ഞാൻ എങ്ങിനെയാണ് 20 കിലോ പ്രെഗ്നൻസി വെയിറ്റ് വെറും ആറു മാസം കൊണ്ട് കുറച്ചതു, ജിമ്മിൽ പോകാതെ തന്നെ

How I lost 20kgs of pregnancy weight in six months with no gym time

നിങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ ഈ രണ്ടു ചിത്രത്തിലെയും പൊക്കം കൂടിയ  ആൾ ഞാൻ ആണ്.

പുതിയതായോ അല്ലെങ്കിൽ പഴയതയോ ഞാൻ ആരെയെങ്കിലും കാണുമ്പോൾ അവർ ഒക്കെ എന്നോട് ചോദിക്കാറുള്ളതാണ് ഗർഭിണി ആയിരുന്നപ്പോൾ ഉണ്ടായിരുന്ന തടിയൊക്കെ എവിടെ പോയി എന്നാണ്. എൻ്റെ 20 കളിൽ അല്ല എനിക്ക് കുഞ്ഞുണ്ടായത്. എൻ്റെ മകൾ ജനിച്ചപ്പോൾ എനിക്ക് വയസ്സ് 31 അതും നാച്ചുറൽ ബെർത്ത് ( എപിഡ്യൂറൽ ഇല്ലാതെ )

ഇനി കാര്യത്തിലേക്കു കടക്കാം.

1 ഞാൻ മുലയൂട്ടി, ഒരുപാട്

6 മാസം മുലപ്പാൽ മാത്രം ആയിരുന്നു -- അതെ! അത് മറ്റൊരു കഥ. എൻ്റെ മകൾക്കു കട്ടിയുള്ള ആഹാരങ്ങൾ കൊടുത്തു തുടങ്ങിയത് 6 മാസത്തിനു ശേഷമാണു, 9 മാസത്തിനു ശേഷമാണു ഫോർമുലകൾ കൊടുത്തു തുടങ്ങിയത്. അവൾക്കു 15 - 16 മാസം ആകുന്നതു വരെ ഞാൻ മുലപ്പാൽ കൊടുത്തു. അതെ ഞാൻ ഒരുപാട് മുലപ്പാൽ കൊടുത്തു ഇത് എൻ്റെ വെയിറ്റ് കുറയ്ക്കാൻ ഒരുപാട് സഹായിക്കുകയും ചെയ്തു.

2 പാൽ ഇല്ലാതെയുള്ള ഡയറ്റ്

കുഞ്ഞിന് ചിലപ്പോൾ ഏതെങ്കിലും തരത്തിൽ ലാക്ടോസ് കൊണ്ടുള്ള പ്രശനങ്ങൾ ഉണ്ടാകും. എൻ്റെ മുലപ്പാൽ ആയിട്ടു അവൾക്കു കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ ഞാൻ പാൽ കുടിക്കുമ്പോൾ എൻ്റെ മുലപ്പാൽ കുഞ്ഞിന് പറ്റുന്നത് അല്ലായിരുന്നു. അതുകൊണ്ട് പാൽ ഇല്ല. എനിക്ക് ഈ കാര്യത്തിൽ വല്ലാത്ത പ്രശനം ഉണ്ടായിരുന്നു . അതുകൊണ്ടു ഞാൻ സോയ മിൽക്ക് കുടിച്ചു (കുറെയധികം ). ചീസ്, ചോക്ലേറ്റ്, തൈര് ഇതൊന്നും ഇല്ല. ഞാൻ ഒരുപാട് നട്സ്, ഈന്തപഴം, പരിപ്പ്, ചിക്കൻ, ഫ്രൂട്സ് ഒക്കെയാണ് കഴിച്ചത്. ഞാൻ പരിപാലിക്കുകയും ചെയ്തു കുഞ്ഞിന് ആവശ്യത്തിനുള്ള തൂക്കവും ലഭിച്ചു. അതുകൊണ്ടു ഞാൻ കഴിക്കുന്ന ഭക്ഷണങ്ങൾ ശെരിയായ അളവിൽ തന്നെ ആയിരിക്കണം.

3 കുഞ്ഞിനെ എടുത്തുകൊണ്ടു നടന്നു

കുഞ്ഞു ഉറങ്ങണമെങ്കിൽ അവളെ എടുത്തു നടക്കണമായിരുന്നു. അല്ലാതെ ഉറങ്ങുവാൻ കുറച്ചു സമയം എടുത്തു (ഏകദേശം 5 മാസത്തിൽ അധികം) -- അതായിരുന്നു ഏറ്റവും നല്ല നാളുകൾ. ഞാൻ ഏകദേശം 2 - 3 മണിക്കൂർ ദിവസവും നടക്കുമായിരുന്നു.

4 പുറത്തു നിന്നുള്ള ഭക്ഷണം ഞാൻ ഒഴിവാക്കി

എൻ്റെ പീഡിയാട്രീഷൻ പറഞ്ഞത് എനിക്ക് വീട്ടിൽ നിന്നും ഉണ്ടാക്കിയ എന്തു വേണമെങ്കിലും കഴിക്കാം എന്നായിരുന്നു. വെയിറ്റ് കുറയാൻ ഇതും ഒരു കാരണമായി ഞാൻ കണക്കാക്കുന്നു കാരണം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം വളരെ ലൈറ്റ് ആണ്.

അത്രേയുള്ളു! ആറു മാസം കൊണ്ട് ഞാൻ 20 കിലോ കുറച്ചു (പ്രസവത്തിനു ശേഷമുള്ള മുടി കൊഴിച്ചിൽ കാരണം ചിലപ്പോൾ ഒരു 1 കിലോ കുറഞ്ഞിട്ടുണ്ടാകും).

കുട്ടിക്ക് ഇപ്പോൾ രണ്ടര വയസ്സായി മാത്രമല്ല ഞാൻ എൻ്റെ വെയിറ്റ് പഴയപോലെ ആക്കുകയും ചെയ്തു. എനിക്ക് ഉദ്ദേശം ഒരു 45 - 46 കിലോ മതിയാകും, അതെ ഞാൻ  അണ്ടർവെയിറ്റ് ആണെന്ന് പറയുന്നവരോട്, എനിക്ക് ഇത്രയും തൂക്കം മതി ഞാൻ ആരോഗ്യവതിയും ഉന്മേഷവതിയും ആണെങ്കിൽ. നിങ്ങൾ വീട്ടിൽ ഇതുപോലെ ഒരു കുട്ടിയെ നോക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കു മനസ്സിലാകും.

ഞാൻ ശെരിക്കും കഷ്ടപെട്ടിട്ടുണ്ട്, പക്ഷെ ഞാൻ കണ്ടെത്തിയിട്ടുള്ളത് നമ്മൾ വളരെ അടിസ്ഥാനപരമായ കാര്യങ്ങൾ അതായതു പാലിൻറെ ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, ആഴ്ചയിൽ 5 - 6 ദിവസം വീട്ടിൽ നിന്നും കഴിക്കുക ഒക്കെ ചെയ്താൽ ഭാരം നിങ്ങൾക്കും കുറയ്ക്കാം. വീക്കെൻഡ് വരുമ്പോൾ നിങ്ങൾക്കു സന്തോഷിക്കാം.

നിങ്ങളുടെ മനസിലുള്ള ചോദ്യങ്ങൾ ഒക്കെ ചോദിക്കാം ബ്രെസ്റ്ഫീഡിങ്ങിനെയും ശരീരത്തെയും ബാധിക്കാത്ത രീതിയിലുള്ള ഡയറ്റ് ടിപ്‌സുകൾ ഞാൻ പറഞ്ഞു തരാം.  

 

Translated by Durga Mohanakrishnan

loader