സിസേറിയൻ നിങ്ങളെയും കുഞ്ഞിനേയും ബാധിക്കുന്ന ഒന്നാണ്! ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് ഇതൊന്നു വായിച്ചു നോക്കുക.

Baby through C-section

ചിലർക്ക് മെഡിക്കൽ എമർജൻസി കാരണം സിസേറിയൻ ചെയ്യേണ്ടി വരുന്നു എന്നാൽ മറ്റു ചിലർ അത് സ്വയം തീരുമാനിക്കുന്നു. നിങ്ങൾ സിസേറിയൻ ഒരു എളുപ്പ വഴിയാണ് എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കുറച്ചു അപ്രതീക്ഷിതമായ കാര്യങ്ങൾക്കു വേണ്ടി തെയ്യാറായിക്കോളൂ. പല തീരുമാനങ്ങളും നിങ്ങൾ അറിവില്ലായിമ മൂലം ആയിരിക്കും എടുക്കുന്നത്. അതുകൊണ്ടു തന്നെ സിസേറിയൻ ആയിക്കോട്ടെ എന്ന് നിങ്ങൾ തലയാട്ടുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഒക്കെ ഒന്നറിഞ്ഞിരിക്കുക.

1 സിസേറിയൻ ഒരു മേജർ സർജറിയാണ്

ആ ഭാഗം മരവിച്ചു പോകുവാൻ വേണ്ടി നിങ്ങൾക്കു ജനറൽ അല്ലെങ്കിൽ ലോക്കൽ അനസ്‌തേഷ്യ നൽകും, നിങ്ങളുടെ ബിക്കിനി ലൈനിനു താഴെ 10 തൊട്ടു 20 സെന്റി മീറ്റർ ആഴത്തിൽ ആയിരിക്കും കീറുന്നത്. ഇതിനു ശേഷം ഒരു കതേറ്റർ സർജറി കൂടി ആവശ്യം ആയിരിക്കും യൂറിൻ പാസ് ചെയ്യുവാൻ വേണ്ടി മാത്രമല്ല നിങ്ങൾ ഒരുപാടു വേദനയിലും ആയിരിക്കും.

2 മരിക്കാനുള്ള സാധ്യത 5 ഇരട്ടി കൂടുതലാണ് സിസേറിയൻറെ കാര്യത്തിൽ

ടൈം മാഗസിൻ പ്രമുഖമാകി കാണിച്ചിരിക്കുന്നത് അടുത്തിടെ യുഎസ്സിൽ  സിസേറിയൻ വളരെയധികം വർധിച്ചിരിക്കുന്നു എന്നതാണ്. 2000 ൽ 100000 പ്രസവം നടന്നതിൽ 18 .8 മരണങ്ങൾ നടന്നു എന്നതാണ് നിരക്ക്. 2014 ൽ ഇതു 23 .8 എന്ന  നിരക്കിൽ വർധിച്ചു. ഇതു സെപ്സിസ് രക്തസ്രാവം മുതലായ പ്രശ്നങ്ങൾ കൊണ്ട് കൂടിയുമാണ് സംഭവിക്കുന്നത്.

3 ഭാവിയിലുള്ള പ്രസവത്തിൽ സംഭവിക്കാൻ പോകുന്ന അപകട സാദ്ധ്യതകൾ

സിസേറിയൻ നിങ്ങൾ ചെയ്യുമ്പോൾ പിന്നീടുള്ള പ്രസവങ്ങൾ സംഗീർണ്ണമാകാൻ സാധ്യതയുണ്ട്. ഗർഭപാത്രത്തിൽ മുറിവ്, പ്ലാസെന്റ പെർവിയ, ഇവിടെ നിങ്ങളുടെ പ്ലാസെന്റ സെർവിക്സിനെ കവർ ചെയ്യുന്നു, പിന്നെ സംഭവിക്കാൻ സാധ്യതയുള്ളത് പ്ലാസെന്റ അക്ക്രറ്റ അല്ലെങ്കിൽ അബ്നോർമൽ പ്ലാസെന്റൽ അറ്റാച്മെൻറ് ഒക്കെയാണ്.

4 നിങ്ങൾക്കു സുഖപ്പെടുവാൻ സമയമെടുക്കും

സർജറി ആണ് ഇതിലെ ബുദ്ധിമുട്ടുള്ള കാര്യം എന്ന് നിങ്ങൾ കരുതിയാൽ തെറ്റി  ഇതിൽ നിന്നും സുഖം പ്രാപിക്കുവാൻ വേണ്ടി കാത്തിരിക്കൂ. സിസേറിയനിൽ നിന്നും സുഖപ്പെടുന്ന കാര്യം വേദന നിറഞ്ഞതായിരിക്കും. ഏതൊരു അമ്മയോട് ചോദിച്ചാലും അവർ ഒരിക്കലും പറയില്ല ഇതു വളരെ സുഖകരമായ ഒരു അനുഭവം ആയിരുന്നു എന്ന്. വേദനിക്കുന്ന മുറിവുണ്ടാകും നിങ്ങൾ വിസർജിക്കുമ്പോൾ നന്നായി വേദനിക്കും ഇൻഫെക്ഷൻ, പസ്സ്‌ ഒക്കെയുണ്ടാകും മാത്രമല്ല കൂടെ ഹെവി ബ്ളീഡിങ്ങും ഇതു തികച്ചും സർജറിയുടെ ഫലമായി ഉണ്ടാകുന്ന ഒരു അനാവശ്യമായ കാര്യമാണ്. ഇതിൽ നിന്നുമുള്ള സുഖപ്പെടൽ വേദനാജനകവും സമയമെടുക്കുന്നതും ആയിരിക്കും.

5 ഇരട്ട കുട്ടികൾ ആണെങ്കിൽ ചിലപ്പോൾ സിസേറിയൻ വേണ്ടിവരും

ഇരട്ട കുട്ടികൾ ഉണ്ടാകാൻ പോകുന്ന അമ്മമാർക്കു ചിലപ്പോൾ സിസേറിയൻ ചെയ്യേണ്ടി വരും, കാരണം ഒരു വജൈനൽ ബെർത്തിനു വേണ്ടിയുള്ള പ്രെഷർ  എടുക്കുവാൻ കുഞ്ഞുങ്ങൾക്കു ചിലപ്പോൾ പറ്റില്ല, അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള കുഴപ്പം കൊണ്ട് സിസേറിയൻ ചെയ്യേണ്ടി വരും, അപ്പോൾ പെട്ടന്നുള്ള ഡെലിവറി ആവശ്യമായിരിക്കും. അതല്ലാതെ കുഞ്ഞിന്റെ പൊസിഷൻ, അബ്നോർമൽ ആയിട്ടുള്ള ഹാർട്ട് ബീറ്റ്, ഇൻസഫിഷ്യന്റ് ഫ്‌ല്യൂയിഡ്, അല്ലെങ്കിൽ ലേബർ വേണ്ട രീതിയിൽ നിങ്ങാത്തതായിരിക്കാം കുഴപ്പം, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരിക്കാം സിസേറിയൻ വേണ്ടി വരുന്നത്.

6  സിസേറിയൻ ചെയ്യുമ്പോൾ അതിനർത്ഥം നിങ്ങൾ വീണ്ടും സിസേറിയൻ തന്നെ ചെയ്യേണ്ടി വരും എന്നല്ല

ചില സ്ത്രീകൾ കരുതുന്നത് ആദ്യത്തെ കുട്ടി സിസേറിയൻ വഴി ജനിക്കുമ്പോൾ പിന്നീടുണ്ടാകുന്ന പ്രസവവും സിസേറിയൻ തന്നെ ആയിരിക്കണം എന്നായിരിക്കും. പക്ഷെ ഇതു സത്യമല്ല. മെഡിക്കൽ കാരണങ്ങൾ മൂലം ആദ്യത്തെ പ്രസവം സിസേറിയൻ വഴി ആകുമ്പോൾ പിന്നീടുണ്ടാകുന്നതും സിസേറിയൻ വഴി തന്നെ ആയിരിക്കാം ചിലപ്പോൾ. പക്ഷെ സിസേറിയനു ശേഷം നാച്ചുറൽ ബെർത്ത് നടത്തിയവരും ഉണ്ട്. വിബിഎസി എന്ന് കേട്ടിട്ടുണ്ടോ?

7 സിസേറിയൻ വഴി ജനിക്കുന്ന കുട്ടികൾക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്

 

സിസേറിയൻ വഴി ജനിച്ച മിക്ക കുട്ടികൾക്കും ജനിച്ച ഉടനെ തന്നെ ശ്വസിക്കാൻ എക്സ്ട്രാ സപ്പോർട്ട് ആവശ്യമായി വരും. അവർ വജൈനൽ കനാലിലൂടെയല്ല വരുന്നത് അതുകൊണ്ടു തന്നെ ഉടനെ തന്നെ അവർ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തേയ്ക്കു വരുമ്പോൾ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുണ്ടാകുവാൻ സാധ്യത വളരെ കൂടുതലാണ്.  

 

Translated by Durga Mohanakrishnan

loader