സിന്ദൂരം ധരിക്കുമ്പോൾ അനുയോജ്യമായ പാശ്ചാത്യ വസ്ത്രങ്ങൾ

നമ്മുടെ ഭാരതത്തിൽ സിന്ദൂരത്തിന് പ്രത്യേകമായ ഒരു മഹത്വം നല്കപ്പെട്ടിട്ടുണ്ട്. വിവാഹിതരായ എല്ലാ സ്ത്രീകളും അഭിമാനത്തോടെ തന്നെയാണ് സിന്ദൂരം ധരിക്കുന്നതും. താലി, സിന്ദൂരം, ശിരോഭൂഷണം എന്നിവ വിവാഹിതരായ സ്ത്രീകളുടെ അടയാളങ്ങളായി കണക്കാക്കാറുമുണ്ട്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾ വിവാഹത്തിന് ശേഷം ഇവ ധരിക്കാൻ താല്പര്യം കാണിക്കാറില്ല. കാരണം, വിവാഹ ശേഷവും അവർ തങ്ങളുടെ പഴയ ജീവിത രീതികളിൽത്തന്നെ മുന്നോട്ടുപോകാനാണ് കൂടുതൽ താല്പര്യം കാണിക്കാറുള്ളത്. ഇതിന് പുറമെ ചില സ്ത്രീകൾ പാശ്ചാത്യ വസ്ത്രങ്ങൾക്കൊപ്പം സിന്ദൂരം ധരിക്കുന്നത് സുഖകരമല്ല എന്നും കരുതിവരുന്നു. എന്നാൽ നിലവിലുള്ള ഫാഷൻ ട്രെൻഡ് ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരത്തിൽ സിന്ദൂരം പാശ്ചാത്യ വസ്ത്രങ്ങൾക്കൊപ്പം ഉപയോഗിക്കുന്നത് മനോഹരമാണ് എന്ന് കാണാൻ സാധിക്കും.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഐശ്വര്യ റായ് ബച്ചനെ എയർപോർട്ടിൽ വെസ്റ്റേൺ വസ്ത്രങ്ങൾക്കൊപ്പം സിന്ദൂരം ധരിച്ച് കാണാൻ സാധിച്ചു. ആ വസ്ത്ര ധാരണ രീതിയിൽ അവർ അതീവ സുന്ദരിയായാണ് കാണപ്പെട്ടത്.

അതിനാൽ താഴെ ചില വെസ്റ്റേൺ വസ്ത്രങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഇവക്കൊപ്പം സിന്ദൂരം ധരിക്കുക എന്നത് ഇപ്പോളത്തെ ട്രെൻഡുകളിലൊന്നാണ്.

ജാക്കറ്റുകൾക്കൊപ്പം

ഈ വസ്ത്രങ്ങൾക്കൊപ്പം സിന്ദൂരം ധരിക്കുന്നത് എത്രത്തോളം സുന്ദരമാണെന്ന് നിങ്ങൾക്ക് സ്വയം കണ്ട് ബോധ്യപ്പെടാവുന്നതാണ്. വിവാഹ ശേഷം ചില പെൺകുട്ടികൾക്ക് സിന്ദൂരം, താലി എന്നിവ ധരിക്കുക എന്നത് അനിവാര്യമായിരിക്കാറുണ്ട്. അത്തരം സമയങ്ങളിൽ ഈ വിധത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ഓഫീസിൽ ലുക്ക്

ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും ഇവർ സിന്ദൂരം മാത്രമല്ല, മറിച്ച് വലിയ പൊട്ടും ധരിച്ചിട്ടുണ്ട്. ഇതിലൂടെ ഇൻഡോ - വെസ്റ്റേൺ ലുക്ക് ലഭിക്കുന്നു.

ഇൻഡോ - വെസ്റ്റേൺ ലുക്ക്

ഇത്തരത്തിലുള്ള വസ്ത്രങ്ങൾക്കൊപ്പവും നിങ്ങൾക്ക് സിന്ദൂരം ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു റോയൽ ലുക്ക് നല്കാൻ ഈ വസ്ത്രധാരണം സഹായകമാകും.

ഫെയർ ലുക്ക്

ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും ദിവ്യങ്ക സന്ദൂരവും, ലിപ്സ്റ്റിക്കും മാത്രം ഉപയോഗിച്ച് സ്വയം എങ്ങിനെയാണ് ഹൈലൈറ് ചെയ്തിരിക്കുന്നതെന്ന്. ഈ രണ്ട് വസ്തുക്കൾക്ക് പുറമെ ഇവർ മറ്റൊരു മേക്കപ്പും ഉപയോഗിച്ചിട്ടില്ല. എന്നാൽ അവരുടെ സൗന്ദര്യം ജ്വലിച്ച് നിൽക്കുന്നത് നിങ്ങൾക്കുതന്നെ കാണാൻ സാധിക്കും.

അതിനാൽ ഇനി നിങ്ങൾ എപ്പോളെങ്കിലും വെസ്റ്റേൺ വസ്ത്രങ്ങക്കൊപ്പം സിന്ദൂരം ധരിക്കാൻ ആലോചിക്കുകയാണെങ്കിൽ ഈ നിർദ്ദേശങ്ങൾ ഓർത്തുവെക്കുക. നിങ്ങൾക്കൊരു ക്ലാസിക് ലുക്ക് പ്രധാനം ചെയ്യാൻ ഇത് സഹായകമാകും.


Translated by Visakh VS

loader