പ്രിയപ്പെട്ട ഭർതൃ മാതാവിനു, നിങ്ങളുടെ ഗർഭിണിയായ മരുമകൾ നിങ്ങളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നത് ഇതാണ് !

സ്ത്രീകൾക്കു പ്രെഗ്നൻസി എന്നത് വളരെ വലിയൊരു കാര്യം ആണെന്ന് എടുത്തു പറയേണ്ടതില്ലല്ലൊ, അതിപ്പോൾ അവരുടെ ആദ്യത്തേതായാലും രണ്ടാമത്തെതായാലും. ഭർത്താവിന്റെ അമ്മയുടെ കൂടെ ജീവിക്കുന്ന ഏതൊരു ഗർഭിണിയായ സ്ത്രീയോട് ചോദിച്ചാലും അവർ പറയും അവർ ഇവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പ്രതീഷിക്കുന്നുണ്ട് എന്ന്. ഇത് സത്യമാണ് പ്രത്യേകിച്ച് അവർ ഈ സന്തോഷ വാർത്ത പറയാൻ പോകുമ്പോൾ. അവരുടെ പ്രതികരണത്തിന് ഇവിടെ പ്രാധാന്യമുണ്ട്, ബന്ധങ്ങൾ കൂടുതൽ സംഗീർണമാകും അതിലേക്കു ഒരു കുഞ്ഞു വന്നില്ലെങ്കിൽ.

മരുമകൾ ഈ വാർത്ത അറിയിക്കുമ്പോൾ അവർ അവരുടെ ഭർതൃ മാതാവിൽ നിന്നും പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് ഇതു ഈ അമ്മമാർ തന്നെ അവരുടെ രീതിയിൽ കാണിക്കുന്നതാണ് എപ്പോഴും നല്ലതു.

1 ഞാൻ ഒരുപാടു സന്തോഷത്തിലാണ്അ

ഭിനന്ദനവും മംഗളാശംസകളും ഒക്കെ നിങ്ങൾ എന്തായാലും അവർക്കു കൊടുക്കും എന്നാലും നിങ്ങളും ഈ കാര്യത്തിൽ ഒരുപാട് സന്തോഷവതിയായി എന്ന് കാണുമ്പോഴേ അവർക്കു തൃപ്തി വരുകയുള്ളു. അതായതു "എനിക്ക് കുഞ്ഞിനെ കാണാൻ കൊതിയാകുന്നു, സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയില്ല" മുതലായ കാര്യങ്ങൾ ഒക്കെ പറയുക. നിങ്ങളുടെ സന്തോഷം അതെ പോലെ തന്നെ ഈ അമ്മയ്ക്കും ഉള്ളത് കാണുമ്പോൾ നിങ്ങൾക്കതൊരു വലിയ ആശ്വാസമായിരിക്കും.

2 നീ വളരെ നല്ലൊരു അമ്മയായിരിക്കും

ഭർത്താവിന്റെ അമ്മയുടെ കൂടെ നിന്ന ഏതൊരു അമ്മയായ സ്ത്രീയോട് ചോദിച്ചാലും അവർ പറയും അവരുടെ ഭർതൃ മാതാവ് മകനെ പ്രസവിച്ചപ്പോൾ എങ്ങനെയായിരുന്നു അതുപോലെ തന്നെ നിങ്ങളും ആകണം എന്നായിരിക്കും അവർ പ്രതീക്ഷിക്കുന്നത് എന്ന്. പക്ഷെ ഇതിനു നേരെ വിപരീതമായി ആണ് സംഭവിക്കുന്നതെങ്കിൽ എത്ര നല്ലതാണു അല്ലെ? "നീയൊരു നല്ല അമ്മയായിരിക്കും" എന്ന് പറയുമ്പോൾ അത് അവരുടെ അപഹർഷത ബോധത്തെ ബാധിക്കുന്നുണ്ടാകും എന്നാലും അത്രെയെങ്കിലും അവർ അർഹിക്കുന്നുണ്ട്.

3 ഞാൻ എങ്ങിനെയാണ് സഹായിക്കേണ്ടത്?

വലിയ വയറും വികാരപരമായ പ്രശ്നങ്ങളും ഒക്കെ ആയി പ്രെഗ്നൻസി എന്നു പറയുന്നത് വലിയൊരു അനുഭവം തന്നെയാണ്. ഇവിടെ ഭർത്താവിന്റെ 'അമ്മ വലിയ ഭാവം നടിച്ചു നടക്കുകയോ എല്ലാ കാര്യത്തിലും തലയിടുന്ന ഒരാളായി നിൽക്കുകയോ ചെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളു. ഒരു ഗർഭിണിയായ സ്ത്രീയോട് നിങ്ങൾക്കു എന്ത് സഹായം ആണ് വേണ്ടത് എന്നു ചോദിച്ചാൽ അവരുടെ കണ്ണു നിറയും. ഇതിപ്പോൾ അവരുടെ ഭർതൃ മാതാവ് കൂടിയാണ് ചോദിച്ചതെങ്കിൽ അവർ സന്തോഷം കൊണ്ട് തുള്ളി ചാടും.

4 എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാൻ ഉണ്ടാകും

ഒരു സ്ത്രീ ഗർഭിണി ആയിരിക്കുമ്പോൾ എന്ത് ചെയ്തു കൊടുക്കാനും പലരും തെയ്യാറായിരിക്കും, പക്ഷെ എന്നാലും ആരാണ് ശരിക്കും ഉണ്ടാവുക? അവരുടെ ആഗ്രഹങ്ങൾ സാധിക്കാനും കുഞ്ഞിനുള്ള സാധനങ്ങൾ വാങ്ങുവാനും അവർക്കു സങ്കടം വരുമ്പോൾ സമാധാനിപ്പിക്കാനും അങ്ങിനെ ഗർഭിണിയായ സ്ത്രീകൾക്ക് പിന്തുണ വേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. നിങ്ങളുടെ ഭർത്താവിന്റെ 'അമ്മ ഇതൊക്കെ ചെയ്തു തരുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവതിയാണ്.

5 നിങ്ങളുടെ അമ്മയോടു വരാൻ ആവശ്യപ്പെടുന്നത്

ഇതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സ്വന്തം 'അമ്മ അടുത്തുണ്ടാകണം എന്നു ഗർഭിണിയായ ഏതൊരു സ്ത്രീയും ആഗ്രഹിക്കും. ഭർത്താവിന്റെ 'അമ്മ ഇതു പറയുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമുള്ളതാകുന്നു. അവർക്കു വേണ്ടത് ശ്രദ്ധയും സ്നേഹവും ഒക്കെയാണ് അതിപ്പോൾ രണ്ടമ്മമാരിൽ നിന്നും കിട്ടുന്നത് വളരെ നല്ലതല്ലേ.    

 

Translated by Durga Mohanakrishnan

loader