ഡെലിവറി റൂമിലേക്ക് പോകുന്നതിന് മുൻപ് എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

നിങ്ങൾ ആദ്യമായി അമ്മയാകാൻ പോകുന്ന സമയം നിങ്ങളുടെ മനസ്സിൽ ഒരുപാട് ചിന്തകളും സംശയങ്ങളും ഉയർന്നുവരും.നിങ്ങൾ ഇത്തരം ആശങ്കകൾ മൂടിവെച്ച് കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കാതെ അവ തുറന്ന് സംസാരിച്ച് പരിഹരിക്കേണ്ടിയിരിക്കുന്നു. കാരണം ഈ സമയം നിങ്ങൾ മാനസികവും, ശാരീരികവുമായ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകേണ്ടതായി വരും.

ഇതിൽ ഏറ്റവും പ്രധാനമായ ഒരു വിഷയം പ്രസവത്തിനായി ലേബർ റൂമിൽ എത്തുന്ന സമയത്തെ പറ്റിയുള്ളതാണ്, കാരണം ഈ അവസരത്തിൽ മിക്കവാറും എല്ലാ സ്ത്രീകൾക്കും മാനസികമായ പിരിമുറുക്കവും, പേടിയും അനുഭവപ്പെടുന്നുണ്ടാകും. കൂടാതെ അവരുടെ മനസ്സിൽ ഡെലിവറി റൂമിൽ എനിക്ക് എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നത്, അതിന് ശേഷമുള്ള കാര്യങ്ങൾ എന്തെല്ലാമായിരിക്കും എന്നതുപോലുള്ള ഒരുപാട് സംശയങ്ങളും, ആകുലതകളും കടന്നുവരാം. അതിനാൽ താഴെ ചില പ്രധാനപ്പെട്ട വിവരങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. ഡെലിവറി റൂമിലേക്ക് പോകുന്നതിന് മുൻപേ ഈ വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് നിങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും. അവ ഇതെല്ലാമാണ്.

പ്രസവ വേദന

ഗർഭിണിയായിരിക്കുന്ന എല്ലാ സ്ത്രീകളും ഈയൊരു വിഷയത്തിൽ മുൻപേ തന്നെ മാനസികമായി തയ്യാറെടുപ്പുകൾ നടത്തിയിരിക്കണം, കാരണം പ്രസവത്തിന് മുൻപ് ഈ വേദനയിലൂടെ നിങ്ങൾ എന്തായാലും കടന്നു പോയേ മതിയാകൂ. സിസേറിയൻ രീതിയിലല്ലാതെ സാധാരണ രീതിയിൽ പ്രസവം നടക്കുകയാണെങ്കിൽ കുറച്ച് സമയം, അല്ലെങ്കിൽ കുറച്ച് മണിക്കൂറുകൾ നിങ്ങൾക്ക് പ്രസവ വേദന അനുഭവിക്കേണ്ടതായി വരും. സാധാരണയായി പ്രസവ വേദനയുടെ കാഠിന്യം കുറക്കാൻ ദീർഘ ശ്വാസമെടുക്കാൻ ഡോക്ടർമാർ നിർദ്ദേശം നൽകാറുണ്ട്. ഇതിന് പുറമേ ലോക്കൽ അല്ലെങ്കിൽ ഇൻ്റ്റാവീനസ് മരുന്നുകൾ, അതുമല്ലെങ്കിൽ ഇഞ്ചക്ഷൻ എന്നിവയുടെ സഹായത്തോടെ നിങ്ങളുടെ വേദനയുടെ കാഠിന്യം കുറക്കാൻ സാധിക്കുന്നതാണ്.

ഡോക്ടറിൽ പൂർണമായും വിശ്വസിക്കുക

ഈ സമയങ്ങളിൽ നിങ്ങൾ ഏറ്റവും കൂടുതലായി നിങ്ങളുടെ ഡോക്ടറിൽ വിശ്വാസമർപ്പിക്കുക, കാരണം അവർക്ക് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. അത് മാത്രമല്ല, പ്രസവം നോർമൽ ആയിരിക്കണമോ അതോ സിസേറിയൻ വേണ്ടിവരുമോ എന്ന വിഷയത്തിലും അവർക്ക് കൃത്യമായ ധാരണകൾ  ഉണ്ടാകും. പലപ്പോളും ഡോക്ടർമാർ സാധാരണ പ്രസവത്തിനുള്ള നിർദ്ദേശങ്ങൾ നൽകിയ ശേഷവും അവസാന നിമിഷം സിസേറിയൻ നടത്താൻ നിർദ്ദേശം നൽകാറുണ്ട്. കുഞ്ഞിന്റെ ചലനങ്ങൾ നിലക്കുക അല്ലെങ്കിൽ ഇതേപോലുള്ള മറ്റേതെങ്കിലും പരിതഃസ്ഥിതികളിലൂടെ കടന്നുപോവുക എന്നിങ്ങനെയുള്ള അവസരങ്ങളിലാണ് ഇത്തരം മാറ്റങ്ങൾ ആവശ്യമായി വരുന്നത്. അതിനാൽ ഈയൊരു കാര്യത്തിലും നിങ്ങൾ മുൻപേ തയ്യാറെടുത്തിരിക്കണം.

താഴെയുള്ള ശരീര ഭാഗങ്ങളുടെ പരിശോധന

ആദ്യമായി നിങ്ങൾ അമ്മയാകാൻ പോകുന്ന സമയം ഉള്ളിൽ എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ച് കാര്യമായ ധാരണകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. അതിൽ നിങ്ങൾ ഏറ്റവും കൂടുതലായി അറിഞ്ഞിരിക്കേണ്ട വിഷയം എന്തെന്നാൽ ലേബർ റൂമിൽ ഡോക്ടർ അല്ലെങ്കിൽ നേഴ്സ് നിങ്ങളുടെ താഴെയുള്ള സ്വകാര്യ ശരീര ഭാഗങ്ങൾ വീണ്ടും വീണ്ടും കാണേണ്ടതായിവരും. കാരണം ഇതിലൂടെയാണ് അവർ കുഞ്ഞിനെ പുറത്തേക്ക് വരണ്ട സ്ഥാനം മനസിലാക്കുന്നത്. അതിനാൽ ഈ കാര്യത്തിൽ നാണിക്കേണ്ടതായി ഒന്നുമില്ല, കാരണം ഇത് എല്ലാ ഗർഭിണികളായ സ്ത്രീകളുടെ കാര്യത്തിലും ഒരേ പോലെ സംഭവിക്കുന്ന ഒരു സാധാരണ വിഷയം മാത്രമാണ്.

സ്വയം വിശ്വസിക്കുക

ഒരു കാര്യത്തിൽ തീർച്ചയാണ്, എന്തെന്നാൽ താങ്കൾ ഈ സമയം മറ്റുള്ളവരുടെ വാക്കുകൾക്ക് പുറമേ സ്വയം വിശ്വസിക്കുകയാണ് എങ്കിൽ എല്ലാ വിഷയങ്ങളും സുഗമമായി മാറും. കാരണം ലേബർ റൂമിലേക്ക് പോകുന്ന സമയം നിങ്ങളുടെ മനസ്സിൽ ഒരുപാട് മോശം ചിന്തകൾ കടന്നുവരാനും, നിങ്ങൾ വളരേ അധികം പേടിക്കാനുമുള്ള സാദ്ധ്യതകൾ വളരേ കൂടുതലാണ്. എന്നാൽ താങ്കൾ സ്വയം വിശ്വസിക്കുകയും, അതിനോടൊപ്പം ധൈര്യത്തോടെ ഈ സമയത്തെ സമീപിക്കുകയും ചെയ്യുകയാണെങ്കിൽ താങ്കൾക്ക് ഏതൊരു പ്രശ്നത്തെയും വളരേ എളുപ്പത്തിൽ മറികടക്കാൻ സാധിക്കും.

നിങ്ങളുടെ വരാൻ പോകുന്ന കുഞ്ഞിനെപ്പറ്റി ചിന്തിക്കുക

ഈ സമയം നിങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാതെ നിങ്ങളുടെ വരാൻ പോകുന്ന കുഞ്ഞിനേപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുക. കാരണം നിങ്ങൾ ഈയൊരു സന്തോഷത്തിനായി ഒൻപത് മാസങ്ങൾ കഷ്ടതകൾ അനുഭവിച്ചു. അവസാന നിമിഷത്തിൽ നിങ്ങൾ ചിന്തിക്കേണ്ടതെന്തെന്നാൽ, ഇനി കുറച്ച് സമയത്തെ കഷ്ടതകൾ മാത്രമേ സഹിക്കേണ്ടതുള്ളൂ, അതിന് ശേഷം നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷം നിങ്ങളുടെ കൈകളിലേക്ക് വന്നുചേരും.

ഇതിനെല്ലാം പുറമേ നിങ്ങൾ കഴിയാവുന്നിടത്തോളം സന്തോഷത്തോടുകൂടി ഇരിക്കാൻ ശ്രമിക്കുക, കാരണം ഇതിന് ശേഷം നിങ്ങളുടെ ജീവിതം പൂർണമായും മാറിമറിയാൻ പോവുകയാണ്, ഈ നിമിഷത്തിന് ശേഷം നിങ്ങൾ ഒരു അമ്മയാണ്.

 

Translated by Visakh VS

loader