ശൈത്യകാലത് എണ്ണയിൽ ചേർത്ത് ഉപയോഗിക്കു ഈ 4 വസ്തുക്കൾ, മുടികൊഴിച്ചിലിൽനിന്ന് രക്ഷനേടൂ

തണുപ്പുകാലത്ത് മുടികൊഴിച്ചിൽ എന്നത് സർവ സാധാരണമായ ഒരു പ്രശ്നമാണ്. ഈ സമയത് തലയിലെ താരൻ മൂലമുള്ള പ്രശ്നങ്ങൾ അധികരിക്കുന്നതും മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. എന്നാൽ വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില പോംവഴികളുടെ സഹായത്തോടെ നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങളിൽനിന്ന് രക്ഷനേടാവുന്നതാണ്. അത്തരം ചില പൊടിക്കൈകൾ താഴെ നൽകിയിരിക്കുന്നു.

വെളിച്ചെണ്ണയും മുട്ടയും

വെളിച്ചെണ്ണയുടെ ഉപയോഗം താങ്കളുടെ മുടികൾക്ക് വളരെ അധികം ഗുണകരമാണ് എന്ന് കരുതിവരുന്നു, കാരണം വെളിച്ചെണ്ണ നിങ്ങളുടെ മുടികൾക്ക് ആവശ്യമായ പോഷണങ്ങൾ ലഭ്യമാക്കുന്നു. എന്നാൽ ഇതിനെ താങ്കൾക്ക് കൂടുതൽ ഫലപ്രദമാക്കാവുന്നതാണ്. അതിനായി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗം അതിലേക്ക് ഒരു മുട്ട ചേർത്ത ഉപയോഗിക്കുക എന്നതാണ്. ഇതിനായി ഒരു മുട്ട പൊട്ടിച്ച് അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ തലയിൽ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

വെളിച്ചെണ്ണയും ചെറുനാരങ്ങയും

തണുപ്പ് കാലങ്ങളിൽ താരൻ എന്ന പ്രശ്നം പലപ്പോളും രൂക്ഷമാകാറുണ്ട്. എന്നാൽ സത്യത്തിൽ നിങ്ങൾക്ക്  ഈ പ്രശ്നത്തിൽനിന്ന് പൂർണമായും രക്ഷനേടാവുന്നതാണ്. ഇതിനായി വെളിച്ചെണ്ണയിൽ അൽപ്പം ചെറുനാരങ്ങാ നീര് ചേർത്ത് മുടികളിൽ തേച്ചുപിടിപ്പിക്കുക. ഈ മിശ്രിതം രാത്രിയിൽ നിങ്ങളുടെ തലയിൽ തേച്ചുപിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകി കളയുന്നത് കൂടുതൽ നല്ലതാണ്. ഇത് നിങ്ങളുടെ മുടിയിഴകളിൽ എല്ലായിടവും എത്തുന്നതിന് കാരണമാകും. കൂടുതൽ ഫല പ്രാപ്തിക്കായി ആഴ്ചയിൽ 3 തവണയെങ്കിലും ഉപയോഗിക്കുക.

ഒലിവ് ഓയിലും അലോവേരയും

മുടിയിഴകൾ പൊട്ടിപോകുന്നത് തടയാനായി താങ്കൾക്ക് ഈ രണ്ട് വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒലിവ് ഓയിൽ നന്നായി ചൂടാക്കിയ ശേഷം ഇതിലേക്ക് അലോവേര ജെൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനെ ശേഷം ഇത് താങ്കളുടെ മുടിയിഴകളിൽ നന്നായി തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് തല കെട്ടിവെക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയുക. താങ്കളുടെ മുടിയിഴകൾ സുന്ദരവും, തിളക്കമുള്ളതുമായിരിക്കുന്നത് കാണാൻ സാധിക്കും.

കടുകെണ്ണയും തൈരും

നിങ്ങളുടെ മുടിയിഴകൾ പരുപരുത്തതും, നിർജ്ജീവവുമായി കാണപ്പെടുന്നുണ്ട് എങ്കിൽ ഇതിൽനിന്ന് രക്ഷനേടാനായി താങ്കൾക്ക് ഫലപ്രദമായ ഈ പോംവഴി സ്വീകരിക്കാവുന്നതാണ്. ഇതിനായി താങ്കൾ തൈരിലേക്ക് കടുകെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്ത് നിങ്ങളുടെ മുടിയിഴകളിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് സ്വന്തം തലമുടിയിൽ വ്യത്യസ്തമായൊരു തിളക്കം കാണാൻ സാധിക്കും.

വെളിച്ചെണ്ണയും നെല്ലിക്കയും

മുടിയിഴകൾ വരണ്ടുണങ്ങുക, ക്രമാതീതമായി കൊഴിയുക എന്നീ പ്രശ്ന പരിഹാരങ്ങൾക്കുള്ള ഒരു വരദാനമാണ് നെല്ലിക്ക. ഇത് തയ്യാറാക്കുന്നതിനായി താങ്കൾ വെളിച്ചെണ്ണ ചൂടാക്കുക. നന്നായി തിളച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ നെല്ലിക്ക ചേർത്ത ശേഷം അര മണിക്കൂർ കാത്തിരിക്കുക. ഇത് ഇളം ചൂടോടെ താങ്കളുടെ മുടിയിഴകളിൽ തേച്ചു പിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം കഴുകിക്കളയുക.

ഇതിനെല്ലാം പുറമേ വെളിച്ചെണ്ണയിൽ കർപ്പൂരം ചേർത്തും താങ്കൾക്ക് മുടിയിഴകളിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടികളിൽ ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. അതിനോടൊപ്പം താരന്റെ പ്രശ്നങ്ങളിൽനിന്നും രക്ഷനേടാൻ ഇത് സഹായകമാകും.

 

Translated by Visakh VS

loader