ആഴ്ച്ചകൾക്കുള്ളിൽത്തന്നെ മുലപ്പാൽ വർദ്ധിപ്പിക്കാം, ഈ 5 കാര്യങ്ങളിൽ ശ്രദ്ധ നൽകിക്കൊണ്ട്

ചില സ്ത്രീകളിൽ പ്രസവ ശേഷവും മുലപ്പാൽ ഉണ്ടാകുന്നില്ല എന്നൊരു പ്രശ്നം കണ്ടുവരാറുണ്ട്. ഇവർക്ക് മുലപ്പാലുണ്ടാകാൻ ഒരുപാട് സമയമെടുക്കും. എന്നാൽ ചില സ്ത്രീകളിൽ മുലപ്പാലിന്റെ ഉത്പാദനം ശരിയായ രീതിയിലായിരിക്കില്ല, അതുകൊണ്ട് ചിലപ്പോൾ കുഞ്ഞിന് വിശന്നിരിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. എന്നാൽ ഈ സമയങ്ങളിൽ നവജാത ശിശുക്കൾക്ക് ശരിയായ രീതിയിൽ മുലപ്പാൽ ലഭിക്കുന്നില്ല എങ്കിൽ അത് അവരുടെ വളർച്ചയേയും, ആരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം, കാരണം ഈയൊരു സമയം കുഞ്ഞുങ്ങൾ പൂർണമായും അമ്മയുടെ മുലപ്പാലിന്റെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ താഴെ ചില നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു. ഇവ കൃത്യമായി പാലിക്കുകവഴി നിങ്ങളുടെ മുലപ്പാൽ ഉൽപാദനം വർധിപ്പിക്കാനും, കൃത്യമാക്കാനും സാധിക്കും.

ഉലുവ

അമ്മമാരുടെ മുലപ്പാൽ വർധിപ്പിക്കുക എന്ന വിഷയത്തിൽ ചർച്ച നടത്തുമ്പോൾ ആദ്യം ഉയർന്നുവരുന്ന പേരാണ് ഉലുവ എന്നത്. ഇത് ഈ പ്രശ്നത്തിൽ നമ്മുടെയെല്ലാം മുത്തശ്ശിമാരുടെയും മുതുമുത്തശ്ശിമാരുടെയും കാലം മുതൽ പ്രയോഗത്തിലുള്ള ഒരു പോംവഴിയാണ്. ഉലുവ പരിപ്പിൽ ഒമേഗ-3 യുടെ അളവ് വളരെ അധികം കൂടുതലാണ്, ഇത് മുലപ്പാൽ വർധിപ്പിക്കുന്നതിന് സഹായകമാണെന്ന് കരുതിവരുന്നു. ഇതിന് പുറമേ ഉലുവപ്പരിപ്പിൽ ബീറ്റ കരോട്ടിൻ, വിറ്റാമിന് - ബി, അയേൺ, കാൽസ്യം എന്നിവയും ധാരാളമായ മാത്രയിൽ അടങ്ങിയിരിക്കുന്നതിനാൽ ഇതിന്റെ ഉപയോഗം നവജാത ശിശുക്കളുടെ ബുദ്ധി വളർച്ചക്കും വളരെ അധികം സഹായകമാണ് എന്ന് കരുതിവരുന്നു.

തുവരപ്പരിപ്പ്

തുവരപ്പരിപ്പിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് മുലപ്പാൽ വർധിപ്പിക്കാൻ വളരെ അധികം സഹായകമാണ്. കൂടാതെ തുവര പരിപ്പിൽ അയേൺ, ഫൈബർ എന്നിവയും കൂടിയ അളവിൽ അടങ്ങിയിരിക്കുന്നു, അതും മുലപ്പാൽ വർദ്ധനവിന് സഹായകമാണ്.

സ്തനങ്ങൾ മാറ്റി-മാറ്റി കുടിപ്പിക്കുക

ചില അമ്മമാർ കുഞ്ഞുങ്ങളെ പാൽ കുടിപ്പിക്കുമ്പോൾ ഒരു വശം മാത്രം ഉപയോഗിക്കാറുണ്ട്, ഇത് സ്തനപാനം ചെയ്യിക്കുന്നതിലെ തെറ്റായ ഒരു രീതിയാണ്. കാരണം നിങ്ങൾ കുഞ്ഞുങ്ങൾക്ക് പാൽ നല്കാൻ സ്തനങ്ങൾ മാറി-മാറി ഉപയോഗിക്കുമ്പോൾ ശരീരത്തിൽ മുലപ്പാലിന്റെ ഉത്പാദനം വർധിക്കുന്നു.  കൂടാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കുഞ്ഞിനും എളുപ്പത്തിൽ പാൽ കുടിക്കാൻ സാധിക്കും. കൂടാതെ ഇതിലൂടെ രണ്ട് സ്തനങ്ങളിലെ പാൽ ഒഴിയുന്നതിനും, അതുമൂലം ശരീരത്തിലെ മുലപ്പാലിന്റെ ഉത്പാദനം വർദ്ധിക്കുന്നതിനും കാരണമാകുന്നു. അതിനാൽ തന്നെ ഒരുതവണ കുഞ്ഞിന് സ്തനപാനം നടത്തുന്ന സമയം ഏറ്റവും കുറഞ്ഞത് രണ്ടോ മൂന്നോ തവണയെങ്കിലും മാറി-മാറി കുടിപ്പിക്കുക.

പാൽ അല്ലെങ്കിൽ പാൽ ഉത്പന്നങ്ങൾ

സാധാരണയായി പ്രസവത്തിന് ശേഷം സ്ത്രകളോട് പാൽ അല്ലെങ്കിൽ പാലുകൊണ്ട് നിർമ്മിച്ച ആഹാര പദാർത്ഥങ്ങൾ കഴിക്കാൻ നിർദ്ദേശങ്ങൾ നൽകുന്നത്  നിങ്ങൾ ശ്രദ്ധിച്ചുകാണും. കാരണം ഇത്തരം പദാർത്ഥങ്ങളിൽ നിന്ന് ശരീരത്തിന് ആവശ്യമായ കൊഴുപ്പ്, നെയ്യ്, ബട്ടർ, എണ്ണ എന്നിവയിൽനിന്ന് ലഭിക്കുന്ന അതേ അളവിൽ ധാരാളമായി ലഭിക്കുന്നു, ഇത് മുലപ്പാൽ വർദ്ധനവിന് സഹായകവുമാണ്. ഇതിന് പുറമേ ഇവയുടെ ഉപയോഗം ശരീരത്തിന് ആവശ്യമായ ഊർജം പ്രധാനം ചെയ്യുന്നതിനും സഹായകമാണ്, അതിനാൽ പ്രസവ ശേഷമുള്ള സമയങ്ങളിൽ ഇത്തരം പദാർത്ഥങ്ങൾ എല്ലാ ദിവസങ്ങളിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ അധികം ഗുണംചെയ്യും.

തുളസ്സി ചായ

തുളസി മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു, കാരണം തുളസിയിൽ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ഇതിന് സഹായകമാണ്. ഇതിനായി താങ്കൾ തുളസിയില വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുക, മുലപ്പാൽ കൂടുന്നതിന് ഇത് വളരെ സഹായകമാണ്.

ഇതിനെല്ലാം പുറമേ സമീകൃത ആഹാരക്രമം ശീലമാക്കുക, കാരണം ഇത് താങ്കളുടെ ശരീരത്തിന് വളരെ അധികം ഗുണകരമായിരിക്കും. ഇതിനായി ഭക്ഷണത്തിൽ പച്ച ഇലക്കറികൾ, സീസണൽ ഫ്രൂട്സ് എന്നിവയും കൂടുതലായി ഉൾപ്പെടുത്തുക.

 

Translated by Visakh VS

loader