ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ പഠിപ്പിക്കാവുന്ന ചില പ്രധാന കാര്യങ്ങൾ

സാധാരണയായി 4 മാസം കഴിയുമ്പോളേക്കും കുഞ്ഞുങ്ങൾ അവരുടേതായ ഭാഷയിൽ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചുകാണും. ഇത് എന്താണെന്ന് മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുമുണ്ടാകാം, കാരണം ഇത്തരം ശബ്ദങ്ങളിലൂടെയാണ് കുഞ്ഞ് നിങ്ങളുമായി ആശയ വിനിമയം നടത്തുന്നത്. ഈ സമയം കുഞ്ഞുങ്ങൾക്ക് നിങ്ങൾ പറയുന്നത് കേൾക്കാനും, സ്വന്തം അമ്മയുടേത് അടക്കമുള്ള ശബ്ദങ്ങൾ തിരിച്ചറിയാനും സാധിക്കും. എന്നാൽ ഈ സമയം അവർക്ക് ശരിയായി സംസാരിക്കാനുള്ള പ്രാപ്തി കൈ വന്ന് തുടങ്ങുന്നതേ ഉണ്ടാകൂ. പക്ഷേ ഈയൊരു കാലയളവിൽ നിങ്ങൾക്ക് അവരുടെ ഇത്തരം പ്രവർത്തനങ്ങളുടെ ആക്കം കൂട്ടുന്നതിന് സഹായിക്കാനാകും. ഇത് കൂടാതെ 6 മാസം മുതൽ 1 വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ചില പ്രാരംഭ പാഠങ്ങളുണ്ട്, ഇത് നിങ്ങൾക്കവരെ പഠിപ്പിക്കാവുന്നതാണ്. അവ ഏതെല്ലാമാണെന്ന് താഴെ നൽകിയിരിക്കുന്നു

സംസാരിക്കാൻ പഠിപ്പിക്കൂ

എപ്പോളാണോ കുഞ്ഞുങ്ങളുടെ പ്രായം 4 മാസത്തിൽ കൂടുതലാകുന്നത് അപ്പോൾ മുതൽ അവർ മമ്മ, പപ്പാ, ബബ്ബാ തുടങ്ങിയ വാക്കുകൾ പറയാൻ ആരംഭിക്കും. ഇതിന് കാരണം ഈ വാക്കുകൾ അവർക്ക് പെട്ടെന്ന് പഠിച്ചെടുക്കാനും പറയാനും എളുപ്പമായതുകൊണ്ടാണ്. കൂടാതെ വീട്ടിലെ മുതിർന്ന- വൃദ്ധ ജനങ്ങളോട് തിരക്കുകയാണെങ്കിൽ കുഞ്ഞിനോട് നിങ്ങൾ എത്ര അധികം സംസാരിക്കുന്നോ അത്രയും വേഗം അവർ സംസാരിക്കാൻ പഠിക്കും എന്ന് അവർ അഭിപ്രായം പറയുന്നത് കേൾക്കാം. കാരണം നിങ്ങൾ കുഞ്ഞുങ്ങളുമായി സംസാരിക്കുമ്പോൾ അവർ നിങ്ങളെ നോക്കി ചിരിച്ച് കളിക്കുന്നതിന് ഒപ്പം നിങ്ങൾ പറയുന്നത് അനുകരിക്കുന്നു എന്ന വിധം ചില ശബ്ദങ്ങൾ ഉണ്ടാക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാക്കാൻ സാധിക്കും. ഈ വിധം അവരുമായി കൂടുതൽ സംസാരിച്ച് അവരുടെ സംസാരിക്കാനുള്ള ശ്രമത്തെ കൂടുതലാക്കി കൊണ്ടുവരാം.

സ്വയം പര്യാപ്തത കൈവരിപ്പിക്കൂ

ആറ് മാസത്തിന് ശേഷം കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിനൊപ്പം മറ്റ് ഭക്ഷണങ്ങളും കൊടുത്തു തുടങ്ങാറുണ്ട്. ഈ സമയം ഭൂരിപക്ഷം അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കുപ്പിയിലൂടെ പാൽ കൊടുക്കാനാണ് താല്പര്യം കാണിക്കാറ്,  ഇവിടെയും ചുരുക്കം ചില അമ്മമാർ സ്പൂൺ ഉപയോഗിക്കാൻ താല്പര്യം കാണിക്കാറുണ്ട്. മറ്റ് ഭക്ഷണങ്ങൾ കൊടുത്ത് തുടങ്ങുന്ന സമയം നിങ്ങൾ നിങ്ങളുടെ കുഞ്ഞിന് കുപ്പിയിലൂടെയാണ് ഫീഡിങ് നടത്തുന്നതെങ്കിൽ കഴിയാവുന്നിടത്തോളം കുഞ്ഞുങ്ങളെ അവരുടെ സ്വന്തം കൈകൾ കൊണ്ട് പിടിച്ച് പാൽ കുടിപ്പിക്കാൻ ശ്രമിക്കുക. ഇതിന് പുറമേ 6 മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങളെ വോക്കറിലോ അല്ലെങ്കിൽ നിലത്തോ ഇരുത്തി ഭക്ഷണം കൊടുക്കുന്ന സമയം ഭക്ഷണം അവർക്ക് കൈ എത്താവുന്ന രീതിയിൽ അവരുടെ മുൻപിൽ വെക്കുക. അതിന് ശേഷം അവർക്കത് സ്വയം എടുത്ത് കഴിക്കാനുള്ള അവസരം നൽകുക. ആദ്യ സമയങ്ങളിൽ അവർ സ്വയം കഴിക്കുന്ന സമയങ്ങളിൽ ഒരുപാട് പുറത്തേക്ക് പോകുമെങ്കിലും പിന്നീടത് മാറി ശരിയായ രീതിയിലാകും.

ഉത്സാഹമുള്ളവരാക്കാം

കുഞ്ഞുങ്ങൾ വളരെ ചെറുതായിരിക്കുന്ന സമയം അവരുടെ കേൾവി വളരെ ശക്തമാണെന്നുള്ളത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ചെറിയ ശബ്ദങ്ങൾ പോലും അവർ വേഗം പിടിച്ചെടുക്കും. അതുകൊണ്ട് കുഞ്ഞുങ്ങൾ 5 മാസത്തിന് മുകളിൽ പ്രായമാകുമ്പോൾ  നിങ്ങൾ അവരുടെ പേര് പല- പല സ്ഥലങ്ങളിൽ ചെന്ന് നിന്ന് വിളിച്ചുനോക്കു. അപ്പോൾ നിങ്ങൾക്ക് കാണാം കുഞ്ഞുങ്ങൾ ശബ്ദം വരുന്ന സ്ഥലത്തേക്ക് ശ്രദ്ധ കൊടുക്കുന്നത്. ഇതിന്റെ അർഥം അവർ സ്വന്തം പേര് തിരിച്ചറിയാൻ തുടങ്ങി എന്നാണ്. എങ്ങനെ അവരെ എപ്പോളും പേര് ചൊല്ലി വിളിക്കാൻ ശ്രമിക്കുക. ഇതുമൂലം അവരുടെ ശ്രദ്ധ വർധിച്ച് ബുദ്ധി തീവ്രത കൈവരുന്നു.

കളികൾ

നിങ്ങളുടെ കുഞ്ഞുങ്ങൾ 7 മുതൽ 8 മാസം വരെ പ്രായമാകുന്ന സമയം അവരുമായി ചെറിയ ചെറിയ കളികളിൽ ഏർപ്പെടാം. ഉദാഹരണത്തിന് അവർക്ക് ഒരു ബോൾ നൽകി അത് പാസ് ചെയ്യാൻ ആവശ്യപ്പെടാം. ഇങ്ങനെയുള്ള സമയങ്ങളിൽ ശ്രദ്ധിക്കേണ്ട വിഷയം എന്തെന്നാൽ കുഞ്ഞുങ്ങൾ ബോൾ കൃത്യമായി പിടിക്കുന്നുണ്ടോ എന്ന് നോക്കുക അല്ലാതെ അവരുടെ ശ്രദ്ധ മറ്റെവിടേക്കും പോകുന്നില്ല എന്നും ഉറപ്പുവരുത്തുക. ഇത്തരം കളികളിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ കണ്ണുകളും അതിനോടൊപ്പം ശ്രദ്ധയും കൂടുതൽ ആക്റ്റീവ് ആയിമാറുന്നു.

ഇതിനെല്ലാം പുറമേ നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ കുളിപ്പിക്കുന്ന സമയം കുളിപ്പിക്കാനുള്ള പാത്രത്തിൽ കളിപ്പാട്ടങ്ങൾ വെക്കുക പോലുള്ള മറ്റ് അനേകം വഴികൾ കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് സഹായകമാകുന്ന വിധം പ്രയോഗിക്കാവുന്നതാണ്.

 

Translated by Visakh VS

loader