“മോൻ ഒരു പാട്ടു പാടിക്കേ ” ഇന്ത്യയിലുള്ള അച്ഛനമ്മമാർ പറയാൻ പാടില്ലാത്ത 7 കാര്യങ്ങൾ

"ഞാൻ അവളോട് പാടാൻ പറഞ്ഞു പക്ഷെ അവൾ അതിനു വഴങ്ങാതെ  പാടത്തെ തന്നെ ഇരുന്നു. അതിഥികൾ ഒക്കെ പോയ് കഴിഞ്ഞാൽ അവൾ സ്വയം പാടി തുടങ്ങും. ഒരു ദിവസം ഞാൻ അവളെ നന്നായി വഴക്കു  പറയുക തന്നെ ചെയ്തു. എന്നാലും അവൾ സമ്മതിക്കില്ല" ഇതാണ് ക്ഷുഭിതയായ ഒരു 'അമ്മ പറഞ്ഞത്.    

ശെരി ഇന്ത്യയിലുള്ള അച്ഛനമ്മമാർക്ക് മക്കളെ ഇഷ്ടമാണ് അതിൽ ഞാൻ തർക്കിക്കുനില്ല. പക്ഷെ ചിലപ്പോൾ അതിരു കടക്കുന്നത് പോലെ തോന്നും. അങ്ങിനെ സംഭവിക്കുമ്പോൾ കുട്ടികൾക്ക് തന്നെ ചിലപ്പോൾ ശ്വാസംമുട്ടും. കുട്ടിക്ക് അപ്പോൾ വീർപ്പുമുട്ടൽ ഉണ്ടാവുകയും അവന്റെയോ അവളുടെ അവസ്ഥ പറയാൻ പറ്റാതെ വരുകയും ചെയ്യും ഇത് ഒടുവിൽ അവരിൽ മോശമായ പെരുമാറ്റമുണ്ടാക്കും. 

മുകളിൽ പരാതി പറഞ്ഞിരിക്കുന്ന 'അമ്മ ഒരു വലിയ നീക്കം കൊണ്ട് തന്നെ അവരുടെ കുഞ്ഞിൽ അനാവശ്യമായ ഒരു ശക്തിയേറിയ രാഷ്ട്രിയവും, അച്ചടക്കപരമായ കുഴപ്പങ്ങളും, ഉൽഘണ്ഠയും കൊണ്ടുവന്നു. ഇതാ 7 തവണ ഇന്ത്യയിലുള്ള അച്ഛനമ്മമാർ കുഞ്ഞുങ്ങളെ നോക്കുന്ന കാര്യത്തിൽ ചെയ്ത തെറ്റുകൾ.

1 " ഒരു പാട്ടു പാടൂ മോനെ "

ഇത് ആദ്യമായി കേൾക്കുമ്പോൾ കുട്ടികൾക്ക് ഒരു അപരാധമായി ആണു തോന്നുക. ഇതൊരു അഭ്യര്‍ത്ഥന പോലെയാണെങ്കിലും അവർക്കിത് ഒരു കല്പനയായിട്ടാണ് തോന്നുക. കുട്ടികൾ എന്താണെങ്കിലും അത് അവതരിപ്പിക്കും, അവർക്കതു ഇഷ്ടവുമായിരിക്കും. പക്ഷെ അതു അവരെ സ്നേഹിക്കുന്ന അവരുടെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണു, അല്ലാതെ നിങ്ങളുടെ വീട്ടിൽ അല്ലാത്തവർക്കായിട്ടല്ല അല്ലെങ്കിൽ ആരെയാണോ കുട്ടികൾ കുടുംബമായി കരുത്ത് അവർക്കു വേണ്ടിയുമല്ല. 

കുട്ടിയെ ഒരു കാര്യത്തിനായി നിർബന്ധിക്കുമ്പോൾ ഓർക്കുക അതിന്റെ അനന്തര ഫലം നിങ്ങൾ ആഗ്രഹിക്കുന്നത് പോലെയായിരിക്കില്ല. 

നിങ്ങൾ ആദ്യം കുട്ടിയുടെ സമ്മതം വാങ്ങിയതിനു ശേഷം അതിഥികളോട് പറയുക കുട്ടി ഇതൊക്കെ ചെയ്തു കാണിക്കും എന്നത്. 

2 " അങ്കിൾ / മാമൻ എന്ന് വിളിക്കു

ന്യൂസിലും ടീവിയിലുമൊക്കെ ചൈൽഡ് മോളസ്‌റ്റേഷൻ വീട്ടിൽ നിന്നാണ് തുടങ്ങുന്നത് എന്നുള്ള വാർത്തകൾ വന്നിട്ടു കൂടി എന്തുകൊണ്ട് ഇന്ത്യയിലുള്ള അച്ഛനമ്മമാർ കുടുംബത്തിലുള്ളവർക്കു പകരം കൂട്ടുകാരെ തിരഞ്ഞെടുക്കുന്നു? വളരെ അടുത്തുള്ള കുടുംബത്തിലുള്ളവരെ ഒഴിച്ചു നിർത്തി ബാക്കി ആരെ കുടുംബമായി കാണണം എന്ന് കുട്ടി തീരുമാനിക്കട്ടെ. കുട്ടി ആരെ ഏറ്റവും അടുത്ത കുടുംബാംഗമായി കാണുന്നു എന്ന് നിങ്ങൾ ശ്രദ്ധിക്കുക.    

കുട്ടി ഒരാളുടെ അടുത്ത് നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചാൽ അതിന്റെ കാരണം എന്താണെന്നു കുട്ടിയോട് തന്നെ ചോദിക്കു, മറിച്ചു നിങ്ങളുടെ തീരുമാനങ്ങൾ കുട്ടിയുടെ മേൽ അടിച്ചേല്പിക്കാതിരിക്കു. 

3 "മോനെ നീ അവിടെ ഇരിക്ക് ഞാൻ ഇല്ലേ കൂടെ"

ഇന്ത്യയിലുള്ള അമ്മമാർക്ക് സ്നേഹം എപ്പോഴും വളരെ കൂടുതലാണ് അതിന്റെ പ്രകടനവും. കുഞ്ഞിന്റെ അടുത്തേക്ക് ഭക്ഷണം കൊണ്ടുവരുക, വാരി കൊടുക്കുക എന്നിട്ടു കുട്ടി ഇതൊക്കെ തന്നെ ചെയ്യാറാകുമ്പോൾ ഒക്കെ നിർത്തുക, നിങ്ങൾക്കു പരിചയമുണ്ടല്ലേ ? ഇവിടെ അച്ഛനമ്മമാർ കാണാൻ ശ്രെമിക്കാത്തതു എന്താണെന്നു വെച്ചാൽ കഴിച്ചു കഴിഞ്ഞു കുട്ടി അവിടെയൊക്കെ വൃത്തികേടാകുമ്പോൾ അവൻ അല്ലെങ്കിൽ അവൾ സ്വയം അതു വൃത്തിയാക്കും എന്നുള്ള വിശ്വാസമാണ്. അവർ സ്വയം എങ്ങിനെ അവരെ നോക്കണം എന്നു മനസിലാക്കി കഴിഞ്ഞാൽ പിന്നീട് ജീവിതത്തിൽ അവർക്കു അങ്ങിനെ തന്നെ മുന്നേറാൻ സാധിക്കും. 

4 "ഷർമ്മാജിയുടെ മകന് കൂടുതൽ മാർക്കുണ്ട്" 

മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ സാധാരണ നേരത്തെ തന്നെ തുടങ്ങുന്ന ഒരു കാര്യമാണ്. കുട്ടികൾ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അവരുടെ പൊക്കം തൂക്കം പ്രതികരണം ഒക്കെ മറ്റുള്ള കുട്ടികളുമായി മിക്ക അച്ഛനമ്മമാരും ഒത്തു നോക്കാറുണ്ട്. ഇതു കുട്ടികൾ വളരുന്നതിനനുസരിച്ചു കൂടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നു. കുട്ടികൾ അങ്ങിനെ സ്വയം കരുതും അവർ നല്ലതല്ല എന്നു. 

പക്ഷെ അച്ഛനമ്മമാർ കരുതുന്നത് പോലെ ഇതു കുട്ടികളെ കൂടുതൽ പെർഫോം ചെയ്യാൻ വേണ്ടി ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കില്ല. റിസേർച്ചുകൾ പറയുന്നത് നല്ല കാര്യങ്ങൾ പറയുന്നത് കുട്ടികളുടെ ഭാവിയെ നല്ലതാക്കും എന്നതാണ് മറിച്ചു സംഭവിച്ച എല്ലാ തോൽവികൾക്കും നിങ്ങൾ കുട്ടിയെ കുറ്റപ്പെടുത്തി കൊണ്ടിരിക്കാൻ പോവുകയാണെങ്കിൽ ഇങ്ങനെ ആയിരിക്കില്ല സംഭവിക്കുന്നത്. 

5 "ആളുകൾ എന്തു പറയും"

ഇന്ത്യയിലുള്ള അച്ഛനമ്മമാരുടെ എപ്പോഴുമുള്ള പേടിയാണ് മറ്റുള്ളവർ എന്തു കരുതും അല്ലെങ്കിൽ പറയും എന്നത്.

പയ്യന് കാർ ഇഷ്ടമല്ലെന്നോ ? ആളുകൾ എന്തു പറയും?

പെൺകുട്ടിക്ക് ഷോർട്സ് ഇഷ്ടമാണെന്നോ ? ആളുകൾ എന്തു കരുതും?

കുട്ടികൾ രണ്ടു വയസിനു താഴെ ആയിരിക്കുമ്പോൾ ആയിരിക്കും ഈ പരീക്ഷണത്തിലൂടെ കടന്നു പോകുന്നത്, ഇതു അവർക്കു 20 വയസ്സാകുമ്പോഴേക്കും  വലിയൊരു പ്രശ്നമാകും എന്നു വിശ്വസിക്കാതെ പറ്റില്ലാ. ഇതു അവരെ സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ അടിമയാകുവാനാണ് പഠിപ്പിക്കുന്നത്. 

6 "എനിക്ക് നന്നായി അറിയാം കാരണം ഞാൻ നിൻറെ അച്ഛൻ / 'അമ്മ ആണു"

കുട്ടികൾക്ക് പിന്നീട് അവരുടെ ഉപബോധമനസ്സിൽ തോന്നാൻ പോകുന്നത് അവർക്കു ഒന്നും അറിയില്ല എന്നായിരിക്കും. ഇതു കുഴപ്പമാണ് കാരണം കുട്ടികൾ ചിന്തിക്കാൻ തുടങ്ങും എല്ലാത്തിന്റെയും ഉത്തരം അവരുടെ അച്ഛനമ്മമാരുടെ കയ്യിലുണ്ടെന്നു. ഇതു കൊണ്ടെത്തിക്കുന്നത് കുട്ടിത്തപരമായ അന്വേഷണങ്ങളിലേക്കായിരിക്കും മാത്രമല്ല അതു നല്ലൊരു കാര്യവുമല്ല. 

7 "അവളൊരു പെൺകുട്ടിയല്ലേ..... സോറി പറ"

ലിംഗ സമത്വത്തിനു നിങ്ങൾക്കു വേണ്ടുവോളം താല്പര്യം ഇല്ലാതിരിക്കുമ്പോഴും, ഇന്ത്യയിലുള്ള അച്ഛനമ്മമാർ അങ്ങിനെ ഒരു സമത്വം വരാതിരിക്കാൻ വേണ്ടുവോളം ശ്രെമിക്കാറുണ്ട്. ഒരു ആൺകുട്ടി പെൺകുട്ടിയെ തള്ളിയിട്ടതിനു ശേഷം അവൾ ഒരു "പെൺകുട്ടി" ആയതുകൊണ്ട് ക്ഷമ ചോദിക്കുമ്പോൾ അവിടെ അവൻ പഠിക്കുന്നത് അവിടെ ഉദ്ദേശിക്കപ്പെടാത്ത ഒരു കാര്യമാണ്. ഇങ്ങനെയുള്ള കുട്ടികൾക്കാണ് വലുതാകുമ്പോൾ സമത്വവും ഫെമിനിസവും ഒക്കെ മനസിലാകാതെ വരുന്നത്. പകരം തുടരെ തുടരെ കുട്ടികളെ എല്ലാവരെയും സമമായി കാണുവാൻ പ്രേരിപ്പിക്കുകയാണ് വേണ്ടതു, അല്ലാതെ അവിടെ മറ്റൊരു കുട്ടിയെ അല്ലെങ്കിൽ പെൺകുട്ടിയെ ശക്തിയില്ലാത്തതായോ മൃദുലമായുള്ളതായോ കാണിക്കുകയല്ല വേണ്ടത്. 

Translated by Durga Mohanakrishnan

loader