10 മിനിറ്റിൽ തയ്യാറാക്കാവുന്ന ബ്രേക്‌ഫാസ്‌റ് റെസിപ്പികൾ

ഞങ്ങൾക്കറിയാം നിങ്ങളുടെ രാവിലെകൾ എങ്ങിനെ ആയിരിക്കും എന്നത് പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾ കൂടിയുണ്ടെങ്കിൽ. ഭക്ഷണത്തിന്റെ യുദ്ധം അല്ലാതെ ഉച്ചക്കുള്ള ലഞ്ച് പാക്ക് ചെയ്യലും ബാക്കിയുള്ള ജോലികളും ഒക്കെ ആരോഗ്യപരമായ ഒരു ഭക്ഷണം ഉണ്ടാക്കുക എന്നത് നിങ്ങളുടെ ഒരു വലിയ പ്രശ്‌നമായി മാറുകയാണ്. എന്നുമുള്ള ബ്രേക്‌ഫാസ്‌റ് ആയ മുട്ട, പൊഹ, ഉപ്മാവ്, ഇഡലി, ദോശ ഒക്കെ നിങ്ങളുടെ മെനുവിൽ ഉണ്ടെങ്കിലും ഈ റെസിപ്പികൾ എളുപ്പമുള്ളതാണ് സമയവും ലാഭിക്കാം മാത്രമല്ല നിങ്ങളുടെ വീട്ടിൽ ഇതൊരു ഹിറ്റ് ആയിരിക്കും.

1 പീനട്ട് ബട്ടറും ജെല്ലിയും ഉപയോഗിച്ച് ഒരു ടോസ്റ്

നിങ്ങളുടെ കുട്ടിക്ക് പീനട്ട് ബട്ടർ ഇഷ്ടമാണെങ്കിൽ അതു ഒരു ടോസ്റ്റിൽ ആക്കി കൊടുക്കു. മറ്റൊരു ലയേറിൽ ജാം തേക്കുക, നിങ്ങളുടെ കുഞ്ഞിന് വളരെയധികം ഇഷ്ടപെടുമിതു.

2 പഴവും ന്യൂടെല്ലയും ഉപയോഗിച്ച് ഒരു ടോസ്റ്

ഒരു കുട്ടിക്കും ന്യൂടെല്ല വേണ്ട എന്നു പറയാൻ കഴിയില്ല. ബ്രെഡ് ഒന്ന് ചെറുതായി ടോസ്റ് ചെയ്യുക ന്യൂടെല്ല തേച്ചതിനു ശേഷം മുകളിൽ പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് വെയ്ക്കുക. കേൾക്കുമ്പോൾ തന്നെ മനസിലാകുന്നില്ല എത്രയധികം രുചികരമായിരിക്കും ഇതു എന്നത്!

3 വീട്ടിൽ ഉണ്ടാക്കിയ ഗ്രനോല

ഇനി നിങ്ങൾക്കു ഗ്രനോല വീട്ടിൽ തന്നെയുണ്ടാക്കാം. കുട്ടിക്ക് ഇഷ്ടപെട്ട ധാന്യവും പൊരിയും ഈന്തപ്പഴവും മറ്റു ഡ്രൈ ഫ്രൂട്സും ഒരു ബൗളിൽ ചെറുതായി വറുത്തെടുക്കുക.  ശേഷം കുറച്ചു തേൻ ഒഴിച്ചു നന്നായി ഇളക്കുക. ഇതു നന്നായി കൂടി ചേരുന്നതിനു ശേഷം ഇവ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കുക. ഒരു എയർ ടയ്റ്റ് ആയിട്ടുള്ള കണ്ടെയ്നറിൽ 4 ദിവസം വരെ ഇതു നിങ്ങൾക്കു സൂക്ഷിക്കാം. ഒരു ചെറിയ  ബൗളിൽ ആക്കി കൊടുക്കുകയോ അല്ലെങ്കിൽ പാൽ ഒഴിച്ചോ നിങ്ങൾക്കിതു സെർവ് ചെയ്യാവുന്നതാണ്.

4  ഓവർ നൈറ്റ് ഓട്സ്

ഓവർ നൈറ്റ് ഓട്സ് ഉണ്ടാക്കാൻ എളുപ്പവുമാണ് മാത്രമല്ല പ്രോടീൻ വേണ്ടുവോളം ഇതിൽ  അടങ്ങിയിട്ടുണ്ട് താനും. ഒരു എയർ ടയ്റ്റ് ജാർ എടുക്കുക അതിൽ ഓട്സും പാലും നട്സും  പഴവും ഇട്ടതിനു ശേഷം നന്നായി ഇളക്കുക, രാത്രിയിൽ ഇതു ഫ്രിഡ്ജിൽ വെക്കുക. രാവിലെ ഇതു കൂടുതൽ പാലും ഫ്രൂട്സും ഇട്ടതിനു ശേഷം സെർവ് ചെയ്യുക. മധുരം കുറച്ചു കൂട്ടുവാൻ വേണ്ടി വേണമെങ്കിൽ തേൻ ചെറുതായി മുകളിൽ ഒഴിക്കുക.

5 ബനാന ഓട്സ് മിൽക്ക് ഷേക്ക്

പഴവും ഓട്സും വളരെ നല്ല കോമ്പിനേഷൻ ആണു മാത്രമല്ല ഇതു നിങ്ങളുടെ കുട്ടിയെ ദിവസത്തിൽ മുഴുവൻ ഉന്മേഷത്തോടെ ഇരിക്കുവാൻ സഹായിക്കും. പഴവും ഓട്സും തേനും പാലും ചേർത്ത് നന്നായി മിക്സിയിൽ ഇട്ടു ബ്ലെൻഡ് ചെയ്യുക എന്നിട്ടു തിക്ക് ആയ ഒരു മിൽക്ക് ഷേക്ക് ആകുക. മുകളിൽ നിങ്ങൾക്കു സിന്നമൺ പൗഡറോ മറ്റു ഫ്രൂട്സും ചേർക്കാവുന്നതാണ്.

6 പാലും ടോസ്റ്റും

ഇതൊന്നും നിങ്ങളുടെ കുഞ്ഞിന് ഇഷ്ടമായില്ലെങ്കിൽ പഴയ രീതിയിലോട്ടു തന്നെ പോവുക, ഏറ്റവും എളുപ്പമുള്ളതായ ചെറിയ ചൂടുള്ള പാലിൽ ടോസ്റ് ചെയ്ത ബ്രെഡ് മുക്കി കൊടുക്കുക. പ്ലെയിൻ പാലിന് പകരം നിങ്ങൾക്കു ഫ്ലെവേഡ് ആയിട്ടുള്ള പാലും പരീക്ഷിക്കാവുന്നതാണ്. കുട്ടികൾ പാല് കുടിക്കുന്നതിനു വേണ്ടിയും ഇതൊരു നല്ല വഴിയാണ്.  

Translated by Durga Mohanakrishnan

loader