ഞങ്ങളുടെ മകൻ ഒരു പീഡനത്തിൻറെ പരിണിത ഫലമാണ്, പക്ഷെ അവൻ ഒരു അനുഗ്രഹമാണ്

നിങ്ങളുടെ ഭാര്യ ഒരു പീഡനത്തിൻറെ ഇരയായവർ ആണെങ്കിൽ അതിൽ നിന്നും അവർക്കു ഒരു കുഞ്ഞു ഉണ്ടായിട്ടുണ്ടെങ്കിൽ, എല്ലാം മനസ്സിലാക്കി നിങ്ങൾക്കു ആ കുട്ടിയെ സ്വികരിക്കാൻ കഴിയുമോ? അതു തന്നെയാണ് നിസ്സംശയമായി ജെഫും ജെന്നിഫെറും ചെയ്തതു. അവരുടെ അസാധാരണമായ കഥ ഇതാ

ആ സമയത്തിനെ കുറിച്ച് ചിന്തിക്കുന്നത് എനിക്ക് ഇഷ്ടമല്ല. വാക്കുകൾ മാത്രം പറയുന്നത് ബുദ്ധിമുട്ടാണ്: എന്റെ ഭാര്യ പീഡിപ്പിക്കപ്പെട്ടു

ഇതിൽ കൊടിയ വിഷാദവും ദേഷ്യവുമുണ്ട് - രോഷമാണ് ശരിക്കും, ഇതിനു മുൻപ് ആരോടും തോന്നിയിട്ടില്ല ഇങ്ങനെ, അയാളെ കണ്ടു പിടിക്കണം എന്നുണ്ട്...... ഇതിന്റെയൊക്കെ മുകളിൽ വല്ലാത്ത നിരാശയും. ജെന്നിഫർ വളരെ പേടിപെടുത്തുന്നതും ദുഷ്കരവുമായ ഒരു കാര്യത്തിലൂടെയാണ് കടന്നു പോയത് മാത്രമല്ല എനിക്ക് അവളെ അതിൽ നിന്നും നല്ല ഒരു രീതിയിൽ കൊണ്ട് വരാൻ പറ്റിയില്ല. അവൾക്കു വേണ്ടി എനിക്കതു നേരെയാക്കാൻ പറ്റിയില്ല. എൻ്റെ തലയിൽ കൂടി പല പശ്ചാത്താപങ്ങളും കടന്നു പോയി. കാര്യങ്ങൾ എത്ര വത്യാസമാകുമായിരുന്നു ഒരുപക്ഷെ? : അവൾ താമസിക്കുന്ന ഹോട്ടലിൽ ഞാൻ ഒരു സർപ്രൈസ് കൊടുക്കുവാൻ വേണ്ടി പോയിരുന്നെങ്കിൽ (ഞാൻ അതു ഏകദേശം ചെയ്തതുമാണ്) അവളോട് ആ പുറത്തുള്ള ജോലി എടുക്കണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ . അങ്ങിനെ ചെയ്തിരുന്നെങ്കിൽ, ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അങ്ങിനെ പലതും ആലോചിച്ചു.

പി ടി സ് ഡിയുടെ തുടക്കത്തിലെയുള്ള ലക്ഷണങ്ങൾ തടയുവാൻ വേണ്ടി ജെന്നിഫറിനെ ഒരു തെറാപ്പിസ്റ്റിനെ കാണിക്കുവാൻ ഇടയായി -- പേടി സ്വപ്നങ്ങളും പെട്ടന്നുള്ള ഞെട്ടലുകളും, ഞങ്ങൾ അവൾ ഗർഭിണി ആയി എന്ന് മനസിലാക്കിയപ്പോൾ. അറുബയിൽ അടുത്തുള്ള അവൾ ജോലി ചെയ്യുന്ന ഒരു ക്രൂയിസ് ഷിപ്പിൽ നിന്നും അവൾ എന്നെ വിളിച്ചു പറഞ്ഞു: " ഞാൻ ഗർഭിണിയാണ്" എന്ന്.

ആളുകൾക്ക് അത്ഭുതമാണ് എൻ്റെ പ്രതികരണം കാണുമ്പോൾ, എന്തുകൊണ്ട് എന്ന് എനിക്ക് അറിയില്ല. ഞാൻ ആലോചിച്ചിട്ടില്ല, "ഞങ്ങൾ ഇനി എന്ത് ചെയ്യും എന്ന്?" എന്താണ് ശരി എന്ന് എനിക്ക് അറിയാമായിരുന്നു. അവൾ എന്നോട് ആ വാർത്ത പറഞ്ഞു. ഞാൻ ആലോചിച്ചു "ശരി. അതാണു ഞങ്ങൾ ചെയ്യാൻ പോകുന്നത്." -- ഇത് ഒന്ന് ഓർത്തു വെയ്ക്കു

ഒരു കുഞ്ഞു എന്തിന്റെയൊ തുടക്കമാണ് -- അല്ലാതെ പരിഹരിക്കാനുള്ള ഒരു "പ്രശ്നം" അല്ല

ഞാൻ ഗർഭിണിയാണ്" എന്നു പറഞ്ഞു കഴിഞ്ഞതിനു ശേഷം പറയേണ്ടത് "ഇനി നമ്മൾ എന്താണ് ചെയ്യേണ്ടത്?" എന്നല്ല, ഇതിനെ കാണേണ്ടത് അങ്ങനെയല്ല "അവളെ പീഡിപ്പിച്ച ആൾ അവളെ ഗർഭിണിയാക്കി" അല്ലെങ്കിൽ കാരണം "അവൾ അക്രമിക്കപ്പെട്ടിരുന്നു, ഇപ്പോൾ അവൾക്കു ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു" എന്നൊന്നും അല്ല ചിന്തിക്കേണ്ടത്. ഇങ്ങനെ ഒന്ന് കണ്ടു നോക്കു: എൻ്റെ ഭാര്യ ഗർഭിണിയാണ്, ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാവാൻ പോകുന്നു. ഒരു പുതിയ കുഞ്ഞു. അവിടെ ഒരു ശൂന്യമായ ക്യാൻവാസ് ആണ്.

തൻ്റെ ജനനത്തെ പറ്റി ഇവിടെ ആ കുഞ്ഞു ഒരു തീരുമാനവും എടുത്തിട്ടില്ല. ആ കുഞ്ഞിന്റെ മുകളിൽ കുറ്റം ചുമത്തുവാൻ ആർക്കാണ് കഴിയുക?

ജെന്നിഫർ ക്രിസ്റ്റി

ഞങ്ങൾക്ക് അറിയാമായിരുന്നു പ്രെഗ്നൻസി ജെന്നിനു ശാരീരികമായി ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും എന്നു -- ഞങ്ങൾക്കു അറിയില്ലായിരുന്നു ഇത് എത്രത്തോളം ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും എന്നു -- പക്ഷെ വൈകാരികമായി, ഞങ്ങൾ ഈ കുഞ്ഞിനെ കണ്ടിരുന്നത് ഹീനമായ ഒന്നിൽ നിന്നും വന്ന ഒരു മനോഹരമായ കാര്യമായിട്ടായിരുന്നു. മറ്റുള്ളവർക്കിതു തികച്ചും അപരിചിതമായി തോന്നാം, പക്ഷെ ഞങ്ങൾ അവനെ കണ്ടിരുന്നത് ഒരു അനുഗ്രഹമായിട്ടായിരുന്നു.

എൻ്റെ മകനെ വേറെ "ഒരാളുടേതായി" ഞാൻ കണ്ടിട്ടില്ല. എൻ്റെ ഭാര്യയുടെ  ജീവിതത്തിലെ ഏറ്റവും മോശമായ ഒരു സമയത്തിലൂടെ കടന്നു പോകുമ്പോഴും, ഞങ്ങൾക്ക് ഒരു കുട്ടി കൂടി ഉണ്ടാവുകയായിരുന്നു. ഈ കാര്യങ്ങൾ തമ്മിലുള്ള  പരസ്പര ബന്ധം കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടായിരുന്നു. ഞാൻ എൻ്റെ മറ്റു കുട്ടികളെ നോക്കി ഒരിക്കലും ആലോചിച്ചിട്ടില്ല -- "അതാ അവൻ ഉണ്ടായതു ഞങ്ങളുടെ ന്യൂ യോർക്ക് ട്രിപ്പിൾ നിന്നാണ് ..... പിന്നെ അവൾ? അവൾ 97 ലെ രാത്രിയിൽ കറണ്ട് പോയപ്പോൾ."

ജെന്നിഫറും ഞാനും വൈകാരികമായും ആത്മീയമായും വളരെ അധികം പരസ്പരം ബന്ധമുള്ളവരാണ്. എൻ്റെ 15 ആം വയസ്സ് മുതൽ അവൾ എൻ്റെ ആത്മ സഖിയാണ്. ഞങ്ങൾ രണ്ടുപേരുടെയും മനസ്സിൽ ഇതിനു വേണ്ടി ഒരു ചർച്ച വേണം എന്ന തോന്നൽ ഉണ്ടായിരുന്നില്ല. എൻ്റെ മണവാട്ടിയ്ക്കു ഒരു കുഞ്ഞുണ്ടാവാൻ പോകുന്നു. അതുകൊണ്ടു ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു. അത്രേയുള്ളു.

അവൾ പീഡിപ്പിക്കപ്പെട്ടിട്ടു 2 വർഷമായി ദേഷ്യത്തിന്റെ നിമിഷങ്ങൾ ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്. അതു എപ്പോഴും അങ്ങിനെ വരാറില്ല. എൻ്റെ ഭാര്യ അക്രമിക്കപെട്ടതിന്റെ ഫലങ്ങൾ ഇപ്പോഴും ഞാൻ കാണാറുണ്ട്. ഞങ്ങൾക്കറിയാം ഈ ഫലങ്ങൾ ഒക്കെ തന്നെയും ചിലപ്പോൾ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും, ഞങ്ങൾ അതുമായി ഒത്തു പോവുകയാണ് ചെയ്യുന്നത്. പക്ഷെ അതിനെയൊക്കെ മാറ്റി നിർത്തി ഞങ്ങൾക്ക് ഇപ്പോൾ ഈ 18 മാസം പ്രായമുള്ള ഒരാൾ കൂടെയുണ്ട്. അവൻ ആണ് എൻ്റെ ഏറ്റവും പ്രിയപ്പെട്ടത് എന്നു പറയുന്നതിൽ കുഴപ്പമില്ല എന്നു കരുതുന്നു. ഇത് ഞങ്ങളുടെ കുടുംബത്തിൽ ഒരു തമാശയാണ്, കാരണം ഞാൻ ഇത് ഈ പ്രായമുള്ള എല്ലാ കുട്ടികളെ പറ്റിയും പറയാറുള്ളതാണ്. കുഞ്ഞുങ്ങൾ നമുക്ക് ഒരുപാട് സന്തോഷം തരും പിന്നെ ഈ സന്തോഷം ഒരു പകർച്ച വ്യാധി കൂടിയാണ്! അവനിൽ നിറയെ കുസൃതി നിറഞ്ഞ ചിരികളും കളികളുമാണ്, അവൻ ഈ ലോകത്തിനെ കൂടുതൽ നിറമുള്ളതാക്കുന്നു. ഈ ലോകം മുഴുവൻ പുതിയതാണ്, കണ്ടെത്തലുകളാണ് മാത്രമല്ല ഇതൊക്കെ അവന്റെ കണ്ണിൽ കൂടി കാണുന്നത് പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ്.

അവനെ നോക്കുമ്പോൾ, ഞാൻ കണ്ടിരുന്നത് ലളിതമായ സന്തോഷവും കൗതുകവുമായിരുന്നു. അവന്റെ ആ നീല വലിയ കണ്ണുകൾ അവന്റെ  അമ്മയുടേതു പോലെ തന്നെയാണ്. അവന്റെ ചിരി ആരെയും വീഴ്ത്തും. അവനു ഞാൻ അച്ഛനാണ്, ഞാൻ അവന്റെ എല്ലാ കാര്യത്തിനും കൂടെയുണ്ടാകും അവനെ നയിക്കുവാൻ അവനു കാര്യങ്ങൾ പറഞ്ഞു കൊടുക്കുവാൻ.

ജെന്നിഫർ ക്രിസ്റ്റി കാണുന്നത്

അവൻ വളരുമ്പോൾ എന്താകണം, ആരാകണം? അതു അവന്റെ ഇഷ്ടമാണ്. പക്ഷെ എൻ്റെ എല്ലാ കുട്ടികൾക്കും അറിയാം ഒരു സ്ത്രീയെ എങ്ങിനെ കാണണം എന്നു. എൻ്റെ ആൺകുട്ടികൾ അവരുടെ അമ്മയ്ക്ക് വാതിൽ തുറന്നു കൊടുക്കും കസേരയിട്ട് കൊടുക്കും ഭക്ഷണം ആദ്യം വിളമ്പും ബഹുമാനത്തോട് കൂടി പെരുമാറും. ഇത് എൻ്റെ ജോലിയാണ് -- എൻ്റെ കടമയാണ് -- എങ്ങിനെ ഒരു നല്ല പുരുഷൻ ആകാം എന്നു എൻ്റെ ഏറ്റവും ചെറുതിനെ പഠിപ്പിക്കുന്നത്. ഈ ദൈവം  തന്ന ഉത്തരവാദിത്വത്തെ ഞാൻ വളരെ ഗൗരവമേറിയതായി കാണുന്നു.                  

ഞാൻ ആദരവിനെ പറ്റിയും ബഹുമാനത്തെ പറ്റിയും പഠിച്ചത് ഞങ്ങളെ സ്നേഹിച്ച അച്ഛനമ്മമാരുള്ള ഒരു കുടുംബത്തിൽ നിന്നുമാണ്. അവർ പറയാതെ തന്നെ അവർ തമ്മിൽ സ്നേഹിച്ചിരുന്നു എന്നും ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങളുടെ മുന്നിൽ വെച്ച് അവർ വഴക്കിടുന്നതോ തർക്കിക്കുന്നതോ ഒന്നും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. "ഇരുവരും ഒരു മനസ്സ് പോലെയാകണം" എന്നവർ ശരിക്കും കാണിച്ചു തന്നു. എൻ്റെ അച്ഛനിൽ നിന്നുമാണ് ഞാൻ പഠിച്ചത് സ്ത്രീകളെ എങ്ങിനെ കാണണം എന്നു. അച്ഛൻ എന്നെ ഇരുത്തി അതു പറഞ്ഞു തരുകയല്ല ചെയ്തതു പക്ഷെ ജീവിച്ചു കാണിക്കുകയാണ് ചെയ്തതു.

ഞാൻ എൻ്റെ ആൺകുട്ടികളെയും ഇങ്ങനെയാണ് പഠിപ്പിച്ചത്. അവർ കാണുന്നുണ്ട് ഞാൻ എങ്ങിനെയാണ് അവരുടെ അമ്മയോട് പെരുമാറുന്നത് എന്നു. അവരുടെ അനിയത്തോടു എങ്ങിനെയാണ് പെരുമാറുന്നത് എന്നു. എങ്ങിനെയാണ്  ഞാൻ മറ്റുള്ള സ്ത്രീകളോട് സംസാരിക്കുമ്പോൾ അവരെ ബഹുമാനിക്കുന്നതും  സത്യസന്ധത പുലർത്തുന്നതും എന്നൊക്കെ. എൻ്റെ ആൺ മക്കൾ ആണ് വാതിൽ തുറക്കാറുള്ളത്. അവർ മൂത്തവരോട് വളരെ വിനയത്തോടു കൂടിയും ബഹുമാനത്തോട് കൂടിയുമാണ് പെരുമാറാറുള്ളത്. അവർ അവരുടെ പെൺകുട്ടികൾ ആയ സുഹൃത്തുക്കളോട് വളരെ മര്യാദയോട് കൂടിയാണ് പെരുമാറാറുള്ളത്.

അവർ തല്ലു കൂടാറുണ്ടോ? അവരുടെ അനിയത്തിയോടും? ഇടയ്ക്കു, വളരെ ഉച്ചത്തിൽ തന്നെ. പക്ഷെ അനിയത്തിയുടെ കൂടെ അവരുടെ ധ്വനി വേറെ രീതിയിലാണ്. ഇത് ശരിക്കും സമാനതയെ പറ്റിയല്ല. പക്ഷെ ഒരു വത്യാസം ഉണ്ട് എന്നു മനസിലാക്കുന്നതിനെ പറ്റിയാണ്, മാത്രമല്ല അതു അവർ സമ്മതിക്കുകയും ചെയ്യും.

എൻ്റെ മകൾ ഒരിക്കൽ അവളുടെ അമ്മയിൽ വിശ്വാസം ഉറപ്പിച്ചു കാരണം അവൾ കരുതിയത് ഞാൻ ആൺ മക്കൾക്കു വേണ്ടി അവളെ വഷളാക്കി എന്നു -- ഞങ്ങൾ പരസ്പരം എങ്ങിനെയാണ് ഉള്ളത് അതുവെച്ചു അവരിൽ നിന്നും അവൾ കൂടുതൽ പ്രതീക്ഷിച്ചു. ആദ്യം തന്നെ, നല്ലതു. അവൾ അവളുടെ സ്റ്റാൻഡേർഡ്‌സ് ഉയരത്തിൽ തന്നെ വെയ്ക്കണം. ശരിയായ പയ്യൻ എവിടെയോ ഉണ്ട് അവൻ ഇവൾ നേരയാക്കേണ്ടി വരുന്ന ഒരാൾ ആയിരിക്കില്ല. രണ്ടാമത് ഞാൻ അവളോട് പറഞ്ഞിട്ടില്ല എന്തിനു വേണ്ടിയാണു നോക്കേണ്ടത് എന്നു. അവൾക്കറിയാം ഞങ്ങൾക്ക് എന്താണ് ഉള്ളതെന്നും അതു ശരിയാണെന്നും.

ഓർത്തു വെയ്ക്കാൻ പറഞ്ഞത്

ഞാനും എൻ്റെ അച്ഛനും മറൈനിൽ ആയിരുന്നു. അവിടെ പഠിപ്പിക്കുന്നത് ആദരവിനെ പറ്റിയും ധൈര്യത്തെ പറ്റിയും പ്രതിബദ്ധതകളെ കുറിച്ചുമാണ്. അവർ പറയുന്നത് സ്വയം പ്രതിരോധിക്കുവാൻ കഴിയാത്തവരെ പ്രതിരോധിക്കുന്നതിന് കുറിച്ചാണ്. അവർ ഞങ്ങളെ ഈ പ്രാഥമ്യം പഠിപ്പിക്കുന്നു: ദൈവം, കുടുംബം, കോർപസ്, ഞാൻ ഇതനുസരിച്ചാണ് ജീവിക്കുന്നത്.

ഞാനും എൻ്റെ ഭാര്യയും വിവാഹത്തിന്റെ 21 വർഷം ആഘോഷിക്കുകയാണ്. ഞാൻ പറഞ്ഞു "നല്ലതായാലും മോശമായാലും" ഞാൻ അതു അങ്ങിനെ തന്നെ കരുതിയിരുന്നു. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഞങ്ങൾ എടുത്ത  വാക്കുകൾ മറക്കാറില്ല.

എൻ്റെ കുഞ്ഞിൻറെ കണ്ണുകളിലേക്കു നോക്കുമ്പോൾ നിഷ്കളങ്കതയും വിശ്വാസവും എനിക്കു കാണാം. ഒരുപാട് സ്നേഹവും. അവൻ എൻ്റെ മകൻ ആണ് . അവൻ എന്നെ അച്ഛൻ ആയിട്ടാണ് കാണുന്നത്. എന്നെ അങ്ങിനെയാണ് വിളിക്കാറുള്ളത്. അതാണു ഈ ലോകത്തെ ഏറ്റവും നല്ല വികാരം എനിക്കു അതു മറ്റേതെങ്കിലും രീതിയിൽ ഉണ്ടാകും എന്നു തോന്നുന്നില്ല.

ഒരു അവസാന ചിന്ത കൂടി -- ചില സുഹൃത്തുക്കൾ ചേർന്ന് ഞങ്ങൾക്ക് വേണ്ടി ഒരു അക്കൗണ്ട് ഉണ്ടാക്കി ഗോഫണ്ട്മി. ഞങ്ങളുടെ സമ്പാദ്യത്തിലെ കുറവുകൾ നികത്തുവാൻ വേണ്ടി ആയിരുന്നു ഇത്, കാരണം ജെന്നിഫർ ഗൗരവമുള്ള ആരോഗ്യ  പ്രശ്നങ്ങളിലൂടെ കടന്നു പോയ്കൊണ്ടിരിക്കുകയായിരുന്നു ഞാൻ എൻ്റെ ജോലി മാറ്റി വെച്ച് അവളെ നോക്കുവാൻ വേണ്ടി ഇരുന്നു. അവൾക്കു പോസ്റ്റ് ട്രോമാറ്റിക് എപിലെപ്‌സി ആയിരുന്നു ഇതുണ്ടായത് ആക്രമത്തിൽ അവൾക്കേറ്റ അടിയിൽ നിന്നുമായിരുന്നു അതു സംഭവിച്ചത് ജനുവരി 2014 ൽ. ഈ അവസരത്തിൽ അന്ന് ഞങ്ങളെ എല്ലാ രീതിയിലും, സാമ്പത്തികപരമായും മനസികാപരമായും ഒക്കെ സഹായിച്ച സുഹൃത്തുക്കളോട് നന്ദി പറയുന്നു. നിങ്ങൾ എഴുതിയ എല്ലാ വാക്കുകളും ഞങ്ങൾ വായിച്ചു, നിങ്ങൾ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച പോലെ തന്നെ ഞങ്ങൾ നിങ്ങളുടെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിയ്ക്കും.

 

Translated by Durga Mohanakrishnan

loader