്പെടാറുണ്ടോ?

ചിലപ്പോൾ നിങ്ങളുടെ ഭക്ഷണത്തെ അമ്മയുടേതുമായി നിങ്ങളുടെ ഭർത്താവു അന്യായമായി താരതമ്യം ചെയ്യാറുണ്ടായിരിക്കാം. ഉദാഹരണത്തിന് എൻ്റെ ഭക്ഷണം അമ്മയുടേതുമായി താരതമ്യം ചെയ്യുന്നത് വലിയ തെറ്റാണു. ഈ കാര്യത്തിൽ 'അമ്മ എന്നെക്കാളും ഒരുപാട് മുന്നിലാണ് മാത്രമല്ല അമ്മയ്ക്കതു ഇഷ്ടവുമാണ്. ഞാൻ ആവശ്യമുള്ളത് കൊണ്ട് ആഹാരം ഉണ്ടാകുന്നൊരാളാണ് അതുകൊണ്ടു തന്നെ അമ്മയുടെ അത്രയും എനിക്ക് എത്താൻ കഴിയില്ല.

ഞങ്ങളുടെ അഭിപ്രായം? ഈയൊരവസരത്തിൽ പറയാൻ പറ്റുന്ന നല്ലൊരു വിശദീകരണം എന്തെന്നാൽ നമ്മുടെ സ്വന്തം ഇഷ്ടങ്ങളെ അനുസരിച്ചു ഒരു സ്വതന്ത്രമായ രാജ്യത്തു ജീവിക്കുന്നു എന്നതാണ്. അയാളോട് പറയേണ്ടത് ആളുകൾ അവർ ആരാകണം എന്ന് സ്വയം തീരുമാനിക്കുന്നതാണ് മാത്രമല്ല ഇതാണ് നിങ്ങൾ. ഈ സംഭാഷണത്തിൽ നിങ്ങളെ തന്നെ നിർത്തുക നിങ്ങൾ പകുതി ജയിച്ചു.

2 അമ്മയെ പോലെ ആകാൻ പറയാറുണ്ടോ?

അല്ലെങ്കിൽ അയാൾ ഇങ്ങനെ ചോദിക്കാറുണ്ടോ "നിനക്കു നിന്റെ അമ്മയെ പോലെ ആയാൽ എന്താ" ഇതു വളരെ അധികം വേദനിപ്പിക്കുന്നതാണ്, ഇതു സംഭവിക്കുന്നത് നിങ്ങളുടെ ഭർത്താവു അറിയാതെ തന്നെ നിങ്ങളുടെ അമ്മയെ ഏതുകാര്യത്തിലും നിങ്ങളെ അളക്കാനുള്ള ഒരു മാനദണ്ഡമായി വെച്ചിരിക്കുന്നത് കൊണ്ടാണ്.

എന്ത് ചെയ്യണം? രണ്ടു വിരൽ നീട്ടി കൊണ്ട് പറയണം - രണ്ടു ആളുകൾ - രണ്ടു മനസുകൾ - ഞാൻ അമ്മയെ പോലെ ആകാത്തത് ഞാൻ അമ്മയല്ലാത്തതു കൊണ്ടാണ്.

3 കൂട്ടുകാരുടെ ഇടയിൽ അമ്മയെ വളരെ അധികം പുകഴ്ത്തി സംസാരിക്കാറുണ്ടോ?

അവർക്കു ഒരുപാടു അഭിനന്ദനങൾ കൊടുക്കുക, അമ്മയുടെ തിരഞ്ഞെടുക്കലുകളെ പറ്റി വാഴ്ത്തി പറയുക, അമ്മയാണ് എല്ലാ ഗുണങ്ങളുടെയും ഉറവിടം എന്ന രീതിയിൽ പറയുക ഇതൊക്കെ നിങ്ങളുടെ ഭർത്താവു നിങ്ങളുടെ അമ്മയെ ഒരുപാട് ബഹുമാനിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്. ദേഷ്യപ്പെടണ്ട.

പക്ഷെ സൂക്ഷിക്കുക പെട്ടന്നുള്ള ദേഷ്യത്തിൽ മകൾ എന്ന രീതിയിൽ നിങ്ങൾക്കു അമ്മയെ പറ്റി അറിയുന്ന കുറവുകൾ ഒന്നും പറയാതിരിക്കുക. അതു നിങ്ങളെ ചെറുതാക്കുക മാത്രമല്ല നിങ്ങളുടെ മനസാക്ഷിയെ എന്നും അലട്ടിക്കൊണ്ടിരിക്കും.

4 സ്വന്തം വീട്ടിൽ പോകുന്നതിനേക്കാൾ നിങ്ങളുടെ വീട്ടിൽ പോകുന്നതിനായിരിക്കും ഭർത്താവിനിഷ്ടം

സ്വന്തം വീട്ടിൽ പോകുന്നതിനേക്കാൾ താല്പര്യം നിങ്ങളുടെ വീട്ടിൽ പോകാൻ ഭർത്താവു കാണിക്കാറുള്ളതായി ശ്രേദ്ധിച്ചിട്ടുണ്ടോ? കാര്യങ്ങൾ പലതുമായിരിക്കാം നിങ്ങളുടെ 'അമ്മ കൂടുതൽ ആതിഥ്യമര്യാദയോട് കൂടി സത്കരിക്കുന്നതു കൊണ്ടാകാം അല്ലെങ്കിൽ അമ്മയുടെ ഭക്ഷണം ഇഷ്ടമുള്ളത് കൊണ്ടായിരിക്കാം. എന്തായാലും അതല്ലേ നിങ്ങൾക്കും നല്ലതു അല്ലെ?

5 വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങി കൊടുക്കുക

അമ്മയുടെ പിറന്നാളിനോ അല്ലെങ്കിൽ യാത്ര പോകുമ്പോഴോ ഒക്കെ അമ്മയ്ക്കു വേണ്ടിയാണോ നിങ്ങളുടെ ഭർത്താവു ഏറ്റവും നല്ല സമ്മാനം തിരഞ്ഞെടുക്കുന്നത്? ഇതു കുറച്ചു പ്രശ്നമായി നിങ്ങൾക്കു തോന്നാം കാരണം ഭർത്താവിനു അമ്മയെ ആണ് കൂടുതൽ ഇഷ്ടം എന്ന് തോന്നുമ്പോൾ!

കാരണം ? സമ്മാനം വാങ്ങുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് മാത്രമല്ല പണവും ചിലവാകും നിങ്ങളുടെ ഭർത്താവ് അത്രയും നല്ല കാര്യങ്ങൾ അമ്മയ്ക്കു വേണ്ടി മാറ്റി വെച്ചാൽ അതിനർത്ഥം അയാൾക്കു അമ്മയോട് അത്രയ്ക്കു സ്നേഹമുണ്ടെന്നാണ്!

വിഷമിക്കണ്ട. ഇതു സത്യത്തിൽ ആഘോഷിക്കേണ്ട ഒരു കാര്യമാണ്, കാരണം ഇതിനർത്ഥം നിങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നത് ഈ ലോകത്തിലെ ഏറ്റവും നല്ല ആളെയാണ് - അമ്മയെ !

Translated by Durga Mohanakrishnan

loader