കുഞ്ഞിന് മുല കൊടുക്കുന്ന അമ്മമാർ ശ്രെദ്ധിക്കാൻ – ഈ ചെറിയ തെറ്റുകൾ പിന്നീട് വലിയ അപകടങ്ങൾ വരുത്തിവെക്കാൻ സാധ്യതയുണ്ട് !

മുലയൂട്ടുന്നതാകാം ഈ ലോകത്തിലെ ഏറ്റവും പ്രകൃതിദത്തമായ കാര്യം, പക്ഷെ അത് കേൾക്കുന്നത് പോലെ അത്ര എളുപ്പമല്ല. മുലപ്പാൽ ശരീരത്തിൽ നിന്നും ഉണ്ടാകുന്നതിൽ കുഞ്ഞും ബ്രെസ്റ്റുകളും ഒഴിച്ച് മറ്റു പല ഘടകങ്ങളുമുണ്ട്. കുഞ്ഞിന് ബ്രെസ്റ് പിടിക്കാൻ കിട്ടുന്നത് മുതൽ പാല് കിട്ടുന്നത് വരെ നമ്മൾ ശ്രെദ്ധിക്കേണ്ടതായ പല കാര്യങ്ങളുമുണ്ട്.

എന്തായാലും മുല കൊടുക്കുന്നതിനിടയിൽ എന്തെങ്കിലും കുഴപ്പം നിങ്ങൾ ശ്രേദ്ധിച്ചാൽ, അത് ചിലപ്പോൾ നിങ്ങൾ അറിയാതെ ചെയ്ത എന്തെങ്കിലും ചെറിയ തെറ്റുമൂലം ആയിരിക്കും, ഇതു നിങ്ങളുടെ അറിവില്ലാതെയും ഉണ്ടാവാം. താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രെദ്ധിക്കുക.

1 കുഞ്ഞിനെ ബ്രെസ്റ് പിടിക്കാൻ ശീലിപ്പിക്കുന്നതു

ഇതാണ് ഇപ്പോൾ മിക്ക അമ്മമാരും നേരിടുന്ന ഒരു പ്രശനം. കുഞ്ഞിനെ ഇതു നല്ലപോലെ ശീലിപ്പിക്കാതിരുന്നാൽ പിന്നീടത് കുഴപ്പമായേക്കാം ഇതുമൂലം നിങ്ങളുടെ പാൽ കുറഞ്ഞു പോയി എന്നും വരാം. ഈ ഒരു കാര്യം പാല് കൊടുക്കുമ്പോൾ നിങ്ങൾക്കു വേദന കുറയാനും പാല് നന്നായി വരുവാനും വേണ്ടി സഹായിക്കുന്നു.

2 മുലപ്പാൽ നിങ്ങൾ തന്നെ പമ്പ്‌ ചെയ്യാത്തത്

നിങ്ങൾ ഇതു ചെയ്യാതെ വരുമ്പോൾ ബ്രെസ്റ് നിറയുകയും അതിലൂടെ വെള്ളം പോലെയുള്ള "feedback inhibitor of lactation " എന്ന ഒരു പ്രോട്ടീൻ രൂപപെടുവാനും  സാധ്യതയുണ്ട്. ഇതു പുറത്തേക്കു കളയാതെ വരുമ്പോൾ പാലിന്റെ ഓവർ സപ്ലൈ പെട്ടന്ന് തന്നെ അണ്ടർ സപ്ലൈ ആകുന്നു നിങ്ങൾ തിരിച്ചറിയുന്നതിനു മുൻപ് തന്നെ. അതുകൊണ്ടു ബ്രെസ്റ്റുകൾ തന്നെ ഒരു സിഗ്നൽ തരാൻ വേണ്ടി കാത്തു നില്കാതെ ഇതു ഉടൻ തന്നെ ചെയ്യണം. ചില സ്ത്രീകൾക്ക് ബ്രെസ്റ് ഫുൾ ആയിരിക്കുന്ന ഫീലിംഗ് ചിലപ്പോൾ ഞൊടിയിടയിൽ തന്നെ മാറി പോകും. എന്നാലും ബ്രെസ്റ് ഫുൾ ആകുന്നതു വരെ ഇതിനു വേണ്ടി കാത്തിരിക്കാതിരിക്കു.

3 കുഞ്ഞിനെ കുറേ നേരം ഉറങ്ങാൻ അനുവദിക്കുക

കുഞ്ഞുങ്ങൾ പകൽ മുഴുവൻ കിടന്നുറങ്ങും നമ്മൾ അമ്മമാർക്കു അത് കാണുന്നതിലും ആനന്ദം മറ്റൊന്നുമില്ല. കുഞ്ഞിന് കുറേ നേരം നല്ല ഉറക്കം കിട്ടുമെങ്കിലും ഇതു നമ്മുടെ പാലിന്റെ ഉല്പാദനത്തിനെ ബാധിക്കുന്നു. അതുകൊണ്ടു തന്നെ നിങ്ങൾ കുഞ്ഞിനെ ഓരോ 3 മണിക്കൂർ കൂടുമ്പോൾ വിളിച്ചുണർത്തി പാല് കൊടുക്കുക, ഇതു നിങ്ങളുടെ പാലിന്റെ ഉത്പാദനത്തെ ക്രമമായി നിലനിർത്തുകയും കുഞ്ഞിന് ആരോഗ്യവും സൗഖ്യവും ഉറപ്പു വരുത്തുകയും ചെയ്യും. ഉറക്കത്തിലുള്ള ഒരു കുഞ്ഞിനെ കൊണ്ട് ഇതു ചെയ്യിപ്പിക്കുവാൻ ബുദ്ധിമുട്ടായിരിക്കും എന്നാലും ഡയപ്പെർ മാറ്റുമ്പോൾ ശ്രെമിക്കാവുന്നതാണ്, അല്ലെങ്കിൽ കുഞ്ഞുമായി ഒന്ന് നടക്കാനിറങ്ങുക, കളിക്കുക കൂടെ നിങ്ങൾക്കു നഴ്സിങ്ങും ഒന്നും ശ്രെമിച്ചു നോക്കാവുന്നതാണ്.

4 രാത്രികളിൽ പാല് കൊടുക്കാതിരിക്കുന്നതു

മിക്ക അമ്മമാരും കുഞ്ഞിനെ പകൽ മുഴുവൻ നോക്കി ക്ഷീണിച്ചിട്ടുണ്ടാകും അതുകൊണ്ടു തന്നെ കുഞ്ഞിനെ രാത്രി നോക്കേണ്ടത് അച്ഛന്റെ കടമയാണ്. പക്ഷെ രാത്രി മുഴുവൻ പാലു കൊടുക്കാതിരുന്നാൽ പാലു അധികം ഉല്പാദിപ്പിക്കുന്നത് കാരണം ശരീരത്തിന് ഇതിന്റെ സിഗ്നലുകൾ കിട്ടും ഇതു പിന്നീട് പാലു ഉണ്ടാക്കുന്നതിനെ കുറയ്ക്കും. ഇതു മറികടക്കാൻ ആകെയുള്ളൊരു മാർഗം രാവിലെ കുഞ്ഞു കുടിക്കുന്ന അത്ര മുലപ്പാൽ തന്നെ ഒരു ബോട്ടിലിൽ പമ്പ്‌ ചെയ്തു വെക്കുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്കു റസ്റ്റ് കിട്ടുകയും കുഞ്ഞിന് ആവശ്യമുള്ളപ്പോൾ പാലു കിട്ടുകയും ചെയ്യുന്നു. നേരത്തെ ഉറങ്ങാൻ കിടക്കുന്നതും പിന്നീടുള്ള ഉറക്കമില്ലാതെ ഇടവേളകളിൽ ഉണർന്നിരിക്കാൻ സഹായിക്കുന്നു.

5 ഭക്ഷണം ആവശ്യാനുസരണം കഴിക്കാതിരിക്കുന്നതു

നല്ല രീതിയിൽ ഭക്ഷണം കഴിക്കാതിരുന്നാൽ അത് നിങ്ങളുടെ പാലിന്റെ ഉത്പാദനത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. കുഞ്ഞിനെ നോക്കുന്നതിൽ നിങ്ങളുടെ ഒരുപാട് സമയം പോകുമായിരിക്കും പക്ഷെ നിങ്ങൾ സ്വന്തം ആരോഗ്യവും നല്ല രീതിയിൽ തന്നെ ശ്രേദ്ധിക്കണം.

Translated by Durga Mohanakrishnan

loader