ഈ കാര്യങ്ങൾ ഉറക്കെ പറയുന്നത് മോശമായി കുട്ടികളെ നോക്കുന്ന രീതിയെ കുറിച്ചാണ്. നിങ്ങൾ അവരിൽ ഒരാളാണോ ?

അച്ഛനമ്മമാർ എന്ന നിലയിൽ കുട്ടികളെ ഏറ്റവും നന്നായി വളർത്തുകയും അവർക്കു നല്ല സ്വഭാവം കൈ വരികയുമാണ് നമുക്ക് വേണ്ടത്. എന്നാലും നമ്മുടെ പ്രവർത്തിയും ഉപയോഗിക്കുന്ന വാക്കുകളും അവരിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കാം എന്നു നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. അതെ, നിങ്ങളുടെ ചിന്തകൾ, വാക്കുകൾ, പ്രവർത്തികൾ, സ്വഭാവം ഒക്കെ കുട്ടികളിൽ എന്നും നിലനിൽക്കുന്ന ഒരു അടയാളമായി തന്നെ മാറി എന്നിരിക്കാം. ഇനി പറയുന്ന സൈക്കോളജിക്കൽ പ്രശനങ്ങൾ മോശമായ രീതിയിൽ കുട്ടികളെ വളർത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്.

1 ഉൽഘണ്ഠയും വിഷാദ രോഗവും

കുട്ടിയെ എപ്പോഴും നിരീക്ഷിക്കുകയും അവരുടെ എല്ലാ കാര്യത്തിനെയും വിമർശിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ അവരെ തള്ളി വിടുന്നത് ഉൽഘണ്ഠയിലേക്കും വിഷാദ രോഗത്തിലേക്കുമാണ്. അമിതമായ സംരക്ഷണവും വിമർശനവും കുട്ടിക്ക് തന്റെ കഴിവിൽ വിശ്വാസ കുറവ് വരുത്തുന്നു, അവർ കൂടുതൽ പേടിക്കുവാൻ തുടങ്ങുകയും സ്വാതന്ത്ര്യത്തോടെ നിൽക്കുവാൻ മടിക്കുകയും ചെയ്യും.

2 റസ്റ്റ് എടുക്കാനോ റിലാക്സ് ചെയ്യാനോ പറ്റാതെ വരുക

"ഗൗരവത്തിൽ കാര്യങ്ങളെ എടുക്കു", "വെറുതെ സമയം കളയല്ലേ" എന്നു മാതാപിതാക്കൾ എപ്പോഴും പറയുമ്പോൾ കുട്ടികൾക്ക് തോന്നാൻ തുടങ്ങും അവർക്കു ഒന്ന് വിശ്രമിക്കുമ്പോൾ താങ്ങായി നിൽക്കുവാൻ ആരും തന്നെയില്ല എന്നു. എല്ലാ കുട്ടികൾക്കും അങ്ങിനെ ബാലിശമായി നില്കുന്നത് ഇഷ്ടമാണ് പക്ഷെ അച്ഛനമ്മമാർ എപ്പോഴും "വലുതാകു" അല്ലെങ്കിൽ "കുട്ടി ആയിരിക്കുന്നത് നിർത്തു" എന്നൊക്കെ പറയുമ്പോൾ പിന്നെ കുട്ടികൾക്ക് തന്നെ തോന്നി തുടങ്ങും അവർ ഒന്നിനും നല്ലതല്ല എന്നു. അവർ എപ്പോഴും ഉൽഘണ്ഠയിലായി തുടങ്ങും പിന്നീട് വലുതാകുമ്പോൾ മറ്റുള്ളവർ തന്നെ പറ്റി എന്തു കരുതും എന്നു ചിന്തിച്ചു കൊണ്ടേയിരിക്കും.

3 ദോഷകരമായ അഡിക്ഷനുകൾ

നിങ്ങൾ എപ്പോഴും കുഴപ്പങ്ങളാണ് ഉണ്ടാകുന്നതു എന്നു അച്ഛനമ്മമാർ കുട്ടികളോട്  പറഞ്ഞു കൊണ്ടേയിരിക്കുമ്പോൾ പിന്നെ പിന്നെ അവർക്കു തന്നെ തോന്നി തുടങ്ങും എല്ലാവരുടെയും ഇടയിൽ അവനോ അല്ലെങ്കിൽ അവളോ ഒരു അധികപ്പറ്റാണെന്നു. ഇതു കൊണ്ടെത്തിക്കുന്നത് സ്വയം നശിക്കുന്ന ശീലങ്ങളിലേക്കായിരിക്കും അതായതു അഡിക്ഷൻസ് അല്ലെങ്കിൽ വളരെ അപകടം നിറഞ്ഞ ഏതെങ്കിലും സ്പോർട്സിൽ. കുട്ടി സ്വയം അവനെ തന്നെ അല്ലെങ്കിൽ അവളെ തന്നെ അപകടകരമായ സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കും കാരണം അവരെ സംബന്ധിച്ച് അവർക്കു യാതൊരു മൂല്യവുമില്ല.

4 താഴ്ന്നു പോകുന്ന ആത്മാഭിമാനം

അച്ഛനമ്മമാർ അവരുടെ കുട്ടിയെ മറ്റൊരു കുട്ടിയായി താരതമ്യം ചെയ്യുമ്പോൾ ഇല്ലാതാകുന്നത് അവരുടെ സ്വന്തം കുട്ടിയുടെ ആത്മാഭിമാനമാണ്. "നിൻറെ അനിയത്തിയെ പോലെ നിനക്ക് എന്താ A ഗ്രേഡ് കിട്ടാഞ്ഞത്", "കഴിഞ്ഞ കളിയിൽ ടോമി ജയിച്ചു നീ ഒരു തവണ പോലും ജയിച്ചിട്ടില്ലല്ലോ" ! ഇതൊക്കെ പറയുമ്പോൾ നിങ്ങൾ കുട്ടിയിൽ ഊട്ടിയുറപ്പിക്കുന്ന അപകർഷതാബോധം എന്നു പറയുന്ന ഒരു കാര്യമാണ്. ഒടുവിൽ കുട്ടി വളരുന്നത് വളരെ താഴ്ന്ന ആത്മാഭിമാനത്തോട് കൂടി ആയിരിക്കും, സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്തു താൻ ഒന്നിനും കൊള്ളില്ല എന്നു കരുതി.

5 വിശ്വാസ പ്രശ്നങ്ങൾ

കുട്ടികളെ "അപരിചിതരെ ശ്രദ്ധിക്കുക" എന്നു അവർ ചെറുതായിരിക്കുമ്പോൾ പഠിപ്പിക്കുന്നത് നല്ലതാണു പക്ഷെ എപ്പോഴും അതു തന്നെ ആവർത്തിച്ച് കൊണ്ടിരുന്നാൽ ഭാവിയിൽ അതു കുഴപ്പം ചെയ്യും. അവരിലൂടെ ആർക്കും അവസരം മുതലെടുക്കാൻ പറ്റില്ല എന്നാലും പിന്നീടുണ്ടാകുന്ന ബന്ധങ്ങളിൽ അവർക്കു കാര്യമായ വിശ്വാസ പ്രശ്നങ്ങൾ ഉണ്ടാകും.

6 കഴിവുകൾ അടിച്ചമർത്തപ്പെടുന്നതും കാര്യങ്ങളിൽ മുൻകൈ എടുക്കാൻ പറ്റാതെ വരികയും ചെയ്യുക

എല്ലാ കുട്ടികളെയും പകൽ കിനാവ് കാണുവാൻ അനുവദിക്കണം. അച്ഛനമ്മമാർ കുട്ടികൾ റിയലിസ്റ്റിക് അല്ല എന്നു പറയുമ്പോൾ തകരുന്നത് അവരുടെ സ്വപ്നങ്ങളാണ്. കുട്ടികൾക്ക് സപ്പോർട്ട് കൊടുക്കാതെ വരികയും അവരുടെ സ്വപ്നങ്ങളെ ഒക്കെ നിങ്ങൾ ചിരിച്ചു തള്ളുകയും ചെയ്യുമ്പോൾ അവർ അടിച്ചമർത്താൻ പോകുന്നത് അവരുടെ കഴിവുകളെ ആയിരിക്കും, പിന്നീട് അവർ സ്വപ്‌നങ്ങൾ ഒന്നും വേണ്ട എന്നു വെക്കുകയും ഭാവിയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ മുൻകൈ എടുക്കാൻ മടിക്കുകയും ചെയ്യും, താൻ എന്തെങ്കിലും വത്യസ്തമായി ചെയ്താൽ മറ്റുള്ളവർ ചിരിച്ചാലോ എന്നുള്ള പേടി ആയിരിക്കും ഇതിനൊക്കെ കാരണം.

7 വിഷാദ രോഗവും കുറ്റബോധവും

എല്ലാ അച്ഛനമ്മമാരും മക്കൾക്കു വേണ്ടി പല ത്യാഗങ്ങളും ചെയ്തിട്ടുണ്ടാകും പക്ഷെ അവർ ഇത്രയും ത്യാഗങ്ങൾ ഒക്കെ ചെയ്തു എന്നു എപ്പോഴും കുട്ടികളെ ഓർമിപ്പിച്ചു കൊണ്ടിരുന്നാൽ കുട്ടികൾക്ക് പിന്നെ വരാൻ പോകുന്നത് കടുത്ത കുറ്റബോധവും നിരാശയുമായിരിക്കും. കുട്ടികൾ അവരെ തന്നെ ഒരു പ്രശ്‌നമായി കാണുവാനും ഈ കിട്ടയത്തിനൊക്കെ അവർ അർഹരല്ല എന്നു കരുതുവാനും തുടങ്ങും, അതിപ്പോൾ അവരുടെ വിദ്യാഭ്യാസം ആയിക്കോട്ടെ, വീടോ വസ്ത്രങ്ങളോ എന്തും ആയിക്കൊള്ളട്ടെ. താൻ എല്ലാത്തിനും അനർഹനാണ് എന്ന ചിന്ത അവരെ വലുതായി കഴിഞ്ഞാലും വേട്ടയാടിക്കൊണ്ടിരിക്കും.

8 വികാരങ്ങളെ അടിച്ചമർത്തി വെയ്ക്കുക

അച്ഛനമ്മമാർ അവരുടെ വികാരങ്ങളെയും അവബോധത്തെയും മറച്ചു വെയ്ക്കുമ്പോൾ കുട്ടികൾക്കും അങ്ങിനെ കാണിക്കാനുള്ള പ്രവണതയുണ്ടാകും. എപ്പോഴും അവരോടു "കരച്ചിൽ നിർത്തു" അല്ലെങ്കിൽ "പരാതി പറച്ചിൽ നിർത്തു" എന്നൊക്കെ പറയുമ്പോൾ കുട്ടികൾക്ക് തോന്നും അവരുടെ വികാരങ്ങൾക്ക് യാതൊരു വിലയുമില്ല എന്നു. ഇതുകാരണം അവർ മറ്റുള്ളവരോട് മനസ്സ് തുറക്കാതെയും വികാരങ്ങൾ സ്വയം അടിച്ചമർത്തി ജീവിക്കാനും തുടങ്ങും. ഇതു പിന്നീട് ജീവിതത്തിൽ എന്നും പ്രശ്ങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കും.

9 സ്വന്തന്ത്ര്യ ബോധമില്ലായിമ

ഓവർ പ്രൊട്ടക്ട്ടീവും ഓവർ കോൺട്രോളിങ്ങുമായ അച്ഛനമ്മമാരുണ്ട്. ഓവർ പ്രൊട്ടക്റ്റീവ് ആയിട്ടുള്ള അച്ഛനമ്മമാരുടെ കൂടെ വളർന്ന കുട്ടി ഉത്തരവാദിത്തമില്ലാതെയും പക്വത ഇല്ലാതെയും സ്വാതന്ത്ര്യ ബോധം ഇല്ലാതെയും ആയിരിക്കും മാറുന്നത്. കുട്ടികളെ അവരുടെ കൂട്ടുകാരുടെ കൂടെ വിടാതെയും മറ്റു രസകരമായ കാര്യങ്ങൾക്കൊന്നും അവരെ അനുവദിക്കാതെയും ഇരിക്കുമ്പോൾ  ഒക്കെ നിങ്ങൾ അവരെ ഭാവിയിൽ ഒരു കാര്യത്തിന് വേണ്ടി മുൻകൈ എടുക്കാനുള്ള  അവരുടെ കഴിവിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവർ മറ്റുള്ളവരെ ഒരുപാട് ആശ്രയിക്കുകയും, മാറ്റം വരുമ്പോൾ പേടിക്കാനും തുടങ്ങും മാത്രമല്ല സ്വന്തം ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ അവർ ഉത്തരവാദിത്ത കുറവ് കാണിക്കുകയും ചെയ്യും.

Translated by Durga Mohanakrishnan

loader