വിവാഹ ശേഷവും നവ വധുപോലെ സുന്ദരിയായിരിക്കു, ഇത്തരം സ്യൂട്ട്- സാരി എന്നിവ ധരിച്ചുകൊണ്ട്

ഏതൊരു പെൺകുട്ടിയേയും സംബന്ധിച്ച് വിവാഹ ദിനം എന്നത് വളരെ അധികം പ്രധാനപ്പെട്ട ഒന്നാണ് കാരണം ഈയൊരു  ദിവസത്തെ കുറിച്ച് അവർ കുട്ടിക്കാലം മുതൽക്കേ സ്വപ്നങ്ങൾ  കാണുന്നുണ്ടാകും. അതുകൊണ്ടുതന്നെ അവർ മണവാട്ടിയാകാൻ പോകുന്ന സമയം അവരുടെ തയ്യാറെടുപ്പുകൾക്കായി മാസങ്ങൾതന്നെ വേണ്ടിവരുന്നു. കാരണം നവ-വധു മറ്റുള്ള എല്ലാവരേക്കാളും മികവാർന്നും വ്യത്യസ്തതയോടെയും കാണപ്പെടേണ്ടവളാണ്. പക്ഷേ ഭൂരിഭാഗം പെൺകുട്ടികളും അവരുടെ മുഴുവൻ ശ്രദ്ധയും വിവാഹ വസ്ത്രങ്ങളുടെ കാര്യത്തിൽ മാത്രമാണ് നൽകുന്നത്. എന്നാൽ വിവാഹത്തിന് ശേഷമുള്ള ഒരാഴ്ച കാലയളവിലും അവരുടെ വസ്ത്രങ്ങൾ വ്യത്യസ്തമായിരിക്കേണ്ടതുണ്ട് എന്ന കാര്യം അവർ പലപ്പോളും മറന്നുപോകുന്നു.

അതിനാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് കുറച്ച് സൽവാർ, സ്യൂട്ട്, സാരി എന്നിവയെപ്പറ്റിയാണ് പറയാൻ പോകുന്നത്. വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലുള്ള ആശങ്കകൾ ഒഴിവാക്കാനായി  ഇത് നിങ്ങൾ തീർച്ചയായും മനസ്സിൽ സൂക്ഷിക്കുക

പിങ്ക് - ബ്ലൂ നിറങ്ങൾ

https://www.instagram.com/p/Bc4hC2HHW5C/

അടുത്തിടെ നടന്ന ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, സിനിമാ നടി അനുഷ്ക ശർമ്മ എന്നിവർ തമ്മിലുള്ള വിവാഹം വളരെ അധികം ജന ശ്രദ്ധ നേടിയ ഒന്നാണ്. ഇതിൽ അനുഷ്കയുടെ ഓരോരോ സ്റ്റൈലുകളും പുതിയ ട്രെൻഡുകൾക്കനുസരിച്ചായിരുന്നു. ഇതിൽത്തന്നെ എടുത്ത് പറയേണ്ടത് വിവാഹ ശേഷം അനുഷ്ക ധരിച്ച വസ്ത്രങ്ങളെ പറ്റിയാണ്, കാരണം ആ വസ്ത്രങ്ങൾ അതീവ മനോഹരങ്ങളായിരുന്നു. വിവാഹ ശേഷവും അവർ നവ-വധുവിനെപോലെ സുന്ദരിയായി തിളങ്ങി നിൽക്കുന്നത് ഈ രണ്ട് ചിത്രങ്ങളിലും നിങ്ങൾക്ക് സ്വയം കണ്ട് ബോധ്യപ്പെടാവുന്നതാണ്. ഇതുപോലെ താങ്കൾക്കും ഇത്തരം ബ്രൈറ്റ് നിറങ്ങളിലുള്ള സൽവാർ- കമീസ് തുടങ്ങിയവ ധരിക്കാവുന്നതാണ്, കാരണം ഇത്തരം നിറങ്ങളിലുള്ള വസ്ത്രങ്ങൾ കൂടുതൽ സുന്ദരമായി കാണപ്പെടും.

കാഞ്ചീപുരം അല്ലെങ്കിൽ സിൽക്ക് സാരി

വിവാഹത്തിന് ശേഷമുള്ള തൊട്ടടുത്ത ദിനങ്ങളിൽ താങ്കൾ കഴിയുമെങ്കിൽ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. കാരണം വിവാഹ ശേഷമുള്ള ദിനങ്ങളിൽ തീർച്ചയായും എല്ലാ വീടുകളിലും പൂജയോ അതുപോലുള്ള മറ്റ് മംഗള കർമ്മങ്ങളോ ഉണ്ടാകാറുണ്ട്. ഈ അവസരങ്ങളിൽ ഇതുപോലുള്ള നിറത്തിലുള്ള കാഞ്ചീപുരം- സിൽക്ക് സാരികൾ  ധരിക്കുന്നതിലൂടെ നിങ്ങൾ കൂടുതൽ സുന്ദരിയായി കാണപ്പെടും. എന്നാൽ ഇതോടൊപ്പം നിങ്ങൾ മുഴുവൻ അടയാഭരണങ്ങളിലും ശ്രദ്ധ നൽകാൻ മറക്കരുത്, കാരണം ഇതിലൂടെ നിങ്ങൾക്ക് നവ വധുപോലെ മനോഹരിയായിരിക്കാൻ സാധിക്കും.

പിങ്ക് പട്യാല  

വിവാഹ ശേഷം വീടിനുള്ളിൽ ഇതുപോലുള്ള പിങ്ക് നിറങ്ങളിലുള്ള പട്യാല സ്യൂട്ട് ധരിക്കാവുന്നതാണ്, കാരണം ഇത്തരം നിറങ്ങൾ നവ വധുവിന്റെ സൗന്ദര്യം എടുത്തുകാണിക്കാൻ സഹായിക്കും.

ചെറി റെഡ്

വിവാഹത്തിന് ശേഷമുള്ള ആദ്യ പ്രഭാതത്തിൽ നവ വധുവിൻ്റെ മുഖം കാണുക എന്നൊരു ചടങ്ങുണ്ട്. ഇത്തരം അവസരത്തിനായി നിങ്ങൾക്ക് ഈ വിധത്തിൽ ഒരുങ്ങാവുന്നതാണ്, എന്തെന്നാൽ ഇതുപോലുള്ള ചെറി നിറങ്ങളിലുള്ള വസ്ത്രങ്ങളും മേക്കപ്പും ഈ സമയങ്ങൾക്ക് കൂടുതൽ അനുയോജ്യമാണ്

ഏതൊരവസരത്തിലും മിക്കവാറും എല്ലാ പെൺകുട്ടികളുടെയും ഇഷ്ട്ട നിറമാണ് പിങ്ക്. അതുകൊണ്ടുതന്നെ നിങ്ങൾ ഭർത്താവിനൊപ്പം പൂജയും അതുപോലുള്ള മറ്റ് ചടങ്ങുകൾക്കും പോകുന്ന സമയങ്ങളിൽ ഇത്തരം ഒരു വസ്ത്ര രീതി സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ നിങ്ങളുടെ ഭർത്താവിൻ്റെ കണ്ണുകൾ എപ്പോളും നിങ്ങളിലായിരിക്കും.


ഇങ്ങനെ മുകളിൽ പറഞ്ഞ വിവരങ്ങൾ പിന്തുടർന്നുകൊണ്ട് നിങ്ങൾക്ക് വിവാഹ ദിനത്തിൽ മാത്രമല്ല, മറിച്ച് അതിന് ശേഷമുള്ള ദിവസങ്ങളിലും കൂടുതൽ മനോഹരിയായിരിക്കാൻ സാധിക്കും

 

Translated by Visakh VS

loader