ഒരേയൊരു കുട്ടി മാത്രമുള്ളതിൻറെ പ്രശ്നം

ഒരുപാട് ആന്റിമാർക്കു നമ്മുടെ ജീവിതം എങ്ങനെയായിരിക്കണം എന്നു തീരുമാനിക്കണം എന്നു  ആഗ്രഹം ഉണ്ടാകും. പക്ഷെ ഒരിക്കലും സമ്മതിക്കരുത്.

ഞാൻ കരുതി ജീവിതത്തിൽ ഇവിടെ വരെ എത്തിയപ്പോൾ ഈ ചോദ്യങ്ങൾ ഒക്കെ അവസാനിച്ചു എന്നു :

"കല്യാണം കഴിക്കണ്ടെ?" (ഞാൻ 30 വയസായിട്ടും കല്യാണത്തിനെ പറ്റി ആലോചിക്കാതിരുന്നപ്പോൾ)

"ഹാവൂ ഒടുവിൽ! ഇനി എന്ന ആ വലിയ ദിവസം? (നിശ്ചയം കഴിഞ്ഞപ്പോൾ)

"അപ്പോൾ ഇനി കുട്ടികൾ എന്ന "? (കല്യാണം കഴിഞ്ഞ അടുത്ത ദിവസം തന്നെ)

"എന്തെങ്കിലും കുഴപ്പമായിരിക്കുമോ?" (അതും എൻ്റെ പുറകിൽ നിന്ന് നാല് വർഷമായിട്ടും ഞാൻ ഗർഭിണി അവഞ്ഞപ്പോൾ)

പിന്നെ എനിക്കൊരു കുഞ്ഞുണ്ടായപ്പോൾ എല്ലാവരും അവരുടെ ജീവിതം നോക്കി പോയി പിന്നെ ചോദ്യങ്ങൾ ഒന്നുമുണ്ടായില്ല.

പക്ഷെ എനിക്കു തെറ്റിപ്പോയി

ചോദ്യങ്ങൾ ഒക്കെ വീണ്ടും വരാൻ തുടങ്ങി

"ഇവനെ നിങ്ങൾ ഒറ്റ കുട്ടിയായി തനിയെ വിടാൻ പോവുകയാണോ"

"നിങ്ങളുടെ പ്രായം ഇത്രയും ആയതു കൊണ്ട് അടുത്ത കുഞ്ഞു ഉടനെ ഉണ്ടാവുന്നതല്ലേ നല്ലതു"

അതെ, എല്ലായിടത്തുമുള്ള ഈ "ഒറ്റ കുട്ടി ചർച്ചകൾ" ഒരു കുട്ടി മാത്രമുള്ള എല്ലാ അച്ഛനമ്മമാരും കേൾക്കാൻ ഇടയായ ഒന്നായിരിക്കും. ആളുകൾക്ക് സ്ത്രീകളെ കുറിച്ചും അവരുടെ വയറിനെ കുറിച്ചും സംസാരിച്ചതിന് ശേഷം മതി മറ്റെന്തും. അവർ കുട്ടികളില്ലാത്തവരെ നോക്കി സഹതപിക്കും, ഒരുപാട് കുട്ടികളുള്ളവരെ പറ്റി അപവാദം പറയും, ഇനി കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചവരെ നോക്കി അവർ തലയാട്ടും. നമുക്കു ജയിക്കാൻ കഴിയില്ല. പിന്നെ എന്നെ പോലെയുള്ളവരോട് അതായതു ഒരു കുട്ടി ആയി ഒരു വർഷം തികയുമ്പോഴേക്കും തുടങ്ങും അടുത്തതിനെ പറ്റിയുള്ള കണക്കെടുപ്പ്.

"ഒറ്റ കുട്ടികളൊക്കെ അന്തർമുഖരായിരിക്കും" (ശരിക്കും അതിനു വിപരീതമാണ്)

"ഒരു സഹോദരനോ സഹോദരിയോ ഉണ്ടെങ്കിൽ അതവരെ കുറച്ചു സ്വാർത്ഥരാക്കും" (ഈ പറയുന്ന സ്ത്രീയുടെ മക്കൾ ഞങ്ങളുടെ പുറകെ നിന്ന് ഒരു കളിപ്പാട്ടത്തിനു വേണ്ടി പരസ്പരം യുദ്ധമായിരുന്നു)

"നിങ്ങൾ മരിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരിക്കും" (എന്ത്! അപ്പോഴേക്കും അവനു കുറേ നല്ല സുഹൃത്തുക്കളും നല്ലൊരു കുടുംബവും ഒക്കെ ഉണ്ടാകും, ഏതായാലും പറഞ്ഞതിന് നന്ദി)

ഞാൻ ഇതൊക്കെ ഏകദേശം ഒരു 12 മാസത്തോളം കേട്ടിട്ടുണ്ടാകും; അവൻ സെല്ഫ് സെന്റർഡ് ആകും, ഒറ്റപ്പെട്ട് പോകും, കൊഞ്ചിച്ചു വഷളാകും, അക്രമ സ്വഭാവം വരും, എല്ലാവരെയും ഭരിക്കും, കൂട്ടുകാരുണ്ടാവില്ല ചിലപ്പോൾ സൈക്കോപാത്തും ആയി തീരാം എന്നൊക്കെ. സത്യം എൻ്റെ ഈ ഒന്നുമറിയാത്ത കൊച്ചു കുഞ്ഞാണ് സൈക്കോപാത ആയിപ്പോയേക്കാം എന്ന് അവർ പറഞ്ഞത്.

ഒരാൾക്ക് എത്ര കുട്ടികളുണ്ട് എത്ര കുട്ടികൾ ഇല്ല എന്ന് ചോദിക്കുന്നത് അത്ര നല്ല കാര്യമല്ല, പല കാരണങ്ങൾ കൊണ്ടും.

പോരാതെ, ഇത് നോക്കി നടക്കുന്നവരോട് എനിക്കൊരു കാര്യം പറയാനുണ്ട്, ഒറ്റ കുട്ടികളുള്ള കുടുംബം ഇപ്പോഴൊരു ഒറ്റപ്പെട്ട സംഭവമല്ല.

ഇപ്പോൾ അത് വളരെ സാധാരണമാണ്. ഒറ്റകുട്ടികളെ കുറിച്ചുള്ള എല്ലാ മിഥ്യധാരണകളും ഇപ്പോൾ ഇല്ലാതെയായി - ഒറ്റകുട്ടികൾ സമൂഹത്തിൽ യോഗ്യർ അല്ലാത്തവരല്ല. അവർ ഏത് കാര്യത്തിനും സ്വയം പര്യപ്തരുമാണ് സ്വാതന്ത്ര്യത്തോടു കൂടി നിലകൊള്ളുന്നവരുമാണ്. അവർ നല്ല നല്ല സുഹൃത് ബന്ധങ്ങൾ ഉണ്ടാക്കുകയും മാതാപിതാക്കളുടെ കൂടെയും മുത്തശ്ശൻ മുത്തശ്ശിയുടെ കൂടെയൊക്കെ നല്ല സമയം ചിലവഴിക്കുകയും ചെയ്യും.

എന്ന് കരുതി ഒറ്റകുട്ടികൾ സഹോദരനോ സഹോദരിയോ ഇല്ലെങ്കിൽ വളരെ നന്നായിരിക്കും എന്നൊന്നുമല്ല (ഞാൻ ഇനി അത് പറഞ്ഞു തുടങ്ങുന്നില്ല) പക്ഷെ നമ്മൾ നമ്മുടെ കുടുംബത്തിനെ പറ്റിയുള്ള സങ്കല്പങ്ങൾ കുട്ടികളുടെ മേലെ അടിച്ചേല്പിക്കാതിരിക്കുക.

നിങ്ങൾക്കു ചിലപ്പോൾ ഒന്നോ രണ്ടോ മൂന്നോ നാലോ അതിൽ കൂടുതലോ കുട്ടികൾ ആയിരിക്കും ഒരു നല്ല കുടുംബത്തിനായി  വേണ്ടത്. എന്നാൽ ഒരു കുട്ടി ജനിക്കുമ്പോൾ അവനു ആ ജനിച്ചു വീഴുന്ന കുടുംബത്തിനെയാണ് അറിയുക - അതായിരിക്കും അവരെ സംബന്ധിച്ച് സാധാരണമായ ഒരു കുടുംബം.

നന്നായി കുട്ടികളെ ശ്രെദ്ധിക്കുകയാണ് ഒരു നല്ല കുടുംബത്തിന് ആവശ്യം കുട്ടികൾ ഒന്നായാലും പത്തായാലും

ഇനി നിങ്ങൾക്കു ശെരിക്കും 10 ഉണ്ടെങ്കിൽ ഇങ്ങോട്ടു വരൂ, ഞങ്ങൾ എല്ലാവരും ഒന്ന് ഞങ്ങളുടെ അഭിപ്രായം പറയട്ടെ.

Translated by Durga Mohanakrishnan

loader