സിബിസ്ഇ vs ഐസിസ്ഇ vs ഐജിസിസ്ഇ vs ഐബി vs സ്റ്റേറ്റ് ബോർഡ്

ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു കരിക്കുലം തിരഞ്ഞെടുക്കുന്നതിനായി ഒരുപാട് ഓപ്ഷൻസുണ്ട്. നിങ്ങളുടെ കുട്ടികൾക്ക് ഏതു കരിക്കുലം ആണ് വേണ്ടത് എന്നതിനെ പറ്റി ഒരു തീരുമാനം എടുക്കാൻ വേണ്ടി നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കും, കാരണം എല്ലാം തികഞ്ഞ ഒന്ന് ഒരിക്കലുമുണ്ടാകില്ല. ഒരെണ്ണം തിരഞ്ഞെടുക്കുന്നതിൽ ഒരുപാട് അടിസ്ഥാനപരമായ കാര്യങ്ങളുണ്ട്. എന്താണ് നിങ്ങളുടെയും കുട്ടിയുടെയും അഭിലാഷം - ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തു പോയി പഠിക്കുന്നതാണോ, എപ്പോഴും പുറത്തും ഇന്ത്യയിലുമായി റീലൊക്കേറ്റ് ചെയ്യുന്ന ഒരു ജോലിയാണ് ആവശ്യമെങ്കിൽ, കുട്ടിക്ക് കലകളോട് ഒരു പ്രത്യേക വാസനയുണ്ടെങ്കിൽ, മാത്രമല്ല നിങ്ങൾക്കു സാമ്പത്തികപരമായി അത് വഹിക്കാൻ കഴിയുമെങ്കിൽ. താഴെ പറഞ്ഞിരിക്കുന്നവയാണ് ഇവയുടെ ചില വിശേഷണങ്ങൾ.

1 സിബിസ്ഇ (സെൻട്രൽ ബോർഡ് ഫോർ സെക്കൻഡറി എഡ്യൂക്കേഷൻ)

ഗുണങ്ങൾ:

സ്കൂളുകൾ ഒട്ടനവധിയുണ്ടാകും 

നിശ്ചയിക്കപ്പെട്ട നിലവാരത്തോടു കൂടിയ പുസ്തകങ്ങൾ 

കോളേജ് എൻട്രൻസ് എക്സാം സ്റ്റാൻഡേർഡിലുള്ള ടെക്സ്റ്റ് ബുക്കുകൾ 

പ്രൈവറ്റ് കുട്ടികളെയും മറ്റു നോൺ അഫിലിയേറ്റഡ് സ്കൂളിൽ നിന്നുമുള്ള കുട്ടികളെയും എക്സാം എഴുതാൻ അനുവദിക്കും.

കൂടുതൽ ഫോക്കസ് ഉള്ളത് കണക്കിലും സയൻസിലും ആയിരിക്കും ഭാഷയിൽ അത്ര ഉണ്ടാകില്ല 

ഇത് ഇന്ത്യയിൽ തന്നെ എപ്പോഴും മാറി താമസിച്ചു ഒരു സ്റ്റാൻഡേർഡ് കരിക്കുലം വേണ്ടവർക്കായിരിക്കും ഉചിതം 

എൻജിനീയറിങ്ങും മെഡിസിനും വേണ്ടവർക്ക് പറ്റിയത് 

ദോഷങ്ങൾ:

ഐസിസ്ഇ വെച്ച് നോക്കുമ്പോൾ കുറച്ചു വിഷയങ്ങൾ മാത്രമേ ഉള്ളു 

അപ്പ്രോച്ച് കൂടുതൽ തീയറിറ്റിക്കൽ ആണ് 

ഫോക്കസ് കൂടുതൽ മാത്സിലും സയൻസിലും ആണ് 

നിങ്ങൾ ഒരു സബ്ജെക്ടിനു പകരം ഒരു സ്ട്രീം ആണ് തിരഞ്ഞെടുക്കുന്നത് അതായതു സയൻസ് കോമേഴ്‌സ് ആർട്സ് ഒക്കെ.

2 ഐസിസ്ഇ (ഇന്ത്യൻ സർട്ടിഫിക്കറ്റ് ഫോർ സെക്കൻഡറി എഡ്യൂക്കേഷൻ)

ഗുണങ്ങൾ:

അവരുടെ രീതിയിലുള്ള ഏത് ടെക്സ്റ്റ് ബുക്ക് വേണമെങ്കിലും തിരഞ്ഞെടുക്കാം 

നോൺ അഫിലിയേറ്റഡ് സ്കൂളിൽ നിന്നുള്ളവരെ എക്സാം എഴുതാൻ അനുവദിക്കാറില്ല 

ഭാഷയിലും മാത്സിലും സയൻസിലും ഒരേപോലെയുള്ള ഫോക്കസ് 

തിരഞ്ഞെടുക്കാൻ വേണ്ടി ഒരുപാട് വിഷയങ്ങൾ ഉണ്ടാകും 

ഇതിൽ കൂടുതൽ അപ്പ്ലൈഡ്‌ ആയിട്ടുള്ള അറിവായിരിക്കും കാണാതെ പഠിക്കുന്നതിനേക്കാൾ കൂടുതൽ 

ദോഷങ്ങൾ:

സിബിസ്ഇ യെ കാളും പ്രാക്ടിക്കൽ ആയ പഠനമായിരിക്കും ഇവിടെ കൂടുതൽ

കരിക്കുലം കൂടുതൽ പാടുള്ളതും കൂടുതലുമാണ് 

വിഷയങ്ങളുടെ എണ്ണം വളരെ കൂടുതലാണ് 

3 ഐബി (ഇന്റർനാഷണൽ ബകലോറീറ്റ്)

ഗുണങ്ങൾ:

ഇത് ലോകമെങ്ങും അറിയപെടുന്നതാണ് 

ഇതിനു 3 സെക്ഷൻസാണ് ഉള്ളത്, പിവൈപി (പ്രൈമറി യേർസ് പ്രോഗ്രാം കെജി - 5th സ്റ്റാൻഡേർഡ്), എംവൈപി (മിഡ്‌ഡിൽ യേർസ് പ്രോഗ്രാം - 6th സ്റ്റാൻഡേർഡ്) പിന്നെ ഡിവൈപി (ഡിപ്ലോമ യേർസ് പ്രോഗ്രാം 11th - 12th സ്റ്റാൻഡേർഡ്)

ഇതിൽ പ്രെസ്ക്രൈബേഡ് ആയിട്ടുള്ള ടെക്സ്റ്റ് ബുക്ക്സ് ഒന്നും തന്നെയില്ല, പഠനത്തിൽ ഒരുപാട് സ്വാതന്ത്ര്യമുണ്ടാകും 

ഫോക്കസ് അനാലിറ്റിക്കൽ ആയിട്ടുള്ള സ്കിൽസ്, ഭാഷ, ആർട്സ്, ഹ്യൂമാനിറ്റീസ് ഇതിലൊക്കെ ആയിരിക്കും 

ഫോക്കസ് അപ്പ്ലൈഡ്‌ ആയിട്ടുള്ള അറിവിലായിരിക്കും മനഃപാഠമാക്കി പഠിക്കുന്നതിനേക്കാൾ 

ഡിപ്ലോമ പ്രോഗ്രാമിന്റെ കോർ, എക്സറ്റൻഡഡ്‌ എസ്സേ, ക്രീയേറ്റീവ്/ ആക്ഷൻ/ സർവീസ് പ്രൊജക്റ്റ് പിന്നെ തിയറി ഓഫ് നോളേജിലും ആയിരിക്കും.

ഡിവൈപി ലെവലിൽ വരുമ്പോൾ കുട്ടികൾക്ക് 6 ഗ്രൂപ്പിൽ നിന്നും ഡിപി കോറിൽ നിന്നും  ഒരു വിഷയം തിരഞ്ഞെടുക്കാം.

ഇത് കുട്ടികളെ പഠനത്തിന് വേണ്ടി പുറം രാജ്യത്തു അയക്കാൻ താല്പര്യമുള്ളവർക്ക് വേണ്ടിയും അച്ഛനമ്മമാർക്ക് വിദേശ രാജ്യത്തേക്ക് സ്ഥലം മാറ്റം ഉണ്ടാകാനും സാധ്യതയുള്ളപ്പോൾ എടുക്കുന്നതാണ്.

ദോഷങ്ങൾ:

ഇന്ത്യൻ വിദ്യാഭ്യാസത്തിലേക്കു ഒരു പുതിയ പ്രവേശനം 

ലോക്കൽ എൻട്രൻസ് എക്‌സാമിന്റെ പാറ്റെർനിൽ അല്ല വിഷയങ്ങൾ 

സിബിസ്ഇ ഐസിസ്ഇ സ്കൂളുകളേക്കാൾ ചെലവേറിയതാണ് 

എക്സ്ട്രാ കോച്ചിങ്ങിനു വേണ്ടി പ്രൈവറ്റ് ട്യൂഷൻ കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടായിരിക്കും 

പ്രൈവറ്റ് കുട്ടികൾക്ക് എക്സാം എഴുതാൻ സാധിക്കില്ല 

നല്ലൊരു ഉറക്കം ഏതൊരു കുട്ടിക്കും നന്നായി പെർഫോം ചെയ്യാൻ ആവശ്യമുള്ളതാണ് അതിനായി ഇതാ കുറച്ചു പുസ്തകങ്ങൾ 

4 ഐജിസിസ്ഇ (ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ)

ഗുണങ്ങൾ:

ക്ലാസ് 9 മുതൽ 10 വരെ ഇന്റർനാഷണൽ കരിക്കുലം

ഇത് 11 - 12 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഐബി കരിക്കുലത്തിന്റെ ഒരു തുടർച്ച തന്നെയാണ് 

തിരഞ്ഞെടുക്കാൻ കൂടുതൽ വിഷയങ്ങൾ 

അസ്സെസ്സ് ചെയ്യുന്നത് ചോദ്യ പരീക്ഷയുടെയും എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും 

അപ്ലിക്കേഷൻ ഓറിയന്റഡ് ആയിട്ടുള്ള കരിക്കുലം ആണ്.

ഇതിൽ എന്തായാലും തെരഞ്ഞെടുക്കേണ്ട കോർ ആയിട്ടുള്ള വിഷയങ്ങൾ ഉണ്ടായിരിക്കും പിന്നെ തിരഞ്ഞെടുക്കാൻ വേണ്ടി 5 ഗ്രൂപ്പ് വിഷയങ്ങളും (മാത്‍സ് ഗ്രൂപ്പ്, ലാംഗ്വേജ് ഗ്രൂപ്പ് മുതലായവ)

ഇത് വിദേശത്തേക്ക് സ്ഥലം മാറ്റം കിട്ടാൻ സാധ്യതയുള്ള അച്ഛനമ്മമാർ ഉണ്ടെങ്കിലോ അല്ലെങ്കിൽ കുട്ടിക്ക് ബിരുദം വിദശത്തു നിന്ന് എടുക്കാൻ വേണ്ടിയോ സ്വികരിക്കാവുന്നതാണ് 

ദോഷങ്ങൾ:

പ്രൈവറ്റ് ട്യൂഷൻ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കും 

സിബിസ്ഇ ഐസിസ്ഇ എന്നിവയെക്കാളും ചിലവായിരിക്കും 

5 സ്റ്റേറ്റ് ബോർഡ് 

ഗുണങ്ങൾ:

എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും അവരുടേതായ പ്രത്യേക കരിക്കുലം ആയിരിക്കും.

മറ്റെല്ലാ ബോർഡ്നേക്കാളും എളുപ്പമുള്ളതാണ്.

എല്ലാ തരം കുട്ടികളെയും ഉൾപെടുത്താൻ തക്ക രീതിയിലുള്ള ഒന്നാണ്.

പബ്ലിക് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനുള്ള അധിക സാധ്യത.

സ്പോർട്സ് പോലെയുള്ള മറ്റു താല്പര്യങ്ങൾ ഉള്ള കുട്ടികൾക്ക് പഠന ഭാരം കുറയ്ക്കുവാൻ വേണ്ടി പറ്റിയതാണ്.

ഐഐടി ജെഇഇ പോലെയുള്ള എൻട്രൻസ് പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുവാൻ കൂടുതൽ എൻട്രൻസ്ക് ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ പറ്റും.

ദോഷങ്ങൾ:

മറ്റു കരിക്കുലം വെച്ച് നോക്കുമ്പോൾ സിലബസ് അത്ര സമഗ്രമായിരിക്കില്ല 

ഇത് എൻട്രൻസ് പരീക്ഷകളിൽ കുഴപ്പം ചെയ്തേക്കാം 

പൊതുവെ കാണാപാഠം പഠിക്കുന്ന രീതിയാണ് 

അതാത് സംസഥാനങ്ങളിലെ ഭാഷ നിർബന്ധമാണ് പക്ഷെ ഇത് ഓരോരോ സംസ്ഥാനങ്ങളെ അനുസരിച്ചിരിക്കും.

പൊതുവെ പറഞ്ഞു കേട്ടിട്ടുള്ളത് മനുഷ്യന്മാർക്കു കൂടുതൽ തിരഞ്ഞെടുക്കാൻ ഉണ്ടാകുമ്പോൾ അവർ കൂടുതൽ സങ്കടത്തിൽ ആകും എന്നാണ്. ഇപ്പോൾ മാതാപിതാക്കൾക്കുള്ള ഏറ്റവും വലിയ വിഭ്രാന്തിയാണ് ഏത് കരികുലം എടുക്കും സ്കൂൾ എവിടെ ചേർക്കും എന്നൊക്കെ 100 ശതമാനം തൃപ്തരായവർ ഇവരിൽ വളരെ കുറവായിരിക്കും. പക്ഷെ നമ്മൾ ആദ്യം ചെയ്യേണ്ടത് ചുറ്റുമുള്ള വിജയിച്ചവരുടെ കഥകളെ കാണുക എന്നതാണ്. പക്ഷെ ആരെയാണ് നമ്മൾ വിജയിച്ചവരായി കാണേണ്ടത് ഏറ്റവും കൂടുതൽ പൈസ വാങ്ങുന്ന സ്കൂളിൽ പഠിച്ചു ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ കുട്ടിയെ ആണോ? അല്ലെങ്കിൽ ജീവിതത്തോട് ഏറ്റവും നല്ല മനസ്ഥിതി നേടിയവരെയോ -- എല്ലാവരും ഒന്ന് ആലോചിച്ചു നോക്കു.  

Translated by Durga Mohanakrishnan

loader