ഞാനൊരു തോറ്റുപോയ കുടുംബ ദേവതയാണു — അനുജ ചൗഹാൻ സംസാരിക്കുന്നു

എഴുത്തുകാരി അനുജ ചൗഹാൻ കുട്ടികളെ നോക്കുന്ന കാര്യത്തിൽ പര്യാപ്തയാണ്. നിങ്ങൾ വീട്ടിൽ യൗവ്വനത്തിലേക്കു കടക്കുന്ന ഒരു കുട്ടിയുള്ളതിനെ കുറിച്ച് വ്യാകുലപ്പെടുന്നുവെങ്കിൽ , അങ്ങിനെ 3  കുട്ടികളുള്ള കാര്യം ഒന്ന് ചിന്തിച്ചു നോക്കു അപ്പോൾ നിങ്ങൾക്കു മനസിലാകും എന്തിനു നമ്മൾ അനുജ ചൗഹാനെ ശ്രെദ്ധിക്കണം എന്നത്.

എനിക്കു തോന്നുന്നു നല്ലൊരു ഔദ്യോഗിക ജീവിതമുള്ള എല്ലാ സ്ത്രീകൾക്കും അറിയാം  അവർക്കു എല്ലാം നേടാൻ കഴിയില്ല എന്നാണ്, പുസ്തകങ്ങളിൽ ഒക്കെ എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ. ഇന്ദിര നൂയിയെ പോലെ വളരെ ഉയർന്നു നിൽക്കുന്ന ഒരു സ്ത്രീ മുതൽ സാധാരണ ഒരു ജോലി ചെയ്യുന്നു സ്ത്രീ വരെ (ബുദ്ധിമുട്ടുകൾ ഉണ്ടാകും പക്ഷെ പ്രശസ്തി ഉണ്ടാകില്ല) നിങ്ങൾ എന്ത് കാര്യം ചെയ്താലും വിവേകത്തോടെ ഉയർച്ചയിൽ എത്താൻ നിങ്ങൾക്കു ബുദ്ധിമുട്ടുകൾ ഏറിയ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നു. "എന്നെ മറന്നേക്കൂ : ഒരു പുരുഷനോ, സ്ത്രീയോ, അല്ലെങ്കിൽ ഒരു കുട്ടിയോ ആയിക്കൊള്ളട്ടെ അവർക്കു എല്ലാം കിട്ടാൻ വഴിയില്ല" അനുജ ചൗഹാൻ സമ്മതിക്കുന്നു. "നിങ്ങൾ തന്നെ വേണം നിങ്ങൾക്കായുള്ള തിരഞ്ഞെടുപ്പുകൾ നടത്തേണ്ടത്.

അവരുടെ കാര്യത്തിൽ, എല്ലാം വളരെ വ്യക്തമായ തീരുമാനങ്ങൾ ആയിരുന്നു അതുകൊണ്ടു തന്നെയാണ് തൻ്റെ കലാപരമായ സൃഷ്ടിയെ സ്വീകരിച്ചുകൊണ്ട്  ബാക്കി എല്ലാത്തിനെയും മാറ്റി വെച്ചത്. ചെയ്യുന്ന എല്ലാ കാര്യത്തിലും തൻറെ സൃഷ്ടിയുടെ ഒരു നിയന്ത്രണം വരുത്തുന്നതാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. "അതിനു വേണ്ടി ഞാൻ പ്രൊമോഷൻസ് ത്യജിച്ചു; അതിനു വേണ്ടി ഞാൻ പരസ്യത്തിന് മുകളിൽ എഴുത്തിനെ സ്വികരിച്ചു". ഇതു ജോലിയുടെ കൂടെ അവസാനിക്കുന്നില്ല. കുടുംബത്തിന്റെ കൂടെ ആണെങ്കിലും അനുജയ്ക്കു എടുക്കേണ്ടി വരുന്നത് ദൃഢമായ തീരുമാനങ്ങൾ ആണ്. " ഞാൻ കുറച്ചവസരങ്ങളിൽ മാത്രമേ എന്റെ ഭർത്താവിനു വേണ്ടിയുള്ള സമയം കുട്ടികൾക്കായി മാറ്റി വെക്കാറുള്ളു...."

ഇതുവരെ അവർ അവസാനമായി തിരഞ്ഞെടുത്തത് അവരുടെ തൊഴിലുള്ള പ്രാധാന്യത്തെ തന്നെയാണ്... മ്മ്മ് അതെ ഒരു കുടുംബദേവതയാകുന്നതിനു പകരം.

" ആ ഭാഗം ഞാൻ എൻ്റെ വീട് നോക്കുന്നവർക്കു കൊടുത്തിട്ടു വർഷം 23 ആയി. എന്നാലും ഞാൻ ചതിക്കപെട്ടതായി തോന്നാറുണ്ട് -- കാരണം എനിക്കറിയാം ഞാൻ അതിനു വേണ്ടി സമയം മാറ്റി വെച്ചിരുന്നുവെങ്കിൽ എനിക്കും ഒരു കുടുംബദേവതയാകാമായിരുന്നു എന്ന്.... പക്ഷെ എനിക്ക് സമയം കിട്ടുന്നില്ല" അവർ വളരെ നിസ്സഹായയായി പറയുന്നു.

17 വർഷം JWT യ്ക്കു വേണ്ടി ജോലി ചെയ്തതിനു ശേഷം, അനുജ മുഴുവൻ സമയവും തൻ്റെ സാഹിത്യരചനയ്ക്കു വേണ്ടി മാറ്റി വെക്കാൻ തുടങ്ങിയത് 2010 ൽ ആണ്. അവരുടെ ആദ്യ നോവൽ ആയ The Zoya Factor നേടിയത് കോസ്മോപോളിറ്റൻ മാഗസിന്റെ - സാഹിത്യത്തിന് India’s Fun Fearless Female award ആയിരുന്നു മാത്രമല്ല ഇന്ത്യ ടുഡേയുടെ വുമൺ അവാർഡ് ആയ Woman as Storyteller ഉം ഇതിനായി ലഭിച്ചിരുന്നു. ഇപ്പോൾ അവർ അവരുടെ അഞ്ചാമത്തെ നോവൽ ആയ baaz ,1971 എന്ന വർഷം കേന്ധ്രികരിച്ചു  സ്‌നേഹത്തിന്റെയും യുദ്ധത്തിന്റെയും ഇടയിൽ ഉണ്ടായ ഒരു കഥയാണ് ഇതിൽ പറയുന്നത്. ഈ പുസ്തകത്തിന്റെ പ്രൊമോഷന് വേണ്ടിയുള്ള തിരക്കുകളിലാണ് ഇപ്പോൾ അനുജ. IAF പോലെയുള്ള ഒരു ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യാനുള്ള കെല്പു അനുജകയ്ക് ഉണ്ടാകില്ല എന്ന് കിംവദന്തികൾ ഉണ്ടായിരുന്നു, എന്നാൽ അത് അങ്ങിനെ അല്ല എന്ന് തെളിയിച്ചു കൊണ്ടാണ് പുസ്തകത്തിന്റെ വില്പന നടക്കുന്നത്. ഇതുതന്നെയാണ് ഒരു എഴുത്തുകാരിക്ക് കിട്ടാനുള്ള ഏറ്റവും വലിയ അംഗീകാരവും.  

വീട്ടിൽ അനുജ 21 വയസ്സായ നിഹാരികയുടെയും, 19  വയസ്സായ നയൻതാരയുടെയും, 16 വയസ്സായ ദൈവികിന്റെയും അമ്മയാണ്. അപ്പോൾ 3 കുട്ടികളും ഒരേസമയം തങ്ങളുടെ കൗമാരപ്രായത്തിലൂടെ കടന്നു പോയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്! ഒരു അമ്മയായി അവർ എടുത്ത തീരുമാനങ്ങൾ ഇങ്ങനെയൊക്കെയാണ്. നിങ്ങൾക്കും ഒന്ന് ശ്രെമിച്ചു നോകാം.

1 ഒരു അഭിപ്രായത്തിൽ തന്നെ ഉറച്ചു നില്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഇടയ്ക്കു വെച്ച് നിങ്ങളുടെ നിയമങ്ങൾ മാറ്റുന്നത് ശെരിയല്ല. ഒരു നിയമം നിങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അതിൽ തന്നെ എപ്പോഴും ഉറച്ചു നിൽക്കണം. നിയമം ഉണ്ടാകുമ്പോൾ അത് നടപ്പിലാക്കാനുള്ള കെല്പും നിങ്ങൾക്കുണ്ടാകണം. ഒരു നിയമം ഒരിക്കൽ ഉണ്ടാക്കി പിന്നീട് അത് വേണ്ട എന്ന് വെക്കുന്നത് നല്ല ഒരു നടപടിയല്ല. ദൃഢമായ തീരുമാനങ്ങൾ എടുക്കുമ്പോൾ കുട്ടികൾ നിങ്ങളെ ബഹുമാനിക്കുന്നു, അപ്പോഴാണ് അവർ മനസിലാക്കുന്നത് നിങ്ങൾ എന്താണ് പറയുന്നത് അതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്.

2 ആശയവിനിമയം വളരെ ആവശ്യമുള്ളൊരു കാര്യമാണ്

കുട്ടികളോട് എന്തായാലും സംസാരിച്ചിരിക്കണം. അവർ സംസാരിക്കുമ്പോൾ അതിൽ 100 % നിങ്ങളുടെ ശ്രേദ്ധയുണ്ടായിരിക്കണം മാത്രമല്ല നിങ്ങൾ തന്നെ അത് ആവശ്യപ്പെടണം. ആശയവിനിമയത്തിൽ അനുഭവങ്ങൾ കൈമാറുന്നതും ഉൾക്കൊള്ളിക്കണം.

3 സത്യസന്ധത

കുട്ടികളോട് നുണ പറയാതെ ഇരിക്കൂ, അല്ലെങ്കിൽ നിങ്ങൾ തെറ്റുകൾ ഒന്നും ചെയ്യാത്തവരായോ അതോ ആ പ്രായത്തിൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാത്തവരായി സ്വയം നടിക്കാതിരിക്കുക. അവർ പഠിക്കുന്നത് നിങ്ങളുടെ വിജയങ്ങളിൽ നിന്നുള്ളതിനേക്കാളും നിങ്ങളുടെ തെറ്റുകളിൽ നിന്നായിരിക്കും -- ഈ രീതി അവർക്കു ആശ്വാസകരമായിരിക്കും. അതുകൊണ്ടു എപ്പോഴും അവരോടു സത്യസന്ധരായ ഇരിക്കൂ, നിങ്ങൾ ഒരു മാടപ്രാവാണെന്നു സ്വയം അവരുടെ മുന്നിൽ ചിത്രീകരിക്കരുത് . മാത്രമല്ല ഇടയ്‌ക്കൊക്കെ നിങ്ങൾക്കു ഓരോ ഉദാഹരണങ്ങളും കൊടുക്കാവുന്നതാണ്, നിങ്ങൾക്കു അവർ പുകവലിക്കേണ്ട, കുടിക്കണ്ട, പോൺ കാണേണ്ട, വണ്ടി വേഗത്തിൽ ഓടിക്കേണ്ട എന്നൊക്കെയാണെങ്കിൽ നിങ്ങളും ഇതൊന്നും ചെയ്യരുത്.

പക്ഷെ ചില കാര്യങ്ങളെ അതിന്റെ വഴിക്കു വിടാനാണ് അനുജ തീരുമാനിച്ചത്

1 മതം

കുട്ടികൾ അവരുടേതായ ആത്മീയ വഴി കണ്ടെത്തട്ടെ. ഈ കാര്യം മറ്റൊരാൾക്കു വേണ്ടി നിങ്ങളുടെ തലയിൽ വെയ്ക്കുന്നത് ശെരിയല്ല. എൻ്റെ ഭർത്താവിനുള്ളത് വളരെ തീവ്രമായിട്ടുള്ള ക്രിസ്ത്യൻ വിശ്വാസമാണ്, കുട്ടികൾക്ക് അങ്ങിനെയല്ല. അവരുടെ എന്ന് പറയുന്ന വിശ്വാസം കൂടുതൽ എല്ലാത്തിനെയും ഉൾകൊള്ളിക്കുന്ന രീതിയിലാണ്, സെക്കുലർ ആണ്, ഇതു അവർ എന്താണ് എന്നതിന്റെ ഒരു പ്രതീതിയാണ് ഞങ്ങൾ ഇതുമായി വളരെ യോജിച്ചു പോകുന്നു. ഞാനും എൻ്റെ ഭർത്താവും ഇതിനെ ചൊല്ലി അവസാനിക്കാത്ത ഒരുപാട് വാദത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

2 ലൈംഗികത

അവർക്കു സെക്സ് എങ്ങിനെ തിരഞ്ഞെടുക്കണം എന്ന ബോധത്തിൽ അവർ കൂടുതൽ ദൃഢനിശ്ചയമുള്ളവരാണ്. ഒന്നിൽ കൂടുതൽ പാർട്നെർസോ അതോ ജൻഡർ സംബന്ധിച്ചുള്ള പ്രശ്നങ്ങളോ -- അവർ നമ്മളെ പിന്നോട്ടു വലിക്കുന്ന കാര്യങ്ങൾ കൂടുതൽ തുറന്നു കാണുന്നവരാണ്. ഡൈനിങ്ങ് ടേബിളിലുള്ള ചർച്ചകൾ ചിലപ്പോൾ homosexuality യെ കുറിച്ചോ hetrosexuality യെ കുറിച്ചോ അതോ bisexuality യെ കുറിച്ചോ ആകാം. അതുകൊണ്ടു ഈ കാര്യത്തിൽ ഞങ്ങൾ വിയോജിക്കാം എന്ന് യോജിച്ചിട്ടുണ്ട്. "നിങ്ങളുടെ സിസ്റ്റം വേറെയാണ് ഞങ്ങൾ കുറച്ചു പഴയ ആളുകളാണ്".

നിങ്ങൾക്കു അവരെ ഇതുവരെ മനസിലായിട്ടില്ലെങ്കിൽ, അവരുടെ ഒരു പുസ്തകം വായിച്ചു നോക്കൂ!

Translated by Durga Mohanakrishnan

loader