വിവാഹ ശേഷം കുഞ്ഞിനായുള്ള പ്ലാനിംഗ് നടത്താൻ അനുയോജ്യമായ സമയങ്ങൾ

വിവാഹ ശേഷം എല്ലാവരും ഏതൊരു കാര്യം ചെയ്യുന്നതിന് മുൻപേ കൃത്യമായ പ്ലാനിംഗ് നടത്താറുണ്ട്, പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ കാര്യത്തിൽ. കാരണം കുറച്ച് സ്ത്രീകൾ വിവാഹ ശേഷം ഉടനടി കുഞ്ഞുങ്ങളെ പറ്റി ചിന്തിച്ച് തുടങ്ങും, എന്നാൽ മറ്റ് ചിലർ കുറച്ച് നാളുകൾക്ക് ശേഷം മാത്രമേ ഇത്തരം വിഷയങ്ങളെ പറ്റി ചിന്തിച്ച് തുടങ്ങൂ. എന്നാൽ ഇന്ന് ഞങ്ങൾ പറയാൻ പോകുന്നത് വിവാഹം കഴിഞ്ഞു എത്ര നാളുകൾക്ക് ശേഷം കുഞ്ഞിനെപ്പറ്റി ചിന്തിക്കുന്നതാണ് കൂടുതൽ അഭികാമ്യം എന്ന വിഷയത്തെ പറ്റിയാണ്. അതിനാൽ താഴെ ഈ വിഷയവുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു. ഇത് കുഞ്ഞിനെ കുറിച്ചുള്ള പ്ലാനിംഗ് നടത്തുന്നതിൽ നിങ്ങൾക്ക് സഹായകമായിരിക്കും.

20 വയസിന് ശേഷം മാത്രം

സാധാരണ ഗതിയിൽ പെൺകുട്ടികളുടെ ശാരീരിക വളർച്ച ആൺകുട്ടികളെ അപേക്ഷിച്ച് ദ്രുതഗതിയിൽ ആയിരിക്കും. ശാരീരികമായി അവർ പെട്ടെന്ന് തയ്യാറാവുകയും ചെയ്യും. എന്നാൽ ഒരു കുഞ്ഞിനെപ്പറ്റി ചിന്തിക്കുന്നത് 20 വയസിന് ശേഷം മാത്രമാകുന്നതാണ് കൂടുതൽ ഉചിതം. ഗർഭധാരണ സമയത്തെ ശാരീരിക പ്രശ്നങ്ങളെ അതിജീവിക്കാൻ പെൺകുട്ടികൾ പ്രാപ്തരാകുന്നതിന് ഈയൊരു പ്രായം ആവശ്യമാണ്. നിയമപരമായി പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നതിന് പിന്നിലുള്ള കാരണവും ഇതുതന്നെയാണ്. കൂടാതെ മിക്കവാറും എല്ലാ സമയങ്ങളിലും 18 വയസിന് മുൻപേ ഗർഭിണികളാകുന്ന പെൺകുട്ടികളിൽ പ്രസവ സംബന്ധമായ കോംപ്ലിക്കേഷൻസ് കണ്ടുവരാറുണ്ട്. കൂടാതെ 18 വയസിന് മുൻപ് ഗർഭം ധരിക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളിൽ മാനസികമായ ദൃഢതയില്ലായ്മ കണ്ടുവരാറുണ്ട്. കൂടാതെ ഇത്തരം കുഞ്ഞുങ്ങളിൽ മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ച് ശാരീരികവും, മാനസികവുമായ ക്ഷമത കുറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ വിവാഹ ശേഷം കുഞ്ഞിനെ പറ്റി പ്ലാൻ ചെയ്യുമ്പോൾ 20 വയസിന് ശേഷം മാത്രം എന്ന് മനസ്സിൽ ഉറപ്പിക്കുക.

നിങ്ങളുടെ വിവാഹം 23 വയസിന് ശേഷമാണ് നടന്നതെങ്കിൽ

നിങ്ങളുടെ വിവാഹം 23 വയസ്സോ അതോ അതിന് ശേഷമോ ആണ് നടന്നത് എങ്കിൽ നിങ്ങളുടെ ശരീരം പൂർണമായും ഗർഭ ധാരണത്തിനായി തയ്യാറായിരിക്കും. കൂടാതെ ഈ സമയം സ്ത്രീകളിൽ ഉല്പാദിപ്പിക്കപ്പെടുന്ന അണ്ഡം മികച്ചതായിരിക്കും. ഇതിന് പുറമെ പുരുഷന്മാരും ഇതിനായി പൂർണമായി തയ്യാറായിരിക്കും. അതിനാൽ അമ്മയാകാൻ ഈ സമയം വളരെ അധികം നല്ലതാണ് എന്ന് കരുതിവരുന്നു.

നിങ്ങളുടെ വിവാഹം 26 വയസിന് ശേഷമാണ് നടന്നതെങ്കിൽ

ഇത്തരത്തിൽ വിവാഹം നടന്ന സ്ത്രീകളിൽ 30 വസസിന് മുൻപേ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതാണ് കൂടുതൽ നല്ലത്. കാരണം 30 വയസിന് മുൻപ് ഗർഭം ധരിക്കുന്നത് സ്ത്രീകൾക്ക് ആയാസ രഹിതമായിരിക്കും. 30 വയസിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ വിഷമതകൾ കടന്നുവരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ സമയം വിവാഹം കഴിഞ്ഞവർ കുഞ്ഞുങ്ങളെ പറ്റി ചിന്തിക്കുന്നുണ്ട് എങ്കിൽ കൂടുതൽ നീട്ടികൊണ്ട് പോകാതിരിക്കുക, പ്രത്യേകിച്ചും നിങ്ങൾ രണ്ട് കുഞ്ഞിനെ പറ്റി ചിന്തിക്കുന്നുണ്ട് എങ്കിൽ.

നിങ്ങളുടെ വിവാഹം 30 വയസിന് ശേഷമാണ് നടന്നതെങ്കിൽ

ഈയൊരു സമയം നിങ്ങൾ മറ്റ് വിഷയങ്ങളെ പറ്റി കൂടുതൽ ചിന്തിക്കാതെ എത്രയും വേഗം തന്നെ കുഞ്ഞിനെപ്പറ്റി ചിന്തിച്ച് തുടങ്ങുക. നിങ്ങൾ കുഞ്ഞിനായി ശ്രമിക്കുന്നുണ്ട്, പക്ഷെ ഗർഭ ധാരണം നടക്കുന്നില്ല എങ്കിൽ ഈ സമയം പെട്ടെന്നുതന്നെ ഒരു ഡോക്ടറുമായി ബന്ധപ്പെടുന്നതും ഉചിതമായിരിക്കും.

35 വയസിന് ശേഷമുള്ള ഗർഭധാരണം

35 വയസിന് ശേഷം ഗർഭിണികളാകുന്ന സ്ത്രീകളിൽ ഗർഭഛിദ്രത്തിനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. ഇതിന് പുറമെ ഇങ്ങനെ ഗർഭം ധരിക്കുന്ന സ്ത്രീകളിൽ പ്രസവത്തിന് ശേഷം പല തരത്തിലുള്ള രോഗങ്ങൾ അല്ലെങ്കിൽ ശാരീരികമായ ബുദ്ധിമുട്ടുകൾ എന്നിവ കണ്ടുവരാറുണ്ട്.

കൂടാതെ ചില സ്ത്രീകൾ 40 വയസിന് ശേഷവും ഗർഭധാരണം നടത്താറുണ്ട്, എന്നാൽ ഇവർക്ക് ഈ സമയം വളരെ അധികം ബുദ്ധിമുട്ടുകളും, കഷ്ടതകളും അനുഭവിക്കേണ്ടിവരാറുണ്ട്. ഇത്തരം സ്ത്രീകൾ ഡോക്ടറുടെ കൃത്യമായ നിരീക്ഷണത്തിൽ കഴിയണം എന്നതും നിർബന്ധമാണ്.

ഇങ്ങനെയെല്ലാമാണെങ്കിലും ഗവേഷണങ്ങളിലൂടെ പെൺകുട്ടികൾക്ക് ഗർഭധാരണത്തിനായി ഏറ്റവും ഉചിതമായ സമയം 22 വയസ് മുതൽ 35 വയസ് വരെയാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ഈയൊരു പ്രായപരിധിക്ക് മുൻപോ, അതിന് ശേഷമോ ഉള്ള ഗർഭ ധാരണം സ്ത്രീകളിൽ കഠിനമായ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

 

Translated by Visakh VS

loader