പഴയ സിൽക്ക് – ബനാറസ് സാരികൾകൊണ്ട് നിർമിക്കൂ സുന്ദരമായ ഈ 6 വസ്ത്രങ്ങൾ

ഒരേപോലുള്ള വസ്ത്രങ്ങൾ വീണ്ടും - വീണ്ടും ഉപയോഗിച്ചാൽ അവ പെട്ടെന്നുതന്നെ നമുക്ക് മടുപ്പുണ്ടാക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പ്രത്യേകിച്ച് സിൽക്ക് - ബനാറസ് സാരികളുടെ കാര്യത്തിൽ. സാധാരണയായി ഇത്തരം സാരികൾ നിങ്ങൾ അഞ്ചോ, ആറോ തവണയേ ഉപയോഗിക്കുകയുള്ളു. അതിനുശേഷം ഇവ ധരിക്കാൻ നിങ്ങൾ വലിയ താല്പര്യം കാണിക്കുകയില്ല. ഈ സമയം ഇത്തരം സാരികൾ സൂക്ഷിച്ചു വയ്ക്കുക എന്നത് നിങ്ങൾക്കൊരു തലവേദനയായി മാറും. എന്നാൽ ഇനി അതിനെക്കുറിച്ച് ചിന്തിച്ച് കൂടുതൽ അസ്വസ്ഥനാകേണ്ട. താഴെ ചില സുന്ദരമായ ഡിസൈനുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. സിൽക്ക് - ബനാറസ് സാരികൾകൊണ്ട് നിങ്ങൾക്കും ഇത്തരം വസ്ത്രങ്ങൾ നിർമ്മിക്കാവുന്നതാണ്.

ജാക്കറ്റ്

ഇക്കാലത്ത് ഈ വിധത്തിലുള്ള ജാക്കറ്റുകൾ ഫാഷൻ ട്രെൻഡുകളുടെ സ്രേണിയിൽ മുൻ നിരയിലാണ്. എല്ലായിപ്പോലും എളുപ്പത്തിൽ ധരിക്കാൻ സാധിക്കുന്നു എന്നതും ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. നിങ്ങളുടെ സിൽക്ക് സാരികൾ ഉപയോഗിക്കാതിരുന്നത് നശിച്ച് പോകുന്ന അവസ്ഥ ഉണ്ടാവുകയാണെങ്കിൽ അവ ഉപയോഗിച്ച് താങ്കൾക്ക് ഇത്തരം സ്മാർട്ട് ജാക്കറ്റുകൾ നിർമ്മിക്കാൻ സാധിക്കും.

സുന്ദരമായ അനാർക്കലി സ്യൂട്ട്

താങ്കളുടെ മനോഹരമായ പഴയ സിൽക്ക് - ബനാറസ് സാരികൾ പൂർണമായും മറ്റൊരു വസ്ത്രത്തിലേക്ക് മാറ്റുന്നുവെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് അനാർക്കലി സ്യൂട്ട്. കാരണം ഇവ നിർമിക്കുമ്പോൾ സാരികൾ മുഴുവനായും ഉപയോഗിക്കാൻ സാധിക്കുന്നു. ബ്ലൗസിന് അനുയോജ്യമായ രീതിയിൽ സ്കർട്ടുകൾ എങ്ങിനെ ഉപയോഗിച്ചിരിക്കുന്നു എന്നത് നിങ്ങൾക്ക് മുകളിലെ

ചിത്രങ്ങളിൽനിന്ന് കണ്ട് മനസിലാക്കാൻ സാധിക്കും.

കട്ടികൂടിയ സ്കാർഫ്

നിങ്ങളുടെ കൈവശമുള്ള സാരി കട്ടികൂടിയതും ഒരേ നിറത്തോടും കൂടിയവയാണെങ്കിൽ അവ ഉപയോഗിച്ച് താങ്കൾക്ക് ഇത്തരത്തിലുള്ള സ്കാർഫ് അഥവാ ഷാളുകൾ നിർമ്മിക്കാനാകും. ഇത് ഏതൊരു സ്യൂട്ടിനോടൊപ്പവും

അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. താങ്കളുടെ ആകർഷണീയത വർധിപ്പിക്കുന്നതിനും ഇത് സഹായകമാകും.

സ്കർട്ട്

താങ്കളുടെ സിൽക്ക് സാരികൾ കട്ടികൂടിയവയാണെങ്കിൽ അവ ഉപയോഗിച്ച് സ്കർട്ടുകളും അതിന് മുകളിൽ സുന്ദരമായ ടോപ്പുകളും നിർമ്മിക്കാവുന്നതാണ്. എന്നാൽ ഇത്തരം സ്കർട്ടുകൾക്ക് മുകളിൽ കൂടുതൽ കനത്ത ടോപ്പുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇവക്കൊപ്പം പ്ലൈൻ ടോപ്പുകളാകും കൂടുതൽ അനുയോജ്യം.

പലാസോ

സിൽക്ക് അല്ലെങ്കിൽ ബനാറസ് സാരികൾകൊണ്ട് നിർമിക്കുന്ന പലാസോ കാഴ്ചയിൽ അതീവ സുന്ദരമാണ്. അതിനാൽ ഇത്തരം സാരികൾ ഉപയോഗിച്ച് പലാസോ അല്ലെങ്കിൽ ട്രൗസേഴ്‌സ് നിർമിച്ച് ധരിക്കാവുന്നതാണ്. ഇവ കാഴ്ചയിൽ നിങ്ങൾക്കൊരു കൂൾ ലുക്ക് നൽകുന്നു.

പാവാട

നിങ്ങളുടെ കൈയിലുള്ള ഭാരിച്ച സിൽക്ക് സാരികൾ ഉപയോഗിച്ച് നിങ്ങൾക്ക് മടുത്തു തുടങ്ങി എങ്കിൽ അവ ഉപയോഗിച്ച് താങ്കൾക്ക് ഇത്തരത്തിലുള്ള സുന്ദരമായ പാവാടകൾ നിർമ്മിക്കാവുന്നതാണ്. ഇവ പാർട്ടികൾ, ആഘോഷങ്ങൾ തുടങ്ങിയ അവസരങ്ങളിൽ ധരിക്കാവുന്നതാണ്. നിങ്ങൾക്കൊരു റിച്ച് ലുക്ക് പ്രധാനം ചെയ്യാൻ ഇവ സഹായകമാകും.

 

Translated by Visakh Vs

loader