ശൈത്യകാലത് കുഞ്ഞിൻ്റെ ശരീരത്തിലെ ചൂട് നിലനിർത്തൂ, ഈ തൈലങ്ങൾ കൊണ്ടുള്ള മസ്സാജിലൂടെ

തണുപ്പുള്ള കാലാവസ്ഥയിൽ മാത്രമല്ല മറിച്ച് ഏതൊരു സാഹചര്യങ്ങളിലും നവജാത ശിശുക്കളുടെ ശരീരം എല്ലാ ദിവസവും മസ്സാജ് ചെയ്യേണ്ടതുണ്ട്. ഏതൊരു വിധത്തിലാണോ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുക എന്നത് ആവശ്യമായിരിക്കുന്നത് അതേപോലെ തന്നെ അവരുടെ ശരീരം മസ്സാജ് ചെയ്യേണ്ടതും അത്യന്താപേക്ഷിതമാണ്. കാരണം മസ്സാജ് ചെയ്യുന്നതിലൂടെ കാഞ്ഞുങ്ങളുടെ മാംസപേശികൾ ദൃഢമാകുന്നു. എന്നാൽ ഇതിനെല്ലാം പുറമേ തണുപ്പുള്ള സമയങ്ങളിൽ കുഞ്ഞുങ്ങളുടെ ശരീരം മസ്സാജ് ചെയ്യുന്നത് അവരുടെ ശരീരത്തിലെ ചൂട് നിലനിർത്താൻ സഹായകമാകുന്നു.

അതിനാൽ താഴെ കുറച്ച് എണ്ണകളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നു. തണുപ്പുകാലത് ഈ എണ്ണകൾ ഉപയോഗിച്ചുള്ള മസ്സാജ് കുഞ്ഞുങ്ങളുടെ ശരീരത്തിന് നല്ലതാണ് എന്ന് കരുതിവരുന്നു,

കടുകെണ്ണ

തണുപ്പുള്ള ദിനങ്ങളിൽ ശുദ്ധമായ കടുകെണ്ണ ഉപയോഗിച്ചുള്ള മസ്സാജ് കുഞ്ഞുങ്ങളുടെ ശരീരത്തിന് വളരെ അധികം നല്ലതാണ് എന്ന് കരുതിവരുന്നു. ആവശ്യമെങ്കിൽ കടുകെണ്ണയിൽ ജാതിക്ക ഇട്ട് ചെറുതായി ചൂടാക്കിയ ശേഷം മസ്സാജ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ കുഞ്ഞുങ്ങളുടെ എല്ലുകൾക്ക്, പേശികൾക്കും ദൃഢത ലഭിക്കുക മാത്രമല്ല, മറിച്ച കുഞ്ഞുങ്ങളുടെ ഉള്ളിലേക്കുവരെ ചൂട് ലഭിക്കുന്നതിന് സഹായകമാകുന്നു. അതിനാൽ തന്നെ ചൂടുള്ള സമയങ്ങളിൽ കടുകെണ്ണ ഉപയോഗിക്കാറില്ല എന്ന് നിങ്ങൾ ശ്രദ്ധിച്ചിരിക്കും.

ബദാം ഓയിൽ

ബദാം എണ്ണയുടെ ഉപയോഗവും തണുപ്പുള്ള കാലാവസ്ഥയിൽ നല്ലതാണ് എന്ന് കരുതിവരുന്നു. ഇതിന്റെ ഉപയോഗം കുഞ്ഞുങ്ങൾക്ക് ആന്തരികമായും ബലം നൽകുന്നു, കൂടാതെ നവജാത ശിശുക്കളുടെ ചർമ്മകാന്തി വർധിപ്പിക്കുന്നതിനും ബദാം ഓയിൽ സഹായകമാണ്.

ഇതുകൊണ്ടുതന്നെ ഈ എണ്ണ ഉപയോഗിച്ച് കുഞ്ഞിനെ രാത്രികാലങ്ങളിൽ മസ്സാജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്

വെളിച്ചെണ്ണ

ഇപ്പോൾ ആളുകൾ കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാനായി കൂടുതലായും  വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുന്നതിലൂടെ ചർമ്മം വരണ്ടുണങ്ങുക, താരൻ എന്നീ പ്രശ്‍നങ്ങളിൽ നിന്നും ശമനം ലഭിക്കുന്നു. അതിനാൽ കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാൻ തണുപ്പ് കാലങ്ങളിൽ വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്

ഒലീവ് ഓയിൽ

പലപ്പോളും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും അമ്മമാർ കുഞ്ഞിനെ ഒലിവ് ഓയിൽ കൊണ്ട് മസ്സാജ് ചെയ്യാൻ താല്പര്യം കാണിക്കുന്നത്, കാരണം കുഞ്ഞിന്റെ നിറം വർധിപ്പിക്കുന്നതിന് ഇത് സഹായകമാണ്. കൂടാതെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകുന്നതിൽ നിന്നും ഇത് കുഞ്ഞിന് സംരക്ഷണം നൽകുന്നു

മസ്സാജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നവജാത ശിശുക്കളെ മസ്സാജ് ചെയ്യുന്ന സമയം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് താഴെ പറഞ്ഞിരിക്കുന്നു.

വളരെ വേഗത്തിലും, കൂടുതൽ ബലം പ്രയോഗിച്ചും മസ്സാജ് ചെയ്യരുത്.

നവജാത ശിശുക്കളെ മസ്സാജ് ചെയ്യുന്ന സമയം നിങ്ങൾ അവരുടെ ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ ബലം പ്രയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം അത് കുഞ്ഞിന്റെ ശാരീരിക ക്ഷമതയെ സാരമായി ബാധിക്കും. കുഞ്ഞുങ്ങളുടെ മാംസ പേശികളിൽ ക്ഷതമേൽക്കുന്നതിനും ഇത് കാരണമാകുന്നു. അതിനാൽ നിങ്ങൾ എല്ലായിപ്പോലും കുഞ്ഞുങ്ങളെ കൂടുതൽ വേഗതയില്ലാതെ മൃദുവായി മസ്സാജ് ചെയ്യുന്നു എന്ന് ഉറപ്പാക്കുക.

എണ്ണ കണ്ണിൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക

വിപണിയിൽ ലഭിക്കുന്ന എല്ലാ എണ്ണകളും പൂർണമായും ശുദ്ധമായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ എണ്ണ കുഞ്ഞിന്റെ കണ്ണിൽ പോവുകയാണെങ്കിൽ അതിലെ മാലിന്യങ്ങൾ അവരുടെ കണ്ണുകളിൽ എരിച്ചിലുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ മസ്സാജ് ചെയ്യുന്ന സമയം എണ്ണ കുഞ്ഞിന്റെ കണ്ണിൽ പോകാതെ ശ്രദ്ധിക്കുക

മസ്സാജിനുശേഷം പെട്ടെന്നുതന്നെ കുളിപ്പിക്കാതിരിക്കുക

കുഞ്ഞിനെ മസ്സാജ് ചെയ്ത് കഴിഞ്ഞാൽ അവരെ പെട്ടെന്നുതന്നെ കുളിപ്പിക്കാതിരിക്കുക. മസ്സാജ് കഴിഞ്ഞേ പത്തോ പതിനഞ്ചോ മിനുട്ടുകൾ അവരെ അവരുടേതായ കളികളിൽ മുഴുകാൻ അനുവദിക്കുക്കാം. അതിന് ശേഷം മാത്രം കുളിപ്പിക്കുക. ഇതിന് പുറമേ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വിഷയമെന്തെന്നാൽ, മസ്സാജിന് ശേഷം കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ ഇളം ചൂടുവെള്ളം മാത്രം ഉപയോഗിക്കുക. ഇത് അവരുടെ ശരീരത്തിലെ എണ്ണ പൂർണമായും കഴുകിക്കളയാൻ സഹായിക്കുന്നു.

കൂടാതെ രാത്രി കാലങ്ങളിൽ കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യുന്നത് അവർക്ക് കൂടുതൽ ആശ്വാസദായകമാകും. ഇതുപോലെ ദിവസത്തിൽ നാലോ അഞ്ചോ തവണയെങ്കിലും കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാവുന്നതാണ്. അവരുടെ മാംസ പേശികൾ ദൃഢമാകുന്നതിന് ഇത് സഹായിക്കുന്നു.

 

Translated by Visakh VS

loader