വജൈനയെ കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

നിങ്ങൾക്കറിയാം അതു ബ്ലീഡ് ചെയ്യുമെന്ന്, നിങ്ങൾക്കറിയാം അതിൽ നിന്ന് ഒരു മനുഷ്യ കുഞ്ഞു പുറത്തേക്കു വരുമെന്ന് മാത്രമല്ല നിങ്ങൾക്കു ഒരുപാട് വേദന നല്കാൻ കരുത്തുള്ള ഒന്നുമാണ് ഇതെന്നും അറിയാം. പക്ഷെ ഇതു മാത്രമല്ല നിങ്ങൾ അറിയാത്ത പല കാര്യങ്ങളുമുണ്ട് ഇനിയും നിങ്ങളുടെ വജൈനയെ പറ്റി.

ഇതു ഇന്റർകോഴ്സിലും റീപ്രൊഡക്ഷനിലും ഒരു പ്രധാനപ്പെട്ട ഘടകമാണ് എന്നൊഴികെ ബാക്കിയൊന്നും നമുക്കാർക്കും അറിയില്ല. ഇതാ സ്ത്രീകളും പുരുഷന്മാരും ഇതിനെ പറ്റി അറിയേണ്ടതായിട്ടുള്ള 5 കാര്യങ്ങൾ.

1 നിങ്ങൾക്കു നിങ്ങളുടെ വജൈന കാണാൻ കഴിയില്ല

ആദ്യം തന്നെ എല്ലാവരും ഫീമെയ്ൽ റീപ്രൊഡക്ടിവ് ഓർഗൻ എന്ന് കരുതുന്നത് വജൈനയാണെന്നാണ് പക്ഷെ നിങ്ങൾ കാണുന്ന ഭാഗം വൂൾവയാണ് (ക്ലിനിക്കലി ഇതിനെ പറയുന്നത് ജനിറ്റലിയ എന്നാണ്). വജൈന എന്ന് പറയുന്നത് ഒരു ട്യൂബ് ആണ്  (3 /4 ഇഞ്ച് വീതിയും 2 - 4 ഇഞ്ച് നീളവുമുള്ളതും) ഇതു വജൈനൽ ഓപ്പണിങ്ങിനെ സെർവിക്സ്  ആയിട്ടു ബന്ധപ്പെടുത്തുന്ന. ഇരുന്നിട്ടോ നിന്നിട്ടോ കിടന്നിട്ടോ നിങ്ങൾക്കു നോകാം പക്ഷെ നിങ്ങൾക്കതു കാണാൻ കഴിയില്ല.

2 ഏറ്റവും കൂടുതൽ മസ്‌ക്യൂലർ ആയിട്ടുള്ള ഓർഗനാണിത്

വജൈനൽ ഓപ്പണിംഗും വജൈനയുമാണ് ഒരു സ്ത്രീയുടെ ശരീരത്തിലെ ഏറ്റവും മസ്ക്കുലർ ആയിട്ടുള്ള ഓർഗൻ. ഇതുകാരണം ആണ് ഓരോ ഇന്റർകോഴ്സിന്റെ സമയത്തും കുഞ്ഞു ജനിക്കുന്ന സമയത്തും ഒക്കെ അവിടെ കോണ്ട്രാക്ഷൻ സംഭവിക്കുന്നത്. അത്ഭുതം എന്താണെന്നാൽ ഇന്റർകോഴ്സിന്റെ സമയത്തു വജൈന 10 - 20 സെന്റിമീറ്റർ വരെ നീളുകയും  2 .5 ഇഞ്ച് വരെ വീതി കൂടുകയും ചെയ്യും. ഇപ്പോൾ നിങ്ങൾക്കു മനസ്സിലായോ ഒരു ചെറിയ കുഞ്ഞു അതിലൂടെ എങ്ങിനെയാണ് പുറത്തേക്കു വരുന്നത് എന്ന്.

3 എല്ലാ സ്ത്രീകൾക്കും ഹൈമെൻ ഉണ്ടാകണമെന്നില്ല

പലപ്പോഴും വെർജിനിറ്റിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്നാണിത്, ഈ ഹൈമെൻ എന്ന് പറയുന്നത് വജൈനൽ ഓപ്പണിങ്ങിലുള്ള മാസ്സ് ആയിട്ടുള്ള ഒരു ടിഷ്യു ആണ്. നമ്മൾ ഇപ്പോഴും കരുതുന്നത് ഹൈമെൻ പോകുന്നത് ഒരു സ്ത്രീയുടെ വെർജിനിറ്റി പോകുന്നതിന്റെ ഭാഗം ആണെന്നാണ്, ഇതിന്റെ വിരോധാഭാസം എന്താണെന്നാൽ മിക്ക സ്ത്രീകളുടെയും ഘടന ഇനങ്ങനെയല്ല എന്നതാണ്. ഇനിയിപ്പോ ഇതുള്ളവർക്കു കായികമായ പ്രവർത്തികളിൽ  ഏർപെടുമ്പോഴോ അല്ലെങ്കിൽ ഹോർമോണുകളുടെ മാറ്റങ്ങൾ കാരണമോ  ഇതു പോവുകയും ചെയ്യും. അതുകൊണ്ടു ഓർക്കുക കേടുപാടൊന്നും ഇല്ലാത്ത ഒരു ഹൈമെൻ ഉണ്ടാകുന്നതോ, ആദ്യമായി സെക്സ് ചെയ്യുമ്പോൾ രക്തം വരുന്നതൊക്കെ എല്ലാവർക്കും ഒരേപോലെയാവണമെന്നില്ല എന്നു, ഇതു എല്ലാ സ്ത്രീകൾക്കും വത്യസ്തമായി തന്നെ ആയിരിക്കും.

4 ജി സ്പോട് സത്യത്തിലുള്ളതാണ്

അതെ ! വജൈനൽ ഓപ്പണിങ്ങിന്റെ അടുത്തുള്ള സ്ഥലമാണ് ഈ ജി സ്പോട്, ഇതിനു  സ്ത്രീകൾക്ക് അധികമായി സുഖം കൊടുക്കുവാൻ സാധിക്കും. ഈ സ്ഥലത്താണ് ഒരുപാട് ഞെരമ്പുകൾ അവസാനിക്കുന്നത്, അതുകൊണ്ടാണ് സ്ത്രീകൾ ഇന്റർകോഴ്സ് നടക്കുന്ന വേളയിൽ മുരളുന്നത്. അതുകൊണ്ടു ജി സ്പോട് ഒരു മിത്തല്ല, സത്യത്തിൽ ഉള്ളതുതന്നെയാണ്.

5 സ്ത്രീകൾക്ക് അവരുടെ ശരീരത്തിൽ തന്നെ ലൂബ്രിക്കന്റ്സ് ഉണ്ട്

അതെ ! നിങ്ങളുടെ ലൂബ്രിക്കന്റ് മാത്രമല്ല നിങ്ങൾക്കു ബെഡിൽ ആനന്ദം നൽകുന്നത്. സ്ത്രീകൾക്ക് ബർത്തോളിൻ എന്നു പറഞ്ഞിട്ടുള്ള ഗ്ലാൻഡ്സ് ഉണ്ട്, ഇതു സ്ത്രീകൾ അറൗസ് ആകുമ്പോൾ ആ ഏരിയ യിൽ ഈർപ്പം കൊണ്ടുവരുന്നു. അതുകൊണ്ടു തന്നെ നിങ്ങൾക്കു ലൂബ്രിക്കേഷന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ ഡോക്ടറുമായി ഈ വിഷയം ഒന്ന് സംസാരിച്ചു നോക്കുക.

Translated by Durga Mohanakrishnan

loader