ഭർത്താവിന്റെ ‘അമ്മ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കു

എപ്പോഴെങ്കിലും ശ്രെദ്ധിച്ചിട്ടുണ്ടോ പെൺകുട്ടിയുടെ മാതാപിതാക്കൾ "അമ്മായിഅമ്മ പ്രശ്നങ്ങൾ " എന്ന് പറയുമ്പോൾ അതിൽ ഉൾപെടാറില്ല എന്നുള്ളത്? അങ്ങിനെയാണ് പാട്രിയാർകി എന്ന വ്യവസ്ഥ നില നില്കുന്നത്. മരുമകൾ ഒരു പുതിയ സ്ത്രീയുമായി പൊരുതണം, അവർ ഈ വ്യവസ്ഥയെ കുറേ കണ്ടിട്ടുള്ളവരാണ് അറിഞ്ഞിട്ടുള്ളവരും ആണ് പക്ഷെ എല്ലായിടത്തും ഒരുപോലെ ചിലപ്പോൾ മോശമായിരിക്കും.

സത്യം പറഞ്ഞാൽ ഇതൊരുതരം നേരത്തെ തന്നെ ഇല്ലാതാകുന്ന സർവ്വസാധാരണമായ സ്ഥിരസങ്കല്പമാണ്. പക്ഷെ ഇന്ത്യയിലെ മിക്ക ഭർത്തൃമാതാക്കളും കൈകാര്യം ചെയ്യുവാൻ വിഷമം പിടിച്ചവരാണ്. അവസ്ഥകൾ കൂടുതൽ പ്രശ്നം ആകുന്നതു നിങ്ങളുടെയും അവരുടെയും അഭിപ്രായങ്ങൾ ഒരുവിധം എല്ലാ കാര്യത്തിലും എതിർ ദിശയിൽ ആകുമ്പോഴാണ്. അവസ്ഥകൾ വഷളാകുന്നത് വളരെ അധികം കാര്യങ്ങളിൽ നിങ്ങൾ എതിർ അഭിപ്രായം പ്രകടിപ്പിക്കുകയും ഇത് വളരെയധികം നീണ്ടു പോകുന്ന വാദപ്രതിവാദങ്ങൾ ആകുമ്പോൾ കൂടിയാണ്. മിക്കപ്പോഴും നിങ്ങൾക്കുതന്നെ അറിയാം പ്രധാനപ്പെട്ട കാര്യങ്ങളിൽ അവർ എവിടെയാണ് നില്കുന്നത് എന്ന്, പക്ഷെ ഇത് ചിലപ്പോൾ നിങ്ങളുടെ വിവാഹം കഴിഞ്ഞു 10 വർഷമായി നിങ്ങൾക്കു കുട്ടികൾ ഒക്കെ ആയിട്ടായിരിക്കും.

പേടിക്കണ്ട, ഞങ്ങളുടെ അടുത്ത് സമയ പരീക്ഷിതമായ ഒരു പരിഹാരം ഇതിനുവേണ്ടിയുണ്ട് .

തിരിച്ചറിയുക:

ആളുകൾ എല്ലായിടത്തും ഒരേപോലെയാണ് മാത്രമല്ല അവരുടെ വ്യക്തിപരമായ ചുറ്റുപാടുകൾ എന്തൊക്കെ ആയിരുന്നു എന്നു മനസിലാക്കിയാൽ ഒരുപക്ഷെ അവരുടെ പ്രകൃതവും സ്വഭാവവും നിങ്ങൾക്കു മനസിലാക്കാൻ കഴിഞ്ഞേക്കും. അവരെ അറിയാൻ ശ്രേമിക്കു ഒരുപക്ഷെ നിങ്ങളുടെ ഭർത്താവിലുടെ, അല്ലെങ്കിൽ ഭർത്താവിന്റെ കൂടപ്പിറപ്പുകളുടെ അടുത്ത് നിന്ന് അതുമല്ലെങ്കിൽ അവരുടെ അടുത്ത് നിന്ന് തന്നെ. ഒരുപക്ഷെ അവരുടെ ജീവിതത്തിൽ ഉണ്ടായ അട്ടിമറികൾ, മാറ്റങ്ങൾ, വഴിത്തിരിവുകൾ ഒക്കെ ആയിരിക്കണം അവരുടെ ജീവിതത്തെ ഒരുപാടു സ്വാധിനിച്ചിട്ടുണ്ടാവുക.

ഉദാഹരണത്തിന്:

എപ്പോൾ എങ്ങിനെയാണ് അവർക്കു കുട്ടികൾ ഉണ്ടായതു? എന്തൊക്കെയായിരുന്നു അപ്പോഴത്തെ ചുറ്റുപാടുകൾ? എപ്പോഴെങ്കിലും അവർ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ?

പൈസ കുറവായിരുന്നപ്പോഴും ചുമതലകൾ കൂടിയപ്പോഴും അവർ അതിനെയൊക്കെ എങ്ങിനെയാണ് തരണം ചെയ്തത്?

അവരോടു അവരുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും പറ്റിയൊക്കെ ചോദിച്ചുനോക്കുക.

അവരുടെ ജീവിതത്തെ അറിയുവാൻ നിങ്ങൾ താല്പര്യം കാണിക്കുകയും അവരെ ദേഷ്യം പിടിപ്പിക്കാത്ത കാര്യങ്ങളിൽ ചെന്നു ചാടാതിരിക്കുകയും ചെയ്താൽ നിങ്ങളുടെ പകുതി പ്രശ്നങ്ങൾ തീരും.  

അവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ ഇതാ ഒരു ചെറിയ ടെസ്റ്റ്

1 അവർ നിങ്ങളെ അറിയാൻ സമയം കണ്ടെത്താറുണ്ടോ?

അവർ എപ്പോഴെങ്കിലും നിങ്ങളോടു ചോദിച്ചിട്ടുണ്ടോ നിങ്ങൾക്കു എന്താണ് കഴിക്കുവാൻ ഇഷ്ടം, അല്ലെങ്കിൽ നിങ്ങൾ കുട്ടി ആയിരുന്നപ്പോൾ എന്തായിരുന്നു ഏറ്റവും വലിയ ആഗ്രഹം എന്നൊക്കെ? നിങ്ങൾ എത്ര പാലാണ് കാപ്പിയിൽ എടുക്കുന്നത് എന്നു?

അതെ എങ്കിൽ -- അവർ നിങ്ങകളെ സ്നേഹിക്കുന്നു

അല്ലെങ്കിൽ -- അത്ര സ്നേഹിക്കുന്നില്ല

2 നിങ്ങളെ അവരുടെ മറ്റു പെണ്മക്കളായോ അതോ മരുമക്കൾ  ആയോ താരതമ്യം ചെയ്യാറുണ്ടോ?

അവർ എപ്പോഴെങ്കിലും നിങ്ങൾ കേൾക്കെ മറ്റുള്ളവരുടെ നന്മകളും പെരുമാറ്റരീതികളും പറയാറുണ്ടോ?

ഇല്ല -- നിങ്ങളെ ഇഷ്ടമാണ്

അതെ -- അത്ര ഇഷ്ടമല്ല എന്നു തോന്നുന്നു

3 അവർ നിങ്ങൾക്കു വേണ്ടി നില്കാറുണ്ടോ?

നിങ്ങൾ വീട്ടിലോ അല്ലെങ്കിൽ പുറത്തോ ആരിരിക്കുമ്പോൾ അവർ പറയാറുണ്ടോ നിങ്ങൾ നിങ്ങൾക്കു വേണ്ടി നിൽക്കുന്ന ഒരു സ്ത്രീയാണെന്നും നിങ്ങളുടെ അഭിപ്രായങ്ങൾ എപ്പോഴും മാനിക്കാറുണ്ട്‌ എന്നും?

അതെ --- നിങ്ങളെ ഇഷ്ടപെടുന്നു

അല്ല --- ഇഷ്ടപ്പെടുന്നില്ല എന്നു തോന്നുന്നു  

4 അവർ നിങ്ങളുടെ കുട്ടികളെ നോക്കാറുണ്ടോ?

നിങ്ങൾ കുട്ടികളെ നോക്കാൻ ഒരാളെ തിരയുമ്പോൾ അവരാണോ നിങ്ങളുടെ ആദ്യത്തെ ചോയ്സ്? അവർ നിങ്ങൾ കുട്ടികളെ നോക്കുന്ന രീതിയെ ബഹുമാനിക്കുകയും അവർ നോക്കുമ്പോൾ അതുപോലെയൊക്കെ ചെയ്യാറുമുണ്ടോ? നിങ്ങൾക്കു ദേഷ്യം വരാൻ സാധ്യതയുള്ള കുട്ടികൾ ചെയ്തതുമായ കാര്യങ്ങൾ നിങ്ങളുടെ അടുത്ത് നിന്ന് അവർ മറച്ചു വെക്കാറുണ്ടോ?

അതെ -- നിങ്ങളെ ഇഷ്ടപെടുന്നു

അല്ല -- അത്ര ഇഷ്ടപ്പെടുന്നില്ല

5 വിശേഷപ്പെട്ട സമയങ്ങളിൽ അവർ നിങ്ങളെ ഓർക്കാറുണ്ടോ?

നിങ്ങളെ വിളിച്ചു അവർ പറയാറുണ്ടോ ഇന്ന ഒരു വിശേഷപ്പെട്ട സമയത്തു അവർ നിങ്ങളെ പറ്റി ഓർത്തിരുന്നു എന്നത്? നിങ്ങൾ ആദ്യമായി തിരിച്ചു ജോലിക്കു പോയ ദിവസം അവർ ഓർക്കുന്നുണ്ടോ? നിങ്ങൾക്കു പനിയുണ്ടെങ്കിൽ അത് കുറഞ്ഞോ എന്നു വിളിച്ചു ചോദിക്കാറുണ്ടോ?

അതെ -- ഇഷ്ടമാണ്

അല്ല -- അത്ര ഇഷ്ടമല്ല

Translated by Durga Mohanakrishnan

loader