തല മൊട്ടയടിക്കുന്ന ചടങ്ങിനു പിന്നിലെ ശെരിയായ കാരണം

എൻ്റെ മകന് ഈ അടുത്ത് ഒരു വയസ്സ് തികഞ്ഞു അവന്റെ ഈ ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരിക്കുന്നു. എന്നാലും ഞങ്ങൾ എല്ലാവരുടെയും ഇടയിലുള്ള ചർച്ച അവൻ്റെ മുണ്ഡനത്തെ കുറിച്ചായിരുന്നു. ഇതിനെ മുണ്ഡനം എന്നോ മൊട്ടയടിക്കുക എന്നോ ചൂടകർണ്ണം എന്നൊക്കെ പറയും അതായതു കുഞ്ഞിന്റെ മുടി ആദ്യത്തെ തവണ വടിച്ചു കളയുക. പൊതുവെ ഇന്ത്യയിൽ എല്ലാ  സമുദായങ്ങളും നടത്തി വരുന്ന ഒരു ആചാരമാണിത് മിക്കവാറും ഇത് ഒരു അമ്പലത്തിൽ വെച്ചായിരിക്കും നടത്തുക.

എന്തൊക്കെ ആയാലും ഞാൻ ഈ കാര്യത്തിൽ അത്ര സന്തോഷവതിയായിരുന്നില്ല കാരണം എൻ്റെ കുഞ്ഞിന് ആരെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള നല്ല മുടിയുണ്ടായിരുന്നു ഒരു കാരണവശാലും അവനതു നഷ്ടപ്പെടുന്നത് എനിക്ക് കാണാൻ പറ്റില്ലായിരുന്നു. മൂത്തവരെ സന്തോഷിപ്പിക്കുവാൻ വേണ്ടിയും പുണ്യ ശക്തികളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയും ഒടുവിൽ ആ ദിവസം വന്നെത്തി. അവൻ കുറേ നിലവിളിച്ചു കരഞ്ഞു പക്ഷെ ഇതൊക്കെ കണ്ണുകൾ തുടച്ചു കൊണ്ട് നോക്കി നില്കുകയല്ലാതെ എനിക്ക് മറ്റു മാർഗങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.

തല മുണ്ഡനം ചെയ്യുന്നതിന് പിന്നിലുള്ള ശാസ്ത്രവും അതിൻ്റെ കാരണങ്ങളും  നമ്മളിൽ പലർക്കും അറിയില്ല. എന്നെ സംബന്ധിച്ച് ഇതൊരു ചടങ്ങായിട്ടാണ് ചെയ്യപ്പെട്ടത്. അതുകൊണ്ടു നമ്മുടെ സംശയങ്ങൾ ഒക്കെ തീർത്തുകൊണ്ടു അതിൻ്റെ കാരണങ്ങളും എന്താണ് മുണ്ഡനം എന്നതും താഴെ പറഞ്ഞിരിക്കുന്നു.

എന്താണ് മുണ്ഡനം ചെയ്യുന്ന ചടങ്ങു

മുണ്ഡനം ചെയ്യുക എന്ന് പറഞ്ഞാൽ കുഞ്ഞിന്റെ മുടി ആദ്യമായി ഒരു ദൈവികമായ അന്തരീക്ഷത്തിൽ വെച്ച് മുറിക്കുന്ന ചടങ്ങാണ്. ഇതിൽ മതപരമായും ശാസ്ത്രീയപരമായും പല ന്യായങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ചെയ്യുന്നത് കുഞ്ഞിന് 6 മാസമോ 1 വയസ്സോ 3  വയസ്സോ ഒക്കെ ആകുമ്പോഴായിരിക്കും .

എന്തിനാണിത് ചെയ്യുന്നത്

മുണ്ഡനം ചെയ്യുന്നത് മതപരമായ ആചാരങ്ങൾ അനുഷ്ടിക്കാനോ അല്ലെങ്കിൽ അതിനു പിന്നിൽ ശാസ്ത്രീയപരമായ കാര്യങ്ങൾ ഉള്ളതുകൊണ്ടും ആകാം.

1 ഇതു കുഞ്ഞിന് ചുറ്റുമുള്ള നെഗറ്റീവ് കാര്യങ്ങളെ മാറ്റുവാനും അതിനാൽ അവനോ അല്ലെങ്കിൽ അവൾക്കോ നല്ലൊരു തുടക്കം കുറിയ്ക്കുവാനുമുള്ള ഒരു ചടങ്ങായി ഇതിനെ കാണുന്നു.

2 ചില കുടുംബങ്ങളിൽ ഇതു കുഞ്ഞിന് ഒരു വയസ്സായി എന്ന് കാണിക്കുവാൻ വേണ്ടി ചെയ്യുന്നതാണ്.

3 പ്രായോഗികമായി കുഞ്ഞിന്റെ മുടി കളയുമ്പോൾ അവനോ അല്ലെങ്കിൽ അവൾക്കോ താത്കാലികമായി ചുമയിൽ നിന്നും ജലദോഷത്തിൽ നിന്നുമൊക്കെ ആശ്വാസമുണ്ടാകും. ഈ കാരണം കൊണ്ടാണ് പലരും മുണ്ഡനം ചെയ്യുന്നത് വേനൽ കാലങ്ങളിലാക്കുന്നതു.

4 കുഞ്ഞിന്റെ പല്ലുകൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനും ഇതു സഹായിക്കും.

5 ഇതിനു പിന്നിലെ മറ്റൊരു കാര്യം എന്തെന്നാൽ മുടി മുറിക്കുന്നത് മൂലം കുഞ്ഞിന് നല്ല ബുദ്ധിശക്തിയും അറിവും ലഭിക്കും എന്നൊരു വിശ്വാസം കൂടിയുള്ളതു കൊണ്ടാണ്.

എൻ്റെ കുഞ്ഞിന്റെ മുടി കളയേണമോ വേണ്ടയോ

പൊതുവായി എല്ലാവരും ചോദിക്കാറുള്ളൊരു ചോദ്യമാണിത് ഇതു ചെയ്യണൊ വേണ്ടയോ എന്ന്. ഇതു തികച്ചും അച്ഛനമ്മമാരുടെ തീരുമാനത്തിലുള്ള കാര്യമാണ് അവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും അനുസരിച്ചിരിക്കും ഈ കാര്യം. ഇതിലിപ്പോൾ നിങ്ങൾ ഈയൊരു തീരുമാനം എടുത്തേ മതിയാകു എന്നൊന്നുമില്ല.

എന്തുകൊണ്ട് ചെയ്യണം: മിക്ക കുടുംബങ്ങളും അവരുടെ ആചാരമായി ഇതിനെ അനുഷ്ടിച്ചു പോകുന്നു, മുതിർന്നവരെ പ്രീതിപ്പെടുത്തുവാൻ വേണ്ടി അപ്പോൾ ഇതു ചെയ്യേണ്ടി വരുന്നു.

എന്തുകൊണ്ട് ചെയ്യേണ്ട: കുഞ്ഞിന്റെ മുടി കളഞ്ഞു എന്ന് കരുതി പിന്നീട് അത് മുടി നല്ലവണ്ണം വളരുവാനോ മുടിയുടെ വളർച്ച കുറയ്ക്കുവാനോ സഹായിക്കില്ല. മാത്രമല്ല ചില അച്ഛനമ്മമാർ കുഞ്ഞിന്റെ ആ സമയത്തുണ്ടാകാൻ പോകുന്ന നിർത്താതെ കരച്ചിലും സുഖകരമല്ലാത്ത ആ ഒരു അവസ്ഥയും ഒഴിവാക്കുവാൻ വേണ്ടി ഈയൊരു ചടങ്ങു വേണ്ടായെന്നു തന്നെ വെയ്ക്കും.

നല്ലൊരു മുണ്ഡനത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ

1  പുതിയ ബ്ലേഡും റേസറും ഉപയോഗിച്ച് ഇതു ചെയ്യുക. ഇതു കുഞ്ഞിന് മറ്റു ഇൻഫെക്ഷനുകൾ ഒന്നും തന്നെ വരില്ല എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണു.

2 മുണ്ഡനം കുഞ്ഞിന് ആറു മാസം ആകുന്നതിനു മുന്നേ തന്നെ ചെയ്യാൻ ശ്രെമിക്കുക. അപ്പോൾ കുഞ്ഞിന് ഇതൊന്നും അറിയാൻ പറ്റില്ല മാത്രമല്ല ഇതു ചെയ്യുവാൻ എളുപ്പവുമായിരിക്കും.

3 മുടി കളഞ്ഞതിനു ശേഷം കുഞ്ഞിനെ ഇളം ചൂടുള്ള വെള്ളത്തിൽ നല്ലവണ്ണം കുളിപ്പിക്കുക.

4 ചെറുതായി മുറിവു കണ്ടാൽ അവിടെ ആന്റിസെപ്റ്റിക്‌ അപ്ലൈ ചെയ്യുക. പണ്ടുള്ളവർ ചെയ്തിരുന്നത് മുറിവിൽ മഞ്ഞളോ ചന്ദനമോ അരച്ച് ചേർക്കുകയായിരുന്നു.

5 അവസാനായി ആ സമയം കുഞ്ഞിന്റെ ശ്രെദ്ധ മാറ്റാൻ ശ്രെമിക്കുക, അവളുടെ ഇഷ്ടപെട്ട കളിപ്പാട്ടം കാണിക്കുക അല്ലെങ്കിൽ ഇഷ്ടപെട്ട പാട്ടു പാടി കൊടുക്ക ഇതൊക്കെ ചെയ്യാവുന്നതാണ്.

Translated by Durga Mohanakrishnan

loader