ഭർത്താക്കന്മാർ വീട്ടമ്മമാരോടു പറയാൻ പാടില്ലാത്ത 6 കാര്യങ്ങൾ

ഒരു അമ്മയുടെ ജോലി എന്നത് ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ സമയവുമാണ്, അവിടെ അവർക്കു ശമ്പളമില്ല, അവധി എടുക്കാൻ പറ്റില്ല ഇതൊന്നും പോരാതെ പ്രൊമോഷനും ഉണ്ടാകില്ല! നിങ്ങൾ ഒരു ഭർത്താവാണെങ്കിൽ വീട്ടമ്മയായ നിങ്ങളുടെ ഭാര്യയോട് നിങ്ങൾക്കു ചില കാര്യങ്ങൾ പറയാതെ ഇരികാം. ചില സ്ത്രീകൾ വളരെ അധികം കഷ്ടപെടാറുണ്ട് അവരുടെ ഭർത്താവിന് അവരെ മനസിലാക്കാൻ സാധിക്കാത്തപ്പോൾ. ഭർത്താവു മാത്രം ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുമ്പോൾ പ്രശ്നങ്ങളും തർക്കങ്ങളും നിങ്ങളുടെ ബന്ധത്തിന് കുറുകെ വരാൻ സാധ്യതയുണ്ട്. പക്ഷെ സാമ്പത്തികമായ പിരിമുറുക്കം എത്രത്തോളം ഉണ്ടെങ്കിലും ഈ കാര്യങ്ങൾ ഒന്നും തന്നെ നിങ്ങളുടെ ഭാര്യയോട് പറയാതെ ഇരിക്കുക.

1 "ഞാൻ ആണു പൈസയുണ്ടാകുന്നത് അപ്പോൾ കാര്യങ്ങൾ ഞാൻ തീരുമാനിക്കും"

ഇത് വളരെ അധികം വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. നിങ്ങളുടെ ഭാര്യ വീട്ടിലേക്കു പൈസ കൊണ്ടുവരുന്നില്ല എന്ന് കരുതി അതിനർത്ഥം അവർക്കു നിങ്ങളുടെ ബന്ധത്തിനിടയിൽ തീരുമാനം എടുക്കാൻ കഴിയില്ല എന്നതല്ല. ആരാണ് വീടിനു പുറത്തു ജോലി ചെയ്യുന്നത് ആരാണ് വീടിനു അകത്തു ജോലി ചെയ്യുന്നത് എന്ന കാര്യം ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിൽ വളരെ അപ്രസക്തമാണ്. നിങ്ങൾ വിവാഹം കഴിക്കുമ്പോൾ ചെറുതും വലുതും ആയ കാര്യങ്ങൾ അതിപ്പോൾ സാമ്പത്തികമായ കാര്യങ്ങളും ആയിക്കോട്ടെ എപ്പോഴും ഒന്നിച്ചെടുക്കുന്നതാണ് ഉചിതം.

2 "എന്തെങ്കിലും വാങ്ങാൻ പോകുമ്പോൾ എന്നോട് അനുവാദം ചോദിക്കണം"

ഭാര്യ നിങ്ങളുടെ ശമ്പളക്കാരി അല്ല, ഇത്തരം പറയുന്ന കാര്യങ്ങൾ നിങ്ങളെ ആ സാഹചര്യത്തിൽ ആണു കൊണ്ടെത്തിക്കുക. വല്യ ഷോപ്പിംഗ് ഒക്കെ നടത്താൻ പോകുമ്പോൾ തന്നോടും കൂടി ഒന്ന് ചർച്ച ചെയ്യണം എന്ന് പറയുന്നതിൽ തെറ്റില്ല പക്ഷെ എന്ന് കരുതി ഭാര്യക്കു തോന്നരുത് അവർ നിങ്ങളുടെ കയ്യിൽ നിന്ന് കടം വാങ്ങി ആണു ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പോകുന്നത് എന്ന് പോലും. ഇതിപ്പോൾ തിരിച്ചാണെങ്കിലും നിങ്ങൾക്കും ഇത്തരത്തിലുള്ള നിയത്രിക്കുന്ന സ്വഭാവം നിങ്ങൾക്കും ഇഷ്ടപ്പെടില്ല. ഓർക്കുക നിങ്ങളുടെ ഭാര്യ എന്നാൽ നിങ്ങളുടെ ജീവിത പങ്കാളി ആണു നിങ്ങൾ ഒന്നിച്ചു വേണം ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ഉയർച്ചയിൽ കൂടിയും താഴ്ചയിൽ കൂടിയും പോകാൻ.

3 " എൻ്റെ പൈസ വെച്ച് ഞാൻ എന്ത് ചെയ്യുന്നു ചെയ്യുന്നില്ല എന്നു     വിശദീകരിക്കേണ്ട ആവശ്യമില്ല"

നിങ്ങൾ അത് ചിലപ്പോൾ ബാങ്കിൽ നിക്ഷേപിക്കുന്നുണ്ടാകാം, എന്നാലും തീരുമാനങ്ങൾ നിങ്ങൾ ഒന്നിച്ചു വേണം എടുക്കാൻ, ആ പൈസ നിങ്ങൾ രണ്ടു പേരുടെയും കൂടെയാണ്.

4 "നീ എന്ത് സംഭാവനയാണ് നൽകുന്നത്?"

നിങ്ങൾ എത്ര ദേഷ്യത്തിൽ ആണെങ്കിലും ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു കാര്യമാണിത്. നിങ്ങളുടെ ഭാര്യ കുടുംബത്തിനും വീടിനും വേണ്ടി ഒരുപാട് കാര്യങ്ങൾ  ചെയ്യുന്ന ഒരു സ്ത്രീ ആണു. കുടുംബം സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോൾ അതിനു ഭാര്യയെ കുറ്റം പറയുകയല്ല വേണ്ടത്. മറിച്ചു രണ്ടു പേരും കൂടി  ഒന്നിച്ചിരുന്നു നിങ്ങളുടെ കുടുംബത്തിനെ സഹായിക്കുവാൻ വേണ്ടി മാറ്റങ്ങൾ കൊണ്ടുവരുവാൻ വേണ്ടി തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യണ്ടത്. ചർച്ചകൾ നടത്തുന്നത് ചിലവുകൾ കുറയ്ക്കുന്നതിന് വേണ്ടി ആയിരിക്കണം അല്ലെങ്കിൽ മറ്റെന്തിലും രീതിയിൽ നിങ്ങളുടെ കുടുംബ രീതിയെ ശല്യം ചെയ്യാതെ സമ്പാദ്യം കൂട്ടാൻ.

5 " മാസത്തിൽ ഒരു തുക അങ്ങ് നൽകാം"

ഇതൊരു പരിഹാരമായി കണ്ടേകാം, പക്ഷെ ഒരു നിശ്ചിത തുക നിങ്ങളുടെ ഭാര്യയ്കു ചിലവഴിക്കാൻ സമ്മതം നൽകുന്നത് ഒരു തരത്തിൽ അവർക്കു ആക്ഷേപമാണ്. ഭാര്യ എത്ര ചിലവാക്കണം എന്നു നിങ്ങൾ തീരുമാനിക്കുന്നത് മോശമാണ് (ആരു സമ്പാദിച്ചാലും) കാരണം സാമ്പത്തികമായ കാര്യങ്ങൾ തീരുമാനിക്കാൻ ഒരു തുറന്ന ചർച്ച നിങ്ങൾക്കിടയിൽ വേണം. ഇത് ചിലപ്പോൾ ചിലർക്ക് കുഴപ്പമുള്ള ഒരു കാര്യമായി തോന്നേണം എന്നില്ല, എന്നാലും അങ്ങിനെ തോന്നാത്തവരും ഉണ്ടാകും ചിലപ്പോൾ. ഇത് ഓർക്കുക നിങ്ങളുടെ ബന്ധം നന്നായി മുന്നോട്ടു പോകാൻ പരസ്പരം കാണുന്നതും മനസിലാക്കുന്നതും ബഹുമാനിക്കപ്പെടുന്നതും പ്കുവതയുള്ളവരെ  പോലെ ആയിരിക്കണം.  

6 " നീ എൻ്റെ കൂടെയുള്ളത് പൈസയ്ക്ക് വേണ്ടി മാത്രമാണ് "

ഇത് പറയുന്നത് ഒരിക്കലും ശെരിയല്ല. മിക്ക സ്ത്രീകളും ഒരു ജോലി സമ്പാദിക്കാൻ കഴിവുള്ളവർ തന്നെയാണ് എന്നാൽ അവർ അത് ചെയ്യാത്തത് കുടുംബത്തിനെ നോക്കുവാനും വീട് സംരക്ഷിക്കുവാനും വേണ്ടിയാണു. അവർ അവരുടെ തൊഴിൽ ചെയ്യാനുള്ള ആഗ്രഹത്തെ വേണ്ട എന്നു വെച്ചിട്ടാണ് ഒരു കുടുംബം മാത്രം നയിക്കുന്ന സ്ത്രീ ആകുന്നത്. നിങ്ങളുടെ ഭാര്യ അങ്ങിനെ നിൽക്കാനാണ് തിരഞ്ഞെടുത്തതെങ്കിൽ, എല്ലാ ആണുങ്ങളും അവരുടെ ആ ത്യാഗത്തിനെ അഭിനന്ദിക്കുകയും, അവർ ചെയ്യുന്ന ജോലിയിൽ മാഹാത്മ്യം കണ്ടെത്തുകയുമാണ് വേണ്ടത്.

Translated by Durga Mohanakrishnan

loader