മുലയൂട്ടലിനുശേഷം ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ കാണാൻ സാധിക്കും?

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയേയും സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ്. ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന സമയമാണെങ്കിലും ഗർഭാവസ്ഥയിലുള്ള കാലഘട്ടം ഏതൊരു സ്ത്രീയുടേയും ജീവിതത്തിലെ സുപ്രധാനമായ നാളുകളാണ്. എന്നാൽ ഈ സമയങ്ങളിൽ എല്ലാ സ്ത്രീകളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വിഷയങ്ങളുണ്ട്, കാരണം കുഞ്ഞിനോടൊപ്പം നിങ്ങളുടെ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിന് ഇത് സഹായകമാകും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ മുലയൂട്ടലുമായി ബന്ധപ്പെട്ടതാണ്. കാരണം മുലയൂട്ടുന്ന സമയങ്ങളിൽ കുഞ്ഞിന്റെ ആരോഗ്യം മുൻനിർത്തി നിങ്ങൾ സ്വന്തം ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുന്നു, എന്തെന്നാൽ സ്വന്തം കുഞ്ഞ് വിശന്നിരിക്കാൻ ഒരമ്മയും ആഗ്രഹിക്കുകയില്ല. എന്നാൽ എപ്പോളാണോ മുലയൂട്ടൽ നിർത്തുന്നത്, ആ സമയം മുതൽ നിങ്ങൾ നിങ്ങളുടെ ആരോഗ്യ വിഷയത്തിൽ അശ്രദ്ധരായിത്തുടങ്ങും. ഇത് നിങ്ങളെ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

അതിനാൽ ഇന്ന് ഞങ്ങൾ മുലയൂട്ടലുമായി ബന്ധപ്പെട്ട, നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വിഷയങ്ങളെപ്പറ്റി പറഞ്ഞുതരാം പോവുകയാണ്. അവ താഴെ നൽകിയിരിക്കുന്നു.

മുലയൂട്ടൽ നിർത്തിയതിന് ശേഷം ശരീര പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ

മുലയൂട്ടൽ നിർത്തിയതിന് ശേഷം സ്ത്രീകളുടെ ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇതിൽ ഭൂരിപക്ഷം സ്ത്രീകൾക്കും സംഭവിക്കുന്ന ഒരു പ്രശ്നമാണ് ശരീരം അയയുക എന്നത്. എന്നാൽ ശരിയായ ഭക്ഷണ ശീലങ്ങളിലൂടെയും, ആരോഗ്യകരമായ ജീവിത രീതിയിലൂടെയും സ്ത്രീകളുടെ ശരീരത്തിന്റെ നഷ്ട്ടപ്പെട്ട ഇറുക്കം തിരിച്ച് കൊണ്ടുവരാൻ സാധിക്കും. ഇതിനായി ദിവസവും ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണ്. അതിനോടൊപ്പ തന്നെ പച്ചക്കറികൾ, സൂപ്പ് എന്നിവ കഴിക്കുന്നതും കൂടുതൽ ഗുണം ചെയ്യും. ഇതിന് പുറമേ സ്ത്രീകളിൽ മുലയൂട്ടലിന് ശേഷം ഇതേപോലുള്ള ഒരുപാട് പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് സമയാ സമയങ്ങളിൽ കൃത്യമായിത്തന്നെ പരിഹാര മാർഗ്ഗങ്ങൾ കാണേണ്ടതുണ്ട്, അല്ലെങ്കിൽ ഭാവിയിൽ ഇത് കൂടുതൽ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം.

ഭാരം വർധിക്കുക

മുലയൂട്ടൽ നിർത്തിയതിന് ശേഷം നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് തന്നെ വർധിക്കാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. കാരണം, മുലയൂട്ടുന്ന സമയം ശരീരത്തിൽ കൊഴുപ്പിന്റെ ഉൽപാദനം നടക്കുന്നു, ഇതാണ് ഈ സമയങ്ങളിൽ നിങ്ങളുടെ ശരീരത്തിന്റെ  ഊർജ  സ്രോതസ്സയി നിലകൊള്ളുന്നത്. എന്നാൽ മുലയൂട്ടൽ നിർത്തിയതിന് ശേഷവും ഇതിന്റെ ഉൽപാദനം നിലക്കാത്തത് ശരീര ഭാരം വർധിക്കുന്നതിന് കാരണമാകുന്നു. എന്നാൽ നിങ്ങളുടെ രൂപത്തെയും, അമിതമായ ശരീര ഭാരത്തേയും കുറിച്ച് കൂടുതൽ ചിന്തിച്ച് നിരാശരാകേണ്ടതില്ല. കാരണം, നിങ്ങളുടെ ശരീരം ഈ രൂപത്തിലേക്ക് മാറാൻ ഗർഭിണിയായിരിക്കുന്ന ഒൻപത് മാസങ്ങൾ വേണ്ടിവന്നു, അതിനാൽ തന്നെ പഴയ രൂപത്തിലേക്ക് തിരിച്ചെത്താൻ നിങ്ങൾക്ക് അത്രത്തോളം തന്നെ സമയം ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണ ശീലവും കൃത്യമായ വ്യായാമവും അമിതമായ ശരീര ഭാരത്തിൽനിന്ന് മുക്തിനേടാൻ നിങ്ങളെ സഹായിക്കുന്നു. കുറച്ച് നാളുകൾക്കുള്ളിൽ തന്നെ പഴയ ശരീരപ്രകൃതിയിലേക്ക് തിരിച്ചെത്താൻ നിങ്ങൾക്ക് സാധിക്കും.

ആര്‍ത്തവ പ്രശ്നങ്ങൾ

മുലയൂട്ടൽ കൊണ്ടുള്ള പ്രധാനപ്പെട്ട ഒരു ഗുണം ഇത് മൂലം നിങ്ങളുടെ ആർത്തവം വൈകിയേ തുടങ്ങുള്ളൂ എന്നതാണ്. എന്നാൽ എപ്പോളാണോ നിങ്ങൾ മുലയൂട്ടൽ നിർത്തുന്നത്, ആ സമയം മുതൽ നിങ്ങളുടെ ആർത്തവം വീണ്ടും ആരംഭിച്ച് തുടങ്ങും. ഈ സമയം നിങ്ങൾക്ക് കനത്ത രക്തസ്രാവം, ആർത്തവത്തിലെ കൃത്യതയില്ലായ്മ എന്നീ പ്രശനങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. അതിനാൽ നിങ്ങളുടെ കുഞ്ഞ എത്രനാൾ കൂടുതൽ മുലകുടിക്കുന്നുവോ, നിങ്ങളുടെ ആർത്തവം വീണ്ടും ആരംഭിക്കാൻ അത്രയും സമയം കൂടെ വേണ്ടിവരും എന്ന് മനസിലാക്കുക.

അധിക കലോറികളുടെ ഉപഭോഗം

എപ്പോളാണോ നിങ്ങൾ മുലയൂട്ടൽ നിർത്തുന്നത്, കൃത്യമായി ആ സമയം മുതൽ തന്നെ നിങ്ങളുടെ ശരീരം അധികമായി കലോറി സ്വീകരിക്കാൻ ആരംഭിക്കും. കാരണം സാധാരണ ഗതിയിൽ ഈ സമയം നിങ്ങൾക്ക് അമിതമായ വിശപ്പ് അനുഭവപ്പെടാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. ആ സമയം സ്വാഭാവികമായും വിശപ്പ് മാറ്റാൻ നിങ്ങൾ കൂടുതൽ കാർബ്‌സ് ഉള്ള ഭക്ഷണ പദാർത്ഥങ്ങളെ ആശ്രയിക്കുകയും ചെയ്യും. എന്നാൽ ഇത്തരം ഒരു ആഹാര ശീലത്തിലേക്ക് നിങ്ങൾ നീങ്ങുന്നുണ്ട് എങ്കിൽ ദിവസേന കൃത്യമായി വ്യായാമം ചെയ്യാൻ ശ്രമിക്കുക.

മുകളിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ മനസിലാക്കി ജീവിത രീതികളിൽ ഒരൽപം ശ്രദ്ധ നൽകുകയാണെങ്കിൽ നിങ്ങൾക്ക് മുലയൂട്ടൽ നിർത്തിയതിന് ശേഷമുള്ള ശാരീരിക പ്രശ്നങ്ങളിൽനിന്ന് രക്ഷനേടാൻ സാധിക്കും.

 

Translated by Visakh VS

loader