ഗോതമ്പു ഞാൻ ഒഴിവാക്കി, കുറഞ്ഞത് 30 പൗണ്ടസ്

നിങ്ങൾക്കറിയാമോ ഗോതമ്പു ബ്ലഡ് ഷുഗർ വളരെ അധികം കൂട്ടും എന്നുള്ള കാര്യം? ശെരിക്കും രണ്ടു കഷ്ണം ഗോതമ്പു റൊട്ടി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു ചോക്ലേറ്റ് ബാറിനേക്കാളും അധികമാക്കും. ആളുകൾ ഗോതമ്പു വേണ്ട എന്ന് വെക്കുമ്പോൾ വണ്ണം കുറേ അങ്ങ് കുറയുന്നത് വെറുതെയല്ല, പ്രത്യേകിച്ചും അടിവയറിൽ നിന്നും. ആളുകൾക്ക് കുറേ അധികം ഭാരം ഒരു മാസം കൊണ്ട് തന്നെ കുറയ്ക്കാൻ സാധിക്കും.

പ്രശസ്തനായ ഒരു കാർഡിയോളോജിസ്റ് പറയുന്നു ഗോതമ്പു ഒഴിവാക്കിയാൽ എങ്ങിനെ ആരോഗ്യം മെച്ചപ്പെടുത്താം എന്നത്.

കാർഡിയോളോജിസ്റ് വില്യം ഡേവിസ്, എം ഡി, അയാളുടെ ഔദ്യോഗിക ജീവിതം തുടങ്ങിയത് കോട്ടം തട്ടിയ ഹൃദയങ്ങളെ

ആൻജിയോപ്ലാസ്റ്റിയിലൂടെയും ബൈപാസ്  സർജറിയിലൂടെയും ശെരിയാക്കികൊണ്ടാണ്.

" ഞാൻ ചെയ്യാൻ പരിശീലിച്ചതു അതാണ്, ആദ്യമായി എനിക്ക് അത് തന്നെയാണ് ചെയ്യേണ്ടി വന്നതും," അയാൾ വിശദമാക്കി. പക്ഷെ സ്വന്തം അമ്മ ഹാർട്ട് അറ്റാക്ക് മൂലം 1995 ൽ മരിച്ചപ്പോൾ, ഏറ്റവും നല്ല കാർഡിയാക് കെയർ കിട്ടുന്നതിന് പകരം, അയാൾക്കു നേരിടേണ്ടി വന്നത് തൻ്റെ സ്വന്തം തൊഴിലിനെ സംബന്ധിച്ചു കൊണ്ടുള്ള ചോദ്യങ്ങളാണ്.   

"ഞാൻ ഒരാളുടെ ഹൃദയം നേരെയാക്കി വെക്കുമ്പോൾ കാണുന്നത് വീണ്ടും അയാൾ അതെ പ്രശ്നത്തോട് കൂടി തന്നെ തിരികെ വരുന്നതാണ്. ഇത് വെറും ഒരു ബാൻഡ് എയ്ഡ് മാത്രമാണ്, കൃത്യമായി രോഗത്തിന്റെ കാരണം എന്താണെന്നു തിരിച്ചറിയാൻ കഴിയാത്ത ഒന്ന്".

അങ്ങിനെ അയാൾ പ്രാക്ടീസ് തികച്ചും വെത്യസ്തമായ ഒരു മെഡിക്കൽ തലത്തിലേക്ക് മാറ്റുകയാണ് -- പ്രതിരോധനം --- പിന്നീട് 15 വർഷം നിരീക്ഷണമായിരുന്നു രോഗികളിൽ ഹൃദ്‌രോഗത്തിന്റെ കാരണങ്ങൾ തിരഞ്ഞു കൊണ്ടുള്ള സമയങ്ങൾ ആയിരുന്നു അത്.

കാരണങ്ങൾ ഒടുവിൽ വെളിപ്പെടുത്തി

" വീറ്റ് ബെല്ലി " എന്ന അയാളുടെ ന്യൂയോർക് ടൈംസ് അനുസരിച്ചിട്ടുള്ള  ബെസ്ററ് സെല്ലിങ് പുസ്തകം നമ്മുടെ പല രോഗങ്ങളുടെയും കാരണങ്ങൾ പറയുന്നു, ഹൃദ്‌രോഗങ്ങൾ, ഡയബെറ്റിസ് പിന്നെ ഒബീസിറ്റി ഇവയൊക്കെ ഉണ്ടാവാനുള്ള കാരണമായി കാണിക്കുന്നത് ഗോതമ്പിൻറെ ഉപഭോഗമാണ്.    

ഗോതമ്പിൻറെ ഉപഭോഗം ഉപേക്ഷിക്കുന്നത് കൊണ്ട് നമ്മുടെ ജീവിതം തന്നെ നമുക്കു മാറ്റിമറിക്കാൻ സാധിക്കും

എന്താണ് വീറ്റ് ബെല്ലി?

ഗോതമ്പു ബ്ലഡ് ഷുഗർ വളരെ അധികം കൂട്ടും. ശെരിക്കും രണ്ടു കഷ്ണം ഗോതമ്പു റൊട്ടി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു ചോക്ലേറ്റ് ബാറിനേക്കാളും അധികമാക്കും.

" എൻ്റെ രോഗികൾ ഗോതമ്പു ഉപേക്ഷിക്കുമ്പോൾ, അവരുടെ തൂക്കം നന്നേ കുറയുന്നു, പ്രത്യേകിച്ചും അടിവയറിൻറെ ഭാഗത്തു നിന്നും. ഒരു മാസം കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ ഇതുമൂലം സാധിക്കുന്നതാണ്.

നിങ്ങൾക്കു ഗോതമ്പും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന കാരണങ്ങളുമായും ഒന്നും താരതമ്യപ്പെടുത്തി നോക്കാവുന്നതാണ്

"എൻ്റെ രോഗികളിലെ 80 % ആളുകൾക്കും ഡയബെറ്റിസോ പ്രീ - ഡയബെറ്റിസോ ഉണ്ടായിരിക്കും.

എനിക്കറിയാം ഗോതമ്പാണ് മറ്റെന്തിനെക്കാളും ബ്ലഡ് ഷുഗർ കൂടാനുള്ള ഏറ്റവും വല്യ കാരണം എന്നുള്ളത്, ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ പറയും നിങ്ങളുടെ ആഹാരത്തിൽ നിന്നും ഗോതമ്പിനെ എടുത്തു മാറ്റു എന്നിട്ടു നോക്കു നിങ്ങളുടെ ബ്ലഡ് ഷുഗറിന് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്." അവർ ഒരു 3 അല്ലെങ്കിൽ 6 മാസം കഴിഞ്ഞു തിരിച്ചു വരുമ്പോൾ ബ്ലഡ് ഷുഗർ വളരെ അധികം കുറഞ്ഞിട്ടുണ്ടാകും.

അവരിൽ നിന്നും  മറ്റു പല പ്രതികരണങ്ങളും ഉണ്ടായി

" ഗോതമ്പു ഒഴിവാക്കിയപ്പോൾ എനിക്ക് കുറഞ്ഞത് 38 പൗണ്ടസ് ആണ്" അല്ലെങ്കിൽ "എൻ്റെ ശ്വാസംമുട്ടലിനിപ്പോൾ നല്ല കുറവുണ്ട്, രണ്ടു ഇൻഹേലറും ഞാൻ കളഞ്ഞു."

" എനിക്ക് 20  വർഷം ഉണ്ടായിരുന്ന മൈഗ്രൈൻ 3 ദിവസം കൊണ്ട് മാറി", "എനിക്കിപ്പോൾ ആസിഡ് റിഫ്ലക്സ്‌ ഇല്ല."

"എൻ്റെ IBS ഇപ്പോൾ വളരെ ബേധമാണ്, എൻ്റെ ulcerative colitis, rheumatoid arthritis , എൻ്റെ മൂഡ്, ഉറക്കം.... അങ്ങിനെ പലതും."

നമ്മൾ ഗോതമ്പിൽ അടങ്ങിയത് തന്നെ നോക്കുമ്പോൾ അതിൽ Amylopectin A,അടങ്ങിയിട്ടുണ്ട്, ഇത് ഗോതമ്പിൽ മാത്രം അടങ്ങിയിട്ടുള്ള ഒരു കെമിക്കൽ ആണ്, ഇത് രക്തത്തിൽ LDL എന്ന ചെറിയ കണികകളുടെ എണ്ണം വളരെ അധികം കൂട്ടും -- ഹൃദ്‌രോഗം ഉണ്ടാവാനുള്ള ഏറ്റവു വലിയ കാരണം.

ഗോതമ്പിനെ ആഹാരത്തിൽ നിന്നും എടുത്തു മാറ്റുമ്പോൾ ഇതിൻറെ അളവ് 80 തൊട്ടു 90 % വരെ കുറയുന്നു.

ഗോതമ്പിൽ Gliadin എന്ന പ്രോട്ടീന്റെ അളവ് വളരെ കൂടുതലാണ്, ഇത് മനുഷ്യരുടെ വിശപ്പു കൂട്ടുന്നു. അപ്പോൾ ഗോതമ്പു കഴിക്കുമ്പോൾ ഒരു സാധാരണ മനുഷ്യൻറെ കലോറി 400 കലോറിസ് ഒരു ദിവസം എന്ന നിരക്കിൽ കൂടുന്നു.

Gliadin ൽ opiate ന്റേതു പോലെയുള്ള വിശേഷണങ്ങളുമുണ്ട്, ഇതു ഭക്ഷണത്തിനെ അഡിക്റ്റിവ് ആക്കുന്നു. ഫുഡ് സൈന്റിസ്റ്റുകൾക്കു ഇതു ഒരു 20 വർഷമായി അറിയുന്ന കാര്യമാണ്.

ഗോതമ്പു രഹിതമായ ആഹാരം കഴിക്കുന്നത് പശ പശപ്പ് ഇല്ലാത്ത ഒരു ആഹാരം  കഴിക്കുന്നതിനു തുല്യമാണോ?

പശ ഗോതമ്പിൽ അടങ്ങിയിട്ടുള്ള ഒന്നാണ്.

ഗോതമ്പിൽ നിന്ന് പശ എടുത്തുമാറ്റിയാലും ഗോതമ്പു മോശം തന്നെ ആയിരിക്കും കാരണം അതിൽ Gliadin നും Amylopectin A യും മറ്റു ദോഷകരമായ പല ഘടകങ്ങളും   അടങ്ങിയിട്ടുണ്ട്.

പശ പശപ്പ് ഇല്ലാത്ത സാധനങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് ഈ 4 അടിസ്ഥാന ചേരുവകൾ ചേർത്തിട്ടാണ്: ചോളത്തിന്റെ സ്റ്റാർച്, റൈസ് സ്റ്റാർച്, കപ്പയുടെ സ്റ്റാർച് അല്ലെങ്കിൽ പൊട്ടറ്റോ സ്റ്റാർച്. പിന്നെ ഈ നാല് പൊടിച്ച സ്റ്റാർച്ചുകൾ ആണ് മറ്റു ചില ഭക്ഷണത്തിനെക്കാളും ബ്ലഡ് ഷുഗറിന്റെ അളവ് വളരെ അധികം ഉയർത്തുന്നത്.

ഞാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് ശെരിയായ ഭക്ഷണത്തിലേക്കു തിരിച്ചു വരുവാനാണ്   

  • പഴ വർഗ്ഗങ്ങൾ

  • പച്ചക്കറികൾ

  • നട്സും സീഡ്‌സും പിന്നെ അൺപാസ്ചറൈസ്ഡ് ആയിട്ടുള്ള ചീസ്

  • മുട്ടയും മാംസവും

80 ഉം 70 കളിലുമുള്ള അധികമായ ഉല്പാദന രീതികൾ കാരണം ഗോതമ്പു വളരെ അധികം ഇപ്പോൾ മാറിയിരിക്കുന്നു, ഉദാഹരണത്തിന് ഹൈബ്രിഡൈസേഷൻ. ഗോതമ്പു പിന്നീട് വളർത്തിയത്  ചെറുതും ബലമുള്ളതും ആയിട്ടാണ്, ഇതിൽ  Gliadin ന്റെ അംശവും വളരെ കൂടുതൽ ആണ് ( വിശപ്പു കൂട്ടുവാൻ കെല്പുള്ളതായി)

നമ്മൾ ഇപ്പോൾ കഴിക്കുന്ന ഗോതമ്പല്ല 100  കൊല്ലം മുന്നേ ആളുകൾ കഴിച്ചിരുന്നത്

നിങ്ങൾ ദിവസവും ബ്രെഡും പാസ്തയും ചപ്പാത്തിയും കഴിക്കുന്നത് നിർത്തി ചോറും ചിക്കാനോ പച്ചക്കറിയോ കഴിച്ചാലും നിങ്ങളുടെ തൂക്കം കുറയും കാരണം ചോറ് ഗോതമ്പിൻറെ അത്ര ബ്ലഡ് ഷുഗർ ഉണ്ടാക്കുന്നില്ല. മാത്രമല്ല ചോറിൽ വിശപ്പു കൂട്ടുന്ന  Gliadin നോ Amylopectin A യൊ പോലെയുള്ള ഘടകങ്ങൾ ഇല്ല. ഗോതമ്പു കഴിക്കുമ്പോൾ ഉണ്ടാകുന്ന അത്രയും കലോറി നമ്മുടെ അകത്തേക്കു ചെല്ലില്ല.

ഇതു മറ്റു രാജ്യങ്ങളിൽ ഉള്ളവർ താരതമ്യേന ആരോഗ്യമുള്ളവർ ആകാനുള്ള കാരണത്തിൽ ഒന്നാണ് അതായതു അവർ ഗോതമ്പു ഉപയോഗിച്ചുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കാറില്ല. എല്ലാവരും ഗോതമ്പിൻറെ ആഹാരം കഴിക്കുന്നത് നിർത്തണം. ഇതാണ് നിങ്ങളുടെ ആരോഗ്യം നന്നായി സംരക്ഷിക്കുവാനായി എനിക്ക് പറഞ്ഞു തരാനുള്ളത്.  

Translated by Durga Mohanakrishnan

loader