സിസേറിയനോ അതോ നാച്ചുറൽ ബെർത്തോ, കുഞ്ഞിന് സുരക്ഷിതം !

കുട്ടികളുടെ ആരോഗ്യത്തിനെ സംബന്ധിച്ചു നമ്മുടെ എപ്പോഴുമുള്ള സംശയമാണ് ഒരു കുഞ്ഞിനെ ആരോഗ്യവാൻ അല്ലെങ്കിൽ ആരോഗ്യവതി ആകുന്നതു സിസേറിയൻ ജനനം ആണോ അതോ മറിച്ചു നാച്ചുറൽ ഡെലിവറി ആണോ എന്നത്. നമുക്ക് ആദ്യം ഈ കാര്യത്തിനെ ഇങ്ങനെ വിശദീകരികാം, മരുന്നുകൾ വരുന്നതിനു മുൻപേ, മറ്റു സാങ്കേതിക വിദ്യകളും ഗൈനെക്കോളജിസ്റ്റുകളും വരുന്നതിനു മുൻപേ, ജനനം എന്ന പ്രക്രിയ പൂർണമായും നാച്ചുറൽ ആയിരുന്നു, അതായതു അമ്മമാരുടെ യോനിയിൽ കൂടി തന്നെ ആയിരുന്നു കുഞ്ഞുങ്ങളുടെ ജനനം. വളരെ അടുത്താണ് സിസേറിയൻ എന്ന സൗകര്യം ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും കൂടുതലായി കാണപ്പെട്ടു തുടങ്ങിയത്. സിസേറിയൻ എന്ന ചോയ്സ് ചിലപ്പോൾ അമ്മയുടേതാകാം അതോ ഡോക്ടറുടെയോ ആകാം ( സുരക്ഷിതമായ ഡെലിവെറിക്ക് വേണ്ടി ), പക്ഷെ നമുക്കു തീർച്ചപ്പെടുത്താൻ കഴിയില്ല. ഒരു കാര്യം മാത്രം തീർത്തും ഉറപ്പായിട്ടു പറയാൻ കഴിയും അമ്മയുടെ യോനിയിൽ നിന്നും ജനിച്ച കുട്ടികൾ ആണ് മറ്റു സിസേറിയൻ കുട്ടികളെക്കാൾ എന്തുകൊണ്ടും ആരോഗ്യവാന്മാർ എന്നത് .കാരണങ്ങൾ താഴെ പറയുന്നവയാണ് :

1 പ്രസവ സമയമുള്ള അപകട സാദ്ധ്യതകൾ

    ഒരു സിസേറിയൻ സർജറി മറ്റേതു സര്ജറിയും പോലെ ഒരു അപകട സാധ്യതയോടു   കൂടിയാണ് വരുന്നത്. അതിൽ ഒരു സാധ്യത എന്താണെന്നു വെച്ചാൽ സർജിക്കൽ ഇൻസ്ട്രുമെന്റസ് കൊണ്ട് കുഞ്ഞുങ്ങൾക്കു മുറിവേല്‌കാം എന്നതാണ്.

2  ജന്മനാ ലഭിക്കുന്ന പ്രതിരോധ ശേഷി.

    നാച്ചുറൽ ഡെലിവെറിയുടെ സമയത്തു അമ്മയുടെ ബർത്ത് കനാലിലൂടെ ഒരു കുഞ്ഞു 

    പാസ് ചെയ്യുമ്പോൾ, അതു ബാക്റ്റീരിയസിനെ പിക്ക് ചെയ്യുന്നു, ഇത് കുഞ്ഞുങ്ങളുടെ  

     പ്രതിരോധ ശേഷിയെ വളരെ അധികം സഹായിക്കുന്നു. പ്രസവ കാലങ്ങളിൽ 

  ലാക്ടോബസില്സ് എന്ന് പേരുള്ള  ഈ ബാക്റ്റീരിയയുടെ എണ്ണം കൂടുന്നു, ഈ ബാക്ടീരിയ കുഞ്ഞിന് പാല് ദഹിക്കുന്നതിനായി സഹായിക്കുന്നു. ഇത് വെറുമൊരു ഉദാഹരണം മാത്രം ആണ്. ഇങ്ങനെ ഒട്ടനവധി ബാക്ടീരിയ കുഞ്ഞുങ്ങളുടെ പ്രതിരോധ ശേഷിക്കുവേണ്ടി സഹായിക്കുന്നു, ഈ ഒരു കഴിവു സിസേറിയൻ വഴി   ജനിച്ച കുഞ്ഞുങ്ങൾക്കു  ലഭിക്കുന്നില്ല. പല പല സ്റ്റഡീസും കുഞ്ഞുങ്ങളില് ഈ ഗട്ട് ബാക്റ്റീരിയസും അവ ഇല്ലാത്തതു മൂലം കുഞ്ഞുങ്ങൾക്കു വരുന്ന ആസ്ത്മ, ഒബീസിറ്റി,സീലിയാക് മുതലായ രോഗങ്ങളും സ്ഥിതീകരിക്കുന്നു.

3 ശ്വാസ തടസം 

   പ്രസവ സമയത്തു ഒരു സ്ത്രീ കോണ്ട്രാക്ഷൻസിലൂടെ കടന്നു പോകുമ്പോൾ അതു കുഞ്ഞിന്റെ ശ്വാസ കോശത്തിന്റെ വികസനത്തിനായി സഹായിക്കുന്നു, ഈ കാരണം വെച്ച് കൊണ്ട് നമുക്കു പറയാൻ സാധിക്കും ഒരു സ്ത്രീ സിസേറിയൻ വഴി പ്രസവിക്കുമ്പോൾ അവർക്കു കോണ്ട്രാക്ഷൻസ് ഉണ്ടാവുന്നില്ല അപ്പോൾ ഒരു കുഞ്ഞിന്റെ ശ്വാസ കോശത്തിനെ ഇത് എങ്ങിനെ സഹായിക്കും.

4 വൈകിയുള്ള സ്കിൻ ടു സ്കിൻ കോണ്ടാക്ട് 

  നമുക്കാർക്കും സംശയം ഇല്ലാത്ത കാര്യം ആണ് അമ്മയുമായുള്ള അടുപ്പം കുഞ്ഞു നന്നായിരിക്കുന്നതിനു വേണ്ടി വളരെ പ്രധാനമാണെന്ന്. ഒരു 'അമ്മ തന്റെ കുഞ്ഞിനെ അടുത്ത് പിടിക്കുമ്പോൾ അതു ഹാർട്ട് ബീറ്റും ശ്വാസവും സ്റ്റെബിലൈസ് ചെയ്തു കൊണ്ട്  കുഞ്ഞിന്റെ സ്ട്രെസ് കുറക്കുന്നതിനായി വളരെയധികം സഹായിക്കുന്നു ( അതെ കുഞ്ഞുങ്ങൾ സ്ട്രെസ്സ്ഡ് ആയിരിക്കും, കാരണം അവർ തികച്ചും വെത്യസ്തമായ ഒരു പരിസ്ഥിതിയിലേക്കാണ് വരുന്നത് ) അമ്മയും കുഞ്ഞുമായി സ്കിൻ ടു സ്കിൻ കോണ്ടാക്ട് വരുമ്പോൾ അതു അമ്മയിലെ ഓസ്യ്റ്റസിന്റെയും എൻഡോർഫിൻസിന്റെയും അളവ് കൂടുന്നു ഇത് അമ്മയുടെ ഉള്ളിലെ മാതൃത്വം എന്ന വികാരത്തിനെ ഉണർത്താൻ  സഹായിക്കുന്നു. വളരെ പ്രധാനമായി ഇത് കുഞ്ഞിന്റെ അഡ്രെണലിന്റെ ലെവൽ കൂട്ടുന്നു, ഇത് കാരണം കുഞ്ഞു ജഗ്രതയിൽ ആകുന്നു അപ്പോൾ മുലപ്പാൽ സ്വയം കണ്ടുപിടിച്ചു കുടിക്കാൻ കുഞ്ഞിന് കഴിയുന്നു. ഒരു കുഞ്ഞു സിസേറിയൻ വഴി ജനിക്കുകയാണെങ്കിൽ ഈ പറഞ്ഞ കഴിവുകൾ  ഒക്കെ വൈകിയോ അല്ലെങ്കിൽ ചിലപ്പോൾ തീരെ തന്നെ ഒരു കുഞ്ഞിൽ കണ്ടെന്നു വരില്ല. 

5  മുലപ്പാൽ കൊടുക്കാൻ വൈകിപോകുന്നത് 

   മിക്ക അവസരങ്ങളിലും സിസേറിയൻ വഴി ജനിക്കുന്ന കുട്ടികളെ ജനിച്ചയുടൻ ന്യൂബോൺ നഴ്സറികളിൽ കുറെ അധികം മണിക്കൂർ ഒബ്സെർവഷനിൽ വെക്കാറാണ് പതിവ്, മാത്രമല്ല ഓപ്പറേഷൻ മൂലം അമ്മമാർകു മരുന്ന് കഴിക്കേണ്ടി വരുന്നു ഇതുമൂലം 

 മുലപ്പാൽ കൊടുക്കാൻ ഒന്നോ രണ്ടോ ദിവസം വൈകും. നാച്ചുറൽ ബർത്ത് സംബന്ധിച്ചു ഈ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല ജനിച്ച ഉടൻ തന്നെ കുട്ടികൾക്ക് മുലപ്പാൽ കൊടുകാം. 

6  ബുദ്ധി വളർച്ച  

       പൂർണമായും തെളിയിക്കപെട്ടതല്ലെങ്കിലും Yale യൂണിവേഴ്സിറ്റിയിൽ നടത്തിയ സ്റ്റഡി പറയുന്നത് നാച്ചുറൽ ബെർത്തിലൂടെ ജനിച്ച കുട്ടികൾക്കായിരിക്കും IQ കൂടുതൽ              ഉള്ളത് എന്നാണ്. ഇതിനു കാരണമായി കാണിക്കുന്നത് നാച്ചുറൽ ബർത്ത് സമയത്തു UCP2 എന്ന protein ഉദ്‌പാദനം സിസേറിയൻ ബെർത്തിനെകാളും കൂടുതൽ ആണ്           എന്നതാണ്. ഈ protein മൂലം കുട്ടികളുടെ തലച്ചോറിലെ intelligence അവര് വളരുംതോറും  വികസിക്കുന്നു.

Translated by: Durga Mohanakrishnan

loader