കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ അമ്മമാർ ചെയ്യുന്ന 5 തെറ്റുകൾ ( ഇതിനെ എങ്ങിനെ ഒഴിവാക്കാം)

പുതിയ ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ പല പ്രശ്നങ്ങളും നേരിടുന്നുണ്ടാകാം. അവിടെ ചോര വരുന്നത്, മുല കൊടുക്കുന്നത് ഏത് പൊസിഷനിൽ ആണെന്ന് കണ്ടുപിടിക്കുന്നത്, കുഞ്ഞിന്റെ കരച്ചിൽ മനസിലാകുന്നത് എല്ലാം നിങ്ങൾക്കു പുതിയതാണ്. ഇതൊക്കെ ജയിച്ചു കഴിഞ്ഞാലും പിന്നെ നിങ്ങൾ ചെയ്യേണ്ടി വരുന്ന വലിയ പരിശ്രമം കുഞ്ഞിന്റെ ഉറക്കം ക്രമം ആക്കുക എന്നതിലായിരിക്കും.

ക്ലോക്ക് എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ നിങ്ങളുടെ കുഞ്ഞിന് ഉറങ്ങണം അവനു തോന്നുമ്പോൾ വിസർജിക്കണം. കുഞ്ഞിനെ ഉറക്കത്തിലേക്കു കൊണ്ടുവരുക എന്ന ശ്രെമത്തിൽ നിങ്ങളുടെ ഉറക്കം പോവുകയും ചെയ്യും, അങ്ങിനെ 8 മണിക്കൂർ ഉറങ്ങുക എന്നത് പിന്നീട് വിദൂരത്തിയിലുള്ള ഒരു കാര്യമായി മാറും. പക്ഷെ കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകൾ ഞങ്ങൾ പറഞ്ഞു തന്നാലൊ? നിങ്ങളുടെ പ്രശ്നം പകുതി തീരും ? കേൾക്കുമ്പോൾ നന്നായി തോന്നുന്നില്ലേ വായിച്ചു നോക്കു.

1 അധികമായി അലങ്കരിച്ച ഒരു മുറി

എല്ലാ അമ്മമാർക്കും അവരുടെ കുഞ്ഞിന്റെ മുറി ഒരുപാട് അലങ്കാരികണം എന്നുണ്ടാകും. ഫാൻസി വാൾപേപ്പറുകൾ, ലൈറ്റുകൾ, ബെഡ് ലാമ്പുകൾ, ബേബി ഫ്രണ്ട്‌ലി  ആയിട്ടുള്ള ക്വിൽറ്റുകൾ എത്ര പറഞ്ഞാലും ഒരു തീരാത്ത ലിസ്റ്റ് തന്നെയുണ്ടാകും എല്ലാ അമ്മമാരുടെയും കയ്യിൽ. പക്ഷെ ഇവിടെ നിങ്ങൾ അബദ്ധമാണ് കാണിക്കുന്നത്. അധികമായാൽ അത് എന്തും ആയിക്കൊള്ളട്ടെ പക്ഷെ നല്ലതല്ല നിങ്ങളുടെ കുഞ്ഞിന്റെ മുറിയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. മുറിയിൽ അധികമായി സാധനങ്ങൾ വരുമ്പോൾ അത് നിങ്ങളുടെ കുഞ്ഞിന്റെ ശ്രേദ്ധയെ മാറ്റുന്നു പിന്നീട് കുഞ്ഞിന് ഉറക്കം വന്നാലും ഉറങ്ങേണ്ട എന്ന അവസ്ഥ വരും.

അതുകൊണ്ടു സാധനങ്ങൾ വളരെ കുറച്ചു മാത്രം വെയ്ക്കുക, മുറിയുടെ നിറം മിതത്തിലുള്ളതായിരിക്കുവാനും ശ്രെദ്ധിക്കുക.

2 കൃത്യമായ ഒരു ചിട്ടയുടെ കുറവ്

ചിട്ട വലിയവർക്കു മാത്രമല്ല കുഞ്ഞുങ്ങൾക്കും അനിവാര്യമാണ്. ഇങ്ങനെ ആലോചിച്ചാൽ മതി രാവിലത്തെ ഭക്ഷണം നിങ്ങൾ രാത്രി കഴിക്കുമോ? കേൾക്കുമ്പോൾ അത്ര സുഖം തോന്നുന്നില്ലല്ലോ? അതുപോലെ തന്നെയാണ് കുഞ്ഞുങ്ങൾക്കും. ഒരു സമയം തിരഞ്ഞെടുക്കുക അതുമായി തന്നെ ഒന്നോ രണ്ടോ ആഴച മുന്നോട്ടു പോവുക പിന്നെ നിങ്ങളുടെ കുഞ്ഞിനെ ആ സമയം ആകുമ്പോൾ താനെ ഉറക്കം വന്നോളും.

3 അവരെ ഉറക്കത്തിനായി തയ്യാറാക്കാത്തതു

കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ തെയ്യാറെടുപ്പുകൾ ആവശ്യമുള്ളത് പോലെ കുഞ്ഞു ഉറങ്ങുമ്പോളും കുറച്ചു തെയ്യാറെടുപ്പുകളുടെ ആവശ്യമുള്ളതാണ്. ആദ്യം കുഞ്ഞിന് ആശ്വാസകരമായ വസ്ത്രം ധരിപ്പിക്കുക, നാപ്പി മാറ്റി നൈറ്റ് ക്രീം പുരട്ടുക, ഇതു ചെയ്തു കഴിഞ്ഞാൽ ലൈറ്റ് ഡിം ആക്കിയതിനു ശേഷം പതുക്കെ ഒരു താരാട്ടു പാട്ടു വെച്ച് കൊടുക്കുക. കഥ വായിച്ചു കൊടുക്കുന്നത് ഏറ്റവും നല്ല കാര്യമാണ്. ഇതൊക്കെ ചെയ്യുമ്പോൾ കുഞ്ഞിന് തന്നാലേ മനസിലാക്കാൻ തുടങ്ങും ഉറങ്ങാനുള്ള സമയമായി എന്നുള്ളത്.

4 രാത്രി വൈകി ഉറങ്ങുന്നത്

കുഞ്ഞിനെ രാത്രി കുറേ നേരം ഉണർന്നിരിക്കാൻ അനുവദിച്ചാൽ കുഞ്ഞു വാശി കാണിക്കുകയും പിന്നീട് നിങ്ങൾക്കു കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാവുകയും ചെയ്യും . ഒരു ദിവസം വീട്ടിൽ അതിഥികൾ ഒക്കെ വരുമ്പോഴുള്ള അവസ്ഥ നമുക്ക് മനസ്സിലാക്കാം പക്ഷെ നിങ്ങൾ തന്നെ ഒന്നോർത്തു നോക്കു നിങ്ങൾക്കാണ് ഉറക്കം വരുന്നതെങ്കിൽ ആരെങ്കിലുമായി സംസാരിക്കാനോ അവരുടെ വർത്തമാനം കേൾക്കുവാനോ നിങ്ങൾ മെനക്കെടുമോ? അതുപോലെ തന്നെ ഒരു ചെറിയ കുഞ്ഞു ഉണർന്നിരിക്കും എന്ന് നിങ്ങൾക്കു എങ്ങിനെ പറയാൻ കഴിയും? നിങ്ങൾ മാന്യമായി അധിതികളെയൊക്കെ കൈകാര്യം ചെയ്തു തന്നെ കുഞ്ഞിന്റെ ചിട്ടയുമായി തന്നെ ഉറച്ചു നിൽക്കണം. തളർന്ന കണ്ണ്, കോട്ടുവായ, വാശി പിടിക്കുന്നത് ഇതൊക്കെയാണ് കുഞ്ഞിന് ഉറക്കം വന്നു എന്നതിനുള്ള ലക്ഷണങ്ങൾ. മാത്രമല്ല ഈ സമയം തന്നെ കുഞ്ഞിനെ ബെഡിൽ കൊണ്ടുപോയാൽ, ആ സമയമാകുമ്പോൾ തന്നെ സ്വയമായി ഉറങ്ങാൻ കുഞ്ഞിന് പിന്നീട് സാധിക്കും.

5 കുഞ്ഞു കരയുമ്പോൾ തന്നെ എടുക്കുന്നത്

കുഞ്ഞു കരയുമ്പോൾ ഒന്നും നോക്കാത്തെ തന്നെ ഓടി അവിടെ നമ്മൾ എത്തും. പക്ഷെ നില്ക്കു. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞു പിന്നീട് കരുതി തുടങ്ങും അവൻ അല്ലെങ്കിൽ അവൾ കരഞ്ഞാൽ അപ്പോൾ തന്നെ വന്നു അവരെ എടുക്കും എന്നത് ഇതു കൊണ്ടെത്തിക്കുന്നത് ഒടുവിൽ ഉറക്കം - കരച്ചിൽ - എടുക്കൽ - ഉറക്കം എന്നുള്ള ഒരു സൈക്കിളിൽ ആയിരിക്കും. നമ്മൾ ഉറക്കത്തിൽ ഇടക്ക് എണീക്കുന്നതു പോലെ കുഞ്ഞുങ്ങൾക്കും ഇതു സംഭവിക്കും. കുറച്ചു മിനുട്ടുകൾ കാത്തു നിൽക്കുക കുഞ്ഞു കരയുമ്പോൾ, എന്നിട്ടും കരച്ചിൽ നിർത്തുന്നില്ലെങ്കിൽ മാത്രം എടുക്കുക.

അപ്പോൾ അമ്മമാരേ ഉറങ്ങുന്ന സമയം ഒരു യുദ്ധം ഉണ്ടാക്കേണ്ട! ഈ വഴികൾ ശ്രെമിച്ചു നോക്കുക പിന്നീട് ഉറങ്ങുന്ന സമയം സുഖമുള്ളതായി തീരും.  

Translated by Durga Mohanakrishnan

loader