എൻ്റെ കുഞ്ഞിന് ഒരു വയസ്സാകുന്നതിനു മുൻപ് തന്നെ എങ്ങിനെയാണ് പോട്ടി ട്രെയിനിങ് നൽകിയത്

കുഞ്ഞിനെ നോക്കുന്ന കാര്യം സംബന്ധിച്ച് എനിക്ക് ഒരു കാര്യത്തെ പറ്റി വീമ്പു പറയാൻ സാധിക്കും അത് ഞാൻ എൻ്റെ കുഞ്ഞിനെ ഒരു വയസ്സാകുന്നതിനു മുൻപ് തന്നെ പോട്ടി ട്രെയിനിങ് കൊടുത്തതിനെ പറ്റിയാണ്. എൻ്റെ ചില സുഹൃത്തുക്കൾ ഈ കാര്യത്തിൽ അവരുടെ രണ്ടു വയസ്സുള്ള കുഞിനെയും കൊണ്ട് കഷ്ടപ്പെടുന്നത് കാണുമ്പോൾ (ചിലപ്പോൾ അതിലും വലിയ കുട്ടിയായിരിക്കും) ആദ്യമൊക്കെ ഒന്ന് മടിച്ചാലും പിന്നെ ഞാൻ എൻ്റെ സഹായവുമായി അവരുടെ അടുത്തെത്തും. 

പക്ഷെ അതിനു മുൻപെ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ കുഞ്ഞുങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ വരുമ്പോൾ പലതിലും ഞാൻ പരമ്പരാഗതമായ വ്യവസ്ഥകളും പ്രയോഗങ്ങളുമാണ് ഉപയോഗിക്കാറുള്ളത്. എനിക്ക് മൂന്നു കുട്ടികളാണുള്ളത് ഒരാൾക്ക് 10 വയസ്സായി മറ്റു രണ്ടുപേർക്കും 4. അതുകൊണ്ടു എൻ്റെ മറ്റു പല സുഹൃത്തുക്കളും കുഞ്ഞുങ്ങളെ നോക്കുന്ന കാര്യത്തിൽ പുസ്തകങ്ങൾ വായിക്കുകയും ഡോക്ടറുടെ ഉപദേശങ്ങൾ സ്വികരിക്കുകയും ഒക്കെ ചെയ്യുമ്പോൾ ഞാൻ ചെയ്യുന്നത് എൻ്റെ അമ്മയോടും മുത്തശ്ശിയോടുമൊക്കെ അവരുടെ അഭിപ്രായം ചോദിക്കാനാണ് പതിവ്. ഇത് ഒരിക്കലും എന്നെ തോല്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എൻ്റെ കുട്ടികൾക്ക് നല്ല പ്രതിരോധ ശേഷിയുണ്ട്, ഭക്ഷണ കാര്യങ്ങളിൽ മടിയൊന്നും കാണിക്കാറില്ല, എപ്പോഴും ഉത്സാഹത്തോടെയും ചുറുചുറുക്കോടെയും തന്നെയാണ് അവർ ഇരിക്കുന്നത് മാത്രമല്ല ഒരു വയസ്സിനു മുൻപെ തന്നെ പോട്ടി ട്രെയിനിങ്ങും കഴിഞ്ഞു കൂടിപ്പോയാൽ ഒരു വയസ്സും രണ്ടു മാസവും ആകുന്നതിനു മുൻപെ തന്നെ. 

ഞാൻ പറയാൻ പോകുന്ന ചില കാര്യങ്ങൾ നിങ്ങൾക്കു തമാശയായി തോന്നാം ചിലപ്പോൾ കുറച്ചു കുറഞ്ഞ കാര്യങ്ങളായും പക്ഷെ പറഞ്ഞു കഴിയുമ്പോൾ നിങ്ങൾക്കു മനസിലാകും കുട്ടിക്ക് ഒരു വയസാകുന്നതിനു മുൻപെ പോട്ടി ട്രെയിനിങ് നൽകുന്നത് എത്ര സ്വികാര്യമായ കാര്യമാണെന്ന്. നിങ്ങൾക്കു അലക്കാനുള്ള തുണികളുടെ എണ്ണം കുത്തനെ കുറയും, നിങ്ങൾക്കു ഡയപ്പേഴ്സിൽ അധികം പൈസ ചിലവഴിക്കേണ്ടി വരില്ല. നിങ്ങളുടെ വിരികളൊക്കെ വൃത്തിയായി തന്നെയിരിക്കും മാത്രമല്ല കുഞ്ഞിന് നാപ്പി റാഷസ് ഒന്നുമുണ്ടാകില്ല. അതുകൊണ്ടു ഇതാണ് ഞാൻ ചെയ്തത്.

പക്ഷെ അതിനു മുന്നെ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതായ കുറച്ചു കാര്യങ്ങളുണ്ട്. കുഞ്ഞിന് പോട്ടി ട്രെയിനിങ് നൽകുവാൻ ഒരുപാട് സമയമെടുക്കും പക്ഷെ അത് കഴിഞ്ഞാൽ പിന്നെ ഒന്നും ആലോചിക്കേണ്ട കാര്യമില്ല. ഈ കാര്യത്തിൽ കൂടുതൽ പ്രതിബന്ധതയും സാന്ദ്രതയും ആവശ്യമാണ്. ഇതിന്റെ ഇടയ്ക്കു മടുപ്പോ ഉദാസീനതയോ പാടില്ല. തെയ്യാറല്ലേ നിങ്ങൾ?

ഈ ക്രമം ആറു മാസത്തിൽ കൂടുതലുള്ള കുട്ടികൾക്കാണ് ഉത്തമം അല്ലെങ്കിൽ  കുഞ്ഞിന് എപ്പോൾ സ്വയം ഇരിക്കാൻ സാധിക്കുമോ അപ്പോൾ തൊട്ടു. ഞാനിതു പറയാൻ കാരണം ലക്ഷ്യങ്ങൾ ചിലപ്പോൾ ഒരേപോലെയായിരിക്കില്ല മാത്രമല്ല ഇതിൻറെ വ്യാപ്തി വളരെ വലുതുമാണ്. ഉദാഹരണത്തിന് എൻ്റെ മകൻ ഇരുന്നു തുടങ്ങിയത് അവന്റെ അഞ്ചാം മാസം മുതലാണ് എൻ്റെ പെണ്മക്കൾ ആണെങ്കിൽ ഏഴു മാസം ആയപ്പോൾ മുതൽ. അതുകൊണ്ടു നിങ്ങൾ ആദ്യം ശ്രെദ്ധിക്കേണ്ട കാര്യം ഈ സമയം അവർ ഏകദേശം എത്ര തവണ വിസർജിക്കും എന്നതാണ്. കൃത്യമായി ശ്രെദ്ധിക്കുമ്പോൾ മനസിലാകും ഇവർ മൂത്രമൊഴിക്കുന്നതു ഏകദേശം ഒരേ ഇടവേളയിൽ ആണെന്ന്. ഒന്നല്ലെങ്കിൽ എല്ലാ രണ്ടു മണിക്കൂർ അല്ലെങ്കിൽ മൂന്നു മണിക്കൂർ കുടുമ്പോഴൊക്കെ. 

ഇതു മനസിലാക്കി കഴിയുമ്പോൾ, നിങ്ങൾ പിന്നെ പ്രവർത്തിച്ചു തുടങ്ങണം. അതായതു കുഞ്ഞു രാവിലെ ഏഴു മണിക്ക് മൂത്രമൊഴിച്ചു കഴിഞ്ഞാൽ പിന്നെ അവന്റെ ഡയപ്പെർ മാറ്റുക എന്നിട്ടു ഒരു അലാറം അല്ലെങ്കിൽ റിമൈൻഡർ വെയ്ക്കുക. ഒൻപതു മണിയാകുമ്പോൾ കുഞ്ഞിനെ ബാത്‌റൂമിൽ കൊണ്ടുപോവുക പോട്ടി സീറ്റിൽ ഇരുത്തുക, സീറ്റ് നന്നായി മുറുകെ പിടിക്കുക, എന്നിട്ടു ഏതെങ്കിലും ഒരു ടാപ്പ് തുറക്കുക, അതായതു വെള്ളം ഒഴുകുന്ന ശബ്ദം കുഞ്ഞിന് മൂത്രമൊഴിക്കാനുള്ള വ്യഗ്രതയുണ്ടാക്കും - അതിപ്പോൾ കുട്ടിയായാലും മുതിർന്നൊരാളായാലും. ഇതു സ്ഥിതീകരിക്കുന്ന പഠനങ്ങൾ ഒന്നും ഇതുവരെയുണ്ടായിട്ടില്ല പക്ഷെ ഞാൻ നേരിട്ടു അറിഞ്ഞിട്ടുള്ളതാണ്. എനിക്ക് അത്യാവശ്യമായി ലേഡീസ് റൂം പോകേണ്ടി വരുമ്പോൾ അടുത്ത് ഒരു ഫൗണ്ടൈൻ ഉണ്ടെങ്കിൽ അത് എൻ്റെ വ്യഗ്രത കൂട്ടുകയേയുള്ളു.

കുറച്ചു നേരം കാത്തു നിൽക്കുക അപ്പോൾ അവൾക്കു മനസിലാകും. ആൺകുട്ടിയാണെങ്കിൽ ഈ അവസ്ഥയിൽ നമ്മൾ അവനെ എഴുന്നേൽപ്പിച്ചു നിർത്തേണ്ടി വരും. പോട്ടിയിൽ വെച്ച് ഇതു ബുദ്ധിമുട്ടാണെങ്കിൽ അവനെ ബാത്റൂമിലെ വെള്ളം പോകുന്ന സ്ഥലത്തേക്കു പിടിച്ചു നിർത്തിയാലും മതി. ശേഷം വെള്ളമൊഴിച്ചു കഴുകി കളയുക. 

ഇതേപോലെ തന്നെ മലവിസർജനത്തിനും ചെയ്യുക മൂത്രമൊഴിക്കുന്നതു നേരെയായതിനു ശേഷം അതായതു കുഞ്ഞു ബാത്‌റൂമിൽ കൊണ്ടുപോകുമ്പോഴും വെള്ളത്തിന്റെ ശബ്ദം കേൾക്കുമ്പോഴും പ്രതികരിച്ചു തുടങ്ങിയാൽ. കുഞ്ഞു എന്തൊക്കെ സാധനങ്ങൾ എപ്പോഴൊക്കെയാണ് കഴിക്കുന്നത് എന്ന് നിരീക്ഷിക്കുക. ചില ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ വയറ്റിൽ നിന്നും എപ്പോഴും അയഞ്ഞ രീതിയിൽ പോകുവാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് പാക്കറ്റ് ഭക്ഷണങ്ങൾ ദഹിക്കാൻ ഒരുപാട് സമയമെടുക്കുന്നു വീട്ടിൽ ഉണ്ടാക്കിയതാകട്ടെ ദഹന ക്രിയയെ എളുപ്പമുള്ളതാക്കുന്നു. ഇനിയിപ്പോൾ കുഞ്ഞിന് 6 - 7 മാസങ്ങൾ ഒക്കെ ആകുമ്പോഴെയ്ക്കും വിസർജനത്തിന്റെ ആവർത്തി രണ്ടു മൂന്നു തവണയായി കുറഞ്ഞു വരും, അല്ലെങ്കിൽ അതിലും കുറഞ്ഞു. ട്രെയിനിങ് തുടങ്ങുന്നതിനു മുൻപ് കുഞ്ഞിനെ ഒന്ന് ശ്രെദ്ധിക്കുക ശേഷം മുകളിലുള്ള അതെ ക്രെമത്തിൽ കാര്യങ്ങൾ ചെയ്യുക ഒരു വത്യാസം മാത്രം ഇവിടെ പൈപ്പ് തുറന്നിടേണ്ട ആവശ്യമില്ല. ഇതു സാധാരണ പോട്ടി ട്രെയിനിങ് പോലെ തന്നെയാണ്.

ട്രെയിനിങ് എളുപ്പമാക്കാനുള്ള വഴി എന്താണെന്നു വെച്ചാൽ ഇതു ചെയ്യുമ്പോൾ കുഞ്ഞിനോട് സംസാരിച്ചുകൊണ്ടിരിക്കുക എന്നതാണ്. ഈ രണ്ടു കാര്യത്തിന് ഒരേ വാക്ക് തന്നെ ഉപയോഗിക്കുക കുഞ്ഞിനോട്. അതുകൊണ്ടു ആദ്യത്തെ കുറച്ചു മാസം കുഞ്ഞിന്റെ പ്രതികരണമായിരിക്കും നിങ്ങളുടെ ട്രൈനിങ്ങിനോട് പിന്നെ ഒരു 9 - 10 മാസം ഒക്കെ ആകുമ്പോഴേക്കും കുഞ്ഞു പതുക്കെ സംസാരിച്ചു തുടങ്ങും. ഞാൻ സംസാരിക്കുന്നു എന്നതിൻറെ അർഥം മുഴുവനായി വാക്കുകൾ ഉപയോഗിക്കണം എന്നല്ല ചെറിയ ചെറിയ ശബ്ദങ്ങൾ ആണ് ഉപയോഗിക്കേണ്ടത് അതായതു 'അമ്മ, അച്ഛൻ, വെള്ളം, റ്റാറ്റാ മുതലായവ. നിങ്ങൾ ഒരേ വാക്കുകൾ തന്നെ ട്രെയിനിങ് കൊടുക്കുമ്പോൾ പറഞ്ഞുകൊണ്ടിരുന്നാൽ അത് കുഞ്ഞിന് ഒരു അറിയിപ്പാണ് ഇനി എന്ത് ചെയ്യണം എന്നതിൻറെ. കുഞ്ഞു പിന്നെ സംസാരിച്ചു തുടങ്ങുമ്പോൾ ഈ വാക്കും ഉണ്ടാകും അവരു സംസാരിക്കുന്നതിൻറെ കൂട്ടത്തിൽ. അതുകൊണ്ടു കുഞ്ഞിന് മലമൂത്രവിസർജനം നടത്തണം എന്ന് തോന്നുമ്പോൾ ഈ വാക്കുകൾ ആയിരിക്കും ഉപയോഗിക്കുന്നത് അപ്പോൾ നിങ്ങൾക്കു കാര്യം മനസിലാക്കാം. 

ചില എക്സ്ട്രാ ടിപ്‌സുകൾ: ഇതിനു സമയമെടുക്കും അതുകൊണ്ടു തന്നെ പ്രതീക്ഷ കൈവിടരുത് എളുപ്പത്തിൽ ഈ കാര്യം വിട്ടുകളയുകയും ചെയ്യരുത്. ക്ഷമയും സാന്ദ്രതയുമാണ് ഈ കാര്യത്തിന് ഏറ്റവും പ്രധാനമായി വേണ്ടത്. നിങ്ങൾ എല്ലാം ശെരിയായി ചെയ്താലും ചിലപ്പോൾ അപകടങ്ങൾ ഉണ്ടാകും എന്ന് കൂടി ഓർക്കുക കാരണം നിങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്നത് അത്രയും ചെറിയ ഒരു കുഞ്ഞിനെയാണ്. എനിക്കോർമ്മയുണ്ട് ഒരു ഹോട്ടലിൽ വെച്ച് എൻ്റെ മകൻ മൂത്രമൊഴിച്ചപ്പോൾ എനിക്ക് എത്ര ദേഷ്യം വന്നു എന്ന് (അപ്പോൾ ഡയപ്പെർ ഉണ്ടായിരുന്നില്ല, കാരണം എനിക്ക് അത്ര ഉറപ്പായിരുന്നു അവനു എന്നോട് പറയാൻ സാധിക്കും എന്നത്) മാത്രമല്ല അപ്പോൾ ഞാൻ അത്രയും അത്ഭുതപ്പെട്ടു അവനെ കൈകാര്യം ചെയ്യാൻ എന്തുകൊണ്ടാണ് ഇത്രയും ആയാസകരമാകുന്നത് എന്ന്.

ഇതു മനസ്സിലാക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു, ആ പ്രായത്തിൽ കുഞ്ഞിന് ഏറ്റവും ആശ്വാസകരമായ സ്ഥലം വീടാണ്. പുറത്തായിരിക്കുമ്പോൾ മറ്റു പല കാര്യങ്ങളും ചുറ്റുമുള്ളത് കൊണ്ട് അവൻറെ ശ്രെദ്ധ അത്രയേ ഉണ്ടാകു അതുകൊണ്ടു തന്നെ ഈ ഒരു കാര്യം ഓർത്തു വെയ്ക്കാൻ അവനു പറ്റണമെന്നില്ല, അതുകൊണ്ടു ഇതിനു വേണ്ടി തെയ്യാറായിരിക്കുക. അതുകൊണ്ടു പുറത്തു പോകുമ്പോൾ കുഞ്ഞിനെ ഡയപ്പേഴ്‌സ് ഇടിയിപ്പിക്കുന്നതാണ് എപ്പോഴും നല്ലതു. 

അത്രേയുള്ളു. ക്ഷമ സാന്ദ്രത പിന്നെ നിങ്ങളുടെ കുട്ടികൾ തരുന്ന സൂചനകൾ മനസിലാക്കാനുള്ള കഴിവ് ഇത്രയും മതി കുഞ്ഞിനെ ഒരു വയസ്സാകുമ്പോഴേക്കും  പോട്ടി ട്രെയിനിൻഡ് ആക്കുവാൻ. അപ്പോൾ ഓൾ ദി ബെസ്ററ് !

Translated by Durga Mohanakrishnan

loader