ശരീരത്തിന്റെ ഏത് ഭാഗങ്ങളിലാണ് കുട്ടികൾക്ക് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്

തണുപ്പുള്ള കാലാവസ്ഥയിൽ നവജാത ശിശുക്കൾക്കളുടെ ആരോഗ്യ വിഷയത്തിൽ കൂടുതൽ ശ്രദ്ധയും പരിരക്ഷണവും ആവശ്യമാണ്.

കാരണം ഈ സമയം നവജാത ശിശുക്കളിൽ അമിതമായ തണുപ്പേൽക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കൂടാതെ ഈ പ്രായത്തിൽ അവരുടെ രോഗ പ്രതിരോധ ശക്തി ദൃഢമായിരിക്കുകയില്ല, അതിനാൽ സ്വയം പരിരക്ഷ എന്നത് അസാധ്യമായിത്തീരുന്നു. അതുകൊണ്ട് ഇത്തരം ദിവസങ്ങളിൽ നിങ്ങളുടെ കുഞ്ഞിന്റെ ചില ശരീര ഭാഗങ്ങൾ തണുപ്പിൽ നിന്ന് സംരക്ഷിക്കേണ്ട രീതിയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തെന്നാൽ, ഈ ഭാഗങ്ങളിൽ അമിതമായ തണുപ്പേൽകുന്നത് നവജാത ശിശുക്കളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉയർത്തുന്നു

കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു

ശിരസ്

നവജാത ശിശുക്കളിൽ അമിതമായ തണുപ്പ് മൂലമുള്ള പ്രശ്നങ്ങൾ കൂടുതലായി ബാധിക്കുന്നത് ശിരസ്സിനെയാണ്. ഇത് കുഞ്ഞിന്റെ മുഴുവൻ ശാരീരിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. അതിനാൽ തണുപ്പ് അധികമായി അനുഭവപ്പെടുന്ന സമയങ്ങളിൽ കുഞ്ഞിന്റെ ശിരസ് പുതപ്പോ, നേർത്ത തുണികളോ ഉപയോഗിച്ച് മൂടിവെക്കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തുക. ഇത്തരം ദിവസങ്ങളിൽ രാത്രിയിൽ ഉറക്കുന്ന സമയത് തൊപ്പി ധരിപ്പിക്കുന്നതും നല്ലതാണ്. പക്ഷേ, തൊപ്പികൾ ഉപയോഗിക്കുമ്പോൾ കോട്ടൺ കൊണ്ട് നിർമിച്ചവ തിരഞ്ഞെടുക്കുക, കാരണം കമ്പിളി പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളിൽ ചൂടുപൊങ്ങല്‍ പോലുള്ള പ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും  കാരണമാകുന്നു.

കാലുകൾ

നവജാത ശിശുക്കളുടെ കാലുകൾ ചിലപ്പോൾ മഞ്ഞുപോലെ തണുത്ത് മരവിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചുകാണും. കുഞ്ഞുങ്ങൾ ഈ പ്രായത്തിൽ എപ്പോളും കൈകൊണ്ട് കാലുകൾ പിടിച്ചു കളിക്കുന്നതിനാൽ  തണുപ്പുള്ള സമയങ്ങളിൽ നാം പുതപ്പ് ഉപയോഗിച്ചാലും അവരുടെ കാലുകൾ പുതപ്പിന് വെളിയിൽ വരുന്നു. ഇത് അമിതമായ തണുപ്പേറ്റ് കുഞ്ഞുങ്ങളുടെ കാലുകൾ മരവിക്കുന്നതിന് കാരണമാകുന്നു. അതിനാൽ കാലുകളിൽ സോക്സുകൾ ഉപയോഗിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാര മാർഗമാണ്. എന്നാൽ കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്ന സമയങ്ങളിൽ സോക്സുകൾ ഊരി മാറ്റാവുന്നതാണ്.

കൈകൾ

കാലുകളിലെന്നപോലെ കൈകളിലും കുഞ്ഞുങ്ങളിൽ അമിതമായ തണുപ്പേൽക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അവരെ കോട്ടൺ മുതലായ നേർത്ത വസ്തുക്കൾ കൊണ്ടുള്ള കൈയുറകൾ ധരിപ്പിക്കുന്നത് നന്നായിരിക്കും. പക്ഷേ, രാത്രിയിൽ ഉറക്കാൻ കിടത്തുന്ന സമയം കൈയുറകൾ ഊരി മാറ്റുന്നതാണ് കൂടുതൽ നല്ലത് ,കാരണം ചില കുഞ്ഞുങ്ങളിൽ ഇത് അസ്വസ്തതകൾ ഉണ്ടാക്കാറുണ്ട്

മൂക്ക്

അമിതമായ തണുപ്പുള്ള സമയങ്ങളിൽ കുഞ്ഞുങ്ങളുടെ മൂക്ക് മഞ്ഞുപോലെ തണുത്ത മരവിക്കാറുണ്ട്. നിങ്ങൾ സ്വന്തം കൈകൾ ചൂടാക്കി കുഞ്ഞുങ്ങളുടെ മൂക്കിന് മുകളിൽ തടവുകയാണെങ്കിൽ ഈ പ്രശ്നത്തിന് താൽകാലിക പരിഹാരം ലഭിക്കും. അതല്ലെങ്കിൽ കുഞ്ഞുങ്ങളെ ചൂടുള്ള മുറിയിൽ കിടത്തുന്നതും ഈ പ്രശ്നത്തിനൊരു പരിഹാരമാണ്. ഇതിനുപുറമെ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് മൂക്കടപ്പ് അനുഭവപ്പെടുകയാണെങ്കിൽ അവരുടെ  മെത്തയിൽ പഴയ തുണി വിരിച്ച തല ഉയർത്തി കിടത്തുന്നത് നന്നായിരിക്കും

കുഞ്ഞിനെ തണുപ്പിൽനിന്ന് സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാനാകും ?

താഴെ പറയുന്ന പ്രധിവിധികളുടെ സഹായത്തോടെ അമിതമായ തണുപ്പ് മൂലമുള്ള പ്രശ്നങ്ങളിൽ നിന്ന് നവജാത ശിശുക്കൾക്ക് സംരക്ഷണം നല്കാൻ സാധിക്കും

ചൂടാക്കിയ എണ്ണ ഉപയോഗിച്ചുള്ള മസ്സാജ്

നിങ്ങളുടെ കുഞ്ഞിനെ ഇളം ചൂടുള്ള എണ്ണകൊണ്ട് മസ്സാജ് ചെയ്യുക. ഇത് കേവലം തണുപ്പിൽ നിന്ന് ആശ്വാസം നൽകുക മാത്രമല്ല, മറിച് ശരീരം മുഴുവനുമുള്ള ചൂട് നിലനിർത്തുന്നതിനും സഹായിക്കുന്നു. കൂടാതെ  മസ്സാജ് ചെയ്യാൻ എണ്ണ ചൂടാക്കുന്ന സമയം അതിൽ ജാതിക്ക ഇടുന്നത് വളരെ നല്ലതാണ്. ഇതുമൂലം ജാതിക്കയിലെ ഔഷധ ഗുണങ്ങൾ എണ്ണയിൽ കലരുന്നു. ഈ എണ്ണ ഉപയോഗിച്ച മസ്സാജ് ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ശരീരത്തിന് നല്ലതാണ് എന്ന് കരുതിവരുന്നു.

മുലയൂട്ടൽ

കുഞ്ഞുങ്ങൾക്ക് ഒരു വയസ് ആകുന്നത് വരെ അമ്മയുടെ മുലപ്പാൽ നൽകണം എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. കാരണം ഇത്  കുഞ്ഞിന്റെ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച അവരെ ഏതൊരു തരത്തിലുള്ള രോഗങ്ങളെയും ചെറുത്ത് തോൽപ്പിക്കാൻ സജ്ജരാക്കുന്നു. ഏറ്റവും പ്രധാനമായി മുലപ്പാൽ നൽകുന്നതിലൂടെ കുഞ്ഞുങ്ങളെ തണുപ്പ് കാലത്തെ ജലദോഷം - മൂക്കടപ്പ് തുടങ്ങിയ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കാനാകും

ഇളം ചൂട്  വെള്ളത്തിലുള്ള കുളി

നിങ്ങളുടെ കുഞ്ഞുങ്ങളെ ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിക്കുക. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന സമയം മുറി അടച്ചിടാൻ മറക്കരുത്. ഒപ്പം കുളിപ്പിച്ച ശേഷം പെട്ടെന്നുതന്നെ ഉണങ്ങിയ ടവൽ ഉപയോഗിച്ച കുഞ്ഞുങ്ങളുടെ ശരീരത്തിലെ വെള്ളം തുടച്ച കളയുകയും ടവൽ ഉപയോഗിച്ച തണുപ്പേൽക്കാതെ മറക്കുകയും വേണം. അല്ലെങ്കിൽ പുറത്തുനിന്നുള്ള തണുത്ത കാറ്റുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വെയിലുകൊള്ളിക്കുക

തണുപ്പ് അധികമുള്ള സമയങ്ങളിൽ കുഞ്ഞുങ്ങളെ വെയിലുകൊള്ളിക്കുന്നത് നല്ലതാണ്. ഇളം വെയിലുള്ള ഇടങ്ങളിൽ കുഞ്ഞുങ്ങളെ കിടത്തുക. അവരുടെ കൈ-കാലുകൾ പിടിച്ചുള്ള കളികളിലൂടെയും, മറ്റ് ചലനങ്ങളിലൂടെയും ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില ഉയരുകയും, തണുപ്പ് മൂലമുള്ള ബുദ്ധിമുട്ടുകൾ മാറുകയും ചെയ്യുന്നു

മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ സഹായത്തോടെ നിങ്ങൾക്ക് കുഞ്ഞുങ്ങളെ അമിതമായ തണുപ്പിൽനിന്ന് സംരക്ഷിച്ച അവരുടെ ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു.

 

Translated by Visakh Vs

loader