കണ്ണിന് താഴെ ചുളിവുകൾ വീഴുന്നുണ്ടോ, ഉടനടി പ്രയോഗിക്കൂ ഈ 5 പരിഹാര മാർഗ്ഗങ്ങൾ

മുഖ സൗന്ദര്യ സംരക്ഷണം എന്ന വിഷയത്തിൽ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്  കണ്ണുകളുടെ സൗന്ദര്യം, കാരണം ഒരു വ്യക്തിയുടെ പ്രായം ഏറ്റവും ആദ്യം അവരുടെ കണ്ണുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. എന്തെന്നാൽ, ഒരു പ്രായം കഴിഞ്ഞാൽ നിങ്ങളുടെ കണ്ണുകൾ ഊര്‍ജ്ജസ്വലത നശിച്ച് ക്ഷീണിച്ച് അവശമായ അവസ്ഥയിൽ കാണപ്പെടാൻ തുടങ്ങും. ഇത് മാത്രമല്ല, ഒരു പ്രായത്തിന് ശേഷം നിങ്ങളുടെ കണ്ണുകളുടെ താഴെ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇത് നിങ്ങളുടെ മുഖ സൗന്ദര്യത്തിന്റെ മാറ്റ് കുറയുന്നതിന് കാരണമാകുന്നു.

 

എന്നാൽ നിങ്ങൾ ഒന്ന് മനസ്സുവെച്ചാൽ ഇത്തരം അകാല വാർധക്യ പ്രശ്നങ്ങളിൽനിന്ന് മുക്തിനേടി യൗവ്വനയുക്തരായിരിക്കാൻ സാധിക്കും. ഇതിന് സഹായകമായ ചില നിർദ്ദേശങ്ങൾ താഴെ നൽകിയിരിക്കുന്നു.

മുട്ട

കണ്ണുകൾക്ക് താഴെയുള്ള ചുളിവുകൾ മാറ്റാൻ മുട്ട വളരെ അധികം പ്രയോജനകരമാണ്. എന്നാൽ മുട്ട ഇതിനായി ഉപയോഗിക്കുമ്പോൾ മുട്ടയുടെ മഞ്ഞ എടുത്ത് മാറ്റിയ ശേഷം വെള്ള ഭാഗം മാത്രം മുഖത്തു പുരട്ടുക. കാരണം മുട്ടയുടെ മഞ്ഞ ചർമ്മത്തിൽ പാടുകൾ വീഴാൻ കാരണമാകും.

വാഴപ്പഴവും തേനും

നന്നായി പഴുത്ത വാഴപ്പഴം ഉടച്ച് കുഴമ്പ് പരുവത്തിൽ തയ്യാറാക്കി വെക്കുക. ഇതിലേക്ക് കുറച്ച് തുള്ളി തേൻ ചേർത്ത് നന്നായി മിക്സ് ചെയ്തശേഷം കണ്ണുകൾക്ക് താഴെ തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഉടനടി മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കും.

മസ്സാജ് ചെയ്യുക

പലപ്പോളും നമ്മുടെയെല്ലാം മുഖത്തേക്ക് ശരിയായ രീതിയിൽ ബ്ലഡ് സർകുലേഷൻ നടക്കാതെ പോകുന്നു. ഇതും കണ്ണുകൾക്ക് താഴെ ചുളിവുകൾ ഉണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. അതിനാൽ ഈ പ്രശ്നത്തിൽനിന്ന് പരിഹാരം ലഭിക്കുന്നതിനായി നിങ്ങൾ കണ്ണുകൾക്ക് താഴെ ആവണക്കെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുക. പ്രകടമായ മാറ്റങ്ങൾ കാണാൻ സാധിക്കും. ഇതിന് പുറമെ മസ്സാജ് ചെയ്യാനായി വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്തശേഷം അടുത്ത ദിവസം രാവിലെ കഴുകി കളയുന്നത് കൂടുതൽ ഗുണം ചെയ്യും.

തക്കാളിയും പനിനീരും

തക്കാളി നീരിൽ അല്പം പനിനീർ ചേർത്ത് മുഖത് പുരട്ടുന്നത് ഡാർക്ക് സർക്കിൾ പ്രശ്നങ്ങളിൽനിന്ന് രക്ഷനേടാൻ സഹായിക്കും. ഇതിന് പുറമേ പനിനീരിൽ മുക്കിയെടുത്ത പഞ്ഞി കണ്ണടച്ച് പിടിച്ച് കണ്ണുകൾക്ക് മുകളിൽ വെക്കുക. അഞ്ചോ പത്തോ മിനിട്ടുകൾക്ക് ശേഷം പഞ്ഞി എടുത്ത് മാറ്റി മുഖം കഴുകുക. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിന്റെ ശോഭ വർധിപ്പിക്കാൻ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്, കുക്കുംമ്പർ എന്നിവയുടെ നീര്

ഉരുളക്കിഴങ്ങ്, കുക്കുംമ്പർ എന്നിവയുടെ നീരെടുത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തെ മോയ്ചുറെെസ് ചെയ്യാൻ സഹായിക്കുന്നു, ഇത് ചർമ്മത്തിലെ ചുളിവുകൾ കുറയുന്നതിനും കാരണമാകുന്നു. ഇതിനായി കുക്കുംമ്പർ, ഉരുളക്കിഴങ്ങ് എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞശേഷം അവ പിഴിഞ്ഞ് നീരെടുക്കുക. ഇത് കണ്ണുകൾക്ക് താഴെയുള്ള ചുളിവുകളിൽ പുരട്ടുക. മാറ്റം നേരിൽ കണ്ട് ബോധ്യപ്പെടാൻ സാധിക്കും.

ഇതിനെല്ലാം ഉപരിയായി കഴിയാവുന്നിടത്തോളം ടെൻഷൻ ഫ്രീ ആയിരിക്കാൻ ശ്രമിക്കുക. കൂടാതെ നിങ്ങളുടെ ഉറക്കത്തിന്റ സമയവും കൃത്യമാക്കുക. ഇതിലൂടെ കണ്ണുകൾക്ക് താഴെയുള്ള ചുളിവുകളിൽനിന്ന് രക്ഷനേടാൻ സാധിക്കും.

മുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങളുടെ സഹായത്തോടെ നിങ്ങൾക്ക് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സാധിക്കും.

 

Translated by Visakh VS

loader