നിങ്ങളുടെ കുഞ്ഞുമായി എങ്ങിനെ കളിക്കണം? ഇതാ കുഞ്ഞിൻറെ കരച്ചിൽ മാറ്റി അവരെ ചിരിപ്പിക്കുവാൻ ഒരു പുതിയ ഗൈഡ്.

നിങ്ങൾ കുഞ്ഞിന് ഭക്ഷണം കൊടുത്തു ഉടുപ്പ് മാറ്റി. പക്ഷെ എന്നിട്ടും കുഞ്ഞു കരച്ചിൽ നിർത്തുന്നില്ല. ഇത് നിങ്ങളുടെ വീട്ടിൽ എന്നും നടക്കുന്ന ഒരു നാടകമാണോ? ഇതിന്റെ കാരണം ചിലപ്പോൾ കുഞ്ഞു മനസികാപരമായി ഇതിനോടൊന്നും പ്രതികരിക്കാത്തത് കൊണ്ടായിരിക്കും. അതല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിന് മടുപ്പു അനുഭവപ്പെടുന്നത് കൊണ്ടായിരിക്കും മാത്രമല്ല അങ്ങിനെയാണെങ്കിൽ അതു കുഞ്ഞിന്റെ പൂർണ വളർച്ചയെ ബാധിക്കും. അതുകൊണ്ടു ഈ ആർട്ടിക്കിൾ 0 - 3 മാസം, 3 - 6 മാസം, 6 - 9 മാസം, 9 - 12 മാസം പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് വേണ്ടിയാണു. 

0 - 3 മാസം 

ഈ സമയം കുഞ്ഞുങ്ങൾ കൂടുതൽ സമയവും ഉറക്കമായിരിക്കും. അപ്പോൾ നിങ്ങൾ അവർ ഏണിയിക്കുന്ന സമയം മുതലെടുക്കണം. 

1 പാടുകയും കുഞ്ഞിനെ ആട്ടുകയും ചെയ്യുക

ബാലൻസ് ചെയ്യാനുള്ള കുഞ്ഞിൻറെ സെൻസിനെ ഉണർത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് ചെയ്യുമ്പോൾ പറ്റുന്ന അത്രയും വാക്കുകൾ കുഞ്ഞിനെ പരിചയപ്പെടുത്താനും ശ്രെമിക്കുക. തുടക്കത്തിൽ ചെറിയ ചെറിയ നഴ്സറി പാട്ടുകൾ പാടി കൊടുക്കുക. ട്വിങ്കിൾ  ട്വിങ്കിൾ മതിയാകും. എന്നിട്ടു പാട്ടിനനുസരിച്ചു കുഞ്ഞിനെ പതുക്കെ രണ്ടു വശത്തേക്കും കയ്യിൽ വെച്ച് ആട്ടുക. കുഞ്ഞിൻറെ കഴുത്തിനും തലയ്ക്കും ആവശ്യത്തിനുള്ള താങ്ങു കൊടുക്കാൻ മറക്കരുത്. നിങ്ങൾ ഇതുമായി പൊരുത്തപ്പെടുമ്പോൾ, കുഞ്ഞിന്റെ പേര് വിളിച്ചു പാട്ടു പാടി കൊടുക്കുക. 

2 റൌണ്ട് ആൻഡ് റൌണ്ട് ദി ഹേസ്റ്റാക്ക്

കുഞ്ഞിൻറെ ഡയപ്പെർ മാറ്റുമ്പോഴോ കുളിപ്പിക്കുമ്പോഴോ അവരെ മലർത്തി കിടത്തുമ്പോൾ, കുഞ്ഞിൻറെ തുട പിടിക്കുക, എന്നിട്ടു കുഞ്ഞിൻറെ മുട്ട് തള്ള വിരൽ കൊണ്ട് തഴുകുക. കുഞ്ഞിൻറെ കാലുകൾ പതുക്കെ ആട്ടുക അപ്പോൾ ഈ പാട്ടും പാടുക "റൌണ്ട് ആൻഡ് റൌണ്ട് ദി ഹേ സ്റ്റാക്ക്, ഗോസ് ദി ലിറ്റിൽ മൗസ്, വൺ സ്റ്റെപ്, ടു സ്റ്റെപ്‌സ്, ഇൻ ഹിസ് ലിറ്റിൽ ഹൌസ്". റിപ്പീറ്റ് ചെയ്യുക എന്നിട്ടു കുഞ്ഞിൻറെ തുട എതിർവശം നീക്കുക. ഇത് കുഞ്ഞിൻറെ കാലുകൾ ബലമുള്ളതാക്കാൻ സഹായിക്കും മാത്രമല്ല ഈ നഴ്സറി പാട്ടു ആവർത്തിച്ച് പാടുമ്പോൾ കുഞ്ഞു അതു തിരിച്ചറിയാനും തുടങ്ങും. 

3 മണിയുടെ ശബ്ദം കേൾപ്പിക്കുക 

ശ്രെദ്ധ ശീലം നല്ലതാക്കുവാൻ വേണ്ടി കുഞ്ഞിൻറെ അടുത്ത് നിന്ന് മണി അടിക്കുക. ഇതൊരു കളിയാക്കുക അതായതു മണി കുഞ്ഞു കാണാൻ പാടില്ല പക്ഷെ ശബ്ദം എല്ലായിടത്തും കുഞ്ഞിൻറെ ശ്രെദ്ധയെ എത്തിക്കണം. അതുകൊണ്ടു കുഞ്ഞിൻറെ ചെവിയുടെ വലതു ഭാഗത്തും ഇടതു ഭാഗത്തും ശബ്ദം കേൾപ്പിക്കുക കുഞ്ഞു മറിഞ്ഞാണ് കിടക്കുന്നതെങ്കിൽ മുകൾ ഭാഗത്തും. 

3 - 6 മാസം 

ഇനിയാണ് കാര്യങ്ങൾ രസകരമാക്കാൻ പോകുന്നത്. ഉറക്കം കഴിഞ്ഞു കുഞ്ഞുങ്ങൾ അവരുടെ ചിരിയും കൊഞ്ചലും കൊണ്ട് നിങ്ങളുടെ ഹൃദയം അലിയിപ്പിക്കും. ഇനിയാണ് നിങ്ങൾ അവരുടെ കൂടെ കൂടുതൽ ഇൻറ്റർആക്റ്റീവ് സോഷ്യൽ ആയിട്ടുള്ള കളികൾ കളിക്കേണ്ടത്. 

4 പാവ കളി

മൃഗങ്ങളുടെ സ്റ്റഫ്ഡ് പാവകൾ ഉപഗോയിച്ചു ഒരു പാട്ടിന്റെ കൂടെ നിങ്ങൾക്കു ഈ കളി കളിക്കാം. ഈ പാവകളെ നൃത്തം ചെയ്യിപ്പിക്കുമ്പോൾ അവരുടേതായ ശബ്ദങ്ങൾ എടുക്കാൻ മറക്കണ്ട. 

5 നമുക്ക് വർത്തമാനം പറയാം 

കുഞ്ഞുങ്ങൾ അവരുടെ ശബ്ദം എടുക്കാൻ ശ്രെമിക്കുന്നതു കാണാൻ നല്ല രസമാണ്. കുഞ്ഞു എടുക്കുന്ന ശബ്ദം അതേ പോലെ ഉണ്ടാക്കിയും അവരോടു കൂടുതൽ ചോദ്യങ്ങൾ ചോദിച്ചും ഇത് വീണ്ടും ചെയ്യുവാൻ വേണ്ടി അവരെ പ്രോത്സാഹിപ്പിക്കുക. "എന്തു പറ്റി?" "അച്ഛൻറെ കൂടെ എവിടെയാ പോയെ?" അതുപോലെയുള്ള കൊച്ചു ചോദ്യങ്ങൾ മതിയാകും കുഞ്ഞിൻറെ മധുരമുള്ള ജല്പനങ്ങൾ കേൾക്കാനും നിങ്ങൾക്കു കുഞ്ഞിൻറെ നല്ലൊരു വീഡിയോ എടുക്കാനും.

6 കൈകളെ ചിലന്തിയാക്കു

കുഞ്ഞിൻറെ വിഷ്വൽ ട്രാക്കിംഗ് സ്‌കിൽസിനു വേണ്ടി വിലകൂടിയ മൊബൈൽ തന്നെ വേണമെന്നില്ല. നിങ്ങളുടെ വിരലുകളെ കുഞ്ഞിൻറെ ശരീരത്തിൽ കൂടി പായിക്കുക. വിരലുകളെ ചാടിക്കുകയും അവളുടെ കുഞ്ഞു വയറ്റിൽ കൂടി നീക്കി പതുക്കെ ഇക്കിളി ആക്കുകയും ഒക്കെ നിങ്ങൾക്കു ചെയ്യാം. കളി ഒന്ന് കൂടി രസകരമാക്കാൻ നിങ്ങളുടെ കൈകൾ കൊണ്ട് നിഴലുകൾ ഉണ്ടാക്കി കുഞ്ഞിനെ ആ വത്യസ്തമായ രൂപങ്ങൾ കാണിച്ചു കൊടുക്കുക.

6 - 9 മാസം 

നിങ്ങളുടെ ഈ പ്രായത്തിലുള്ള കുഞ്ഞു കുറച്ചുകൂടി എല്ലാവരുമായും ഇണങ്ങി ചേരും. അവൾക്കു ഇഷ്ടമുള്ള ആളുകളുടെ കൂടെ നില്ക്കാൻ അവൾക്കു സന്തോഷമായിരിക്കും. ചുറ്റുപാടിനെ കുറിച്ചുള്ള ബോധം അവളിൽ കുറച്ചുണ്ടാകും മാത്രമല്ല ചുറ്റും നോക്കാനും അവൾക്കു ഇഷ്ടമായിരിക്കും. അവൾ ഇപ്പോൾ കൂടുതൽ ആക്റ്റീവ് ആയതു കൊണ്ട് തന്നെ ലൈവ്‌ലി ആയിട്ടുള്ള കളികൾ ആയിരിക്കും അവൾക്കു ഇഷ്ടം. 

7 ചിയറിങ് 

കുഞ്ഞു നേരെ ഇരിക്കുമ്പോൾ അവളുടെ പേര് വിളിച്ചു കൈകൾ മുകളിലേക്ക് ഉയർത്തുക ഒരു ചിയർ ലീഡറെ പോലെ. നിങ്ങളുടെ മൂത്ത കുട്ടിക്കും ചിലപ്പോൾ ഈ കളി കളിക്കണം എന്നുണ്ടാകും  അതുകൊണ്ടു കുറച്ചു ബഹളം വെയ്ക്കുവാൻ തയ്യാറായിക്കോളു. 

8 കണ്ണു പൊത്തി കളി

ക്ലിനിക്കൽ സൈക്കോളജിസ്റ് ആയ ജീൻ പിയഗെറ്റ് പറയുന്നത് കുഞ്ഞുങ്ങൾക്കു എട്ടു മാസം ആകുമ്പോൾ തന്നെ സാധനങ്ങളുടെ സ്ഥിരത അല്ലെങ്കിൽ അവർ കണ്ണു മാറ്റിയാലും സാധനങ്ങൾ ഒക്കെ അവിടെ തന്നെയുണ്ട് എന്ന് മനസിലാക്കാൻ തുടങ്ങും എന്നാണ്. സാധാരണ കണ്ണു പൊത്തി കളിയല്ലാതെ അതിലും നിങ്ങൾക്കു എന്തെങ്കിലും വത്യസ്തത കൊണ്ടുവരാവുന്നതാണ്. അതായതു നിങ്ങളുടെ മുഖം ഒരു നേരിയ തുണി കൊണ്ട് മറച്ചു കുഞ്ഞിനെ അതു മാറ്റാൻ പഠിപ്പിക്കുക. അല്ലെങ്കിൽ കുഞ്ഞു കാണത്തക്ക വിധം തുണി കൊണ്ട് കുഞ്ഞിന്റെ കളിപ്പാട്ടം മൂടുക എന്നിട്ടു അതു കണ്ടുപിടിക്കാൻ ആവശ്യപ്പെടുക. 

9 റോ റോ റോ യുവർ ബോട്ട് 

കുഞ്ഞു ഇരിക്കാൻ തുടങ്ങിയെങ്കിൽ, കുഞ്ഞിന്റെ മുഖം നിങ്ങൾക്കു നേരെ വെച്ച് നിങ്ങൾ കാലുകൾ കവച്ചു വെച്ച് ഇരിക്കുക. അവളുടെ കൈകൾ പിടിച്ചു പാടുക "റോ റോ റോ യുവർ ബോട്ട്" പാടുമ്പോൾ മുന്നിലേക്കും പുറകിലേക്കും ചരിയുക. ഇത് കുഞ്ഞിന്റെ പുറകിലുള്ള പേശിയെ ബലമുള്ളതാക്കും മാത്രമല്ല അവൾ ഒരു പുതിയ കളി പഠിക്കുകയും ചെയ്യും. 

9 - 12 മാസം

10  ഇഴഞ്ഞു നീങ്ങുക ഒളിക്കുക 

കട്ടിലിന്റെയോ കസേരയുടെയോ പിന്നിൽ ഒളിക്കുക എന്നിട്ടു കുഞ്ഞിനെ വിളിക്കുക. അവൾ നിങ്ങളെ കണ്ടുപിടിക്കുവാൻ വേണ്ടി കാത്തിരിക്കുക, എന്നിട്ടു അവൾ അരികിൽ എത്തുമ്പോൾ സർപ്രൈസ് കൊടുക്കുക. ഇനി കുഞ്ഞു ഒളിക്കട്ടെ നിങ്ങൾ കണ്ടുപിടിക്കണം. 

11 ബോൾ ഉരുട്ടി കളിക്കുക 

ബോൾ ഒരു നല്ല കളിപ്പാട്ടമാണ് കുഞ്ഞു വലുതാകുന്നത് വരെ അതുകൊണ്ടു കളിക്കും. കുഞ്ഞിന്റെ കൂടെ ഇരുന്നു ബോൾ എങ്ങിനെയാണ് ഉരുട്ടേണ്ടത് എന്ന് കാണിച്ചു കൊടുക്കുക. അവളെ പൊക്കിയെടുത്തു അതു കാലു ഉപയോഗിച്ച്  എങ്ങിനെയാണ് തട്ടേണ്ടത് എന്നും നിങ്ങൾക്കു കാണിക്കാം. അവൾക്കു ഇത് ഒത്തിരി ഇഷ്ടമാകും പിന്നെയും പിന്നെയും കളിയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. 

12 സോക്ക് ബാസ്കറ്റ്ബാൾ 

കുഞ്ഞിന്റെ കൈകളുടെയും കണ്ണിന്റെയും സമാനവസ്ഥ പരിശീലിപ്പിക്കുവാൻ വേണ്ടി ഒരു ബോൾ എടുത്തു കുറച്ചു വൃത്തിയുള്ള സോക്‌സിൽ ഇടുക, നിങ്ങളുടെ ലൗണ്ടറി ബാഗും എടുക്കുക. കുഞ്ഞിനെ ബോൾ എങ്ങിനെയാണ് ബാസ്റ്റിലേക്കു ഇടേണ്ടത് എന്ന് കാണിച്ചു കൊടുക്കുക. കുഞ്ഞു നടക്കാൻ തുടങ്ങിയിട്ടേയുള്ളു എങ്കിൽ ഇതൊരു നല്ല പരിശീലനം ആയിരിക്കും. ഇനി ഇതുവരെ നടക്കാൻ തുടങ്ങിയിട്ടില്ലെങ്കിൽ കുഞ്ഞിനെ പതുക്കെ പൊക്കി നിങ്ങൾക്കിതു ചെയ്യിപ്പിക്കാവുന്നതാണ്.   

Translated by Durga Mohanakrishnan

loader