ശീതകാലത്തും നിലനിര്ത്തൂ താങ്കളുടെ ചർമ്മത്തിൻ്റെ തിളക്കം, ആഴ്ചയിൽ വെറും മൂന്ന് തവണ ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ

പെൺകുട്ടികൾ തങ്ങളുടെ സൗന്ദര്യ വിഷയത്തിൽ എപ്പോളും അതീവ ജാഗ്രത പുലർത്തുന്നവരാണ്, അതിനായി അവർ ബ്യൂട്ടി പാർലറും അതുപോലുള്ള മറ്റ് അനേകം വളഞ്ഞ വഴികളും സ്വീകരിക്കാറുണ്ട്. പ്രത്യേകിച്ച്  ശൈത്യകാലം അല്ലെങ്കിൽ തണുപ്പുള്ള കാലാവസ്ഥയിൽ. ഈ സമയം ചർമം കൂടുതൽ പരുക്കനായിത്തീരുന്നു. ഇതുമൂലം താങ്കളുടെ ചർമം നിർജീവമായോ അല്ലെങ്കിൽ ശോഭ മങ്ങിയ അവസ്ഥയിലോ കാണപ്പെടുന്നു. പക്ഷേ നിങ്ങൾക്കറിയാമോ, ചില പ്രകൃതിദത്തമായ വസ്തുക്കളുടെ ശരിയായ ഉപയോഗത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ മുഖത്തിന്റെ നഷ്ട്ടപ്പെട്ട നിറവും തിളക്കവും വീണ്ടെടുക്കാനാകും.

ഇതിന് സഹായകമായ ചില നിർദ്ദേശങ്ങൾ താഴെ നൽകിയിരിക്കുന്നു. ഇവയുടെ സഹായത്തോടെ താങ്കളുടെ ചർമ്മത്തിൻ്റെ ആരോഗ്യവും തിളക്കവും നിലനിർത്താനാകും.

തേൻ

മുഖ സൗന്ദര്യ സംരക്ഷണം എന്ന വിഷയത്തിൽ തേൻ ഏതൊരു ടോണിക്കിനോടും കിടപിടിക്കും, കാരണം തേനിൻ്റെ മോയ്‌സ്ചർ  വലിച്ചെടുക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ മോയ്ചുറെെസറിനെ ചർമത്തിന്റെ ഉള്ളിലേക്ക് എത്തിച്ച് ചർമം വരണ്ട് പോകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിലൂടെ  നിങ്ങളുടെ ചർമ്മത്തിന്റെ ഉന്മേഷം നില നിർത്തി കൂടുതൽ സമയം ഹൈഡ്രേറ്റഡ് ആയി സംരക്ഷിക്കാനാകും. തേൻ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുൻപേ താങ്കൾ മുഖം നന്നായി കഴുകി തുടച്ചു വൃത്തിയാക്കുക. മുഖത്തെ ജലാംശം പൂർണമായി തുടച്ചു നീക്കിയ ശേഷം കണ്ണുകൾ ഒഴിവാക്കി തേൻ മുഖത്ത് എല്ലായിടത്തും കൃത്യമായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. കുറച്ച ദിവസങ്ങൾക്കുള്ളിൽത്തന്നെ മാറ്റം തിരിച്ചറിയാനാകും

ഓറഞ്ച്

തണുപ്പുള്ള കാലാവസ്ഥയിൽ ഓറഞ്ചിൻ്റെ തൊലി ഉപയോഗിച്ച് നിങ്ങളുടെ വരണ്ട - നിർജീവമായ ചർമത്തിന്റെ  പുതുജീവനും തിളക്കവും തിരികെ കൊണ്ടുവരാനാകും.കൂടാതെ ഓറഞ്ച് ജൂസിൽ വിറ്റാമിന് - സി യുടെ അളവ് വളരെ കൂടുതലാണ്. വിറ്റാമിന് -സി നിങ്ങളുടെ ചർമത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ  വളരെ വലിയ പങ്കുവഹിക്കുന്നു. ഓറഞ്ചിൻ്റെ തൊലിയും താങ്കളുടെ ചർമ്മ സംരക്ഷണത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുപയോഗിച്ചുള്ള ഫേസ് പാക്ക് നിർമിക്കുന്നതിനായി നന്നായി പൊടിച്ചെടുത്ത ഓറഞ്ച് തൊലിയോടൊപ്പം തേൻ, ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ചുണ്ടും, കൺ തടങ്ങളും ഒഴികേയുള്ള മുഖത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും തേച്ചുപിടിപ്പിച്ച് അര-മണിക്കൂർ നേരം വെച്ച ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകിക്കളയുക. ഇപ്പോൾ നിങ്ങൾക്ക് സ്വന്തം മുഖത്തിൻ്റെ മാറ്റം സ്വയം കണ്ട് ബോധ്യപ്പെടാവുന്നതാണ്

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ചർമ്മത്തിന്റെ മങ്ങൽ ഇല്ലാതാക്കി തുടുത്ത റോസ് നിറം പ്രധാനം ചെയ്യുന്നതിനുള്ള പ്രകൃതിദത്തമായ ഒരു മാർഗമാണ്. ബീറ്റ്റൂട്ട് അരിഞ്ഞ് ചെറിയ ചെറിയ കഷ്ണങ്ങളാക്കിയ ശേഷം അവ വെള്ളം ചേർക്കാതെ അരച്ച് പിഴിഞ്ഞ് നീരെടുക്കുക. ഈ ബീറ്റ്റൂട്ട് നീരിലേക്ക് ഗ്ലിസറിൻ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം കവിളുകളിൽ പുരട്ടുക. കുറച്ചു സമയത്തിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഇത് തുടർച്ചയായ ദിവസങ്ങളിൽ ചെയ്തു നോക്കൂ. താങ്കളുടെ ചർമം റോസ് നിറത്തോടെ തിളങ്ങുന്നത് കാണാൻ സാധിക്കും.

ചെറുനാരങ്ങയും പാലും

ചെറുനാരങ്ങാ നീരും പാലും ഒന്നിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു തേച്ചു പിടിപ്പിച്ച് നന്നായി മസ്സാജ് ചെയ്യുക. ഇത് മുഖത്തെ രക്തചംക്രമണം വർധിക്കുന്നു, അതിനോടൊപ്പം മുഖ കാന്തി വർധിപ്പിക്കുന്നതിനും സഹായകമാണ

സ്ക്രബ്ബ്‌ ചെയ്യുക

ചർമം ആഴ്ചയിൽ രണ്ട്‌ തവണ എങ്കിലും സ്ക്രബ്ബ്‌ ചെയ്യുക. ഇത് താങ്കളുടെ മുഖത്തേയും ചർമത്തിലേയും മൃത കോശങ്ങൾ വൃത്തിയാക്കി ചർമത്തിൻ്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു. സ്ക്രബ്ബ്‌ ചെയ്യുമ്പോൾ ചർമത്തിലെ ചെറിയ ചെറിയ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ എണ്ണയും അഴുക്കും മാറി വൃത്തിയാകുന്നതിനാൽ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയും കുറയുന്നു.

സ്ക്രബ്ബ്‌ ചെയ്യുന്നതിനായി വിപണിയിൽ വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ വീട്ടിൽ ഉപയോഗിക്കുന്ന അരിപ്പൊടി, കടലമാവ് എന്നിവ പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ സ്‌ക്രബ്ബുകളാണ്. ഏറ്റവും പ്രധാനമായി പരു പരുത്ത കൈകൾ ഉപയോഗിച്ച് സ്ക്രബ്ബ്‌ ചെയ്യാതിരിക്കുക കാരണം ഇത് താങ്കളുടെ ചർമ്മത്തെ വളരെ ദോഷകരമായ രീതിയിൽ ബാധിക്കുന്നു.

ദ്രാവക പദാർത്ഥങ്ങൾ കൂടുതൽ കഴിക്കുക

എപ്പോളും സ്വന്തം ശരീരം ഹൈഡ്രേറ്റ് ആയിരിക്കുന്നു എന്ന് ഉറപ്പാക്കുക. ഇത് താങ്കളുടെ ചർമ്മത്തിലെ മോയ്‌സ്ചർ നില നിർത്തുന്നതിന് സഹായിക്കുന്നു. ഇതിനായി നിങ്ങൾ ദിവസത്തിൽ ഏറ്റവും ചുരുങ്ങിയത് 10 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നുണ്ട് എന്നും ഉറപ്പാക്കുക. ഇതിനുപുറമെ താങ്കൾക്ക് ജ്യൂസ്, സൂപ്പ് എന്നിവ കഴിച്ചും ചർമ്മത്തിലെ ജലാംശം നിലനിർത്താം. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം തിരികേ കൊണ്ടുവരുന്നതിന് സഹായിക്കുന്നു , കൂടാതെ ചർമ്മത്തിന്റെ യുവത്വവും നില നിർത്തുന്നു.

ഇതിനെല്ലാം പുറമേ നിങ്ങൾ നിങ്ങളുടെ ദിവസേനയുള്ള ഭക്ഷണത്തിൽ പച്ച-ഇലക്കറികളും ഒപ്പം പഴ വർഗ്ഗങ്ങളും കൂടുതലായി ഉൾപ്പെടുത്തുക. ഇതിലൂടെ ചർമ്മത്തിൻ്റെ മങ്ങലകറ്റി നഷ്ട്ടപ്പെട്ട തിളക്കം വീണ്ടെടുക്കാൻ സാധിക്കുന്നു.

 

Translated by Visakh VS

loader