മുലയൂട്ടുന്ന അമ്മമാർ — ഈ നിശബ്ദ സെക്സ് ടേൺ ഓഫുകളെ പറ്റി ഒന്ന് വായിച്ചു നോക്കുക

ഇതാണ് ഒരു ഭർത്താവു എന്നോട് പറഞ്ഞത്:

" എൻ്റെ ഭാര്യ മുലയൂട്ടുന്നത് കാണുമ്പോൾ അപ്പോഴൊക്കെ എനിക്ക് വളരെ താല്പര്യ കുറവ് തോന്നുന്നു.... ഞാൻ അവിടെ നിന്ന് നടന്നു നീങ്ങും. കുഞ്ഞിന് രണ്ടു വയസ്സ് കഴിഞ്ഞിട്ടും മുലയൂട്ടുന്നുണ്ട് എന്ന കാരണം കൊണ്ട് മാത്രമല്ല...എനിക്ക് ആ കാര്യത്തിൽ യാതൊരു അഭിപ്രായം പറയാനുള്ള അവകാശവുമില്ല. എനിക്കറിയാം അവളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കണം എന്നത്, ഞാൻ അത് ചെയ്യാറുമുണ്ട്. ഞങ്ങളുടെ കുഞ്ഞു വളരെ സന്തോഷത്തിലാണ് കാണപ്പെടുന്നത്. പക്ഷെ ഞങ്ങളുടെ സെക്സ് ലൈഫ് വലിയൊരു പരാജയമാണ്. ഞാൻ എൻ്റെ ഭാര്യയെ സ്നേഹിക്കുന്നു. അവളുടെ സ്വാതന്ത്ര്യ ബോധത്തെയും അഭിപ്രായങ്ങളെയും ഞാൻ മാനിക്കുന്നു. പക്ഷെ എനിക്ക് ഇങ്ങനെ അവളെ കാണാൻ കഴിയുന്നില്ല."

ഇങ്ങനെ കരുതുന്ന എല്ലാ പുരുഷന്മാർക്കും ഇതാ ഒരു തുറന്ന കത്ത്:

ബഹുമാനപെട്ട പുരുഷന്മാരെ,

വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിനോട് നിങ്ങൾക്കു ഉണ്ടാകുന്ന വിരസതയെ പറ്റി അറിയാൻ കഴിഞ്ഞതിൽ സംതൃപ്തി പ്രകടിപ്പിക്കുന്നു. "നീയൊരു സ്ത്രീയാണ്" എന്ന കാഴ്ചപ്പാടിൽ നിന്നും നിങ്ങൾ ഒരുപാട് മുന്നോട്ടു വന്നു എന്ന വസ്തുതയെ ഞങ്ങൾ അംഗീകരിക്കുന്നു, പക്ഷെ ഒരു മുലയൂട്ടുന്ന അമ്മയായ നിങ്ങളുടെ ഭാര്യയോട്  നിങ്ങൾക്കു താല്പര്യ കുറവ് തോന്നുന്നത് സാമാന്യമായി അത്ര നല്ല കാര്യമല്ല.

ഒരു സ്ത്രീ അമ്മയാകുമ്പോൾ അവർ പല സാഹചര്യത്തിലൂടെയും കടന്നു പോകുന്നു. ആദ്യം അവർ വാഹകയാണ്, പിന്നീട് ഭക്ഷണമാകുന്നു, കുഞ്ഞിന്റെ പിന്നീടുള്ള ഓരോ വളർച്ചയ്ക്കും കാരണം അവരാണ്. ഇനി കുറച്ചു കൂടുതലും പറയാം അവർക്കു സമൂഹത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങളുണ്ട്, ഒരു നൂറായിരം മാറ്റങ്ങൾ അവരുടെ ശരീരത്തിൽ കൂടെ തന്നെ കടന്നു പോകുന്നുണ്ട്, എന്നിട്ടും അവർ തങ്ങളാൽ പറ്റുന്ന വിധം ഒരു നല്ല അമ്മയാകാൻ എപ്പോഴും ശ്രെമിച്ചു കൊണ്ടിരിക്കുന്നു. ഇത്രയും പോരാഞ്ഞിട്ട് അവർ നിങ്ങളെ സെക്സിനു വേണ്ടി ക്ഷണിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു നിങ്ങളുടെ കുഞ്ഞിന്റെ വിശപ്പു മാറ്റാതെ!

നിങ്ങൾ നിങ്ങളുടെ ഏറ്റുപറച്ചിൽ തുറന്നു കാട്ടിയതാണെന്നു ഞങ്ങൾക്കു മനസിലായി (അതിനായി നന്ദി പറഞ്ഞുകൊള്ളുന്നു), പക്ഷെ ദയവു ചെയ്തു ഭാവിയിൽ നിങ്ങളുടെ ഇത്തരത്തിലുള്ള കാര്യങ്ങൾ വരുമ്പോൾ തലച്ചോറിനെ പറഞ്ഞു മനസിലാക്കൂ എന്താണ് ശെരിയെന്നും എന്താണ് തെറ്റെന്നും.

കാരണം എന്തെന്നാൽ -- സെക്സ് ആണ് തലയിലുള്ള ആദ്യത്തെയും സർവ്വപ്രധാനവുമായ കാര്യം. ഒരാളെ അവർ വളരെ വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ നോക്കി സ്നേഹിച്ചാൽ, സെക്സ് എന്ന് പറയുന്നത് അത് കാണിക്കുവാൻ വേണ്ടിയുള്ള ഒരു ക്രിയ മാത്രമാകുന്നു. അടുത്ത തവണ ഇങ്ങനെ തോന്നുകയാണെങ്കിൽ കുറച്ചു സമയമെടുത്ത് ഒന്ന് ചിന്തിച്ചു നോക്കുക, അവർ അവരുടെ കർമമല്ലേ ചെയ്യുന്നത് എന്ന്?

നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ ഇതിൽ ന്യായം ഏതാണെന്നു!

എന്ന് വിശ്വാസത്തോടെ
ഒരു മുലയൂട്ടുന്ന ഒരു 'അമ്മ.

ഞങ്ങളുടെ നെഞ്ചിൽ നിന്നും അത് പോയല്ലോ എന്ന ആശ്വാസമുണ്ട്. ഇനി ഇതിന്റെ ശാസ്ത്രത്തിലേക്കു നമുക്കു കടക്കാം. ഈ ട്രെൻഡിനെ കുറിച്ച് ഡോക്ടർമാർക്ക് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.

ഇതിനെ പറ്റി സെക്സോളജിസ്റ് ആയ ഡൊ രജത് ബോൺസ്ലെ എന്താണ് പറയുന്നത് എന്ന് നമുക്കു നോകാം.

" ഞാൻ ഇങ്ങനെ പല കേസുകളും കണ്ടിട്ടുണ്ട്. ഭാര്യ മുലയൂട്ടുന്നത് കാണുമ്പോൾ ഭർത്താവിനുണ്ടാകുന്ന താല്പര്യ കുറവ് പല കാരണങ്ങളാലും ഉണ്ടാകാം. അതിപ്പോൾ അയാൾക്കു സ്വന്തമായ അനുഭവം കൊണ്ടാകാം അല്ലെങ്കിൽ അതിനെ പറ്റി എന്തെങ്കിലും കണ്ടീഷൻ മനസ്സിൽ നേരത്തേയുള്ളതു കൊണ്ടും ആകാം. സ്വന്തം അമ്മയോടുള്ള അയാളുടെ ബന്ധം......അങ്ങിനെ പല കാര്യങ്ങളും ഇവിടെ നമുക്കു ഉൾക്കൊള്ളിക്കാൻ കഴിയും, മുലയൂട്ടുന്ന പ്രവർത്തി ഒന്ന് കൊണ്ട് മാത്രമായിരിക്കണം എന്നില്ല. അതുകൊണ്ടു എല്ലാ കേസുകളും പ്രത്യേകമായി നമ്മൾ വീക്ഷിക്കണം".

ഡോക്ടറുടെ നിർദേശ പ്രകാരം ഇവ നേരിടാനുള്ള 3 കാര്യങ്ങൾ ഇവയാണ്:

1 ഡെലിവെറിക്കു ശേഷമുള്ള 3 മാസം നല്ലവണ്ണം വിശ്രമിക്കുക. ഈ സമയമാണ് അമ്മ തൻ്റെ ആരോഗ്യം വീണ്ടെടുക്കേണ്ടതും കൂടുതൽ സമയവും തൻ്റെ കുഞ്ഞിൽ ചിലവഴിക്കേണ്ടതും.

2 6 മാസത്തിനു ശേഷം ഭാര്യയ്കു സെക്സ് ചെയ്യാൻ തുടങ്ങാവുന്നതാണ് അവർ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങാം. ആദ്യത്തെ 2 വർഷം കുറച്ചു കുഴപ്പങ്ങൾ ഒക്കെ ഉണ്ടാകും പക്ഷെ അതിനെയൊക്കെ നല്ല രീതിയിൽ കൈകാര്യം ചെയ്തു മുന്നോട്ടു പോവുക.

3 പക്ഷെ ഭർത്താവിനു വികാരപരമായി താല്പര്യമില്ല എന്ന് തോന്നി കഴിഞ്ഞാൽ, നിങ്ങൾക്കു തെറാപ്പി ചെയ്തു നോക്കാവുന്നതാണ്.

നിങ്ങൾ അമ്മമാർക്ക് എന്ത് തോന്നുന്നു? ഞങ്ങൾക്കു എഴുതുക നിങ്ങളുടെ ചോദ്യങ്ങൾ എന്ത് തന്നെ ആയാലും.    

Translated by Durga Mohanakrishnan

loader