പഴയ സിൽക്ക് സാരി കൊണ്ട് നിർമിക്കൂ വീട്ടിലെ മനോഹരമായ ഈ ആറ് വസ്തുക്കള്‍

സാധാരണഗതിയിൽ വീട്ടിലുള്ള പഴയ സിൽക്ക് സാരികൾ ഉപയോഗിക്കാതിരുന്ന് കേടുപാടുകൾ സംഭവിക്കുകയോ

അല്ലെങ്കിൽ ഇടയിൽനിന്ന് വിണ്ടു കീറി  നശിച്ചു പോവുകയോ

ചെയ്യുകയാണ് പതിവ്. എന്നാൽ  ചില സ്ത്രീകൾ ഇതിനെ കുർത്തയാക്കി മാറ്റി ഉപയോഗിക്കാറുമുണ്ട്. പക്ഷേ നിങ്ങൾക്ക് പഴയ സിൽക്ക് സാരികൊണ്ട് കുർത്തകൾ മാത്രമല്ല, മറിച് നിങ്ങളുടെ വീടിന് ആവശ്യമായ ആകർഷണീയമായ ചില വസ്തുക്കളും നിർമ്മിക്കാനാകും. ഇത്തരത്തിൽ നിർമ്മിക്കാവുന്ന ചില ഹാർഹിക വസ്തുക്കളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

കുഷ്യൻ

താങ്കളുടെ കൈവശം പ്ലെയിൻ ബോർഡറിലുള്ള സിൽക്ക് സാരികളുണ്ട് എങ്കിൽ അവ ഉപയോഗിച്ച താങ്കൾക്ക് സുന്ദരമായ കുഷ്യൻ തയ്യാറാക്കാൻ സാധിക്കും. ഇവ കാഴ്ചയിൽ അതിസുന്ദരവും ആകർഷണീയവുമാണ്. ഇതല്ലാതെ താങ്കൾ സിൽക്ക് സാരി ഉപയോഗിച്ച കുർത്ത നിർമ്മികുകയാണെങ്കിലും അതിന്റെ ബാക്കിയാകുന്ന ഭാഗങ്ങൾ ഇത്തരം കുഷ്യൻ  നിർമ്മിക്കാനായി ഉപയോഗിക്കാവുന്നതാണ്.

ബെഡ് ഷീറ്റ്

താങ്കളുടെ കൈവശം ഉപയോഗത്തിലല്ലാത്ത  ബ്രൈറ്റ്  നിറങ്ങളിലുള്ള സിൽക്ക് സാരികളുണ്ടെങ്കിൽ അത്തരം സാരികൾ കൊണ്ട് ഇൗ തരത്തിലുള്ള ബെഡ് ഷീറ്റുകൾ നിർമ്മിക്കാനാകും, ഇവ കാഴ്ചയിൽ അതീവ സുന്ദരവുമാണ്.

ജനൽ വിരികൾ

താങ്കളുടെ കൈവശം മാച്ചിങ്ങ് നിറങ്ങളിലുള്ള സിൽക്ക് സാരികളുണ്ടെകിൽ അവ ഇത്തരത്തിലുള്ള ആകർഷണീയമായ ജനൽ വിരികൾ നിർമ്മിക്കാനായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഈ വിധത്തിലുള്ള ജനൽ വിരികൾ വിശേഷ ദിവസങ്ങളിലോ പൂജാ ദിവസങ്ങളിലോ ഉപയോഗിക്കുന്നതിന് വേണ്ടിയും നിര്മിക്കാവുന്നതാണ്.

പൗച്ച് /സഞ്ചി

താങ്കളുടെ കൈവശം സിൽക്ക് സാരികളോ അതിന്റെ  മുറിച്ചെടുത്ത കഷ്ണങ്ങളോ ഉണ്ടെങ്കിൽ അവ ഇത്തരത്തിലുള്ള പൗച്ചുകൾ നിർമ്മിക്കാനായി ഉപയോഗിക്കാവുന്നതാണ്. ഇവ ഏതൊരു വസ്ത്രത്തിനോടൊപ്പവും മാച്ചിങ്ങായി ഉപയോഗിക്കാം.

ടേബിൾ മാറ്റ്

പഴയ ഉപയോഗശൂന്യമായ സിൽക്ക് സാരികൾ ഉപയോഗിച്ച താങ്കൾക്ക് ഇത്തരത്തിലുള്ള ടേബിൾ മാറ്റുകൾ നിർമിക്കാൻ സാധിക്കും. ഇവ കാഴ്ചയിൽ ഒരു ക്ലാസിക് ലുക്ക് പ്രധാനം ചെയ്യുന്നു.

തലയണ

ഇത്തരത്തിലുള്ള തലയണകൾ നിര്മിക്കുന്നതിലും താങ്കൾക്ക് പഴയ സിൽക്ക് സാരികൾ ഉപയോഗിക്കാവുന്നതാണ്.

പഴയ സിൽക്ക് സാരികൾ കൊണ്ട് എന്ത് ചെയ്യണം എന്നതിന് താങ്കൾക്ക് ഇനി കൂടുതൽ ആലോചിക്കേണ്ടതില്ല.  സാരികൾ ഇത്തരത്തിലുള്ള ഉപയോഗപ്രദമായ, ആകർഷണീയമായ ഗാർഹിക വസ്തുക്കൾ നിർമിക്കുന്നതിനായി ഉപയോഗിക്കൂ.

 

Translated by Visakh VS

loader